Continue......
Critic-3ഇസ്ലാമിക വസ്ത്രം ധരിച്ചു നടക്കുന്ന രാജ്യങ്ങളിൽ ആണ് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത്.ഈ ആരോപണത്തിൽ എത്രത്തോളം സത്യം ഉണ്ട് ?
കേരളത്തിലെ ഭൗതികവാദികൾ വിശേഷിച്ചു അവരിൽ ഒരു വിഭാഗം കുറേ കാലം ആയി സ്റ്റാറ്റിറ്റിക്സിന്റെ ആളുകൾ ആണ്. കുറേ കണക്കുകൾ ആണ് അവർ അവതരിപ്പിക്കുന്നത്. എവിടെ നിന്ന് ആണ് ഈ കണക്കുകൾ കിട്ടുന്നത്.. ആരാണ് ഉണ്ടാക്കുന്നത് എന്നൊന്നും നമുക്ക് അറിയില്ല.
ഇസ്ലാമിക വസ്ത്രധാരണം സ്വീകരിക്കുന്ന നാടുകളിൽ ആണ് ഏറ്റവും കൂടുതൽ കുറ്റകൃത്യവും ബലാത്സംഗവും വ്യഭിചാരവും എല്ലാം എന്ന് ആണ് ഇവർ പറയുന്നത്. എന്ന് ആരാണ് പറഞ്ഞത്? ഏതു നാടിനെ കുറിച്ച് ആണ് നിങ്ങൾ സംസാരിക്കുന്നത് എന്ന് ചോദിച്ചാൽ ഇവർക്ക് പ്രേതെകിച്ചു ഉത്തരം ഒന്നും ഇല്ല.
ഇവർ എല്ലാവരും പറയുന്നത്...
തുറന്ന രതിയുടെ.. സെക്സിന്റെ ഒരു സാമൂഹിക ക്രമം സൃഷ്ടിക്കപ്പെട്ടാൽ പെണ്ണിനു ഏതു രീതിയിലുള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യം ഉണ്ടായാൽ അവിടെ ആളുകൾ തുറന്ന സമീപനം ഉള്ളവർ ആയി മാറും എന്നും
അവിടങ്ങളിൽ ബലാത്സംഗം കുറയും എന്നും ആണ്. വ്യഭിചാരം ഇവർ ഒരു തെറ്റ് ആയി കണ്ടിട്ടില്ല.
ഇവരെ സംബന്ധിചിടത്തോളം ബലാത്സംഗം മാത്രം ആണ് തെറ്റ്. കാരണം അത് പെണ്ണിന്റെ സമ്മതം ഇല്ലാതെ അവളുടെ ശരീരത്തിലെക്ക് അതിക്രമിച്ചു കേറലാണ്... അത് കൊണ്ട് തെറ്റാണ്.
വ്യഭിചാരമോ? അത് തെറ്റല്ല. ഉഭയകക്ഷി സമ്മത പ്രകാരം ആണ് എന്ന് ആണ് അവർ പറയുക.
ഇവരോട് എന്താണ് നിങ്ങൾ സ്വൊപ്നം കാണുന്ന ഒരു സാമൂഹികഘടന എന്ന് ചോദിച്ചാൽ..
ഇഷ്ടം ഉള്ള പുരുഷനു ഇഷ്ടം ഉള്ള സ്ത്രീയുമായി വിവാഹത്തിന്റെയോ കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ മതത്തിന്റെയോ പടച്ചവന്റെയോ നിയന്ത്രണങ്ങൾ ഇല്ലാതെ ഇഷ്ടം ഉള്ളപ്പോൾ എല്ലാം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ഒരു സാമൂഹിക ക്രമം ആണ് തങ്ങൾ സ്വൊപ്നം കാണുന്നത് എന്ന് ആണ് അവർ പറയുക.
യഥാർത്ഥത്തിൽ ബലാത്സംഗം പെണ്-വിരുദ്ധമാണ് എന്ന് അറിയാത്തവരായി ആരും ഇല്ല.
എന്നാൽ ഇസ്ലാം പറയുന്നു വ്യഭിചാരം തന്നെ പെണ്-വിരുദ്ധമാണ്.
അതെ.. വ്യഭിചാരം പെണ്-വിരുദ്ധമാണ്. പെണ്-പീഡനം ആണ്. അത് ഒരു ബലാത്സംഗം ആണ്.
അത് എന്ത് കൊണ്ട് ?
ആണിനെ സംബന്ധിച്ചിടത്തോളം അവനു ലൈംഗിക ബന്ധത്തിനു പെണ്ണിന്റെ ശരീരം മാത്രമേ ആവശ്യം ഉള്ളൂ. അത് കൊണ്ട് തന്നെ വിവാഹം കഴിക്കുകയോ വിവാഹം കഴിക്കാതെയിരിക്കുകയോ ചെയ്ത ഏതൊരു സ്ത്രീയുമായും പുരുഷനെ സംബന്ധിച്ചിടത്തോളം അവനു ശാരീരികമായ വേഴ്ച്ചയിൽ ഏർപ്പെടാനും അതിൽ നിന്ന് ലൈംഗിക ആസ്വദനം അനുഭവിക്കാനും കഴിയും. എന്നാൽ പെണ്ണ് അങ്ങനെ അല്ല...
പെണ്ണിന് ലൈംഗികമായ സംതൃപ്തി അനുഭവിക്കണം എങ്കിൽ സന്തോഷം അനുഭവിക്കണം എങ്കിൽ
ലൈംഗികത ആസ്വദിക്കണമെങ്കിൽ അവൾക്കു പുരുഷന്റെ ശരീരം മാത്രം പോരാ..മറിച്ചു പുരുഷന്റെ മനസ്സ് കൂടി വേണം. അതായത് ഇത് എനിക്ക് വിശ്വസിക്കാൻ പറ്റിയ പുരുഷൻ ആണ്... എന്നെ സംരക്ഷിക്കും എന്ന് ഉറപ്പ് ഉള്ള പുരുഷൻ ആണ്
ഈ പുരുഷൻ എന്റെ ശരീരത്തെ പോലെ തന്നെ എന്റെ മനസ്സിനെയും എന്റെ ആത്മവിനെയും ആദരിക്കുന്ന പുരുഷൻ ആണ്..എന്നെ സ്നേഹിക്കുന്ന പുരുഷൻ ആണ് എന്ന് അവൾക്കു ബോധ്യം ഉള്ള ആണിന്റെ കൂടെ മാത്രമേ അവൾക്കു ലൈംഗിക വർത്തനത്തിൽ ഏർപ്പെടാന് കഴിയൂ..ഒന്നാമതായി.
രണ്ടാമതായി ലൈംഗിക ബന്ധം വഴി അവൾ അനുഭവിക്കേണ്ടി വരുന്ന ജൈവികമായ പ്രയാസങ്ങൾ.
ഗർഭധാരണത്തിന്റെയും പ്രസവത്തിന്റെയും മുലയൂട്ടലിന്റെയെല്ലാം പ്രയാസങ്ങൾ.
ആ പ്രയാസങ്ങളിൽ എനിക്ക് വൈകാരികവും ശാരീരികവും സാമ്പത്തികവും ആയി തണൽ ആയി നിൽക്കുന്ന ആൾ ആണ് എന്നോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് എന്ന ബോധം ഉണ്ടാകുമ്പോൾ മാത്രമേ പെണ്ണിന്റെ ശരീരത്തിനും പെണ്ണിന്റെ മനസ്സിനും സംതൃപ്തമായ ഒരു ലൈംഗിക ആസ്വാദനത്തിലെക്ക് കടന്നു പോകാൻ കഴിയു.
