10.18.2019

മുഹമ്മദ്‌ നബിയുടെ പ്രവചനങ്ങൾ (38-40)





 റോമിന്റെ പരാജയവും പേർഷ്യ പിടിച്ചടക്കലും.




പ്രവാചകന് നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രയാസങ്ങളിലൊന്നാണ് ഖന്ദക്ക് യുദ്ധം (Battle of Trench). AD 627-ൽ നടന്ന ആ യുദ്ധത്തിൽ പേഗൻ അറബികളും , ജൂത ഗോത്രങ്ങളും ചേർന്ന പതിനായിരത്തോളം വരുന്ന ഒരു
Coalition Army മുസ്‌ലിം നഗരമായ മദീനയിൽ ആക്രമണം നടത്തി. അക്കാലത്ത് മുഴുവൻ മുസ്‌ലിംകളും ഈ ചെറിയ നഗരത്തിലായിരുന്നു, അതിനാൽ അവരുടെ ശത്രുക്കൾക്ക് ഇസ്‌ലാമിനെ ഭൂമിയിൽ നിന്ന് അപ്പാടെ തുടച്ചുനീക്കാനുള്ള നല്ലൊരു അവസരമായിരുന്നു അത്.  മൂന്നു പേർക്ക് ഒരാൾ വീതം എന്നതായിരുന്നു മുസ്‌ലിങ്ങളുടെ അംഗസംഖ്യ. രണ്ടു ആഴ്ചകൾ മുഴുവനും അവർ ശത്രുക്കളാൽ ഉപരോധിക്കപ്പെട്ടു. അന്ന് മുസ്‌ലിങ്ങൾ അകപ്പെട്ട ഭയാനകമായ അവസ്ഥ വിശുദ്ധ ഖുർആൻ ഇങ്ങനെ വിവരിക്കുന്നു :



[ Al-Ahzab 33:10-11 ]
നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം.
അവിടെ വെച്ച് സത്യവിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ അതിഭയങ്കരമായി വിറപ്പിക്കപ്പെടുകയും ചെയ്തു.


യുദ്ധം തുടങ്ങുന്നതിനു തൊട്ടുമുമ്പ്, ആസന്നമായ ആക്രമണത്തിനുള്ള തയ്യാറെടുപ്പിനായി മുസ്ലിങ്ങൾ മദീനാ നഗരത്തിന് ചുറ്റും ഒരു കിടങ് (Trench)
നിർമിച്ചു. അത് അറബികൾക്ക് പരിചിതമല്ലാത്ത ഒരു പേർഷ്യൻ War Tactics ആയിരുന്നു. പ്രവാചക ശിഷ്യനായ പേർഷ്യൻ വംശജൻ സൽമാനുൽ ഫാരിസിയുടെ (RA) ബുദ്ധിയിൽ വിരിഞ്ഞ തന്ത്രമായിരുന്നു അത്. തുടർന്ന് പ്രവാചകൻ ആ ആശയത്തിന്‌ അപ്പ്രൂവൽ കൊടുത്തു. ഈ കിടങ്ങിന്റെ നിർമാണത്തിനു ഇടയിൽ അസാധ്യമായ പ്രതിസന്ധികൾ നേരിട്ടു. പ്രവാചകനു അവിടെ വെച്ച് ചില പ്രവാചക ദർശനങ്ങൾ ഉണ്ടായി.

അൽബറാ റിപ്പോർട്ട് ചെയ്യുന്നു :
ഖന്തക്ക് യുദ്ധദിനത്തിൽ ഞങ്ങളുടെ മൺവെട്ടികൾക്ക് തകർക്കാൻ കഴിയാത്തവിധം ഒരു വലിയ കല്ല് തെളിഞ്ഞു വന്നു. അതിനാൽ ഞങ്ങൾ ഉപദേശത്തിനായി അല്ലാഹുവിന്റെ ദൂതനെ കാണാൻ പോയി. അദ്ദേഹം മൺവെട്ടി എടുത്ത് “അല്ലാഹുവിന്റെ നാമം” ചൊല്ലി അതിൽ വെട്ടി. എന്നിട്ട് അദ്ദേഹം പറഞ്ഞു: “അല്ലാഹു അക്ബർ, എനിക്ക് ശാമിന്റെ (ഗ്രേറ്റർ സിറിയ) താക്കോലുകൾ നൽകപ്പെട്ടിരിക്കുന്നു. അല്ലാഹുവാണെ, അതിലെ ചുവന്ന കൊട്ടാരങ്ങൾ ഞാൻ കാണുന്നു. രണ്ടാമത്തെ വെട്ടിൽ
അദ്ദേഹം പറഞ്ഞു:“ അല്ലാഹു അക്ബർ, എനിക്ക് പേർഷ്യ നൽകപ്പെട്ടിരിക്കുന്നു.
അല്ലാഹുവാണെ, ഞാൻ ഇപ്പോൾ മദാഇനിലെ വെളുത്ത കോട്ടകൾ കാണുന്നു
. മൂന്നാമത്തെ പ്രാവശ്യം അദ്ദേഹം ആ കല്ലിന്മേൽ വെട്ടി. അതോടെ ആ പാറ പൊട്ടി തകർന്നു. അദ്ദേഹം പറഞ്ഞു : അല്ലാഹുഅക്ബർ
എനിക്ക് യെമനിന്റെ താക്കോലുകൾ നൽകപ്പെട്ടിരിക്കുന്നു. “ അല്ലാഹുവാണെ സൻആയുടെ കവാടങ്ങൾ ഞാൻ കാണുന്നു. [1]


റോമൻ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന യെമനിന്റെയും ഗ്രേറ്റർ സിറിയയുടെയും പ്രദേശങ്ങൾ മുസ്‌ലിംകൾ ഏറ്റെടുക്കുക മാത്രമല്ല, ലോകത്തിലെ മഹത്തായ മഹാശക്തികളിലൊന്നായ കരുത്തുറ്റ പേർഷ്യൻ സാമ്രാജ്യത്തെയും അവർ പരാജയപ്പെടുത്തുമെന്ന് പ്രവാചകൻ ആശ്ചര്യകരമായ പ്രവചനമാണ് നടത്തിയത്. മറ്റൊരു പ്രവചനത്തിൽ, പരാജയപ്പെടാൻ പോകുന്ന പേർഷ്യൻ രാജാവിനെ (King Kisra) പോലും കൃത്യമായി
മുഹമ്മദ് നബി വ്യക്തമാക്കുന്നു.

