Introduction:
രതി (Sex) എന്ന് പറയുന്നത് മനുഷ്യന്റെ വളരെ ജൈവികമായ പ്രചോദനങ്ങളിൽ ഒന്ന് ആണ്. അത് നടക്കേണ്ടത് നിയമാനുസൃതമായി കണ്ണി ചേർക്കപ്പെട്ട ഇണകൾക്ക് ഇടയിൽ മാത്രമാണ് എന്ന് ആണ് യഥാർത്ഥത്തിൽ പ്രവാചകന്മാർ എല്ലാവരും പഠിപ്പിച്ചത്.
രതി എന്ന് പറയുന്നത് കേവലം പെണ്ണിനെ ഒരു ഭോഗവസ്തു ആക്കി തീർക്കുകയും പുരുഷനെ കേവലം ഒരു ആസ്വദകനാക്കി മാറ്റുകയും ചെയ്യുന്ന ഏർപ്പാട് എന്നതിന് അപ്പുറത്ത് സ്നേഹവും കാരുണ്യവും നിറയുകയും പരസ്പരം ബഹുമാനിക്കുകയും പുരുഷൻ പെണ്ണിനെ സംരക്ഷിക്കാൻ സന്നദ്ധമാകുകയും ചെയ്യുന്ന മാനവികമായ ഒരു തലത്തിലേക്ക് രതിയെ പരിവർത്തിപ്പിക്കണം എന്ന് മതങ്ങൾ അനുശാസിക്കുന്നു. അത് കൊണ്ടാണ്
വിവാഹത്തെ നിയമം ആയി നിശ്ചയിച്ചതും വ്യഭിചാരത്തെ കർശനമായി നിരോധിച്ചതും.
എന്നാൽ ലോകത്ത് കടന്നു വന്ന ഭൗതികവാദ ദർശനങ്ങൾ
വിവാഹത്തിന്റെ കെട്ടു പൊട്ടിച്ചു പുരുഷനെ സ്വൊതന്ത്രനാക്കി പുരുഷന്റെ മുന്നിൽ ഉള്ള കേവലം ആയ ഉടലുകൾ ആയി ഭോഗവസ്തുക്കൾ ആയി പെണ്ണിനെ പരിവർത്തിപ്പിക്കുവാനുള്ള പരിശ്രമങ്ങൾക്കു തുടക്കം കുറിച്ചു. കാരണം അവർക്ക് സെക്സ് നെ കച്ചവടവൽക്കരിക്കണമായിരുന്നു. അതിന്റെയൊരു മാർക്കറ്റ് വളർത്തണം ആയിരുന്നു. അതിനു വേണ്ടി ആണ് ഭൗതികവാദികൾ കുടുംബത്തിനു എതിരായ സിദ്ധാന്തവൽക്കരണം തുടങ്ങിയത്.
അത് മാർക്സും ഏങ്കൽസും മുതൽ റസ്സലും റീംസും വരെയുള്ള ആളുകൾ അതിൽ അവരുടെതായ ധർമം നിർവഹിച്ചിട്ടുണ്ട്.
അവരുടെ സിദ്ധാന്തവൽക്കരണങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് അന്താരാഷ്ട്ര തലത്തിൽ തന്നെ ലൈംഗിക വിപ്ലവം പോലുള്ള മുന്നേറ്റങ്ങൾ 1960 കളുടെ അവസാനം ഉണ്ടാകുന്നത്. അത് സൃഷ്ടിച്ച ഒരു സാമൂഹിക പരിസരത്ത് വിവാഹത്തിനു
പുറത്തുള്ള രതി.. (Sex) തിന്മ അല്ലാ എന്നൊരു പാഠം ലോകത്ത് പ്രസരിക്കുപ്പെട്ടു. അങ്ങനെ ഒരു പാഠം പ്രസരിക്കപ്പെട്ടയൊരു സാമൂഹിക സാഹചര്യത്തിൽ ആണ് പോണോഗ്രഫി ഒരു ഇൻഡസ്ട്രി ആയി മാറുന്നതും പെണ്-നഗ്നതയുടെ പ്രദർശനം നമ്മുടെ ചുറ്റുപാടുകളെ കീഴടക്കുന്നതും.
അതോടു കൂടി പുരുഷനു കണ്ടാസ്വദിക്കാൻ ഉള്ള കേവലം ആയൊരു വസ്തു ആണ് പെണ്ണ്.. എന്നൊരു ചിത്രം.. വളർന്നു വരുന്ന തലമുറയുടെ മനസ്സിൽ വളരെ രൂഡ്ഡമൂലമായി തീരുകയും ചുറ്റുപാടും കാണുന്ന ഏതു പെണ്ണും തനിക്കു ആസ്വദിക്കാൻ മാത്രമുള്ള കേവലമായൊരു വസ്തു ആണ് എന്ന് അവൻ കരുതാൻ തുടങ്ങുകയും ചെയ്തു. അതോടൊപ്പം ഈ നഗ്ന ദൃശ്യങ്ങൾ അവന്റെ ശരീരത്തിൽ.. അവന്റെ രക്തത്തിൽ നിറച്ച ടെസ്റ്റസ്റ്റിറോണ് അവനെ ഒരേ സമയം.. ലൈംഗികാസക്തനും അതെ സമയം അക്രമാസക്തനും ആക്കി മാറ്റി.
(((((((((((((((
സ്ത്രീനഗ്നത കാണുമ്പോള്‍ ആണിന്റെ ശരീരത്തില്‍ ഒരു ഹോര്‍മോണ്‍ ഉല്പാദിപ്പിക്കപ്പെടും. ആ ഹോര്‍മോണിന്റെ പേരാണ് ടെസ്റ്റോസ്റ്റിറോണ്‍. ടെസ്റ്റോസ്റ്റിറോണ്‍ എന്ന് പറയുന്ന ഈ ഹോര്‍മോണ്‍ അവന്റെ ശരീരത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. അല്ലാതെ ഒരു പെണ്ണിനെ കാണുമ്പോള്‍ തന്റെ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉണ്ടാകണം എന്ന് പുരുഷന് വിചാരിക്കുന്നതുകൊണ്ടല്ല ആ ഹോര്‍മോണ്‍ ഉല്പാദിപ്പിക്കപ്പെടുന്നത്. പടച്ചതമ്പുരാന് സൃഷ്ടിപ്പിന്റെ ഭാഗമായിത്തന്നെ പുരുഷന്റെ ജൈവിക പ്രകൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒന്നാണ് അത്.
ഈ ഹോര്‍മോണ്‍ ഉല്പാദിപ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ ആ മനുഷ്യനെ, ആ ആണിനെ ഇത് കൊണ്ടെത്തിക്കുന്നത് ലിബിഡോ എന്നൊരവസ്ഥയിലേക്കാണ്.
എന്താണ് ലിബിഡോ?
പെണ്ണുമായി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ അദമ്യമായ പ്രേരണയുള്ള മാനസികവും ശാരീരികവുമായ ഒരവസ്ഥയാണ് ലിബിഡോ. ടെസ്റ്റോസ്റ്റിറോണ്‍ ഒരു പുരുഷന്റെ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെട്ടാല് അടുത്ത ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ അത് ലിബിഡോയുടെ അവസ്ഥയിലേക്ക് അവനെ എത്തിക്കുകയാണ്.
വര്‍ധിച്ച തോതിലുള്ള ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനം പുരുഷനെ ലിബിഡോ അല്ലാത്ത വേറൊരു അവസ്ഥയിലേക്കുകൂടി കൊണ്ടെത്തിക്കുന്നുണ്ട്. അതാണ് ക്രിമിനലൈസേഷന്. ടെസ്റ്റോസ്റ്റിറോണിന്റെ ലിബിഡോ അല്ലാത്ത മറ്റൊരു ഫംഗ്ഷനാണത്. എന്നുവെച്ചാല്‍, കുറ്റകൃത്യം ചെയ്യുവാനുള്ള പ്രവണത.
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അവസ്ഥ പരിശോധിക്കുക; പെണ്ണുങ്ങളേക്കാള്‍ ആണുങ്ങളാണ് കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിനെ സംബന്ധിച്ച പഠനഫലങ്ങള്‍ തെളിയിക്കുന്നത് പുരുഷന്റെ ശരീരത്തില്‍ അമിതമായി ഉല്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണാണ് അവനെ കുറ്റകൃത്യങ്ങളുടെ ലോകത്ത് കൊണ്ടെത്തിക്കുന്നത് എന്നാണ്.
പെണ്നഗ്നതയുടെ ദൃശ്യങ്ങള്‍ പുരുഷശരീരത്തിലുണ്ടാക്കുന്ന പ്രകോപനങ്ങളും പ്രകമ്പനങ്ങളും തീര്‍ത്തും സവിശേഷമാണ്. പെണ്‍ശരീരത്തിന്റെ ലൈംഗിക രസതന്ത്രത്തില്‍ നിന്ന് വ്യത്യസ്തമാണത്. പുരുഷന്റെയും സ്ത്രീയുടെയും ലൈംഗിക പ്രകൃതങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളെ പരിഗണിക്കാന്‍ മടിക്കുന്നു എന്നതാണ് ഫെമിനിസ്റ്റുകളുടെ ഏറ്റവും വലിയ പരിമിതി.