വ്യഭിചാരത്തിൽ പുരുഷനെ സംബന്ധിച്ച് ഒന്നും ഇല്ല. അവനൊരു ശരീരം കിട്ടുന്നു. എന്നാൽ പെണ്ണിന്
ഒരു ശരീരം മാത്രം കിട്ടുന്നു. അവൾക്കു മനസ്സ് കിട്ടുന്നില്ല. അവളുടെ കൂടെ നിൽക്കുകയോ അവളെ സംരക്ഷിക്കുകയോ അവളെ സ്നേഹിക്കുകയോ അവളുടെ കുഞ്ഞുങ്ങളെ പോറ്റുകയോ അവളുടെ ജീവിതകാലം മുഴുവൻ അവളുടെ കൈ പിടിക്കുകയോ ചെയ്യുന്ന ആൾ അല്ല അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത്. മറിച്ചു കഴുക കണ്ണുകളും ആയി അവളുടെ ശരീരത്തെ മാത്രം ഉപയോഗിച്ച് ശേഷം എങ്ങനെ കടന്നു കളയാം എന്ന് ചിന്ദിക്കുന്ന ഒരാൾ. കേവലം ഒരു ഭോഗവസ്തു ആയി തന്നെ പരിഗണിക്കുന്നയാൾ. അയാൾ ആണ് ഇപ്പോൾ തന്റെ ശരീരത്തെ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്.
എങ്കിൽ വ്യഭിചാരത്തിനു സമ്മതിക്കുന്ന പെണ്ണുങ്ങളില്ലേ ? അവരോ ?
അതെ തീർച്ചയായും ഉണ്ട്. അവരുടെ സമ്മതം എന്ന് പറയുന്നത്.. അത് നിർമ്മിക്കപ്പെട്ട സമ്മതം ആണ്.
ആ സമ്മതം നിർമിക്കപ്പെടുന്നത് Propaganda വഴിയാണ്. വിവാഹേതര ലൈംഗിക ബന്ധങ്ങൾ സ്വാതന്ത്ര്യം ആണ് എന്നും വിവാഹത്തിനു പുറത്ത് ഉള്ള ലൈംഗിക ആസ്വദനങ്ങൾ ആണ് യഥാർത്ഥത്തിൽ ഉള്ള വിമോചനമെന്നും ഇവിടെയുള്ള ഭൗതികവാദികൾ അവരുടെ പ്രോപ്പഗണ്ടാ മെഷീനുകൾ ഉപയോഗിച്ച് വളരെ സമർഥമായി പഠിപ്പിക്കുകയും അതിനു വേണ്ടി സിദ്ധാന്തങ്ങൾ അവതരിപ്പിക്കുകയും
Liberal Sex is Liberation എന്ന
യാതൊരു അടിത്തറയും ഇല്ലാത്ത പെണ്-വിരുദ്ധമായ ഒരു സമവാക്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും ആ സമവാക്യത്തെ ഇവിടെ ഉള്ള അഭ്യസ്ഥവിദ്യരായ പുതിയ തലമുറ പെണ്കുട്ടികളെ കൊണ്ട് ഏറ്റെടുപ്പിക്കുകയും ചെയ്ത ശേഷം അവർ
സൃഷ്ടിച്ച ഒരു സാമൂഹിക ക്രമത്തിൽ സ്വൊഭാവികമായും ഇതിനു സമ്മതിക്കുന്ന പെൺകുട്ടികൾടെ എണ്ണം കൂടി കൊണ്ടിരിക്കും.
ഇത് പുരുഷന്റെ താല്പര്യങ്ങൾക്ക് വേണ്ടി നേടിയെടുക്കപ്പെട്ട ഒരു സമ്മതം ആണ് എന്നതാണ് സത്യം.
തായിലാൻഡിൽ പോയാൽ അവിടെ ബാങോങ്ങ് എന്ന് പറയുന്ന സെക്സ് ടൂറിസ്റ്റുകളുടെ പറുദീസയായ
സ്ട്രീറ്റ്ൽ നമ്മൾ പോയാൽ അവിടെ തായി പെൺകുട്ടികളെ കാണും. 12 ഉം 13 ഉം 14 ഉം വയസ്സ് ഉള്ള പെൺകുട്ടികൾ.
ആ പെൺകുട്ടികൾ പരസ്യമായി പറയുന്നത് ഞങ്ങൾ Virgin ആണ്. ഞങ്ങളുടെ കന്യകാത്വം നഷ്ടപെട്ടിട്ടില്ല. ഞങ്ങളുടെ കന്യകത്വം കവർന്നെടുക്കാൻ ആണത്വം ഉള്ളവർ വരൂ.. ഞങ്ങൾ അതിനു സമ്മതമാണ് എന്നാണ്. ലോകത്തിന്റെ ഭൂപടം ഇങ്ങ് നിവർത്തി വെച്ചാൽ അതിന്റെ പടിഞ്ഞാറെ അറ്റത്താണ് ശരിക്കും അമേരിക്ക. തായിലാൻഡ് എന്ന് പറഞ്ഞാൽ ഇങ്ങ് കിഴക്കേ അറ്റത്തു കിടക്കുന്ന പ്രദേശമാണ്. ആ പടിഞ്ഞാറു കിടക്കുന്ന അമേരിക്കയിൽ നിന്നും കിഴക്ക് കിടക്കുന്ന തായിലാൻഡിലേക്ക് ദിവസവും ആയിരക്കണക്കിന്.. പതിനായിരക്കണക്കിന് സെക്സ് ടൂറിസ്റ്റുകൾ പ്രവഹിച്ചു കൊണ്ടിരിക്കുന്നു. അവർ തായിലാൻഡിൽ വിമാനം ഇറങ്ങി ബാക്പൊങ്ങിൽ എത്തുമ്പോൾ അവർ കാണുന്നത് തായി പെൺകുട്ടികളെ ആണ്. ആ പെൺകുട്ടികൾക്ക് ഇവർ ആരാണ് എന്ന് അറിഞ്ഞു കൂടാ..ഇവരുടെ നാട് ഏതാണെന്നു അറിയില്ല.
ഇവരുടെ അഡ്രസ്സ് അറിഞ്ഞു കൂടാ..ഇവരെ ഇനി ജീവിതത്തിൽ ഒരിടത്തും കണ്ട്മുട്ടില്ല എന്ന് ഉറപ്പാണ്. പക്ഷെ പെൺകുട്ടികൾ റെഡി ആണ്. ഈ പെൺകുട്ടികൾ ടൂറിസ്റ്റുകളുടെ കൈ പിടിച്ചു റൂമിലേക്ക് പോകുന്നു.അവീടെ തുണിയുരിയുന്നു. നൃത്തം വെക്കുന്നു. സന്തോഷിപ്പിക്കുന്നു. അയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പാട് ചെയ്യുന്നു. പുലർച്ചെ ടൂറിസ്റ്റുകൾ കയ്യിൽ വെച്ച് കൊടുക്കുന്ന ഡോളർകളും ആയി തിരികെ വീട്ടിൽ വരുന്നു. വരുമ്പോൾ വീട്ടിൽ മാതാപിതാക്കൾ അഭിമാനത്തോടെ ആ ഡോളർകൾ സ്വീകരിക്കുന്നു. അവർ പറയുന്നു.....
ഞങ്ങളുടെ കുട്ടികൾ Productive ആണ്.
അവരുടെ ടീനേജ് പ്രോഡക്റ്റിവ് ആണ്. നിങ്ങളുടെ മക്കളുടെ ടീനേജ് കൊണ്ട് നിങ്ങൾക്ക് യാതൊരു ഗുണവും ഇല്ല. ഇത് എക്കോണോമിക്കലി പ്രോഡക്റ്റിവാണ്.