പ്രവാചകൻ പറഞ്ഞു : എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെത്തന്നെയാണ് സത്യം, അല്ലാഹു ഈ ആദര്ശത്തെ (ഇസ്ലാം) പൂര്ത്തീകരിക്കും, എത്രത്തോളമെന്നാല്, അങ്ങ് ഹീറയില് നിന്നും സ്ത്രീകള് ആരും കൂട്ടിനില്ലാതെ ഒറ്റയ്ക്ക് മക്കയില് വന്നു കഅബാലയത്തെ പ്രദക്ഷിണം ചെയ്യും.നിങ്ങള് കിസ്രായുടെ (പേർഷ്യൻ സാമ്രാജ്യത്തിന്റെ അധിപൻ) സാമ്രാജ്യത്വത്തെ കീഴടക്കുകയും അവരുടെ വമ്പിച്ച നിധി കൂമ്പാരത്തെ നിയന്ത്രിക്കുകയും ചെയ്യും.അദ്ദേഹം (അത്ഭുതത്തോടെ) ചോദിച്ചു"ഹുര്മുസിന്റെ മകന് കിസ്രയുടെയോ? പ്രവാചകന് പറഞ്ഞു: "അതെ, ഹുര്മുസിന്റെ മകന് കിസ്ര തന്നെ." [2]

പ്രവാചകനെ കാണാൻ വന്ന നിവേദക സംഘത്തിലെ അദിയ്യ് ബിൻ ഹാതിമിന്റെ റിയാക്ഷൻ ശ്രദ്ധിക്കുക. പേർഷ്യ പിടിച്ചടക്കുമെന്ന മുഹമ്മദ്‌ നബിയുടെ പ്രവചനത്തെക്കുറിച്ച് അദ്ദേഹം തികച്ചും ആശ്ചര്യത്തോടെയാണ് പ്രതികരിക്കുന്നത് .

കാരണം, പേഗൻ അറബികളുടെ ഉപരോധത്തിന് കീഴിലുള്ള ഒരു ചെറിയ മുസ്‌ലിം നഗരരാഷ്ട്രം അത്തരം വൻ ശക്തികളെ കീഴടക്കി ഉയരങ്ങളിൽ എത്തുമെന്ന് ആർക്കും സങ്കൽപ്പിക്കാനാകാത്ത കാലത്താണ് പ്രവാചകന്റെ ഇത്തരം പ്രസ്താവനകൾ.
അക്കാലത്ത് റോമിലെയും പേർഷ്യയിലെയും Empires
എത്ര വലുതും ശക്തവുമായിരുന്നുവെന്ന് വിലമതിക്കേണ്ടത് പ്രധാനമാണ്.
റോമൻ സാമ്രാജ്യം യൂറോപ്പിൽ നിന്ന് വടക്കൻ ആഫ്രിക്കയിലേക്ക് വ്യാപിച്ചു. പേർഷ്യൻ സാമ്രാജ്യവും വളരെ വലുതാണ്. അവരുടെ തലസ്ഥാനമായ സ്‌റ്റെസിഫോൺ ലോകത്തിലെ ഏറ്റവും വലിയ നഗരമായിരുന്നു. ഈ രണ്ടു മഹാസാമ്രാജ്യങ്ങളെ വെച്ച് തുലനം താരതമ്യപ്പെടുത്തുമ്പോൾ, സംഖ്യയുടെയും പ്രദേശത്തിന്റെയും കാര്യത്തിൽ മുസ്‌ലിംകളെ ഒന്നുമല്ലാതിരുന്നൊരു കാലഘട്ടം. ഈ Empires നെ വെച്ച് നോക്കുമ്പോൾ മുസ്ലിങ്ങൾക്ക് യുദ്ധത്തിൽ കുറഞ്ഞ പരിചയസമ്പന്നയാണ് ഉണ്ടായിരുന്നത്. ഈ സാമ്രാജ്യങ്ങളുടെ വിപുലമായ ആയുധങ്ങളും തന്ത്രങ്ങളും അവർക്ക് ഇല്ലായിരുന്നു. ഇസ്ലാമിക് ഹിസ്റ്ററി വിഭാഗം പ്രൊഫസറായ കരോൾ ഹില്ലെൻബ്രാൻഡ് മുസ്‌ലിങ്ങൾക്ക് മേലുള്ള പേർഷ്യക്കാരുടെ മിലിട്ടറി സുപ്പീരിയോറിറ്റി ഉയർത്തിക്കാട്ടുന്നു. [3]