))))))))))))))))))
ഈ അക്രമാസക്തിയും ലൈംഗികാസക്തിയും രക്തത്തിൽ ഉറഞ്ഞു കിടക്കുന്ന ഒരു പുരുഷൻ. അതോടൊപ്പം പെണ്ണിനെ കേവലം ഒരു വസ്തു ആയി കാണുന്ന പുരുഷൻ.. ആ മനോഭാവത്തിലേക്ക് പടച്ചവനെ കുറിച്ചുള്ള ഓർമ്മകൾ പരലോകത്തെ കുറിച്ച ഓർമ്മകൾ.. മരണാനന്തര ജീവിതതെ കുറിക്കുന്ന ഓർമ്മകൾ കണിശം ആയ വിചാരണയെ കുറിച്ചുള്ള ഓർമ്മകൾ.. ആ ഓർമ്മകൾ എല്ലാം അലിഞ്ഞു ഇല്ലാതെയായി തീരുകയും അതിന്റെ കൂടെ പുരുഷനു സഹജം ആയി പ്രകൃതിപരമായി ലഭിച്ചിട്ട് ഉള്ള കൈക്കരുത്ത് പ്രവർത്തിക്കുക കൂടി ചെയ്യുമ്പോൾ അവിടെ സൗമ്യമാർ ഉണ്ടാകുന്നു. അവിടെ ജിഷമാർ ഉണ്ടാകുന്നു.. അവിടെ നിര്ദയമാർ ഉണ്ടാകുന്നു
നമ്മുടെ എല്ലാം ചുറ്റുപാടുകളിൽ ഒരുപാട് ഒരുപാട് ആളുകൾ ഉണ്ടാകുന്നു... ഇത്തരം സംഭവങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നു.
ഇതിനുള്ള ശ്വാശ്വതമായ പരിഹാരം വിവാഹം മാത്രമാണ് ലൈംഗികതയുടെ മാനവികമായ സ്പേസ് എന്ന പാഠം നമ്മെ എല്ലാം പഠിപ്പിക്കുകയാണ്.
വിവാഹേതരമായ നിയമവിരുദ്ധമായ എല്ലാ രതിവർത്തനങ്ങളും മാനവിക വിരുദ്ധമാണ്.. പൈശാചികതയാണ്.. അവയെല്ലാം തിന്മയാണ്. അവയെല്ലാം പെണ്ണിനെ പീഡിപ്പിക്കുന്നവയാണ്. കേവലം വളരെ ക്രൂരമായ ഒരു ബലാത്സംഗം നടക്കുമ്പോൾ അത് മാത്രം ആണ് സ്ത്രീക്കു നേരെയുള്ള അതിക്രമം എന്ന് മനസ്സിൽ ആക്കുന്നതിന് പകരം വിവാഹത്തിനു പുറത്തു നടക്കുന്ന എല്ലാ ലൈംഗിക ആസ്വദനങ്ങളും കേവലം ഒരു പ്രദർശന വസ്തുവായി ഒരുക്കി നിർത്തപ്പെട്ടിരിക്കുന്ന ഒരു എയർ ഹോസ്റ്റസിന്റെ ശരീരത്തെ നോക്കി ആ ശരീരത്തെ ആസ്വദിക്കുന്നത് പോലും ആ പെണ്ണിനെ പീഡിപ്പിക്കുന്നതിനും വസ്തുവൽക്കരിക്കുന്നതിനും തുല്യം ആണ് എന്നും അവിടെ നിന്നും ആണ് ഈ മനോഭാവം വളർന്നു വളർന്നു ഏതെങ്കിലും ഒരു കുടിലിൽ അവസാനിക്കുന്നത് എന്നും തിരിച്ചറിയുന്നേടത്ത് നിന്ന് ആണ് അത്യന്തികമായ പ്രശ്ന പരിഹാരത്തിലെക്കു. നമുക്ക് എല്ലാം മുതിരാൻ കഴിയുക.
പരിശുദ്ധ ഖുർആൻ ലെ 17 ആമത്തെ അധ്യായം
സൂറത്ത് ഇസ്രാഇലെ 32 ആം വചനം...
"വലാ തക്റബു സ്സിനാ ഇന്നഹു കാന ഫാഹിഷതൻ
വ സാഅ സബീലാ"
നിങ്ങൾ വ്യഭിചാരതെ സമീപിച്ചു പോകരുത്.. അത് അതി കഠിനമായ തിന്മയാണ്.. വഴികേടാണ്.
അങ്ങനെ നാം ലോകത്തിനു മുന്നിൽ എഴുന്നേറ്റു നിൽക്കുക. അങ്ങനെ ലോകത്തോട് നമ്മൾ വിളിച്ചു പറയുക... വിവാഹതിന് പുറത്ത് ഉള്ള എല്ലാ ലൈംഗിക വർത്തനങ്ങളും തിന്മയാണ് എന്ന്. അത് അതിശക്തമായി പറയുമ്പോൾ ഇവിടെയുള്ള ഭൗതിക വാദികൾ പ്രകോപിതരായെക്കും. അവർ അതിനു എതിരെ രംഗത് വരും. നമുക്ക് അവരോടു സഹതാപം മാത്രം. അവർ പലപ്പോഴും കാര്യങ്ങളെ വസ്തുനിഷ്ഠമായി അപഗ്രഥിക്കുന്നതിന് പകരം ഇസ്ലാമിനോട് ഉള്ള അന്ധമായ വിധ്വേഷത്താൽ പ്രചോദിതരായി എന്തൊക്കെയോ പറയുന്നു എന്ന് മാത്രം. പെണ്ണ് മാന്യമായി ശരീരഭാഗങ്ങൾ മറക്കുന്ന വസ്ത്രധാരണത്തിന്റെ പ്രാധാന്യതെ കുറിച്ചും
വ്യഭിചാരികളും ബലാത്സംഗകരും നിഷ്കൃഡ്ഡമായി ശിക്ഷിക്കപ്പെടുന്നത്തിന്റെ മാനവികതയെ കുറിച്ചും പുരുഷനോട് കണ്ണുകൾ താഴ്ത്തണം എന്നും കണ്ണിന്റെ കണ്ണിന്റെ കട്ടുനോട്ടം പോലും വ്യഭിചാരം ആണ് എന്ന് പഠിപ്പിച്ച സൂക്ഷ്മതയെ കുറിച്ചും ഇസ്ലാം നിങ്ങളോട് പറയുന്നു. നിഷ്കൃഡ്ഡമായി... കണിശമായി വിവാഹത്തിന് പുറത്ത് ഉള്ള ലൈംഗിക ബന്ധങ്ങൾ തിന്മയാണ് എന്ന് നിയമാനുസൃതമായ ഇണയുമായി അല്ലാത്ത എല്ലാ ലൈംഗിക ബന്ധങ്ങളും തിന്മയാണ് എന്ന് കൃത്യമായി ഇസ്ലാം പഠിപ്പികുന്നു.
ആ ഇസ്ലാം ലോകത്തിലെ മുഴുവൻ പുരുഷൻമാരുടെ മനസുകളിലെക്കും പ്രവേശിച്ചു കഴിഞ്ഞാൽ വിവാഹത്തിന് പുറത്തുള്ള എന്റെ ഭാര്യയല്ലാത്ത ഒരു പെണ്ണും എന്റെ Concern അല്ല എന്നും ആ സ്ത്രീകളിൽ എനിക്ക് ഒരു കാര്യവും ഇല്ല എന്നും ലോകം മുഴുവൻ കണ്ണുകളടച്ചാലും ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തിയാലും ഒരു പെണ്ണിന്റെ മേൽ സ്പർശിക്കുന്നത് പോയിട്ട് കണ്ണ് കൊണ്ട് പോലും ആസ്വദിക്കുന്നത് പാപം ആണ് എന്നും തിരിച്ചു അറിയുന്ന പ്രകൃതിപരമായ കൈക്കരുത്തിനെ മതപാഠങ്ങൾ കൊണ്ട് നിയന്ത്രിക്കുന്ന ഉജ്ജ്വലമായ മാനവികതയുടെ ഉത്തുംഗ പ്രതീകങ്ങൾ ആയി ലോകത്തിനു മുന്നിൽ എഴുന്നേറ്റു നിൽക്കുന്ന പുരുഷൻമാരുടെ തലമുറയെ സൃഷ്ടിച്ച് എടുക്കാൻ ഇസ്ലാമിനു കഴിയും. പ്രപഞ്ച രക്ഷിതാവിൽ നിന്നുള്ളതായത് കൊണ്ട്.
Critic-1ഇസ്ലാം അടിമസ്ത്രീകളും ആയി ലൈംഗികത അനുവദിച്ചത് സംബന്ധിച്ച് എന്താണ് പറയാനുള്ളത്?പൂർണ നഗ്നത പ്രദർഷിപ്പിക്കുന്ന ആദിവാസി സമൂഹങ്ങളിൽ ബലാത്സംഗങ്ങളും വ്യഭിചാരവും ഇല്ലല്ലോ? അപ്പോൾ നഗ്നതയാണോ പ്രശ്നം?
അടിമകൾ ഇല്ലാത്ത ഒരു ലോകത്തു ആണ് നാം ജീവിക്കുന്നതു. അടിമ സ്ത്രീകളോ അടിമ പുരുഷൻമാരൊ ഇല്ലാത്ത അടിമ വ്യവസ്ഥിതി പൂർണമായും നിരോധിക്കപ്പെട്ട ഒരു ലോക ക്രമത്തിൽ.
ആ ഒരു ലോക ക്രമത്തിൽ ജീവിക്കുമ്പോൾ സ്വൊതന്ത്ര പുരുഷൻമാരെയും സ്ത്രീകളേയും മാത്രം കണ്ടു പരിചയിച്ച തലച്ചോറുകൾക്ക് മനസിൽ ആക്കാൻ കഴിയാത്ത ഒരു സാമൂഹിക സംവിധാനം കൂടി ആണ് അടിമത്തം.
അത് പോലെ തന്നെ ഇസ്ലാം കൊണ്ടുവന്നതോ ഇസ്ലാം സ്ഥാപിച്ചതോ ഇസ്ലാം പ്രചോദിപ്പിച്ചതോ ഇസ്ലാം പ്രോത്സാഹിപ്പിച്ചതോ ആയ ഒരു സാമൂഹിക സ്ഥാപനം അല്ല അടിമത്തം.