സാമ്പത്തികമായി ലാഭം കിട്ടുന്ന വഴികളിലെക്ക് നിങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവൻ നിങ്ങൾ തിരിച്ചു വിട്ടിരിക്കുന്നു.
ഇത് സമ്മതം അല്ലെ ?
സമ്മതം ആണ്. പക്ഷെ അത് പുരുഷനു വേണ്ടി പെണ്ണിനെ പറഞ്ഞു വിഡ്ഢി ആക്കി നേടിയെടുത്ത സമ്മതം ആണ്. പണം ആണ് ജീവിതത്തിൽ എല്ലാം എന്ന് ധരിച്ചു വെച്ച തലച്ചോറിൽ നിന്ന് ഉണ്ടായ സമ്മതം ആണ്.
ആ സമ്മതം തായിലാൻഡിൽ പതിറ്റാണ്ടുകൾ നീണ്ട സെക്സ് എഡ്യൂക്കേഷൻ പ്രക്രിയയിലൂടെ അവിടുത്തെ സ്കൂൾ കരിക്കുലത്തിൽ ഇന്ഡ്രോഡ്യൂസ് ചെയ്യപ്പെട്ട
ലൈംഗിക വിദ്യാഭ്യാസ പാഠങ്ങളിലൂടെ അവിടുത്തെ കുട്ടികളെ പഠിപ്പിച്ച് എടുത്ത അവിടുത്തെ കുട്ടികളിൽ നിർമിച്ച് എടുത്ത ബോധം ആണ്.
ഒരു പെണ്ണ് പ്രകൃതിപരമായി ഒരിക്കലും അങ്ങനെ സമ്മതിക്കില്ല.
കാരണം തനിക്കു വിശ്വാസവും സ്നേഹവും ഉള്ള ഒരു ആണിന്റെ കൂടെ മാത്രമേ പെണ്ണിന് കിടക്കാൻ കഴിയു.
ആണിന് ചിലപ്പോൾ ഏതു പെണ്ണിന്റെ കൂടെയും കിടക്കാൻ കഴിഞ്ഞു എന്ന് വരും..അവന്റെ ശരീരവും മനസ്സും വെച്ചിട്ട്. അത് കൊണ്ട് ഇസ്ലാം പറയുന്നു ബലാത്സംഗം തെറ്റാണ് എന്ന് മാത്രം അല്ല നിങ്ങൾ പറയേണ്ടത്.. വ്യഭിചാരവും തെറ്റ് ആണ് എന്നാണ്.
വ്യഭിചാരം..പുരുഷാധിപത്യത്തിന്റെ എല്ലാ തരം ദൃംഷ്ടകളും പുറത്ത് എടുക്കുന്ന അങ്ങേയറ്റം പെണ്-വിരുദ്ധമായ പെണ്ണിനെ കേവലം ഭോഗവസ്തു ആയി കാണുന്ന നിന്ദ്യവും നികൃഷ്ടവുമായ ഏർപ്പാട് ആണ്.
അത് തെറ്റ് ആണെന്ന് പറയാൻ..അതിലെ പെണ് -വിരുദ്ധത കാണാൻ ഇവിടുത്തെ ഭൗതികവാദികൾ ഒന്നും തയ്യാർ അല്ല. ഭൗതികവാദികൾ കാണുന്ന ഏറ്റവും വലിയ ശത്രു എന്ന് പറയുന്നത് തന്നെ വിവാഹം ആണ്. ആ വിവാഹസ്ഥാപനത്തെ തകർക്കലാണ് അവരുടെ ലക്ഷ്യം തന്നെ. ഇവർ പറയുന്നത് ഇവർ പെണ്ണിന്റെ പക്ഷത്ത് ആണ് എന്നാണ്. യഥാർത്ഥത്തിൽ ഇവർ നിലകൊള്ളുന്നത് ആർക്കു വേണ്ടിയാണ്?
വിവാഹം എന്ന് പറയുന്നത് പെണ്ണിന് ഒരു സംരക്ഷണം ആണ്. സാമ്പത്തികമായും ശാരീരികമായും വൈകാരികമായും പുരുഷൻ പെണ്ണിനെ ജീവിതകാലം മുഴുവൻ സംരക്ഷിക്കുന്നു. അവളെ സംരക്ഷിക്കാൻ അവൻ അധ്വാനിക്കുന്നു. വിവാഹം എന്ന തുണ എടുത്തു മാറ്റുന്നതോട് കൂടി പുരുഷൻ സർവ്വത്ര സ്വൊതന്ദ്രനാകുന്നു. അവനു വിലങ്ങുകൾ ഇല്ലാതെയാകുന്നു. അവനു ചുറ്റുമുള്ള പെണ്-ശരീരങ്ങളെ ആസ്വദിച്ചു മടങ്ങി പോകാൻ കഴിയുന്നു.
ആർക്കു വേണ്ടി ആണ് നിങ്ങൾ നിലകൊള്ളുന്നത്?
ഇസ്ലാമിക മാതൃകകളായി നിലകൊള്ളുന്ന സമൂഹങ്ങളിൽ ബലാത്സംഗങ്ങൾ വർധിച്ചു കൊണ്ട് ഇരിക്കുകയാണ് അത്രേ...
ഇവരോട് ചോദിക്കുക?
ഏതാണ് നിങ്ങൾ പറയുന്ന ആ സമൂഹം?
വിവാഹം തകർക്കപ്പെട്ട സമൂഹം.. കുടുംബം തകർക്കപ്പെട്ട സമൂഹം.. പെണ്-ശരീരങ്ങൾ തുറന്നു വെക്കപ്പെട്ട സമൂഹം..
നഗ്നത ഉത്സവം ആയി മാറിയ സമൂഹം...നിങ്ങൾ പറയുന്ന ലിബറൽ സെക്സ്ന്റെ സമൂഹം.
ആ സമൂഹത്തിൽ അമേരിക്കയോളം വലിയ ഒരു ഉദാഹരണം ലോകത്തു വേറെ നിലനിൽക്കുന്നില്ല.
ആ അമേരിക്കയിൽ എന്താണ് സംഭവിക്കുന്നത് ?
അമേരിക്കയിലെ റേപ്പിന്റെ.. ബലാത്സംഗത്തിന്റെ സ്റ്റാറ്റിറ്റിക്സ് എന്താണ്?.
യുക്തിവാദികൾ പറയുന്നത് സൗദിഅറേബ്യ പോലുള്ള നാടുകളിൽ പെണ്-ശരീരം ഇങ്ങനെ മൂടിവെക്കപ്പെടുന്നത് കൊണ്ട്.. അവർക്ക് ഒന്നും കാണാൻ കിട്ടാത്തത് കൊണ്ട് പുരുഷൻ അക്രമാസക്തരാകുന്നു എന്നും അമേരിക്ക പോലുള്ള നാടുകളിൽ ഇത് എല്ലാം പരസ്യം ആയത് കൊണ്ട് ആരും അക്രമാസക്തരാകുന്നില്ല എന്നും ആണ്.
ഇവർ ഏതു അമേരിക്കയെ കുറിച്ച് ആണ് പറയുന്നത്?