എന്നിട്ടും പ്രവാചകന്റെ മരണത്തിന്
ഒരു ദശകത്തിനുള്ളിൽ ഈ സംഭവങ്ങളെല്ലാം യാഥാർത്ഥ്യമായി. നബി ഈ പ്രവചനങ്ങൾ നടത്തുന്നതിന് സാക്ഷ്യം വഹിച്ച അദ്ദേഹത്തിന്റെ അനുയായികൾ അവയുടെ പൂർത്തീകരണത്തിനും സാക്ഷ്യം വഹിച്ചു. അത്ഭുതകരമായ കാര്യം,
മുഹമ്മദ് നബിയുടെ മരണശേഷം ഈ രണ്ട് സാമ്രാജ്യങ്ങളും ഒരേസമയം മുസ്‌ലിംകളെ ആക്രമിച്ചു എന്നതാണ്. റോമക്കാരും പേർഷ്യക്കാരും പരസ്പരം എതിരാളികളായിരുന്നെങ്കിലും
മുഹമ്മദിന് മുമ്പ് ഒരു നൂറ്റാണ്ടിലേറെയായി പരസ്പരം പ്രദേശങ്ങൾ വെട്ടിപ്പിടിക്കാൻ മത്സരിക്കുകയായിരുന്നുവെങ്കിലും,
മുസ്‌ലിം സൈന്യത്തിനെതിരെയുണ്ടായ പരാജയഭാരത്താൽ അവർ യോജിക്കുകയും ഇരുവശങ്ങളിൽ നിന്നുമായി ആക്രമണം അഴിച്ചുവിടുകയും ചെയ്തു.


ആധുനിക ഇറാനിലെ ഫിറാസിൽ വെച്ച് നടന്ന നിര്ണായക യുദ്ധത്തിൽ
ഒരുലക്ഷത്തോളം വരുന്ന പേർഷ്യൻ ആർമിയും അത്രതന്നെയുള്ള റോമൻ സൈന്യവും, മറ്റു അറബ് ക്രൈസ്തവരും അടങ്ങിയ ആ മുന്നണി 20,000 മുസ്‌ലിംകളുടെ കുറഞ്ഞ പരിചയസമ്പന്നതയുള്ള ലെസ്സ് എക്യുപൈഡ് ആയ ഒരു സേനയ്‌ക്കെതിരെ പോരാടി. [4]
മുഹമ്മദ്‌ നബിയുടെ പ്രവചനപൂർത്തീകരണമെന്ന നിലയിൽ മുസ്‌ലിംകൾ ഈ Coalition നെ (സഖ്യത്തെ) പരാജയപ്പെടുത്തുകയും സിറിയ, പേർഷ്യ, യെമൻ എന്നിവയെയെല്ലാം കീഴടക്കുകയും ചെയ്തു.


എണ്ണത്തിൽ കുറവുള്ളവരും
ഇകോണമി, മിലിട്ടറി, പൊളിറ്റിക്കൽ സ്ട്രെങ്ത് എന്നിവയിൽ ശക്തി കൈവരിച്ചിട്ടില്ലാത്തവരുമായ മുസ്‌ലിംകൾക്ക് ഇത്രയും ചുരുങ്ങിയ ഒരു ഷോർട്ട് സ്പാനിൽ അന്നത്തെ ലോകത്തിലെ ഈ സൂപ്പർപവറുകളെ അട്ടിമറിക്കാൻ കഴിഞ്ഞത് എങ്ങനെയാണ്? ഇത് വളരെ അസംഭവ്യമാണ്.

ഇത് ആധുനിക ലോകത്തിൽ പതിനായിരക്കണക്കിന് ആളുകളും കുറഞ്ഞ മിനിമൽ ഇക്കോണമിക്കൽ, മിലിട്ടറി സ്ട്രെങ്തുമുള്ള ഒരു ചെറിയ അവികസിത രാഷ്ട്രം യുണൈറ്റഡ് സ്റ്റേറ്റ്സും റഷ്യയും അടങ്ങുന്ന ഇന്നത്തെ സൂപ്പർപവറുകളെ അട്ടിമറിക്കുമെന്ന അവകാശവാദം ഉന്നയിക്കുന്നത് എത്രത്തോളം അവിശ്വസിനീയമാണോ?
അത്രതന്നെ അൺബിലീവബിൾ ആയ ഒരു മുന്നേറ്റം ആണ് മുസ്‌ലിങ്ങൾ അന്നത്തെ സോൾ സൂപ്പർപവറുകൾക്ക് നേരെ നടത്തിയത്.

ഹിസ്റ്റോറിയനായ ബർണാബി റോജേഴ്സൺ വിശദീകരിക്കുന്നതുപോലെ, മുസ്‌ലിംകൾ മഹാശക്തികളെ ഡിഫീറ്റ് ചെയ്ത അത്ഭുതകരമായ രീതി ലോകത്തെ അത്ഭുതപ്പെടുത്തി.
അദ്ദേഹം എഴുതുന്നു :

നിങ്ങൾ ഓർക്കണം,
ബൈസന്റൈൻ സാമ്രാജ്യം [കിഴക്കൻ റോമൻ സാമ്രാജ്യം], സസ്സാനിഡ് പേർഷ്യ എന്നിവയായിരുന്നു രണ്ട് മഹാശക്തികൾ. ഇവരായിരുന്നു
ഡോമിനന്റ് പവേഴ്സ്. നിങ്ങൾ ഇതിനെയൊരു Modern Parlance ൽ പറഞ്ഞാൽ, അത് എസ്കിമോകൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയെയും റഷ്യയെയും പിടിച്ചടുക്കുന്നതുപോലെയാണ്. [5]