മറിച്ചു ഇസ്ലാം കടന്നു വരുന്ന സമയത്തു
അടിമത്തം എന്ന ഒരു വ്യവസ്ഥിതി ഇവിടെയുണ്ടായിരുന്നു. ആ വ്യവസ്ഥിതി ഇസ്ലാം മാത്രം വിചാരിച്ചാൽ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കാൻ കഴിയുന്നത് ആയിരുന്നില്ല എന്നത് കൊണ്ട് തന്നെ
പ്രസ്തുത സംവിധാനത്തോട് എങ്ങനെ പരമാവധി മാനവികവും ഉദാരവുമായി പ്രതികരിക്കാം എന്ന് മുസ്ലിംകളെ പഠിപ്പിക്കുകയാണ് ഇസ്ലാം ചെയ്തതു.
അടിമ സ്ത്രീകളും ആയി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാന്‍ ഇസ്ലാം അനുവദിച്ചു എന്ന് ആണ് സാധാരണ വിമർശകർ പറയാറുള്ളതു.
ശരിക്കും.. ഇസ്ലാം ഒന്നും അനുവദിക്കേണ്ട ആവശ്യം ഇല്ല അടിമകൾടെ കാര്യത്തിൽ. കാരണം അടിമ എന്ന് പറയുന്നതു അന്നത്തെ ലോകത്തിന്റെ വീക്ഷണത്തിൽ ഉടമയുടെ പൂർണമായ സ്വൊത്ത് ആണ്. ഉടമയുടെ പ്രോപ്പർട്ടി ആണ്. ആ പ്രോപ്പർട്ടി എന്ത് ചെയ്യാനും ഉടമക്ക് അവകാശം ഉണ്ട് എന്നതാണ് അന്നത്തെ ലോകത്തിന്റെ വീക്ഷണം.
പ്രവാചകൻ മുഹമ്മദ് (s) കടന്നു വരുന്ന സമയത്ത്
അദ്ദേഹത്തിന്റെ ചുറ്റും ഉള്ള സമൂഹത്തിന്റെ സങ്കല്പം എന്ന് പറയുന്നത് ഇതാണ്. അടിമയെ എന്ത് ചെയ്യാനും അവകാശം ഉണ്ട് എന്നതാണ്. അടിമയെ വേണമെങ്കിൽ ജീവനോടെ കത്തിക്കാം.
അടിമകൾ എന്ന് പറയുന്നതു അന്നത്തെ ഒരു സാമൂഹിക ക്രമത്തിൽ എന്തായിരുന്നു എന്ന് അറിയണം എങ്കിൽ നാം റോമിലേക്ക് മാത്രം നോക്കിയാൽ മതി. റോമിലെ പ്രാചീനമായ ലോകാത്ഭുതങ്ങളിൽ ഒന്നായി അറിയപ്പെടുന്ന കൊളോസിയം.!! എന്തായിരുന്നു കൊളോസിയം?
കൊളോസിയം എന്ന് പറഞ്ഞാൽ അടിമകളെ പരസ്പരം മല്ലയുദ്ധത്തിനു പ്രേരിപ്പിച്ചു കൊണ്ട്
അവർ തമ്മിൽ അടിക്കുന്നതു ഉടമകൾ ഗാലറിയിൽ ഇരുന്നു കയ്യടിടച്ചിരുന്ന സ്ഥലം ആയിരുന്നു.
ആ മല്ലയുദ്ധത്തിൽ ഏതെങ്കിലും ഒരു അടിമ ചോര ചർദിച്ചു മരിക്കുന്നത് വരെയാണ് യുദ്ധം. ആരും ചോദിക്കാൻ ഇല്ല. അവിടെ അടിമകൾ എന്ന് പറഞ്ഞാൽ നമ്മുടെ ഭാഷയിൽ കന്നുകാലികൾ തമ്മിൽ ഉള്ള മത്സരം കാണുന്ന പോലെയോ കേവലം ഒരു കോഴിപ്പോരു നടത്തുന്ന ലാഘവത്തോട് കൂടിയോ അടിമകൾ തമ്മിൽ ഉള്ള മരണ കളി കണ്ടിരുന്ന കാലം. അതിനു വേണ്ടി "ഗ്ലാഡിയേറ്റെര്സ്" എന്ന് അറിയപ്പെട്ടിരുന്ന അടിമകളെ തീറ്റിപ്പോറ്റി
ഈ യുദ്ധത്തിനു വേണ്ടി നേർച്ച ആക്കിയിരുന്ന കാലം.
അന്ന് ഗ്ലാഡിയേറ്റെര്സ് എന്ന് പറഞ്ഞു ഉഴിഞ്ഞിടപ്പെട്ട അടിമകൾ യുദ്ധത്തിൽ മരിച്ചു വീണാൽ അത്
കേവലം തന്റെ പോക്കറ്റിൽ നിന്നും കുറച്ചു പണം നഷ്ടപ്പെട്ടു എന്നതിലപ്പുറം യാതൊരു പ്രാധാന്യവും കാണാതിരുന്ന കാലം.
അറേബ്യയിലും അത് തന്നെയായിരുന്നു അവസ്ഥ. അടിമയെ തല്ലാം, , അടിമയെ പച്ചക്ക് ചുട്ടു കൊല്ലാം, അടിമയെ ജീവനോടെ കുഴിച്ചു മൂടാം. ഇങ്ങനത്തെ ഒരു സാമൂഹിക സാഹചര്യത്തിൽ അടിമസ്ത്രീയുമായി ഉടമകക്ക് ലൈംഗികമായി ബന്ധപ്പെടാന്‍ ഇസ്ലാം അനുവദിച്ചു എന്ന് പറയുന്നത് പോലും യഥാർത്ഥത്തിൽ ഒരു സാമൂഹികമായ ഘടന വെച്ച് അസംബന്ധം ആണ്. കാരണം ലൈംഗികമായി ബന്ധപ്പെടാന്‍ മാത്രം അല്ല, അടിമസ്ത്രീയെ ബലാത്സംഗം ചെയ്യാനും, അടിമസ്ത്രീയെ കൊല്ലാനും
അടിമസ്ത്രീയുടെ ശരീരത്തിലെക്ക് മാരകമായ ഉപകരണങ്ങൾ കുത്തിയിറക്കാനും അടിമസ്ത്രീയെ വ്യഭിചാരത്തിനു നിർബന്ധിക്കാനും അടിമസ്ത്രീയെ വേശ്യയാക്കി മാറ്റാനും എല്ലാം ഉടമകൾക്ക് സർവ്വ സ്വാതന്ത്ര്യവും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ ആണ് ഇസ്ലാം അടിമകളെ കുറിച്ച് സംസാരിക്കുന്നത്.
അവിടെയാണ് നേരത്തെ സൂചിപ്പിച്ചത് പോലെ വളരെ മാനവികമായി എങ്ങനെ ഈ വിഷയത്തെ സമീപിക്കാം എന്ന് ഇസ്ലാം ജനങ്ങളോട് പറയുകയും അടിമയും ഉടമയും തമ്മിൽ ഉള്ള ഉടമയും അടിമസ്ത്രീയും തമ്മിൽ ഉള്ള ആർദ്രമായ സ്നേഹത്തിലും കാരുണ്യത്തിലും അധിഷ്ടിതമായ ഒരു ബന്ധം വളർത്തിയെടുക്കുന്ന തലത്തിൽ ഇസ്ലാം നിർദ്ദേശിക്കുകയും ചെയ്യുന്നത്.
അവിടെ ഏതു ലൈംഗിക ബന്ധം ആണെങ്കിലും. ഇസ്ലാമിക വീക്ഷണത്തിൽ അത് അടിമ സ്ത്രീകളുടെ കാര്യത്തിൽ മാത്രം അല്ല.
വിവാഹ ജീവിതതെ കുറിച്ച്.. വിവാഹ ജീവിതത്തിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ച് പറഞ്ഞപ്പോൾ പ്രവാചകൻ (s) പറഞ്ഞുവല്ലോ..
"നിങ്ങൾ കന്നുകാലികളെ പോലെ നിങ്ങളുടെ പ്രിയതമയെ നിങ്ങളുടെ ഇണയെ സമീപിക്കരുത്.
നിങ്ങൾക്കിടയിൽ ചുംബനത്തിന്റെയും സംസാരത്തിന്റെയും ദൂതന്മാർ ഉണ്ടാകട്ടെ"
എന്ന് റസൂൽ (s) പഠിപ്പിച്ചു.
ഈ ഹദീസ്നെ വിശദീകരിച്ചു കൊണ്ട് പണ്ഡിതൻമാർ നടത്തിയ ഒരുപാട് ചർച്ചകൾ ഉണ്ട്.
ആധുനിക ലൈംഗിക വിജ്ഞാനീയങ്ങളിൽ
പുരുഷൻന്റെ ലൈംഗികത എപ്പോഴും ഒരളവു വരെ അക്രമാസക്തമായത് കൊണ്ടും നൈമിഷികമായത് കൊണ്ടും സ്ഫണ്ടേനിയസ് ആയത് കൊണ്ടും
പുരുഷനെ സംബന്ധിചിടത്തോളം അവൻ ഉദ്ദേശിക്കുന്ന സംതൃപ്തി അനുഭവിക്കുവാന്‍ നേർക്ക് നേരെയുള്ള ലൈംഗിക ബന്ധത്തിലേക്ക് പോയാൽ മതി എന്നത് കൊണ്ടും നിശബ്ദമായ ബലാത്സംഗങ്ങൾ നമ്മുടെ വീടകങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നു എന്നും
പെണ്ണിനെ.. പെണ്ണിന്റെ വികാരങ്ങളെ പരിഗണിക്കാതെ പെണ്ണിനെ ലൈംഗികമായി ഉണർത്താൻ ശ്രമിക്കാതെ
പെണ്ണിന് ആവശ്യം ആയ ആസ്വാദനം നൽകാതെ
വളരെ പെട്ടന്ന്.. ഞൊടിയിടയിൽ ലൈംഗിക ബന്ധത്തിലെക്ക് പ്രവേശിക്കുന്നത് ഒരർത്ഥത്തിൽ
പെണ്ണിനെ കേവലം ശരീരം ആയി.. ഒരു വസ്തു ആയി ഉപയോഗിക്കുന്നതിനു തുല്യം ആണ് എന്ന്
എല്ലാം ഉള്ള ചർച്ചകൾ ലൈംഗിക ശാസ്ത്രജ്ഞന്മാർക്ക് ഇടയിൽ നടന്നു കൊണ്ടിരിക്കുന്നു.