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന് പറയുന്ന ഇന്ന് ലോകം അടക്കി ഭരിച്ചു കൊണ്ടിരിക്കുന്ന ലോക പോലീസ് എന്ന് നമ്മൾ വിളിക്കുന്ന രാഷ്ട്രത്തെ കുറിച്ച് ആണ് നിങ്ങൾ പറയുന്നത് എങ്കിൽ ആ രാഷ്ട്രത്തെ കുറിച്ച് നിങ്ങൾ ഒന്നു പഠിക്കുക. അവിടുത്തെ ഔദ്യോഗികമായ കുറ്റകൃത്യങ്ങളുടെ കണക്ക് എടുക്കുക. ലോകത്തു തന്നെ ബലാത്സംഗ നിരക്കിൽ
ഒന്നാമത് നിൽക്കുന്ന രാഷ്ട്രങ്ങളിൽ ഒന്ന് ആണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക.
അവിടെ ഇവർ പറയുന്ന ലിബറൽ സെക്സ്.. പുരുഷൻമാർ ഒരു ലിബറലും ആക്കി മാറ്റിയിട്ടില്ല.
അവിടെ അക്രമങ്ങൾ വ്യാപകമാകുന്നു. അമേരിക്കൻ കോളേജ് വിദ്യാർത്ഥികളിൽ ഇന്റർവ്യൂ ചെയ്തു കൊണ്ടുള്ള പഠനങ്ങൾ പുറത്തു വന്നിട്ട് ഉണ്ട്. അവർ പറയുന്നത് ഞങ്ങൾ ബലാത്സംഗം മനസിൽ അടക്കി കൊണ്ട് ഇരിക്കുകയാണ്. പോലീസ് പിടിക്കും എന്ന പേടി മാത്രമേ ഉള്ളു. അവരുടെ കണ്ണ് തെറ്റിയാൽ ഞങ്ങൾ അത് ചെയ്യും. കാരണം പോണോഗ്രഫി, ടെലിവിഷന്, മീഡിയ.. അവർക്ക് ചുറ്റും അവർ കാണുന്ന കാബറെ, ഡാൻസ് പ്രോഗ്രാം..ഇവൻറ്റുകൾ..
അവർക്ക് ചുറ്റും റോഡുകളിൽ അവർ കണ്ട് കൊണ്ടിരിക്കുന്ന നഗ്നത. ഇത് എല്ലാം കണ്ടു
വളർന്നു വരുന്ന കുട്ടിയുടെ രക്തത്തിൽ അടിഞ്ഞു കൂടുന്ന ടെസ്റ്റോസ്റ്റിറോണ്. ആ ടെസ്റ്റോസ്റ്റിറോണ്
ഒരു സെക്സ് ബോംബ് ആയി അമേരിക്കയിലെ ഓരോ ടീനേജറെയും പരിവർത്തിപ്പിക്കുകയും
എപ്പോഴാണ് പൊട്ടിതെറിക്കുക എന്ന് അവനു പോലും അറിയാത്ത സ്ഥിതിവിശേഷം ഉണ്ടായി തീരുകയും
അതിന്റെ ഫലമായി അമേരിക്കയിൽ ബലാത്സംഗ റിപ്പോർട്ട്കൾ കുത്തനെ ഉയർന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.
U.S.A.യിൽ റേപ്പ്കളുടെ എണ്ണം കൂടി കൂടി അവസാനം സർക്കാർനു തലവേദന ആയപ്പോൾ എന്ത് കൊണ്ട് ഇത് ഉണ്ടാകുന്നു എന്ന് പഠിക്കാൻ വേണ്ടി
എഡ്വിൻ മീസ് എന്ന് പറയുന്ന അന്നത്തെ സ്റ്റേറ്റ്സിന്റെ അറ്റോർണി ജനറലിനോടു ശാസ്ത്രീയമായി പഠിച്ചു ഒരു റിപ്പോർട്ട് ഉണ്ടാക്കാൻ ഏല്പിച്ചിരുന്നു.
നിങ്ങൾക്കും അന്വേഷിക്കാം.. എഡ്വിൻ മീസ് റിപ്പോർട്ട് എന്ന പേരിൽ ലോക പ്രസിദ്ധമായ ആ റിപ്പോർട്ട്നെ കുറിച്ച്.
ആ റിപ്പോർട്ട് അമേരിക്കൻ ഗവണ്മെന്റിനോട് പറഞ്ഞത്... ഇവിടെ വളർന്നു വരുന്ന പോണോഗ്രഫി സംസ്കാരത്തിലാണ്..ഇവിടെ വളർന്നു വരുന്ന പെണ്-നഗ്നതാ സംസ്കാരത്തിലാണ് ഇവിടെയുള്ള
പുരുഷ ഹിംസയുടെ വേരു ചികയേണ്ടത് എന്ന് ആണ്.
കൃത്യമായ വസ്തുതകളുടെ വെളിച്ചത്തിൽ അമേരിക്കൻ സർക്കാർനു മുന്നിൽ സമർപ്പിച്ചു ആ റിപ്പോർട്ട്നെ കുറിച്ച് നിങ്ങൾ എവിടെ എങ്കിലും കേട്ടിട്ടുണ്ടോ? ആ റിപ്പോർട്ട് ഇത്തരം സന്ദർഭങ്ങളിൽ എവിടെ എങ്കിലും കടന്നു വന്നിട്ട് ഉണ്ടൊ ?
ആ റിപ്പോർട്ട്നെ കുറിച്ച് ഉള്ള ഏതെങ്കിലും പത്രവർത്തകൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?
ഇത്ര പ്രധാനപ്പെട്ട ഒരു റിപ്പോർട്ട്..
അമേരിക്കയിൽ ബലാത്സംഗങ്ങൾ കുത്തനെ വര്ധിക്കുന്നു എന്ന് മാത്രമല്ല..അത് എന്ത് കൊണ്ട്
എന്ന് പഠിക്കാൻ അമേരിക്കൻ ഗവണ്മെൻറ്റ് നിശ്ചയിച്ച കമ്മീഷൻ..
അമേരിക്കയിൽ ബലാത്സംഗങ്ങൾ കുത്തനെ വര്ധിക്കുന്നത് എന്ത് കൊണ്ട് എന്ന ചോദ്യത്തിനു
നഗ്നത പ്രദർശിപ്പിക്കുന്നത് കൊണ്ട്.. എന്ന് ഔദ്യോഗികമായി മറുപടി കൊടുത്തിരുന്നു എന്ന വസ്തുത എത്ര പേർക്ക് സമൂഹത്തിൽ അറിയാം?
അത് അറിയാതെ ഇരിക്കാൻ ഒരു കാരണം ഉണ്ട്.
കാരണം അമേരിക്കയിലെ പോണോഗ്രഫി വ്യവസായികൾ ആണ്.
അന്ന് അമേരിക്കയിൽ ഇന്റർനെറ്റ്നേക്കാൾ പ്രിന്റ് പോണോഗ്രാഫി വളരെ വ്യാപകമായി പ്രചാരത്തിൽ ഇരുന്ന സമയം ആണ്. അന്ന് ഇതിൽ നിന്നും കോടികൾ കൊയ്തു കൊണ്ടിരുന്ന അവിടെയുള്ള
ഗ്ലോബൽ ക്യാപ്പിറ്റലിസ്റ്റുകൾ.. ഇൻഡസ്ട്രിയലിസ്റ്റുകൾ.