റാഷണലായ ഏതൊരു വ്യക്തിയും ഇത്തരമൊരു പോസ്സിബിളിറ്റിയെ കുറിച്ച് കൺസീവ് ചെയ്യില്ല.
 മുഹമ്മദ്‌ നബി ഒരു കള്ളപ്രവാചകൻ ആയിരുന്നു എങ്കിൽ ഒരു പ്രവാചകൻ എന്ന നിലയിൽ തന്റെ പ്രശസ്തിയെ ബാധിക്കുന്ന ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഇത്തരം പ്രവചനങ്ങൾ നടത്തി റിസ്ക് ചെയ്യാൻ അദ്ദേഹം തയ്യാർ ആകില്ല.
എങ്ങനെയാണ് ഇത്ര വേഗത്തിൽ ഇസ്ലാം ഒരു ഡോമിനന്റ് ഫോഴ്‌സ് ആയി മാറിയത് എന്നത് ചരിത്രകാരന്മാർക് വിശദീകരിക്കാൻ കഴിയാത്ത ഒരു സമസ്യയാണ്. ബൈസന്റയിൻ സ്റ്റഡീസ് വിഭാഗം പ്രൊഫസർ ആയ Andrew Louth എഴുതുന്നു :


" ബൈസന്റൈൻ സാമ്രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യകൾ അറബികൾക്ക് കീഴടങ്ങിയ വേഗത ചരിത്രകാരന്മാർ വിശദീകരിക്കേണ്ടതുണ്ട് " [6]




ലോകമെമ്പാടും ഇസ്‌ലാമിന്റെ ദ്രുതഗതിയിലുള്ള വ്യാപനം (Rapid Spread) പ്രവചിക്കപ്പെടുന്നു
____________________________________





ഇസ്ലാമിക നാഗരികത ലോകത്തിന്റെ എല്ലാ കോണുകളിലും ചെന്നെത്തുമെന്ന് മുഹമ്മദ് നബി പ്രവചിച്ചു :

കിഴക്കും പടിഞ്ഞാറും എനിക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെട്ടു. എന്റെ ഉമ്മത്തിന്റെ ആധിപത്യം എല്ലായിടത്തും ഞാൻ കണ്ടു. [7]

ഈ പ്രവചനത്തിൽ, റോമിനും പേർഷ്യയ്ക്കുമെതിരായ വിജയത്തെക്കുറിച്ചുള്ള മുൻ പ്രവചനത്തേക്കാൾ ഒരുപടി കൂടി കടന്ന് പ്രവാചകൻ, ഇസ്‌ലാം ഭൂമിയുടെ വിദൂര പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ക്ലെയിം ചെയ്തു. ഈ പ്രവചനം നടത്തിയ സന്ദർഭവും (Context) മനസിലാക്കേണ്ടത് പ്രധാനമാണ്.


അറബികൾ അവരുടെ ശത്രുക്കളാൽ വലയം ചെയ്യപ്പെട്ടിരുന്നുവെന്ന് മാത്രമല്ല, ലോകത്തിലെ മഹാ ശക്തികൾ തന്നെ അതിൽ ജോയിൻ ചെയ്തതായി നാം മുകളിൽ കണ്ടുകഴിഞ്ഞു, മാത്രമല്ല, ഗോത്രവർഗീയത (Tribalism) മൂലം അനൈക്യത്തിന്റെ അധിക ആന്തരിക വെല്ലുവിളികളും (Additional Internal Challenge of disunity) അവർക്കുണ്ടായിരുന്നു.
ഇസ്‌ലാമിന് മുമ്പ് ഒരു അറബ് ഗോത്രം ചെറിയ തർക്കങ്ങളെച്ചൊല്ലി മറ്റൊരു ഗോത്രവുമായി യുദ്ധത്തിലേക്ക് എത്തുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു.
ഗോത്രവർഗ്ഗങ്ങൾ തമ്മിലുള്ള ഇത്തരം രക്തച്ചൊരിച്ചിലുകൾ പലപ്പോഴും തലമുറകൾ നീണ്ടുനിൽക്കുന്ന സംഭവങ്ങളായിരുന്നു .

മുഹമ്മദ് നബി വളരെ ആധികാരികമായി പ്രെഡിക്റ്റ് ചെയ്ത പോലെ , ഇസ്‌ലാം കിഴക്കും പടിഞ്ഞാറും, സ്പെയിനിലേക്കും ചൈനയുടെ ചില ഭാഗങ്ങളിലേക്കും ഒരു തലമുറയ്ക്കുള്ളിൽ അതിവേഗം വ്യാപിച്ചു എന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു.
അക്കാലത്ത്, ലോകം ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ഭൂമിശാസ്ത്രപരമായ വികാസമായിരുന്നു (geographic expansion) ഇത്. ഇസ്‌ലാമിക സാമ്രാജ്യം ലോകം കണ്ടതിൽ വച്ച് ഏറ്റവും മഹത്തായതാണ്. അത് പ്രവാചകന്റെ പ്രവചനത്തിന്റെയും അല്ലാഹുവിന്റെ വാഗ്ദാനത്തിന്റെയും (Surah 24:55) പൂർത്തീകരണമാണ്.

ജൂദായിസം, ക്രിസ്ത്യാനിറ്റി പോലുള്ള ഇതര അബ്രഹാമിക മതങ്ങളുമായി നമുക്ക് ഈ വീക്ഷണത്തെ കമ്പയർ ചെയ്യാം.
ആദ്യകാല ചരിത്രത്തിൽ, ഈ രണ്ട് മതങ്ങളും പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത് പലസ്തീനിലും പരിസര പ്രദേശങ്ങളിലുമായിരുന്നു.
മറ്റ് രാജ്യങ്ങളിൽ അനുയായികളുടെ പോക്കറ്റുകളുണ്ടായിരുന്നുവെങ്കിലും അവരുടെ ആദ്യകാല വ്യാപനം അവരെ ചുറ്റിപ്പറ്റിയുള്ള പേഗൻ രാഷ്ട്രങ്ങൾ തടഞ്ഞു
നിർത്തി. ഒന്നിലധികം സന്ദർഭങ്ങളിൽ, യഹൂദ ജനതയെ മുഴുവൻ ശത്രുക്കൾ അടിമകളാക്കി. യേശുവിനുശേഷം നാലാം നൂറ്റാണ്ടിൽ വിജാതീയ റോമൻ സാമ്രാജ്യം ക്രിസ്തുമതത്തെ ഒരു സ്റ്റേറ്റ് മതമായി അംഗീകരിക്കുന്നതുവരെ നൂറുകണക്കിനു വർഷങ്ങൾ ക്രിസ്തുമതം ന്യൂനപക്ഷമായ പീഡിപ്പിക്കപ്പെടുന്ന മതമായിരുന്നു.