അവിടെ പ്രവാചകൻ (s) ന്റെ ഈ നിർദേശത്തെ അത്ഭുതത്തോടു കൂടി വളരെ താല്പര്യത്തോടെ അവരിൽ പലരും വായിക്കുകയും അപഗ്രഥിക്കുകയും ചെയ്തിട്ടുണ്ട്.
അവിടെ പുരുഷൻനോട് കേവലം ഒരു ഭോഗകർമ്മം നിർവഹിക്കുന്നത് പോലെ പെണ്ണിനെ സമീപിക്കരുത് എന്നും അവളുടെ വൈകാരിക നിലയെ പരിഗണിച്ചു കൊണ്ട് അതിനെ ഉണർത്താനും സജീവമാക്കാനും ശ്രമിക്കണം എന്നും അവളുടെ ശരീരത്തെ മാത്രം അല്ല മനസ്സിനെ കൂടി ഈ ബന്ധത്തിൽ പങ്കാളിയാക്കണം എന്നും..അപ്പോൾ മാത്രം ആണ്
ലൈംഗിക ബന്ധം സ്വാർദ്ധകമാകുന്നത് എന്നും പഠിപ്പിച്ച പ്രവാചകൻ...
വിവാഹം കഴിച്ച സ്വൊന്തം ഇണയോട് ഉള്ള
ലൈംഗിക വർത്തനം പോലും അത്രയും മാനവികം ആകണം എന്ന് പഠിപ്പിച്ച ആദർശം ആണ് ഇസ്ലാം..
അതിനർത്ഥം ലൈംഗിക ബന്ധത്തെ കുറിച്ച്
ഉള്ള ഇസ്ലാമിക വീക്ഷണം ഉഭയകക്ഷി സമ്മത പ്രകാരം രണ്ടു പേരുടെയും ശരീരത്തോടു ഒപ്പം രണ്ടു പേരുടെയും മനസ്സ് കൂടി പങ്കെടുക്കുന്നത് ആകണം ലൈംഗിക ബന്ധം എന്ന് തന്നെയാണ്.
അത് തന്നെ ആണ് അടിമസ്ത്രീകളും ആയി ബന്ധപ്പെട്ടു ഉള്ള വിഷയത്തിലും ഇസ്ലാമികമായ വീക്ഷണം.
കാരണം അടിമസ്ത്രീ ആണെങ്കിലും ഭാര്യ ആണെങ്കിലും എല്ലാം അവിടെ ലൈംഗികത എന്ന് പറയുന്നത് മനസ്സുകൾക്ക് ഇടയിലൂടെ സ്ഫിഗ്ഗ്മമാകേണ്ട ഒരു സംവിധാനം ആണ് എന്ന് ഇസ്ലാം വിശ്വസിക്കുന്നത് കൊണ്ട്... ആ രീതിയിൽ ആണ് പരിശുദ്ധ ഖുർആനിന്റെയും സുന്നത്തിന്റെയും എല്ലാം അനുശാസനങ്ങളും നിലപാട്കളും എല്ലാം നമുക്ക് കാണാൻ കഴിയുന്നത്.
എന്നാൽ അതെ സമയം പെണ്ണിനോട് ഇസ്ലാം ഇത് സംബന്ധമായി പറഞ്ഞ കാര്യങ്ങൾ ഉണ്ട്. ഭാര്യയോട് പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഉണ്ട്.
ഭാര്യയോട് ഭർത്താവ് തനിക്കു ലൈംഗിക ബന്ധത്തിനു താല്പര്യം ഉണ്ട് എന്ന് പറഞ്ഞാൽ അത് തിരസ്ക്കരിക്കരുത് അവഗണിക്കരുത് എന്നും അതിനു മറുപടി നൽകണം എന്നും തീർച്ചയായും സ്ത്രീയോട് ഇസ്ലാം നിർദ്ദേശിചത് നമുക്ക് കാണാൻ കഴിയും.
അവിടെ പുരുഷൻന്റെ ലൈംഗിക മനശാസ്ത്രത്തെ ആണ് ഇസ്ലാം പരിഗണിക്കുന്നത്.
പുരുഷനെ സംബന്ധിച്ചിടത്തോളം അവനു ലൈംഗികമായ ദാഹം ഉണ്ടായാൽ ലൈംഗികമായ ആവശ്യം ഉണ്ടായാൽ അത് ഉടനെ നിറവേറി കിട്ടേണ്ടത് അവന്റെ ശാരീരികവും മാനസികവും ആയ സംതൃപ്തിക്ക് അനുപേക്ഷണീയം ആണ് എന്നത് കൊണ്ട് തന്നെ വിസമ്മതിച്ചു കൊണ്ടോ തിരസ്കരിച്ചു കൊണ്ടോ പുരുഷനിൽ അസംതൃപ്തി ഉണ്ടാക്കരുത് എന്നും അങ്ങനെയുള്ള അസംതൃപ്തി നിങ്ങളുടെ വിവാഹ ജീവിതത്തിലെ സംതൃപ്തിയെ തന്നെ സാരമായി ബാധിക്കും എന്നും ഇസ്ലാം മുന്നറിയിപ്പ് നൽകുന്നു. ഇവിടെ ഇസ്ലാം ഒരേ സമയം ആണിനെയും പരിഗണിക്കുന്നു. പെണ്ണിനെയും പരിഗണിക്കുന്നു.
പുരുഷന് ഇത്തരം ആവശ്യങ്ങൾ ഉണ്ടാകുമ്പോൾ ആ ആവശ്യങ്ങളെ അടിച്ചമർത്തി വെക്കാൻ അവരെ നിർബന്ധിക്കരുത് എന്ന സന്ദേശം ഒരു സംസ്കരണത്തിന്റെ തലത്തിൽ ഒരു അധ്യാപനത്തിന്റെ തലത്തിൽ പെണ്ണിന് നൽകുന്നു. അതെ സമയം ആണിനോട് പെണ്ണുമായി രതിവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ പെണ്ണ് നിന്നെ പോലെ ആണ് എന്ന് വിചാരിക്കരുത് എന്നും പെണ്ണിനെ ഉണർത്താനും പെണ്ണിനെ മനസ്സിനെ ഇതിൽ പങ്കാളി ആക്കാൻ ഉള്ള ബോധപൂർവ്വം ആയ പരിശ്രമങ്ങൾ നിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണം എന്നും അത് കേവലം ആയൊരു തിടുക്കം ആയി നിന്റെ ലൈംഗികമായ ആഗ്രഹങ്ങൾ മാറിക്കൂടാ എന്ന് പുരുഷനെയും പഠിപ്പിക്കുന്നു.
നിങ്ങൾ പ്രവാചകൻ (s) യുടെ ഈ രണ്ടു ഹദീസുകളെ ആധുനിക ലൈംഗിക മനശാസ്ത്രജ്ഞന്മാരുടെ മുന്നിൽ കൊണ്ട് പോയി സമർപ്പിക്കുക... അവർ ഇന്ന് ലോകം അനുഭവിച്ചു കൊണ്ടിരിക്കുന്ന.. കിടപ്പറകളിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന മുഴുവൻ അസംതൃപ്തികൾക് മുഴുവനും ഉള്ള പരിഹാരം ആയി ഇവ ഫ്രൈം ചെയ്തു വെക്കും എന്ന് ഉറപ്പാണ്.
അത്രത്തോളം മാനവികമായി ആണ്
ലൈംഗിക ബന്ധത്തെയും ലൈംഗിക സംതൃപ്തിയെയും അതിൽ പുരുഷന്റെയും സ്ത്രീയുടെയും സ്ഥാനത്തെയും എല്ലാം ഇസ്ലാം നോക്കി കാണുന്നത് എന്നർത്ഥം. ഇത് തന്നെ ആണ് അടിമസ്ത്രീയുമായി ഉള്ള ലൈംഗികബന്ധവുമായി ബന്ധപ്പെട്ട ഇസ്ലാമിക നിയമങ്ങളിൽ നമുക്ക് കാണാൻ കഴിയുന്നത്.
രണ്ടാമത്തെ കാര്യം ആദിവാസികളിൽ പലരും നഗ്നരായി ആണ് ജീവിക്കുന്നത്. ആ നഗ്നരായി ജീവിക്കുന്നത് കൊണ്ട് അവർക്ക് ടെസ്റ്റ്റ്റോസ്റ്റിറോണ് ഉണ്ടാകുന്നുണ്ടോ എന്നതാണ്.
അങ്ങനെ ഉണ്ടാകുന്നുണ്ടോ എന്ന് അറിയണം എങ്കിൽ നമ്മൾ ആദിവാസി സമൂഹങ്ങളിലേക്ക് പോകണം.
നഗ്നത അവരിൽ സൃഷ്ടിക്കുന്ന വികാരങ്ങൾ എന്തൊക്കെ ആണെന്ന് പരിശോദിക്കണം.
അത് ശാരീരികമായി അവരിൽ ഏതൊക്കെ തരത്തിൽ ഉള്ള പ്രതികരണങ്ങൾ ആണ് സൃഷ്ടിക്കുന്നത് എന്ന് അപഗ്രഥിക്കാൻ നമുക്ക് കഴിയണം.