അവർ ഗ്രേ ആൻ കമ്മീഷൻ എന്ന് പറയുന്ന ഒരു പ്രോപ്പഗണ്ട കമ്പനിയെ ഒരു പബ്ലിക് റിലേഷൻസ് കമ്പനിയെ വാടകക്ക് എടുത്തു. എന്നിട്ട് ഈ റിപ്പോർട്ട്നെ കുറിച്ച് ഉള്ള ചർച്ചകൾ മീഡിയയിൽ നിന്നും തമസ്ക്കരിക്കാനും അതിനെ കുറിച്ച് ഉള്ള ചർച്ചകൾ ഒരിക്കലും പൊങ്ങി വരാതെയിരിക്കുവാനും പോണോഗ്രഫി അല്ല ബലാത്സംഗതിന് കാരണം ആകുന്നത് എന്ന് ധ്വനിപ്പിക്കുന്ന പഠനങ്ങൾ ധാരാളം ആയി പ്രസിദ്ധീകരിക്കുവാനും അമേരിക്കയിലെ കുത്തക മാധ്യമ മുതലാളിമാരെ ഏല്പിച്ചു കൊണ്ട് കരാർ ഒപ്പിട്ടു പണം കൊടുത്തു ഇവർ എന്ന് പറയുന്നത് അമേരിക്കയിലെ അന്നത്തെ ഗൂഢലോചനകളെ സംബന്ധിച്ച് നടന്ന വസ്തുനിഷ്ഠമായ പഠനങ്ങൾ ആണ്. ആ പഠനങ്ങൾടെ അടിസ്ഥാനത്തിൽ നിന്നും കൊണ്ട് ആണ്.
നാം പറയുന്നത് ഇവർ സൂചിപ്പിക്കുന്ന രീതിയിൽ ഈ ഇസ്ലാമിക നാടുകളിൽ അല്ല കുറ്റകൃത്യങ്ങൾ നടക്കുന്നത്. സൗദി അറേബ്യയെ തന്നെ എടുക്കുക. നാളുകൾക്ക് മുമ്പ് ബിജെപിക്കാരനും കേരളത്തിലെ അറിയപ്പെടുന്ന നടനും ആയ സുരേഷ് ഗോപിയുടെ ഉള്ളിൽ നിന്ന് പോലും ജിഷയുടെ ദാരുണമായ കൊലപാതകത്തോടുള്ള പ്രതികരണം എന്ന വണ്ണം പുറത്ത് വന്ന മറുപടി..കേരളത്തിൽ സൗദി മോഡൽ ശിക്ഷ നടപ്പാക്കക്കണം എന്ന് ആയിരുന്നു.
ഇത് എത്ര ഒക്കെ ഒളിപ്പിച്ചാലും നമ്മുടെ എല്ലാം ഉള്ളിൽ നിന്ന് ഉണ്ടാകുന്ന പ്രതികരണം ആണ്.
നമ്മളെ എല്ലാം പിടിച്ചു കുലുക്കിയ സംഭവം ആയിരുന്നു അല്ലോ സൗമ്യ വധം ? ആ പെൺകുട്ടിക്ക് ഓടി കൊണ്ടിരിക്കുന്ന ട്രെയിനിൽ ഉണ്ടായ അനുഭവം.
പ്രതിയായ ഗോവിന്ദചാമി എന്ന് പറയുന്ന ആൾ ഒരു നേരത്തെ അന്നത്തിനു വകയില്ലാതെ ഭിക്ഷ യാചിച്ചു നടന്നിരുന്നയാൾ. അയാൾ ഇന്ന് എവിടെയാണ്? അതെ. ജയിലിൽ ആണ്. അവിടെ എന്താണ് ?
അതെ. 3 നേരം സുഭിക്ഷമായ ഭക്ഷണം.
ഒരു നേരത്തെ അന്നത്തിനു വകയില്ലാതെ അലഞ്ഞു നടന്ന ഗോവിന്ദചാമി സൗമ്യ എന്ന പെൺകുട്ടിയെ ഓടി കൊണ്ടിരുന്ന ട്രെയിനിൽ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു എന്ന വാർത്ത ശരി ആണ് എങ്കിൽ ആ വാർത്തക്ക് ഇന്ത്യൻ ജനാധിപത്യം
കൊടുത്ത ശിക്ഷ ആണ് ഒരു റൂമിൽ അടച്ചു ഇരുന്നു
3 നേരം ഭക്ഷണം.
ഇത് ഒക്കെ കാണുമ്പോൾ സ്വൊഭാവികമായി ഒരു മനുഷ്യന്റെ ഉള്ളകങ്ങളിൽ ഉണ്ടാകുന്ന ഒരു റെസ്പോൺസ് ഉണ്ട്. ആ പ്രതികരണം ആണ് സുരേഷ് ഗോപിയിലും ഉണ്ടായത്. സുരേഷ് ഗോപി
ഇസ്ലാമിന്റെ ആൾ ആണ് എന്ന് ആരും പറയില്ലല്ലോ.
കാരണം ഇന്ത്യയിലെ മുസ്ലിംകളെ എങ്ങനെ പുറത്താക്കാം എന്ന് ഗവേഷണം നടത്തുന്ന ആളുകളുടെ അധികാര പീഠങ്ങളിലേക്ക് സുസ്മേരവദനനായി കടന്നു ചെന്ന മനുഷ്യൻ. ആ മനുഷ്യൻ പറയുകയാണ്...കേരളത്തിൽ സൗദിയെ പോലെ ശിക്ഷ നടപ്പാക്കണം. എങ്കിലേ കുറ്റകൃത്യങ്ങൾ കുറയു.
ശിക്ഷകൾ കൊടുത്താൽ മാത്രം ഇല്ലാതെ ആകുമോ?
തീർച്ചയായും ഇല്ല.
നഗ്നത പ്രദർശനത്തിന്റെ അരങ്ങുകൾ നമുക്ക് ചുറ്റും അരങ്ങു തകർക്കുകയും അവിടേക്ക് എല്ലാം പുരുഷൻ കണ്ണ് പായിക്കുകയും ആ നഗ്നത പ്രദർശനങ്ങൾ കൊണ്ട് പുരുഷന്മാരെ ലൈംഗിക മനോരോഗികൾ ആക്കി തീർക്കുകയും ലൈംഗിക മനോരോഗികളായ പുരുഷൻമാരുടെ തലച്ചോറിലേക്ക് മരണത്തിനു ശേഷം ഒരു ജീവിതമില്ല എന്നും ഞാൻ ഏതു പെണ്ണിനെ എങ്ങനെ ഉപയോഗിച്ചാലും എന്നോട് ചോദിക്കാൻ ആരുമില്ല എന്നും ഉള്ള ഭൗതികവാദത്തിന്റെ പാഠങ്ങൾ സമം ചേരുകയും ചെയ്താൽ എത്ര കടുത്ത ശിക്ഷ കൊടുത്താലും ചിലപ്പോൾ കുറച്ച് എല്ലാം ഉണ്ടാകും.
എന്നാൽ ഈ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കാൻ ഉള്ള നട്ടെല്ല് നമ്മുടെ ഭരണകൂടത്തിനു ഉണ്ടായാൽ ഇത് എല്ലാം ചെയ്യുന്നതിന് മുൻപ് ഒന്ന് കൈ കാലുകൾ വിറക്കാത്ത ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ടാകില്ല.
ഇവിടെ ഒരു കൊലപാതകവും ഒരു ബലാത്സംഗവും ചെയ്ത വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാളെ എറിഞ്ഞു കൊല്ലും എന്നും അയാളെ വധശിക്ഷക്ക് വിദേയമാക്കും എന്നോ അയാളെ അതിക്രൂരമായി
കാലവിളമ്പരം കൂടാതെ നിഷ്ക്രിഠമായ ശിക്ഷക്ക് വിദേയമാക്കും എന്നോ ഉള്ള സ്ഥിതി വിശേഷം ഉണ്ടായാൽ.!!
സൗദിയെ ഇതിലേക്ക് ഇവർ കൊണ്ട് വരുന്നത് കൊണ്ട് മാത്രംആണ് അതിനെ പറ്റി പറഞ്ഞത്. എന്നാൽ ഇപ്പോൾ ചിലർ വിക്കിപീഡിയയിൽ തിരയുകയാണ് പണി.