ഇപ്പോൾ പുതിയ നാഗരികതകൾ ഉയർന്നുവരുകയും ഒരു നിശ്ചിത കാലത്തേക്ക് ആധിപത്യം സ്ഥാപിക്കുകയൊ പിന്നീട് പൂർണ്ണമായും അപ്രത്യക്ഷമാവുകയോ ചെയ്യുന്നത് അസാധാരണമല്ല. ഭിന്നിച്ചതും ചിതറിക്കിടക്കുന്നതുമായ ഗോത്രവർഗ്ഗങ്ങൾ ഒരു കരിസ്മാറ്റിക് നേതാവിന്റെ കീഴിൽ ഒന്നിച്ച് വിശാലമായ ദേശങ്ങൾ കീഴടക്കുന്നതും അസാധാരണമല്ല. മംഗോളുകൾ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
അവരുടെ സാമ്രാജ്യം ഇസ്‌ലാമിനുശേഷം ഉയർന്നുവന്നു, പതിമൂന്നാം നൂറ്റാണ്ടിൽ അവർ മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ തുടർച്ചയായ ഭൂസാമ്രാജ്യത്തെ നിയന്ത്രിച്ചു അതിന്റെ പീക്കിൽ എത്തി.



എന്നാൽ അവിടെയുള്ള വ്യത്യാസം :
ഇസ്ലാമിക സാമ്രാജ്യത്തിൽ നിന്ന് വ്യത്യസ്തമായി മംഗോളിയൻ സാമ്രാജ്യം പതിറ്റാണ്ടുകൾക്കുള്ളിൽ തകർന്നടിഞ്ഞു.
ഇസ്ലാമിനെ വളഞ്ഞാക്രമിച്ച അവർ ഒടുവിൽ ഇസ്ലാമിന്റെ കൈകൾ കൊണ്ട് തന്നെ തടഞ്ഞു നിർത്തപ്പെടുകയും ഒടുവിൽ അവർ കൂട്ടത്തോടെ ഇസ്ലാമിൽ പ്രവേശിക്കുകയും ചെയ്തു. ഇവിടെ ഇസ്‌ലാമിനെ വേറിട്ടു നിർത്തുന്നത് അതിന്റെ വികാസത്തിന്റെ സ്വഭാവമാണ് (Nature of Expansion).

ഇസ്‌ലാം കേവലം ഭൂമിശാസ്ത്രപരമായ അർത്ഥത്തിൽ (Geographic sense) മാത്രമല്ല വ്യാപിക്കുകയെന്ന് മുഹമ്മദ്‌ നബി മുൻകൂട്ടി പ്രവചിച്ചിരുന്നു. മനുഷ്യ മനസ്സുകളെ കീഴടക്കാനുള്ള സുപ്രധാനമായ കഴിവ് കൂടി അതിനുണ്ട്. ഇസ്ലാം അതിന്റെ ഫോളോവേഴ്സിന്റെ എണ്ണത്തിലും വളരെ ആധിക്യത്തിൽ വ്യാപിക്കുമെന്ന് മുഹമ്മദ്‌ നബി പ്രവചിച്ചു :


"രാത്രിയും പകലും ചെന്നെത്തുന്ന എല്ലാ സ്ഥലങ്ങളിലും ഈ ദീനും (ഇസ്ലാം) കടന്നു ചെല്ലും. ഈ മതം പ്രവേശിക്കാതെ ഒരു ഭവനമോ അധിവാസകേന്ദ്രങ്ങളോ അല്ലാഹു വിട്ടുകളയുകയില്ല. [8]




ഇസ്ലാമിന്റെ രാഷ്ട്രീയ ആധിപത്യത്തിന്റെ അപചയം പ്രവചിക്കപ്പെടുന്നു
___________________________________






ഇസ്‌ലാം മഹാശക്തികളെ അട്ടിമറിക്കുന്നതിനെക്കുറിച്ചും ആഗോള വ്യാപനത്തെക്കുറിച്ചും മുഹമ്മദ് നടത്തിയ കൃത്യമായ പ്രവചനങ്ങൾ നമ്മൾ വിശകലനം ചെയ്തു. മുസ്‌ലിംകളുടെ വിസ്‌മയാവഹമായ ഉയർച്ചയെക്കുറിച്ച് മുഹമ്മദ്‌ നബി നമ്മെ അറിയിക്കുക മാത്രമല്ല, അവരുടെ തകർച്ചയെക്കുറിച്ചും അദ്ദേഹം മുൻകൂട്ടി പ്രവചിച്ചു...