തീർച്ചയായും ആദിവാസി കോളനികളിൽ ബലാത്സംഗങ്ങൾ ഉണ്ടാകുന്നുണ്ടോ ആദിവാസി ഊരുകളിൽ ബലാത്സംഗങ്ങൾ ഉണ്ടാകുന്നുണ്ടോ..
നമ്മൾ പരിശോധിക്കുക. ഇതിൽ
പലപ്പോഴും നമ്മുടെ ആന്ത്റോപോളജിസ്റ്റുകൾ ഉണ്ടാക്കി വെച്ചിട്ടുള്ള ചില മിഥ്യാ ധാരണകൾ ഈ രംഗത്ത് ഉണ്ട്.
ആന്ത്രോപോളജി എന്ന് പറഞ്ഞാൽ നമുക്ക് അറിയാം. നരവംശശാസ്ത്രം എന്ന് ആണ്.
എങ്ങനെ ആണ് ആന്ത്രോപോളജി എന്ന് പറയുന്ന വിജ്ഞാന ശാഖ ലോകത്തു ഉണ്ടായത്?
ആൻഡമാന്‍-നിക്കോബാർ ദ്വീപ സമൂഹങ്ങളിലേക്ക് ബ്രിട്ടീഷ്കാർ കടന്നു ചെന്ന സമയത്ത് അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ചില സാമൂഹിക ശാസ്ത്രജ്ഞന്മാർ അന്ന് ആൻഡമാനിൽ ഉണ്ടായിരുന്ന പ്രാകൃത ഗോത്ര വർഗ്ഗങ്ങൾ ആയി.. അഥവാ അബോർജിനൽസ് ആയി അവർക്ക് അനുഭവപ്പെട്ട
ചില ജനവിഭാഗങ്ങൾ. പലപ്പോഴും ഉടു വസ്ത്രം പോലും ഇല്ലാത്ത ജനവിഭാഗങ്ങൾ. കാടിനകത്ത് പുറം ലോകവും ആയി യാതൊരു ബന്ധവും ഇല്ലാതെ ജീവിക്കുന്ന ജന വിഭാഗങ്ങൾ.
ഇപ്പോഴും ആൻഡമാന്‍ ദ്വീപുകളിൽ അധിവസിക്കുന്ന ജന വിഭാഗങ്ങളെ നമ്മൾ പഠിച്ചു നോക്കിയാൽ
ഇപ്പോൾ ജെറവകൾ എന്ന് അറിയപ്പെടുന്ന അവിടുത്തെ ആദിവാസികളെ പരിശോദിച്ചു നോക്കിയാൽ അവർക്ക് ഇന്ത്യയുടെ സിറ്റിസണ്‍ഷിപ്പ് പോലും ഇല്ല.
ഇന്ത്യ എന്ന് പറയുന്ന ഒരു ടെറിട്ടറിയുടെ ഭാഗം ആയി അവർ ജീവിക്കുമ്പോഴും അവർക്ക് ഐഡന്റിറ്റി കാർഡ് ഇല്ല.. ആധാർ കാർഡ് ഇല്ല.. റേഷൻ കാർഡ് ഇല്ല. അവരാരും സ്കൂളിൽ പോകുന്നില്ല.. അവർ വോട്ടു ചെയ്യുന്നില്ല..അവർക്ക് ഇന്ത്യയുടെ പീനൽ കോഡ് ബാധകമാക്കണമെങ്കിൽ ആവശ്യം ആയ അടിസ്ഥാനപരമായ പൗരത്വ രേഖകൾ പോലും ഇല്ല. പക്ഷെ ഇത് ഇല്ല എന്നത് കൊണ്ട് സിവിലൈസഡ് എന്ന് നമ്മൾ വിളിക്കുന്ന സൊസൈറ്റിയുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു അടഞ്ഞ സമൂഹങ്ങൾ എന്ന നിലക്ക് ഇവരെ കണ്ട് അത്ഭുതപെട്ടു പോയതാണ് അന്നത്തെ വെള്ളക്കാർ. അങ്ങനെ ആണ് ആന്ത്രോപോളജി എന്ന വിജ്ഞാന ശാഖ പിറക്കുന്നത്. വെള്ളക്കാർക്ക് ഇവരെ മനുഷ്യർ ആയി പോലും തോന്നിയിട്ടില്ല. ഇത് ഏതോ അർദ്ധ മനുഷ്യന്റെ സ്ഥാനം മാത്രം ഉള്ള വസ്തുക്കൾ ആയിരുന്നു.
നാം നേരത്തെ പറഞ്ഞ പോലെ പെണ്ണിനെ വസ്തുവൽക്കരിച്ച പോലെ ആദിവാസികളെ വസ്തുവൽക്കരിച്ചു കൊണ്ട് കേവലം ഒരു മൃഗത്തിന്റെ സ്ഥാനത്ത് മാത്രം അവരെ നിർത്തി.. അവരെ ശത്രുപക്ഷത്ത് നിറുത്തി കൊണ്ട് നടന്ന പഠനങ്ങൾ... ആ പഠനങ്ങൾ ആയിരുന്നു ആന്ത്രോപോളജിയുടെ തുടക്കം. പക്ഷെ.. ആന്ത്രോപോളജി കുറെ മുന്നോട്ടു പോകുകയും ഇവരെ ശത്രുപക്ഷത്ത് നിറുത്തി കേവലം ഒരു വസ്തുക്കൾ ആയി കാണുന്ന കാഴ്ചപ്പാട് അതിശക്തമായി വിമർശിക്കപ്പെടുകയും ചെയ്ത ശേഷം ഇപ്പോൾ ആന്ത്രോപോളജിക്ക് അകത്തേ പുതിയ ട്രെൻഡ് എന്ന് പറയുന്നത് ആദിവാസികളെ Idolize ചെയ്യുക അഥവാ
വിഗ്രഹവൽക്കരിക്കുക എന്നതാണ്.
ആദിവാസികളെ ഒരു ആദർശവൽകൃത സമൂഹം ആയി അവതരിപ്പിക്കുകയും അവിടെ നടക്കുന്നത് എല്ലാം ശരി ആണെന്ന് വരുത്തി തീർക്കുകയും സിവിലൈസെഷൻ ഇൻവെന്റ് ചെയ്തു എന്ന് പറയുന്നത് നമ്മുടെ എല്ലാം വലിയ തെറ്റ് ആണ് എന്ന് വാദിക്കുകയും നമ്മൾ എല്ലാം ആദിവാസികളെ പോലെ ആകുകയാണ് വേണ്ടത് എന്ന് സൂചിപ്പിക്കുകയും ചെയ്തു കൊണ്ട് ഉള്ള പഠനങ്ങൾ. ഇത് ഒരു കാൽപ്പനികമായ മിഥ്യ മാത്രം ആണ്.
അവിടെ ആദിവാസി സമൂഹങ്ങളിൽ Sexuality എന്ന് പറയുന്നത് വളരെ ഐഡിയൽ ആണ്. അവിടെ യാതൊരു വിധത്തിൽ ഉള്ള അക്രമങ്ങളും ഇല്ല എന്ന സങ്കല്പം. ഒന്നാമത് ആയി എല്ലാ ആദിവാസികളും വസ്ത്രം ധരിക്കാത്തവരാണ് എന്ന സങ്കൽപ്പം തന്നെ അടിസ്ഥാനരഹിതമാണ്. വസ്ത്രം ധരിക്കുന്ന ആദിവാസികളും അൽപ വസ്ത്രധാരികൾ ആയ ആദിവാസികളും വസ്ത്രം തന്നെ ധരിക്കാത്ത ആദിവാസി സമൂഹങ്ങളും ഒക്കെ ഉണ്ട്.
അത് ആദിവാസികൾ അവരുടെ കാടുകൾക്ക് അകത്തു രൂപപ്പെടുത്തി കൊണ്ട് വന്ന സംസ്കാരങ്ങൾ മാത്രം ആണ് എന്നെ പറയാൻ കഴിയു.
പക്ഷെ ആ സംസ്കാരങ്ങൾക് അകത്തു ജീവിക്കുന്നവർക് ഇടയിൽ എന്തൊക്കെ ആണ് നടക്കുന്നത് എന്ന് വസ്തുനിഷ്ഠമായി പഠിക്കുന്നതിന് പകരം അവിടെ നടക്കുന്നത് എല്ലാം ശരി ആണെന്നും
അവിടെ യാതൊരു തരുത്തിൽ ഉള്ള പ്രശ്നങ്ങളും ഇല്ല എന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമങ്ങൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു. അത് അടിസ്ഥാനരഹിതമാണ്. ആദിവാസി കോളനികൾക്ക് അകത്തു.. ആദിവാസി കാടുകൾക്ക് അകത്തു നടന്ന ബലാത്സംഗങ്ങളെ കുറിച്ച് ഉള്ള വസ്തുനിഷ്ഠമായ
ആന്ത്റോപോളജിക്കൽ റിപ്പോർട്ട്സ് നമുക്ക് വെറുതെ ഗൂഗിൾ ചെയ്താൽ നമുക്ക് വായിക്കുവാൻ കഴിയും.
അവിടെ എന്ത് കൊണ്ട് ബലാത്സംഗങ്ങൾ ഉണ്ടായി? എന്ന ചോദ്യത്തിന്..ഏതെങ്കിലും ഒരു പെണ്ണിന്റെ ശരീരം കണ്ടത് കൊണ്ട്.. അതിന്റെ മാദകമായ ഭംഗിയിൽ എനിക്ക് സ്വൊയം നിയന്ത്രണം വിട്ടത് കൊണ്ട് എന്ന്
മറുപടി പറയുന്ന ആദിവാസികളെ തന്നെ നമുക്ക് കാണാൻ കഴിയും. അത്തരം വസ്തുനിഷ്ഠമായ പഠനങ്ങൾ ഒരു മൂലയിൽ പാർശ്വവൽക്കരിക്കപ്പെടുകയും വളരെ ഐഡിയലൈസ്ട് ആയ സിറ്റുവേഷനുകൾ ആയി ആദിവാസി ജീവിതങ്ങൾ അവതരിക്കപ്പെടാന് ഉള്ള പരിശ്രമങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു എന്നതാണ് ഇവിടുത്തെ അടിസ്ഥാനപരമായ പ്രശ്നം.