സൗദി എങ്ങനെ ആണ് ശിക്ഷ നടപ്പാക്കുന്നത്..അതിൽ എവിടെ എങ്കിലും ലൂപ്പ് ഹോൾസ് ഉണ്ടൊ..ആരോടെങ്കിലും അനീതി കാണിച്ചിട്ട് ഉണ്ടൊ..
അവിടെ എവിടെ എങ്കിലും ബലാത്സംഗതിന്
ആണിന് ഒപ്പം പെണ്ണിനെ കൂടി ശിക്ഷ കൊടുത്ത സംഭവവങ്ങൾ ഉണ്ടായിട്ടുണ്ടോ? ഭയങ്കര റിസർച്ച് ആണ്. ഈ റിസർച്ച്ൽ പോലും നമ്മുടെ നാട്ടിൽ
ഇത്രയും മൃഗീയവും ക്രൂരവുമായ സംഭവവങൾ നടക്കുമ്പോൾ പോലും ഇസ്ലാമിനും മുസ്ലിംകൾക്കും അനുകൂലമായ ഒരു ശബ്ദം പോലും ഉണ്ടാകരുത് എന്ന ഒരു വാശി കൂടി ഉണ്ട് എന്നത് മറക്കുന്നില്ല.
എങ്ങനെ ഈ പ്രശ്നം പരിഹരിക്കാം എന്ന് അല്ല ആലോചന എന്നർത്ഥം.
സൗദി അറേബ്യ എന്ന് ദൈവം ഭരിക്കുന്ന നാട് ആണെന്നോ അവിടെ വിധി കല്പിക്കുന്നത് മലക്കുകൾ ആണെന്നോ നമുക്ക് ആർക്കും അഭിപ്രായം ഇല്ല
ഏതു രാജ്യത്തെയും പോലെ അവിടെയും പ്രശ്നങ്ങൾ ഉണ്ടാകാം. നീതിന്യായ വ്യവസ്ഥ കൈകാര്യം ചെയ്യുന്നത് മനുഷ്യർ ആയത് കൊണ്ട് അവരുടെതായ അബദ്ധങ്ങൾ സംഭവിക്കാം. പക്ഷെ നിഷ്കൃഠമായി ശിക്ഷ വിധിക്കുന്നത് കൊണ്ട് പെണ്-നഗ്നതയുടെ പ്രദർശനമില്ലാത്തത് കൊണ്ട് അവിടെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറവാണ് എന്നത് കേവലം ആയൊരു സത്യം ആണ്. സൗദിയിൽ അന്യസ്ത്രീയും പുരുഷനും ഒരുമിച്ച് ഒറ്റക്ക് യാത്ര ചെയ്തു കൂടാ എന്ന നിയമം ഉള്ളത് കൊണ്ട് അത്തരം യാത്രയിൽ
പെണ്ണിന്റെ മാനം കവരുന്ന സംഭവങ്ങൾ വിരളമാണ്.
എന്നാൽ തീർച്ചയായും പർദ്ദ എന്ന് പറയുന്നത് ശരീരത്തിനു മുകളിൽ മാത്രം ആകുകയും മനസ്സിനകത്ത് യാതൊരു പർദ്ദയും ഇല്ലാതെയിരിക്കുന്ന ആളുകൾ ഉണ്ടാകാം. മനസ്സിനകത്ത് ഈമാനിന്റെ.. തഖ്-വയുടെ വിശ്വാസത്തിന്റെയും സൂക്ഷ്മതയുടെയും വെളിച്ചം ഇല്ലാതെ ഒരു നാടിന്റെ..ഭരണകൂടത്തിന്റെ ശക്തമായ നിയന്ത്രണങ്ങളെ ഭയന്ന് കൊണ്ട് മാത്രം ഹിജാബ് സ്വീകരിക്കുന്നയാളുകൾ. അവരെ സംബന്ധിച്ചിടതോളം ഹിജാബ് ഒരു തുണികഷ്ണം മാത്രം ആണ്. സംസ്കാരം ആയി വളർന്നിട്ടില്ല.
അത് ഒരു സംസ്കാരം ആയി വളരാതിരിക്കുമ്പോൾ നിയമത്തിന്റെയും ഭരണകൂടത്തിന്റെയും കണ്ണ് വെട്ടിച്ചു പുരുഷൻമാർക്ക് അവരുടെ ശരീരം കാഴ്ച വെക്കാൻ പോന്ന സ്ഥിതിവിശേഷം ഉണ്ടാകാം. അവർ മുസ്ലിം നാടുകളിൽ അധികാരികളെ ഭയന്ന് കൊണ്ട് പൊതുനിരതുകളിൽ പർദ്ദ ധരിച്ചു പ്രത്യക്ഷപ്പെടുകയും എയർപോർട്ടിൽ എത്തിയാൽ യുറോപ്പിലേക്കോ അമേരിക്കയിലേക്കോ വിമാനം കയറിയാൽ അവ മാറ്റി ജീൻസോ ടീഷർടുമോ ധരിച്ചു സുഖമായി ഇരിക്കുകയും ആ നാടുകളിൽ പോയി ആ സംസ്കാരവുമായി തിരിച്ചു വരുകയും അത് എങ്ങനെ ഭരണകൂടത്തിന്റെ കണ്ണ് വെട്ടിച്ചു സമർഥമായി നേടിയെടുക്കാം എന്ന് ചിന്ദിക്കുകയും ചെയ്യുന്ന ആളുകൾ ഉണ്ടാകാം.
അങ്ങനെ എല്ലാ നാട്ടിലും വ്യഭിചാരങ്ങൾ ഉണ്ടാകുന്ന പോലെ അവിടെയും ഉണ്ടാകാം. ഇല്ല എന്ന് അല്ല പറയുന്നത്. പക്ഷെ സമൂഹത്തിൽ പരസ്യം ആയി അത്തരം ചെയ്തികൾ ഒഴിവാക്കാൻ വസ്ത്രധാരണ രീതികളും ശിക്ഷനടപടികളും വഴി അവർക്ക് കഴിയുന്നു എന്ന് പറയുന്നത് സത്യം ആണ്. അതിനു നേരെ പല്ലിളിച്ചിട്ട് കാര്യം ഇല്ല.
Critic-4
പർദ്ദ കറുത്ത നിറം ആണ്. ശാസ്ത്രീയമായി പറഞ്ഞാൽ കറുപ്പ് വെയിലിനെ/ചൂട്നെ ആഗിരണം ചെയ്യുന്ന നിറം ആണ്.
എന്ത് കൊണ്ട് പാവം മുസ്ലിം പെൺകുട്ടികൾ ഇത് തന്നെ ധരിച്ചു നടക്കണം എന്ന് പറയുന്നത്?
കറുപ്പ് എന്ന് പറഞ്ഞാൽ ലൈറ്റ് റൈസിനെ മുഴുവൻ അബ്സോർബ് ചെയ്യുന്ന നിറം ആണ്. അത് കൊണ്ട് ചൂട് കൂടും. പർദ്ദക്ക് എതിരെ ഇങ്ങനെ കുറെ പഠനങ്ങൾ ഉണ്ട്. ഇന്റർനാഷണൽ ഹോട്ടലുകളിൽ
പ്ലേയിസർകൾ ആയി അവതരിപ്പിക്കുന്നത് കറുത്ത കോട്ട് ധരിച്ച പുരുഷൻമാരെ ആണ്. അവരോടു ആരും ചോദിക്കുന്നില്ല.. നിങ്ങൾക്ക് ചൂടില്ലേ എന്ന്.