തൌബാൻ ല് നിന്നും നിവേദനം :
പ്രവാചകൻ പറയുന്നത് ആയി ഞാന് കേട്ടു :
"ഒരു കാലം വരാൻ ഇരിക്കുന്നു :
അന്ന് ഭക്ഷണ തളികയിലേക്ക് കൈകകള് ആർത്ഥിയോടെ അടുക്കുന്നത് പോലെ നിങ്ങള്‍ക്ക് നേരെ ശത്രുക്കളുടെ കൈകള് അടുത്ത് വരും
: ഒരുവൻ ആശങ്കയോടെ ചോദിച്ചു : അന്ന് നമ്മള് ന്യൂനപക്ഷമായിരിക്കുമോ ? പ്രവാചകൻ മറുപടി പറഞ്ഞു : അല്ല !!!!
അന്ന് നിങ്ങൾ വലിയ സംഖ്യ ആയിരിക്കും :

എന്നാല് മഴവെള്ളപാച്ചിലിൽ ഒലിച്ചുപോവുന്ന ചപ്പു ചണ്ടികളെ പോലെ നിങ്ങളുടെ ഈമാൻ (വിശ്വാസം)
ദുർബലപ്പെട്ടു പോയിട്ടുണ്ടാവും"!! അപ്പോള് അല്ലാഹു ശത്രുക്കള്ക്ക് നിങളോട് ഉള്ള ഭയം അവരുടെ ഹൃദയങ്ങളില് നിന്നും എടുത്ത് മാറ്റും.  നിങ്ങളുടെ ഹൃദയങ്ങളില് അവൻ വഹ്ൻ ബാധിപ്പിക്കുകയും ചെയ്യും. ചോദ്യ കർതാവ് വീണ്ടും ചോദിച്ചു : എന്താണ് പ്രവാചകരെ വഹ്ൻ ?
മരണത്തോടുള്ള ഭയവും ഐഹിക വിഭവങ്ങളോട് ഉള്ള ഭ്രമവും !!!
(Sunan Abu Dawud, The Book of Fierce Battles - The Gathering of all Nations against Islam, Book 37, Number 4297)



മുസ്‌ലിംകൾ സ്വയം എത്തിചേരുന്ന ദുഷ്‌കരമായ സാഹചര്യങ്ങളെ കുറിച്ചും മുഹമ്മദ് നബി പ്രവചിച്ചതായി ഇവിടെ കാണാം. മുസ്‌ലിങ്ങൾ ജനസംഖ്യയിൽ വളരെ കൂടുതലുള്ള ഒരു നാൾ വരും.
എന്നാൽ അന്നവർ ദുർബലരായിരിക്കും.
മറ്റ് രാഷ്ട്രങ്ങൾ പരസ്പരം ക്ഷണിച്ചു കൊണ്ട് മുസ്ലിങ്ങളുടെ മേൽ വരും. മുസ്‌ലിംകളെ ഭക്ഷണമായി കഴിക്കുന്നതിന്റെ ഉപമ നൽകി അന്ന് മുസ്‌ലിങ്ങൾ എത്ര നിസ്സഹായരായിത്തീരുമെന്ന്
പ്രവാചകൻ ഊന്നിപ്പറയുന്നു.
മുസ്‌ലിങ്ങൾക്ക് സംഭവിക്കുന്ന അപചയത്തിന്റെയും ബലഹീനതയുടെയും കാരണം ഭൗതികലോകത്തോട് ഉള്ള അവരുടെ ഭ്രമവും മരണത്തോടുള്ള ഭയവുമാണ്. ഇതിനർത്ഥം, മുസ്‌ലിംകൾ വരുംകാലഘട്ടത്തിൽ മെറ്റീരിയൽ വേൾഡിൽ ലയിച്ചു തങ്ങളുടെ മതത്തിൽ അലംഭാവം കാണിക്കുകയും അവരുടെ കടമകൾ അവഗണിക്കുകയും പരലോകത്തെ കുറിച്ചു അലസരാവുകയും ചെയ്യുമെന്നാണ്.


പതിനെട്ടും പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകളിലായി മുസ്‌ലിം ലോകത്ത് നടന്ന സംഭവങ്ങളുടെ സമൂലമായ വഴിത്തിരിവ് (Radical turn of events) ഈ പ്രവചനം കൃത്യമായി വിവരിക്കുന്നു.
അതിനുമുമ്പ്, മുസ്‌ലിം പ്രദേശങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായി വളർച്ച പ്രാപിച്ചവയായിരുന്നു. മുഹമ്മദ് നബിയുടെ മരണം മുതൽ പത്തൊൻപതാം നൂറ്റാണ്ട് വരെ മുസ്‌ലിംകൾക്ക് മഹാ സാമ്രാജ്യങ്ങളുണ്ടായിരുന്നു, അവ സാമ്പത്തികമായും രാഷ്ട്രീയമായും സൈനികമായും സാങ്കേതികമായും വിദ്യാഭ്യാസപരമായും ലോകത്തിന്റെ ഭൂരിഭാഗത്തേക്കാളും മുന്നിലായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും അചിന്തനീയമായത് സംഭവിച്ചു,



ഇന്തോനേഷ്യ മുതൽ വിദൂര കിഴക്ക് ലിബിയ വരെയുള്ള മിക്കവാറും എല്ലാ മുസ്‌ലിം പ്രദേശങ്ങളും അധിനിവേശവും കോളനിവൽക്കരണവും നടത്തി സൈനികമായി അമുസ്ലിം രാഷ്ട്രങ്ങൾ പരാജയപ്പെടുത്തി. കൗക്കാസ്‌ പ്രവിശ്യകൾ  റഷ്യ കീഴടക്കിയിരുന്നു, അൾജീരിയ, മൊറോക്കോ, ടുണീഷ്യ എന്നിവ ഫ്രാൻസ്‌ നിയന്ത്രിച്ചു,
ഗ്രേറ്റ് ബ്രിട്ടൻ മുന്നേ തന്നെ ഈജിപ്ത്, സിറിയ, ഇറാഖ്, പലസ്തീൻ, മുഗൾ ഇന്ത്യ എന്നിവ പിടിച്ചെടുത്തു. ഡച്ചുകാർ മലേഷ്യയെയും ഇന്തോനേഷ്യയെയും നിയന്ത്രിച്ചു. ഇന്ന് നിലനിൽക്കുന്ന 50 മുസ്‌ലിം രാജ്യങ്ങളിൽ, അധിനിവേശത്തെ അതിജീവിച്ചത് വളരെ കുറച്ചുപേർ മാത്രമാണ്, അവ ഇപ്പോഴും കൊളോണിയൽ യജമാനന്മാർക്ക് വിധേയമായി ഇരിക്കുന്നു. അക്കാലത്ത് ധാരാളം മുസ്‌ലിംകൾ ഉണ്ടായിരുന്നിട്ടും ഇത് സംഭവിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോക ജനസംഖ്യയുടെ 12.5% ശതമാനത്തെ ​​പ്രതിനിധീകരിക്കുന്ന 200 ദശലക്ഷം മുസ്‌ലിംകളുണ്ടായിരുന്നു. [9]