നാം പറഞ്ഞു വന്നത്.. ആദിവാസികൾക്ക് ഇടയിൽ ബലാത്സംഗങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് ചോദിച്ചാൽ തീർച്ചയായും ഉണ്ടാകുന്നുണ്ട്. എല്ലാ മനുശ്യർക്ക് ഇടയിലും ഉണ്ടാകുന്നത് പോലെ. അങ്ങനെ ഉണ്ടാകുന്നില്ല എന്ന് പറയാൻ തെളിവുകൾ ഇല്ല.
എല്ലാ ആദിവാസി സമൂഹങ്ങളെ കുറിച്ചും നാം അത്രയൊന്നും പഠിച്ചിട്ടുമില്ല. അത് കൊണ്ട് തന്നെ
അതിൽ നിന്ന് ഒരു സിദ്ധാന്തം ഉണ്ടാക്കി എടുക്കാൻ നമുക്ക് കഴിയുകയുമില്ല.. ഒന്നാമതായി.
രണ്ടാമതായി നമ്മൾ മനസിൽ ആക്കേണ്ട കാര്യം
നഗ്നത സാർവ്വത്രീകമായി പ്രദർശിപ്പിക്കപ്പെടുന്ന ഒരു സാമൂഹിക ക്രമത്തിൽ..അത് കൊണ്ട് ഉണ്ടാകുന്ന മറ്റൊരു imapact കൂടി ഉണ്ട്. മറ്റൊരു ലൈംഗിക മനോരോഗം കൂടി ഉണ്ട്.
ആ ലൈംഗിക മനോരോഗത്തിന്റെ പേര്
Sexual Frigdity അഥവാ ലൈംഗിക മരവിപ്പ് എന്ന് ആണ്.
എന്താണ് sexual fridgity?
ഇന്നത്തെ സമൂഹം വളരെ ഗൗരവപൂർവമായി ചർച്ച ചെയ്യേണ്ട ഒന്നാണ് ഇത്.
ഇന്ന് കിടപ്പറകളിൽ അസംതൃപ്തി പുകഞ്ഞു കൊണ്ടിരിക്കുന്നു. എന്താണ് അസംതൃപ്തി?
ഭാര്യ..സൈക്കോളജിസ്റ്റിന്റെ അടുത്ത് വന്നിട്ട്..സൈക്കാട്രിസ്റ്റ്ന്റെ അടുത്ത് വന്നിട്ട് പറയുന്നു..
ഭർത്താവിനു എന്നിൽ താല്പര്യം ഇല്ല.
എല്ലാം ഒരു ചടങ്ങ് ആണ്. എന്റെ ശരീരം അദ്ദേഹത്തിൽ ഒരു വികാരവും ഉണ്ടാക്കുന്നില്ല.
അദ്ദേഹത്തെ പ്രചോദിപ്പിക്കുന്നില്ല.
അദ്ദേഹത്തിന് എന്നെ കാണുമ്പോൾ പ്രതേകിച്ചു എന്റെ ശരീരം കാണുമ്പോൾ പ്രതേകം ആയ വികാരങ്ങൾ ഒന്നും ഉണ്ടാകുന്നില്ല.. എന്ന് പറയുന്ന ഭാര്യമാരുടെ എണ്ണം കൂടിക്കൊണ്ട് ഇരിക്കുന്നു. ഇത് എന്ത് കൊണ്ട് ആണ് ?
എന്ത് കൊണ്ട് ആണ് എന്ന ചോദ്യത്തിനു വസ്തുനിഷ്ഠമായ മറുപടികൾ ഉണ്ട്...രസതന്ത്ര പഠനത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള മറുപടികൾ. കാരണം കിടപ്പറയിൽ ലൈംഗിക ബന്ധം സ്വാർത്തകമാകണം എങ്കിൽ.. നഗ്നത കിടപ്പറയിൽ മാത്രം കിട്ടുവാനും ആസ്വദിക്കാനും പറ്റുന്ന ഒന്നാകണം.
അപ്പോൾ മാത്രമെ അത് പുരുഷനെ പ്രചോദിപ്പിക്കൂ.
ഇത് ഇപ്പൊ പുരുഷൻ റോഡിൽ ഇറങ്ങിയാലും കോളേജിൽ പോയാലും ഓഫീസിൽ പോയാലും ബസിൽ കയറിയാലും സിനിമ തിയേറ്റർൽ ചെന്നാലും പുരുഷൻ കണ്ടു കൊണ്ടേ ഇരിക്കുന്നത് പെണ് നഗ്നതയാണ്.
തുറന്നു വെക്കപ്പെട്ട പെണ്ണ് ഉടലുകളുടെ ഒരു പ്രളയത്തിനു നടുവിൽ ആണ് ആധുനിക പുരുഷൻ ഇന്ന് ജീവിച്ചു കൊണ്ടിരിക്കുന്നത്.
അവിടെ പുരുഷൻ ഈ പെണ്ണ്ഉടലുകൾ കണ്ടു കണ്ടു കണ്ട് ഒരു തരം ഫ്രിഡ്ജിറ്റി ഉണ്ടാകുന്നു. Sexual fridgity.
ഇന്ന് ഉള്ള സിനിമ മോഡലുകളെ തന്നെ നമ്മൾ നോക്കുക. ഇവിടെ ഉള്ള എല്ലാ ശരീരസൗന്ദര്യ വർധക വസ്തുക്കളും ഉപയോഗിച്ച് കൊണ്ട് ശരീരതെ ഏറ്റവും മാദകമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നവരുടെ ക്ലോസപ്പ് ദൃശ്യങ്ങൾ. ആ ദൃശ്യങ്ങൾ നമുക്ക് ഇടയിൽ വ്യാപകമായി സർക്കുലേറ്റ് ചെയ്യപ്പെടുന്നു. ഈ ദൃശ്യങ്ങൾ കണ്ടു ആസ്വദിച്ച പുരുഷൻ ആണ് വൈകുന്നേരം കിടപ്പറയിലേക്ക് കടന്നു ചെല്ലുന്നത്.
അവിടെ സ്വൊഭാവികമായും അവന്റെ ഭാര്യ എന്ന്
പറയുന്നത് അന്താരാഷ്ട്ര സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത പെണ്ണ് അല്ലാത്തത് കൊണ്ടും അവൻ ഇപ്പോൾ കണ്ട് വരുന്നത് അത്തരം ഒരു പെണ്ണിന്റെ നഗ്നത ആയത് കൊണ്ടും ഈ നഗ്നതക്ക് അവനെ പ്രചോദിപ്പിക്കാൻ പറ്റാത്ത സ്ഥിതിവിശേഷം വരുന്നു.
നമ്മൾ പച്ചയായി കാര്യങ്ങൾ മനസ്സിൽ ആക്കാൻ വേണ്ടി ആണ് ഇങ്ങനെ പറയുന്നത്. ഇത് ഇന്ന് ലോകത്തിലെ എല്ലായിടത്തും വളരെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സാമൂഹിക പ്രതിസന്ധിയാണ്.
പെണ്ണ് ഉടലിനെ കിടപ്പറയിൽ നിന്ന് പുറത്തേക്കു കൊണ്ട് വന്നു നിർത്തി അതിനെ തുറന്നു വെച്ച് ലോകത്തെ സൗന്ദര്യധാമങ്ങളെ മുഴുവൻ
പുരുഷൻമാരുടെ മുന്നിൽ അവതരിപ്പിച്ചു അവരുടെ കിടപ്പറയിൽ അവർക്ക് ലൈംഗികമായ പ്രചോദനം ഉണ്ടാകാത്ത സ്ഥിതിവിശേഷം ലോകത്ത് വന്നു ഭവിച്ചു എന്ന ഈ യാഥാർഥ്യം നഗ്നത തുറന്നു വെക്കപ്പെടുന്ന സമൂഹങ്ങളിൽ എല്ലാം ഉണ്ടാകാം.
നഗ്നത തുറന്നു വെക്കപ്പെടുന്ന സമൂഹങ്ങളിൽ ഇത്തരം സ്ഥിതിവിശേഷം ഉണ്ടാകുന്നുണ്ടോ ?
സൈക്കോളജി എന്ന് പറഞ്ഞാൽ കുറെ ഊഹങ്ങൾ ആണ് എന്ന്. മനശാസ്ത്രം എന്ന് പറഞ്ഞാൽ ഊഹങ്ങൾ ആണ്.
അന്ന് അങ്ങനെ ഒരു ഭൂതകാലം ഉണ്ടായിരുന്നു. ഇന്ന് അങ്ങനെ അല്ല. ഇന്ന് നമ്മൾ സൈക്കോളജി, സൈക്കാട്രി എന്ന് പറയുന്നത് അല്ലെങ്കിൽ ലൈംഗിക ശാസ്ത്രം എന്ന് പറയുന്നത്...ഒരു പുരുഷൻ ലൈംഗികമായി എങ്ങനെ ചിന്തിക്കുന്നു.. എങ്ങനെ പെരുമാറുന്നു..
ഒരു പെണ്ണ് ലൈംഗികമായി എങ്ങനെ പ്രതികരിക്കുന്നു.. പെണ്ണിന്റെ ലൈംഗിക മനശാസ്ത്രം എന്താണ്..
തുടങ്ങിയവ ഒന്നും ഇന്ന് കേവലമായ ഊഹങ്ങൾ അല്ല.
ഇതിന് എല്ലാം വസ്തുനിഷ്ഠമായ ധാരണകളാണ് ഈ വിജ്ഞാന ശാഖയിൽ ഇന്ന് നമുക്ക് ഉള്ളത്.