കോട്ട് എന്ന് പറയുന്നത്.. പ്ലെയിസർ എന്ന് പറയുന്നത്
ഇന്ന് ലോകത്തിലെ ഒരു ക്യാപ്പിറ്റലൈസ്ട് സ്റ്റാൻഡേർഡ് വെച്ച് ഒരു പുരുഷൻ ഒരാൾക്ക് മുന്നിൽ പ്രസന്റബിൾ ആകാൻ ഏറ്റവും ആവശ്യം ആയ കാര്യം ആണ്. എന്നിട്ട് എന്താണ് കറുത്ത കോട്ടിന് എതിരെ ഒരു ക്യാമ്പയിന് നടക്കാത്തത്? അത് പോലെ പുരുഷൻമാർ ഉപയോഗിക്കുന്ന പാന്റ്സ്. കേരളത്തിൽ
ഭൂരിപക്ഷം പേരും ധരിക്കുന്ന പാന്റ്സ് കറുപ്പോ അതിന്റെ വേരിയൻറ്റ്സോ ആണ്. കറുത്ത പാന്റ് പ്രശ്നം അല്ലെ ?
കറുത്ത ഷർട്ട് ഇടുന്നില്ലേ?
അത് സിനിമ നടൻ ഇട്ടാൽ പിറ്റേന്ന് മുതൽ ട്രെൻഡ് അല്ലെ. പറഞ്ഞു വരുന്നത് ഇവിടെ കറുപ്പ് അല്ല പ്രശ്നം. ചൂടും അല്ല പ്രശ്നം. പ്രശ്നം ഇസ്ലാം ആണ്.
ഇസ്ലാം പെണ്ണിനോട് ശരീര ഭാഗങ്ങൾ മറക്കാൻ പറയുന്നു എന്നത് തന്നെ ആണ് പ്രശ്നം.
അതിനു എന്തെങ്കിലും ന്യായം പറയണം. കൊണ്ട് വരുന്ന ന്യായങ്ങൾ ഒക്കെ പൊളിയുകയാണ്.
ലോകത്തു നടന്നു കൊണ്ടിരിക്കുന്ന സംഭവവികസങ്ങൾ പെണ്ണിന്റെ വസ്ത്രം ഇതാകണം ഇതാകണം എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. അപ്പോൾ എന്തെങ്കിലും ഒന്ന് പറയണം അല്ലോ?
കുറച്ച് കാലം മുൻപ് ഇവര് റിസർച്ച് ചെയ്തത്
പർദ്ദ ധരിക്കുന്നത് മൂലം മുസ്ലിം പെൺകുട്ടികൾക്ക് വിറ്റാമിൻ -D യുടെ അഭാവം ഉണ്ടാകുന്നു എന്ന് സ്ഥാപിക്കാൻ ആണല്ലോ. കാരണം വെയിൽ ഏറ്റാൽ ലഭിക്കുന്നത് ആണല്ലോ Vitamin-D.
പർദ്ദ ഇടുന്ന സ്ത്രീക്ക് വെയിലിന്റെ exposion ഇല്ലാത്ത കൊണ്ട് ശരീരത്തിൽ വിറ്റാമിൻ ഡീയുടെ ഡെഫിഷ്യന്സ് ഉണ്ടാകും. മിഡ്ഡിൽ ഈസ്റ്റ്ലെ പെൺകുട്ടികളിൽ ഇത് വ്യാപകമായ പ്രശ്നം ഉണ്ടാക്കുന്നു. അത് കൊണ്ട് പർദ്ദക്ക് എതിരെ ലോകാരോഗ്യ സംഘടന ഒരു ക്യാമ്പയിൻ സംഘടിപ്പിക്കണം എന്ന മട്ടിൽ.
ഇവർ വിചാരിക്കുന്ന പോലെ വിറ്റാമിൻ-D ഉണ്ടാകാൻ
രാവിലെ മുതൽ രാത്രി വരെ വെയിൽ കൊള്ളേണ്ട ആവശ്യം ഒന്നും ഇല്ല. മാത്രം അല്ല ഇത് പർദ്ദക്ക് മാത്രം അല്ലാലോ...ശരീരത്തിൽ ഉള്ള ഏതു വസ്ത്രവും വിറ്റാമിൻ ടെ ക്ക് തടസ്സം ആണ് എന്ന് പറയാമല്ലോ.
എങ്കിൽ എല്ലാവരും പൂർണനഗ്നരായി നടക്കണം എന്ന സിദ്ധാന്തവും ഇവർ അവതരിപ്പിക്കാൻ സാധ്യത ഉണ്ട്.
ഇത് എല്ലാം വളരെ പരിഹാസ്യമായ എന്തെങ്കിലും ഒക്കെ പറയാൻ വേണ്ടി പറയുന്ന വളരെ വിചിത്രമായ ഗവേഷണങ്ങളും തല തിരിഞ്ഞ ഫലങ്ങളും ആണെന്നതാണ് സത്യം. ഇസ്ലാമികമായി പെണ്ണ് ധരിക്കുന്ന വസ്ത്രത്തിന്റെ നിറം കറുപ്പ് ആകണം എന്ന ഒരു നിയമവും ഇല്ല.
എന്നാൽ ഒരു പെണ്ണിന്റെ വസ്ത്രത്തിന്റെ ധർമം എന്ന് പറയുന്നത് തീർച്ചയായും പരപുരുഷർക്ക് ഇടയിൽ അവൾ ധരിക്കുന്ന വസ്ത്രത്തിന്റെ ധർമം എന്ന് പറയുന്നത് തീർച്ചയായും അവളുടെ ശരീര സൗന്ദര്യത്തെ മറച്ചു വെക്കുകയും അവളുടെ ശരീരം മറ്റുള്ളവരെ ആകർഷിക്കുകയോ പ്രലോഭിപ്പിക്കുകയോ പ്രകോപിക്കുകയോ ചെയ്യാത്ത സാഹചര്യം ഉണ്ടാക്കുകയാണ്. അതിനു അതിനു കറുപ്പ് നിറം ആണ് അനുയോജ്യമെന്നു തോന്നിയത് കൊണ്ടോ
ആ ധർമം കറുപ്പിൽ നിർവഹിക്കപ്പെടുന്നുണ്ട് എന്നത് കൊണ്ടാകാം അത്തരം ഒരു കളർ സെലക്ഷൻ വ്യാപകമായി ഉണ്ടായത്.
ചുരുക്കത്തിൽ ഇസ്ലാമികമായി ഇസ്ലാം ഏതെങ്കിലും ഒരു പ്രതേക വസ്ത്രം നിർദ്ദേശിക്കുകയോ പ്രതേക നിറം നിശ്ചയിച്ചു കൊടുക്കുകയോ അല്ല ചെയ്തിട്ടുള്ളത്. മറിച്ചു മുഖവും മുൻകൈയ്യും ഒഴികെയുള്ള ശരീര ഭാഗങ്ങൾ പൂർണ്ണമായും അയഞ വസ്ത്രങ്ങൾ കൊണ്ട് സുതാര്യം അല്ലാത്ത വസ്ത്രം കൊണ്ട് പെണ്ണ് ആണിനെ പ്രലോഭിപ്പിക്കാത്ത വസ്ത്രം കൊണ്ട് മറക്കണം എന്നാണ് ഇസ്ലമിക നിയമം.
Critic-5ഇന്ന് സിനിമ വലിയ സ്വാധീനം ആണ് സമൂഹത്തിൽ ചെലുത്തുന്നത്. സിനിമകളിലൂടെ നൽകുന്ന ഒരു സന്ദേശമാണ് ടീനേജ് മുതൽ തുടങ്ങുന്ന ആണ്-പെണ് സൗഹൃദങ്ങൾ. ഇതിന്റെ ഇസ്ലാമിക മാനം എന്താണ്?