പക്ഷേ, അവരുടെ ജനസംഖ്യാ നിരക്ക് (considerable numbers) തോൽവി തടയാൻ പര്യാപ്തമായിരുന്നില്ല.
അമുസ്ലിം രാഷ്ട്രങ്ങൾ കടന്നുവന്നു, ഭിന്നിപ്പിച്ചു, കീഴടക്കി, മുസ്‌ലിം പ്രദേശങ്ങൾ പിടിച്ചെടുക്കാൻ അവർ പരസ്പരം ക്ഷണിച്ചു, എല്ലാം മുഹമ്മദ് നബി പ്രവചിച്ചത് പോലെ തന്നെ നടന്നു.

ഈ പ്രവചനത്തെക്കുറിച്ച് നമ്മളിൽ പ്രതിഫലിപ്പിക്കുകയാണെങ്കിൽ, അത് തികച്ചും അവബോധജന്യമാണ്.
മുഹമ്മദ് നബിയുടെ പ്രവചനം കേട്ട സഹാബിയുടെ : പ്രതികരണം ശ്രദ്ധിക്കുക :
ആ ദിവസം നമ്മൾ ന്യൂനപക്ഷമായിരിക്കുമോ "
എന്നാണ് അദ്ദേഹം ചോദിച്ചത്. ഭാവിയിലെ മുസ്‌ലിങ്ങളുടെ ദുർബലാവസ്ഥക്ക് കാരണം അവരുടെ ചെറിയ സംഖ്യയായിരിക്കും കാരണം എന്ന സ്വാഭാവിക അനുമാനമാണ് അദ്ദേഹം നടത്തിയത്. കാരണം, വലിയ സംഖ്യകൾ സാധാരണയായി ശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഈ പ്രവചനം നബിയുടെ പ്രവാചകത്വത്തിന് വലിയൊരു തെളിവ് ആണ്. അദ്ദേഹത്തിന്റെ വെളിപാടുകളുടെ ഉറവിടം ദൈവികമല്ലെങ്കിൽ മുസ്‌ലിംകളുടെ എണ്ണം കുറയുമെന്നും അത് അവരുടെ ബലഹീനതയ്ക്ക് കാരണമാകുമെന്നും പ്രസ്താവിക്കുകയുമാണ് ചെയ്യുക.
എന്നിട്ടും മുഹമ്മദ് നബി കൃത്യമായി അതിന്റെ വിപരീതം പ്രവചിച്ചു, മുസ്‌ലിംകളുടെ എണ്ണം വളരെ വലുതാണെങ്കിലും അവരുടെ നില വളരെ ദുർബലമാണെന്ന ഇന്നത്തെ വിരോധാഭാസമായ സാഹചര്യത്തിൽ (paradoxical situation) അത് യാഥാർത്ഥ്യമായി.

ഈ പ്രവചനത്തിന്റെ മറ്റൊരു ഇന്ട്രെസ്റ്റിങ് ആസ്പെക്റ്റ് അതിന്റെ പിന്നിലെ മനഃശാസ്ത്രമാണ്. മുഹമ്മദ് നബിയുടെ ജീവിതകാലത്ത് ഇസ്‌ലാം അത് വരെ ഒരു ലോകശക്തിയായിരുന്നില്ല, പേർഷ്യയെ പോലുള്ള മറ്റ് മഹാശക്തികളെ അട്ടിമറിച്ചിട്ടില്ല. അതിനാൽ മുഹമ്മദ് നബി ഒരു കള്ളനാണെങ്കിൽ അദ്ദേഹം കള്ള പ്രവാചകനായിരുന്നുവെങ്കിൽ,
മുസ്‌ലിംകളുടെ ഭാവിയെ കുറിച്ച്
“നിങ്ങൾ അജയ്യരാകും” അല്ലെങ്കിൽ “നിങ്ങൾക്ക് ശത്രുക്കൾ ഒരിക്കലും ഉണ്ടാകില്ല” എന്നിങ്ങനെയുള്ള നല്ല കാര്യങ്ങൾ മാത്രമേ അദ്ദേഹം പറയുമായിരുന്നുള്ളൂ. ഭാവിയെക്കുറിച്ചുള്ള അത്തരം ക്രിയാത്മക വീക്ഷണം (positive outlook of the future) ആളുകളെ അദ്ദേഹത്തിന്റെ കൂടെ ചേരാനും അനുയായികളാകാനും ആഗ്രഹിപ്പിക്കും . തീർച്ചയായും, വിജയിക്കാൻ ആഗ്രഹിക്കുന്നത് മനുഷ്യ പ്രകൃതമാണ്. അതിനാൽ, ഭാവി എത്രമാത്രം ഇരുണ്ടതായിത്തീരുമെന്നതിനെക്കുറിച്ച് മുഹമ്മദ്‌ നബി അത്തരമൊരു ഫ്രാങ്ക് സ്റ്റേറ്റ്മെന്റ് നടത്തുന്നതിൽ നിന്ന്
അദ്ദേഹം സത്യത്തിന്റെ പ്രവാചകനാണെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ അനുയായികളും അദ്ദേഹം പറഞ്ഞത് സന്തോഷകരമോ ദുഃഖകരമോ ആകട്ടെ, പ്രോത്സാഹനമോ വിലക്കോ ആകട്ടെ എന്ത് തന്നെയാണെങ്കിലും അവ പരിഗണിക്കാതെ
സത്യസന്ധമായി തന്നെ കൈമാറിയിട്ടുണ്ട് എന്ന് മനസ്സിൽ ആക്കാം.