എന്ത് കൊണ്ടെന്നാൽ നമ്മുടെ വികാരങ്ങളെയും നമ്മുടെ പ്രതികരണങ്ങളെയും നമ്മുടെ ചിന്തകളെയും അത്യന്തികമായി നിർണയിക്കുന്നത് ഹോർമോണ്കൾ ആണ് എന്നും ഹോർമോൺകൾ കൃത്യമായ രസതന്ത്ര അസ്ഥിത്വം ഉള്ള പദാർഥങ്ങൾ ആണ് എന്നും അത് കൊണ്ട് തന്നെ ഹോർമോൺകളെ കുറിച്ച് വസ്തുനിഷ്ഠമായി പഠിക്കാൻ കഴിയും എന്നും
നമ്മുടെ ചിന്തകളെയും നമ്മുടെ വികാരങ്ങളെയും നമ്മുടെ ലൈംഗിക പ്രതികരണങ്ങളെയും
Chemical Equations ആയി ഇന്ന് നമുക്ക് ബ്ലാക്ക് ബോർഡിൽ എഴുതാൻ കഴിയും എന്നും ഉള്ള നില കൈവന്നതോടു കൂടി നമ്മുടെ തലച്ചോറിലെക്ക് എത്തുന്ന ഓരോ Input Signals നോടും
ഓരോ ലൈംഗിക ഇന്പുട്ടിനോടും നമ്മുടെ തലച്ചോർ എങ്ങനെ പ്രതികരിക്കുന്നു എന്ന് വളരെ ഒബ്ജക്റ്റീവായി ഒരാളോട് പറഞ്ഞു കൊടുക്കാൻ കഴിയും എന്നും ഉള്ള ഗവേഷണ ഫലങ്ങൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നു.
ലോകത്തു എല്ലായിടത്തും മനുഷ്യർക്ക് ഉള്ളത് ഒരേ ഹോർമോൺ വ്യവസ്ഥയും ഒരേ തലച്ചോറും ഒരേ ലൈംഗിക അവയവങ്ങളും ആണ്. എങ്കിൽ.. ഒരു പെണ്ണിന്റെ നഗ്നത തുറന്നു വെക്കപ്പെട്ടാൽ ഒരു പുരുഷന്റെ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ നമുക്ക് ആൻഡമാനിലേക്കോ ആഫ്രിക്കയിലേക്കോ യാത്ര ചെയ്യേണ്ടതില്ലാത്ത ഒരു കാലത്ത് ആണ് നാം ജീവിക്കുന്നത്.
അത് കൊണ്ട് ഇത്തരം വാദങ്ങൾ ആയി കടന്നു വരുന്ന ഭൗതിക വാദികൾ ആയ ആളുകൾ.
അവർ സയൻസിന്റെ ആളുകൾ ആണ് എന്ന് സ്വൊയം അവകാശപ്പെടുന്നത്. ഇവർ സയൻസിൽ വിശ്വസിക്കുന്നുണ്ട് എങ്കിൽ...ബയോളജിയിലും കെമിസ്ട്രിയിലും വിശ്വസിക്കുന്നു എങ്കിൽ..
സ്ത്രീ നഗ്നത തുറന്നു വെക്കപ്പെട്ടാൽ അത് പുരുഷനിൽ സൃഷ്ടിക്കുന്ന പ്രതികരണങ്ങൾ എന്തൊക്കെയാണ് എന്ന വസ്തുനിഷ്ഠമായ ശാസ്ത്രീയ പഠനങ്ങളോട് ഇവർ എന്ത് കൊണ്ട് പുറംതിരിഞ്ഞു നിൽക്കുന്നു എന്നും സാമൂഹിക ശാസ്ത്രത്തിന്റെ
കുടക്കീഴിൽ ഇരുന്നു കൊണ്ട് എന്ത് കൊണ്ട് വളരെ നിസ്സാരമായി ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നു എന്നും തിരിച്ചു ചോദിക്കുവാനാണ് നമുക്ക് കഴിയെണ്ടത്. ആ ചോദ്യത്തിന് ഇവർക്ക് ഉത്തരം ഇല്ല എന്നത് ആണ് യാഥാർഥ്യം.
Critic-2ആണും പെണ്ണും ഒരുമിച്ച് ഇരുന്നാൽ എന്താണ് പ്രശ്നം?
കേരളത്തിൽ കുറച്ചു കാലമായി വളരെ സമർഥമായി നടന്നു കൊണ്ടിരിക്കുന്ന ഒരു ആശയ പ്രചരണ പദ്ധതിയുടെ പശ്ച്ചാത്തലത്തിൽ നിന്ന് കൊണ്ട് വേണം നമ്മൾ ഇതിനെ മനസ്സിലാക്കാൻ.
ടീനേജ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ പ്രായപൂർത്തിയുടേതായ മാറ്റങ്ങൾ പ്രകടമായി കൊണ്ടിരിക്കുന്ന സമയം ആണത്.
ലൈംഗികത ഒരു അനുഭവം ആയി നമ്മുടെ എല്ലാം ജീവിതത്തിൽ വന്നു തുടങ്ങുന്ന ഒരു സംഭവം ആണത്. ലൈംഗികത വിവാഹിതരായ സ്ത്രീ പുരുഷൻമാർക്ക് ഇടയിൽ നടക്കേണ്ട ഒരു ആസ്വദനമാണ് എന്നും വിവാഹത്തിന് മുൻപോ, വിവാഹത്തിന് പുറത്തൊ
ലൈംഗികമായ ഒരു ആസ്വദനവും നടന്നുകൂടാ എന്നും കൃത്യമായി പഠിപ്പിക്കുന്ന ആദർശം ആണ് ഇസ്ലാം.
ലൈംഗിക ആസ്വദനത്തിന്റെ വളരെ ചെറിയ തലങ്ങൾ പോലും വിവാഹത്തിന് പുറത്ത് അനുവദിക്കപ്പെട്ടു കൂടാ എന്നതാണ് ഇസ്ലാമിക വീക്ഷണം.
അത് കൊണ്ടാണ് മുഖവും മുൻകൈയ്യും ഒഴിച്ച് ഉള്ള ഭാഗങ്ങൾ സ്ത്രീകൾ അന്യപുരുഷൻമാർക്ക് ഇടയിൽ പ്രദർശിപ്പിക്കരുത് എന്നും അന്യ സ്ത്രീ പുരുഷൻമാർ തമ്മിൽ സ്പർശിക്കരുത് എന്നും കൊഞ്ചി കുഴഞ്ഞു വർത്തമാനം പറയരുത് എന്നും അവർ തമ്മിൽ സ്വകാര്യതയിൽ ഒറ്റക്കാകരുത് എന്നും ഒരുമിച്ച് ഒറ്റക്ക് യാത്ര ചെയ്യരുത് എന്നും എല്ലാം ഇസ്ലാം കർശനമായി പറയാൻ ഉള്ള കാരണം. ഈ ആസ്വദനത്തിന്റെ ഒരു തലവും വിവാഹത്തിന് പുറത്ത് നടന്നു കൂടാ എന്നത് കൊണ്ടാണ്. എന്നാൽ കേരളത്തിൽ ഒരു 10-11 വർഷക്കാലം ആയി നമ്മുടെ പെൺകുട്ടികളോട് ഈ നിലപാട് വളരെ യാഥാസ്ഥിതികമാണ് എന്നും വിവാഹത്തിന് പുറത്ത് ഇത്തരം കാര്യങ്ങൾ നടത്തുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഇല്ല അവരെ പറഞ്ഞു പഠിപ്പിക്കാൻ ഉള്ള വളരെ ബോധപൂർവ്വമായ പരിശ്രമങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. രക്ഷിതാക്കളും പെൺകുട്ടികളും വളരെ ഗൗരവത്തോടെ മനസ്സിൽ ആക്കേണ്ട വിഷയം ആണിത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലം ആയി മാത്രഭൂമി ആഴ്ച പതിപ്പ് എന്ന് പറയുന്ന കേരളത്തിലെ മുഖ്യധാര സംസ്കാരിക പ്രസിദ്ധീകരണം പ്രധാനമായും ശ്രമിച്ചത് തന്നെ ഈ ഒരു ആശയം കേരളത്തിൽ പ്രചരിപ്പിക്കുവാനും സമരർത്തിക്കുവാനും ആണ്.
നമ്മുടെ നാട്ടിൽ ചുംബന സമരം എന്ന പേരിൽ നടന്ന പ്രതിഷേധം..
ആ പ്രതിഷേധത്തിലൂടെ നമ്മുടെ സമൂഹത്തെ പഠിപ്പിക്കാൻ ശ്രമിച്ചതും ഇതേ കാര്യം ആണ്.
വിവാഹത്തിന് പുറത്ത് സ്ത്രീയും പുരുഷനും പരസ്പര സമ്മതത്തോടു കൂടി ശരീരങ്ങൾ ആസ്വദിക്കുന്നത് കൊണ്ട് ഒരു തകരാറും ഇല്ല എന്ന് കേരളത്തെ പഠിപ്പിക്കാൻ ഉള്ള ഒരു ശ്രമം ആയിരുന്നു അത്.
സ്ത്രീയും പുരുഷനും തൊട്ടുരുമ്മി ഇരുന്നാൽ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്നവരോട് അവരുടെ കാപട്യം അവസാനിപ്പിക്കുക എന്ന് മാത്രമേ നമുക്ക് പറയാൻ കഴിയു. നമ്മൾ കാര്യങ്ങൾ പച്ചയായി മനസ്സിൽ ആക്കുക.
സാധാരണയായി ഒരു പെണ്ണിന്റെയും ആണിന്റെയും ശരീരത്തിലെ താപനിലകൾ (Temparature) തമ്മിൽ പോലും വ്യത്യാസം ഉണ്ട്.
പെൺകുട്ടിയുടെ ശരീരത്തിന്റെ Temperature പോലും ആൺകുട്ടിയുടേതുമായി ഒരു ഡിഗ്രി സെൽഷ്യസ് കൂടുതൽ ആണ്. ഒരു അന്യസ്ത്രീയെ സ്പർശിക്കാൻ അവസരം ഉണ്ടാകുമ്പോൾ പെണ്ണിന്റെ ചൂട് തന്നെ ആണിന്റെ ശരീരത്തിൽ വലിയ പ്രകമ്പനങ്ങൾ ഉണ്ടാക്കും എന്നതാണ് ജീവശാസ്ത്രപരമായ സത്യം.
ആ പ്രകമ്പനങ്ങൾ പുരുഷന്റെ മനസ്സിൽ നമുക്ക് സങ്കൽപ്പിക്കുവാൻ പോലും കഴിയാത്ത വികാര തള്ളിച്ചകൾ സൃഷ്ടിക്കുകയും അവനിൽ ഹോർമോൺകളുടെ വേലിയേറ്റം ഉണ്ടാക്കുകയും ആസ്വദനത്തിന്റെയും സംതൃപ്തിയുടെയും തലങ്ങളിലെക്ക് അവനെ കൊണ്ടുപോകുകയും ചെയ്യും. പെൺകുട്ടി അറിയുക പോലും ചെയ്യാതെ അവളെ ആസ്വദിക്കാനും ആ ആസ്വദനം അടുത്ത തലങ്ങളിലേക്ക് കൊണ്ടുപോകാനുള്ള മാനസിക നിലയിലേക്ക് പോകാനും ആൺകുട്ടിക്ക് കഴിയും.
ഇത് കൊണ്ടാണ്.. ഇത് വിവാഹത്തിന് പുറത്ത് ഉള്ള ഒരു ലൈംഗിക ആസ്വദനമാണ് എന്നും ഇത് ഒട്ടും അനുവദിച്ചു കൂടാ എന്നും ഇസ്ലാം കർക്കക്കശം ആയി പറയുന്നത്. ഇതിനെല്ലാം ഉപരി നമ്മൾ മനസിൽ ആക്കേണ്ട കാര്യങ്ങൾ ഉണ്ട്.. ഇപ്പോൾ ചുംബന സമരം ആയാലും ഫാറൂഖ് കോളേജിൽ ആണും പെണ്ണും മുട്ടി ഇരിക്കാൻ നടത്തിയ പ്രതിഷേധം ആയാലും
ഇതിന്റെ എല്ലാം ലക്ഷ്യം എന്ന് പറയുന്നത് കേവലം അവിടെ ഉള്ള പുരുഷൻമാർക്ക് ക്ലാസ്സ് മുറിയിൽ ഒരേ ബഞ്ച്ൽ പെൺകുട്ടിയുമായി ഇരിക്കുക എന്നതൊ അല്ല. അതിനൊക്കെ അവർക്ക് അനേകം അവസരങ്ങൾ അല്ലാതെ തന്നെ ഉണ്ടല്ലോ.
അവർ അത് സാധിക്കുന്നുമുണ്ട്.
അത് ഒരു ക്ലാസ്സ് റൂമിൽ ഒരു ബഞ്ച്ൽ തന്നെ നിർവഹിക്കണം എന്ന് ഒരു നിർബന്ധം അവർക്ക് ഇല്ല. പക്ഷെ ഇത്തരം ഒരു സമരം വഴി ആണും പെണ്ണും ഇടകലർന്നു തൊട്ടുരുമ്മി ഇരിക്കുന്നത് ഒരു തെറ്റ് അല്ലാ എന്ന് കേരളിയ ക്യാമ്പസുകളെ പതിയെ പഠിപ്പിച്ചു എടുക്കാൻ ഉള്ള ഗൂഡശ്രമങ്ങൾ ആണ് ഇതിനു പിന്നിൽ അരങ്ങേറുന്നത്. അവിടെയാണ് ആ വിഷയത്തിന്റെ ഗൗരവവും. ചുംബന സമരവും അങ്ങനെ തന്നെ ആയിരുന്നു. കുറെ സ്ത്രീ പുരുഷൻമാർ അവരുടെ ആഗ്രഹം തീർത്തു എന്ന് അല്ലാ ആ സമരത്തെ കുറിച്ചു നാം മനസിൽ ആക്കേണ്ടത്.
അതിനു ഇങ്ങനെ ഒരു സമരത്തിന്റെ ആവശ്യമോ ഒരു പൊതു ഇടത്തിന്റെ ആവശ്യമോ ഇല്ല. മറിച്ചു അത്തരം ഒരു സമരം വഴി....വിവാഹത്തിനു പുറത്ത് ഉള്ള ഇത്തരം ആസ്വദനങ്ങൾ തെറ്റ് അല്ല എന്ന് കേരളത്തെ പഠിപ്പിക്കുക ആയിരുന്നു അതിന്റെ ലക്ഷ്യം.
അങ്ങനെ പഠിപ്പിക്കുന്നത്തിന്റെ ലക്ഷ്യം എന്താണ്?
അത് ഇപ്പോഴുത്തെ പത്രവാർത്തകൾ നമ്മെ പഠിപ്പിക്കുന്നുണ്ട്. നമുക്ക് അറിയാം.. ഈ ചുംബന സമര പ്രസ്ഥാനത്തിനു നേതൃത്വം നൽകിയ അത് പ്രഖ്യാപിച്ച.. അതിനു വേണ്ടി ഫേസ്ബുക് പേജ് ഓപ്പൺ ചെയ്ത തന്നെയും തന്റെ ഭാര്യയെയും അതിന്റെ പ്രതീകങ്ങൾ ആയി കേരളീയർക്ക് മുന്നിൽ അവതരിപ്പിച്ച വ്യക്തി.. അയാളെയും അയാളുടെ ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയിരിക്കുന്നു.
എന്തിനു വേണ്ടി ആണ് അറസ്റ്റ് എന്ന് ചോദിച്ചാൽ അവർ ഓൺലൈൻ ഡേറ്റിങ്ങ് നു വേണ്ടി ഉണ്ടാക്കിയ വിപുലമായ സന്നാഹങ്ങളുടെ വെളിച്ചത്തിൽ..
പെൺകുട്ടികൾടെ ചിത്രങ്ങൾ.. അവരുടെ ശരീരത്തിന്റെ വ്യത്യസ്ത പോസുകളിൽ ഇന്റർനെറ്റ്ൽ അപ്ലോഡ് ചെയ്യുകയും താല്പര്യം ഉള്ള പുരുഷൻമാരിൽ നിന്ന് പണം ഈടാക്കി ആ പെൺകുട്ടികളെ അവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന വളരെ പൈശാചികമായ ഒരു ലൈംഗിക വിപണന ശ്രിംഗലയുടെ നേതൃസ്ഥാനത്ത് ഇരിക്കുകയായിരുന്നു ഇയാൾ എന്ന് ആണ് പോലീസ് പറഞ്ഞത്. അദ്ദേഹത്തിന്റെ സ്വന്തം ഭാര്യയെ 6 വയസ് ഉള്ള മകനെ കൂട്ടി കൊണ്ട് പോയി ഒരു ഇടനിലക്കാരന് പണം പറഞ് ഉറപ്പിച്ചു കൈമാറുവാന്‍ യാതൊരു സങ്കോചവും അനുഭവപ്പെടാത്തൊരു മാനസികഅവസ്ഥ
അദ്ദേഹത്തിന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
ഇതാണ്... യഥാർത്ഥത്തിൽ ഇവരുടെ ലക്ഷ്യം. വിവാഹത്തിന് പുറത്ത് ഒരു പുരുഷനുമായി അടുത്ത് ഇടപഴകുന്നതോ അയാളെ സ്പർശിക്കുന്നതോ ചുംബിക്കുന്നതോ അയാൾക് ആവശ്യം ഉള്ള ആസ്വദനത്തിനു നിന്ന് കൊടുക്കുന്നതോ അയാളുടെ കിടപ്പറ പങ്കിടുന്നതോ തെറ്റ് അല്ല എന്ന് നമ്മുടെ പെൺകുട്ടികളെ വളരെ പതുക്കെ പറഞ്ഞു പഠിപ്പിക്കുകയും ഏതാനും വർഷങ്ങൾക്കുള്ളിൽ ഇതേ പോലുള്ള സെക്സ് റാക്കറ്റുകൾക്ക് ഇരകൾ ആയി തീരുന്ന പെൺകുട്ടികളെ സൃഷ്ടിച്ചു എടുക്കലാണ് ഇവരുടെ ലക്ഷ്യം. ആ ലക്ഷ്യത്തിനു വിദ്യാലയങ്ങളിലേക്ക് ആണ് ആദ്യം കടന്നു ചെല്ലേണ്ടത് എന്നും അവിടെയുള്ള പെൺകുട്ടികളെ ആണ്
മസ്തിഷ്ക പ്രക്ഷാളനം ചെയ്യേണ്ടത് എന്നും അവരുടെ മനസ്സിൽ നിന്ന് ആണ് ധാർമികത ചോർത്തി കളയേണ്ടത് എന്നും എന്നാൽ മാത്രമേ ഇളം പ്രായത്തിൽ ഉള്ള പെണ്-ശരീരങ്ങളെ സെക്സ് റാക്കറ്റുകൾക്ക് അവരുടെ സമ്മതത്തോടു കൂടി തന്നെ കൈമാറാൻ കഴിയു എന്നും തീർച്ചറിഞ്ഞ വളരെ പൈശാചികത നിറഞ്ഞ കച്ചവട ബുദ്ധി നിറഞ്ഞ
ആളുകളുടെ വളരെ സമർഥമായ ഇടപെടലുകൾ ആണ് നമ്മുടെ വിദ്യാലയങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിൽ ആക്കുക.
(കടപ്പാട് mustafatanweer)