ചുരുക്കത്തിൽ, ഒരു ലോകശക്തിയെന്ന നിലയിൽ ഇസ്ലാമിക സാമ്രാജ്യത്തിന്റെ വിസ്‌മയാവഹമായ ഉയർച്ചയെ (spectacular rise) മാത്രമല്ല, മുസ്‌ലിംകളുടെ വൻതോതിലുള്ള ജനസംഖ്യയും വലിയ തോതിലുള്ള രാഷ്ട്രീയ-സൈനിക തകർച്ചയും (Political and military decline) മുഹമ്മദ്‌ നബി കൃത്യമായി പ്രവചിച്ചതെങ്ങനെയെന്ന് നാം കണ്ടു.

ചരിത്രപരമായി പറഞ്ഞാൽ,
മതങ്ങൾക്ക് ലോക വേദിയിൽ സ്വാധീനം നഷ്ടപ്പെടുമ്പോൾ, അത് അനുഗമിക്കുന്നവരുടെ എണ്ണത്തിൽ സ്തംഭനാവസ്ഥ അല്ലെങ്കിൽ കുറവുണ്ടാകുന്നു. ഇത് പ്രതീക്ഷിക്കപ്പെടേണ്ടതാണ്, കാരണം വിജയവുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നത് മനുഷ്യ പ്രകൃതമാണ്.
എന്നിട്ടും ഇസ്‌ലാമിന്റെ കാര്യത്തിൽ നേർ വിപരീതമാണ് മുഹമ്മദ് നബി പ്രെഡിക്റ്റ് ചെയ്തത്. അനുയായികളുടെ എണ്ണത്തിൽ അത് തുടർന്നും വളരുമെന്നും അത് ഒടുവിൽ എല്ലാ ഭവനങ്ങളിലും പ്രവേശിക്കുമെന്നും അദ്ദേഹം പറഞ്ഞതായി നാം കണ്ടു.

" രാത്രിയും പകലും ചെന്നെത്തുന്ന എല്ലാ സ്ഥലങ്ങളിലും ഈ ദീനും (ഇസ്ലാം) കടന്നു ചെല്ലും. ഈ മതം പ്രവേശിക്കാതെ ഒരു ഭവനമോ അധിവാസകേന്ദ്രങ്ങളോ
അല്ലാഹു വിട്ടുകളയുകയില്ല." [10]


ഈ പ്രവചനം നമ്മുടെ കൺമുമ്പിൽ അനാവരണം ചെയ്യപ്പെടുന്നതിനാണ് ഇന്ന് ഇന്ന് നാം സാക്ഷ്യം വഹിക്കുന്നത്. നിലവിൽ ലോകത്തിൽ ഏറ്റവും വേഗതയിൽ വളരുന്ന മതം ഇസ്ലാമാണ് എന്ന് അതിന്റെ സ്റ്റാറ്റിറ്റിക്സുകൾ തെളിയിക്കുന്നു. ഭൂമിയിൽ നാലിൽ ഒരാൾ മുസ്‌ലിമാണ്. 2070 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മതം ഇതായിരിക്കുമെന്ന് വിധഗ്ദരുടെ കണക്കുകൾ സൂചിപ്പിക്കുന്നു. [11] 
ഇസ്‌ലാമിനെ ലോകമീഡിയകൾ നിരന്തരമായി കോൺസ്റ്റൻറ്റ്ലി ആക്രമിക്കുകയും മുസ്‌ലിം നാടുകളുടെ കോളനിവൽക്കരണം, മുസ്‌ലിം ലോകത്ത് നിരവധി യുദ്ധങ്ങളും നടക്കുമ്പോഴും ഇത് സംഭവിക്കുന്നു. ഇസ്‌ലാം ക്രിസ്തുമതത്തേക്കാൾ 600 വയസ്സിന് താഴെയാണെങ്കിലും യഹൂദമതത്തേക്കാൾ
1,500 ൽ അധികം വർഷങ്ങൾ ഇളയതാണ് എങ്കിലും.




Reference :


[1] Sunan Al-Kubra, Hadith #8858.

[2] Musnad Aḥmad 4:257.

[3] Carole Hillenbrand, Muhammad and the rise of Islam, The New Cambridge Medieval History, vol 1, p. 340.

[4] R. G Grant, 1001 Battles That Changed the Course of History, p. 108.

[5] Al Jazeera documentary, “The Caliph”, Part 1. Accessed March 19th 2018: https://youtu.be/P3O9d7PsI48

[6] Andrew Louth, The Byzantine Empire in the seventh century, The New Cambridge Medieval History, vol 1, p. 298.

[7] Sahih Muslim, Hadith #2889

[8] Musnad Aḥmad, Hadith #16509.

[9] Stanley D. Brunn, The Changing World Religion Map: Sacred Places, Identities, Practices and Politics, p. 1774.

[10] Musnad Aḥmad, Hadith #16509.

[11] Accessed on 4th August 2018: http://www.pewresearch.org/fact-tank/2017/04/06/why-muslims-are-the-worlds-fastest-growing-religious-group/






No comments:

Post a Comment