ഇന്നത്തെ യുവതലമുറയെ സ്വാധീനിക്കുന്നതിൽ വളരെ നിർണ്ണായകമായ ഒരു പങ്ക് ടെലിവിഷനും സിനിമകൾക്ക് എല്ലാം ഉണ്ട്.
സിനിമകളിൽ പ്രതേകിച്ചും അവതരിപ്പിക്കുന്ന ഒരു ചിത്രം എന്ന് പറയുന്നത് വിവാഹേതരമായ ആണ്-പെണ് സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കുകയും വിവാഹത്തിന് പുറത്ത് ഒരു ടീനേജ് ആകുമ്പോഴേക്ക് ഒരു ഗേൾ ഫ്രണ്ട് ഉണ്ടാകണം ഒരു ബോയ് ഫ്രണ്ട് ഉണ്ടാകണം എന്ന ഒരു സങ്കൽപ്പം നമുക്ക് മുന്നിലേക്ക് അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു.
പ്രതേകിച്ചു ടീനേജർസിനെ അഡ്രെസ്സ് ചെയ്തു കൊണ്ട് ഒരു ഗേൾ ഫ്രണ്ട് ബോയ് ഫ്രണ്ട് കൾച്ചർ നമ്മുടെ നാട്ടിൽ ഉണ്ടാക്കി എടുക്കാൻ ഉള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.അതിൽ സിനിമകൾ വലിയ പങ്കു വഹിക്കുന്നുണ്ട്.
യഥാർത്ഥത്തിൽ ടീനേജ് എന്ന് പറയുന്നത് തന്നെ ഒരു മിത്ത് ആണ് എന്ന് പറയുന്നിടത്തേക്ക് ആണ് പുതിയ പഠനങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. TEENAGE എന്ന വാക്ക് ഇന്ഗ്ലീഷ്ലേക്ക് പോയിന്റ് ചെയ്യപ്പെട്ടിട്ട്..
ആ പദം തന്നെ നമ്മുടെ ലോകക്രമത്തിൽ ഉപയോഗിച്ച് തുടങ്ങിയിട്ട് വളരെ കുറച്ചു കാലമേ ആയിട്ടുള്ളു.
Teenage Culture എന്ന ഒരു കൺസപ്റ്റ് സോശ്യോളജിയിലും സൈക്കൊളജിയിലും ഉണ്ടായിട്ട് മാക്സിമം ഒരു നൂറ്റാണ്ട് കാലം ആയിട്ടുള്ളൂ.
അതിനു മുൻപും 13-വയസ് മുതൽ 19 വയസ് വരെയുള്ള ഒരു പ്രായം ലോകത്തു ഉണ്ടായിരുന്നു.
പക്ഷെ അതിനെ പ്രതേകമായി ബ്രാക്കറ്റ് ചെയ്തു കൊണ്ട് അത് സവിശേഷമായ ഒരു പ്രായം ആണ് എന്ന് ഒരു സങ്കൽപ്പം ലോകത്ത് ഉണ്ടായിരുന്നില്ല.
Teenage പലതു കൊണ്ടും സവിശേഷമാണ്. ഹോർമോൺ വ്യവസ്ഥ കൊണ്ടും ശരീരത്തിലും ശരീരാവയവങ്ങളിൽ എല്ലാം ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ട് തന്നെ. ടീനേജില് എത്തുമ്പോൾ ഒരു ആണിന്റെയായാലും പെണ്ണിന്റെയായാലും തലച്ചോർ മറ്റൊരു രീതിയിലേക്ക് പോകുന്നു എന്നും അവർക്ക് പ്രായപൂർത്തി ആകാൻ തുടങ്ങുന്നു എന്നും ആ പ്രായപൂർത്തിയുടെതായ അഭിനിവേഷങ്ങൾ അവരിൽ ഉണ്ടാകുന്നു എന്നതും എല്ലാം സത്യം ആണ്. ഒരു കുട്ടിയിൽ നിന്ന് ഒരു പൂർണ പക്വത പ്രാപിച്ച ഒരു യുവാവിലേക്ക് ഉള്ള പ്രയാണത്തിനിടക്ക് ഉള്ള ഒരു ഇടക്കാലത്ത് വളരെ അപക്വമായി ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കാൻ ഉള്ള സാധ്യത കൂടുതൽ ആണ് എന്ന് വേണമെങ്കിൽ പറയാം. പക്ഷെ പറഞ്ഞു പറഞ്ഞു പറഞ്ഞ്
ടീനേജ് എന്ന് പറയുന്ന 13-19 വരെ ഉള്ള ഈ പ്രായം സീരിയസ് ആയി ഒന്നും ചെയ്യാൻ കഴിയാത്ത സീരിയസ് ആയി ഒരു കോൺഡ്രിബ്യുഷനും നടത്താൻ കഴിയാത്ത ഒരു ജോളി അവസ്ഥയിൽ ജീവിതം മുന്നോട്ടു കൊണ്ട് പോകേണ്ട അതിനു മാത്രം പറ്റിയ ഒരു പ്രായം ആണ് ഇത് എന്ന് നമ്മളെ പറഞ്ഞു പഠിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ ഉണ്ട്. ഇത്തരം ഒരു Teenage Culture എന്ന കോൺസപ്പ്റ്റ് 1940 കളിൽ കോർപ്പറേറ്റ്കൾ ഉണ്ടാക്കി കൊണ്ട് വന്നതാണ് എന്നാണ് പുതിയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്.
കാരണം എന്ത് എന്നാൽ.. കോർപ്പറേറ്റ്കളെ സംബന്ധിച്ചിടത്തോളം ഈ ഒരു Age Group എന്ന് പറയുന്നത് Potential മാർക്കറ്റ് ആണ്. അവർക്ക് ഒരുപാട് സാധനങ്ങൾ വിറ്റഴിക്കാം.
അതിന് ആദ്യം ഇത് ഒരു സീരിയസ് ആയ ജീവിതത്തിന്റെ സമയം അല്ല. ഇത് എൻജോയ്മെന്റിന്റെ.. അടിച്ചു പൊളിയുടെ പ്രായം ആണ്. നമ്മുടെ ശരീരത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. നമുക്ക് ഒരിക്കലും പക്വത ഉണ്ടാകില്ല. അത് കൊണ്ട് നമ്മൾക്ക് ഇത് അനുവദിച്ചു തരേണ്ടത് ലോകത്തിന്റെയും കാലത്തിന്റെയും ഉത്തരവാദിത്തം ആണ്. അത് കൊണ്ട് പരമാവധി അടിച്ചു പൊളിക്കുക. സീരിയസ് ആയ കാര്യങ്ങൾ എല്ലാം മാറ്റി വെച്ചിട്ട് അവർക്ക് ഒരു കൺസ്യുമറിസ്റ്റ്
തലച്ചോർ ഉണ്ടാക്കി എടുക്കാൻ ഉള്ള ശ്രമം ആണ്.
ഈ ശ്രമത്തിനു യാതൊരു അടിത്തറയും ഇല്ല എന്നത്
ഇസ്ലാമിക ചരിത്രത്തിൽ നിന്നും പ്രതേകിച്ചു മനസിൽ ആക്കാൻ പറ്റും.
അലി ഇബ്നു അബീ താലിബ്(റ) എന്ന് പറയുന്ന പ്രവാചകൻന്റെ സന്ദത സഹചാരിയും പിൽക്കാലത്ത് ഖലീഫയും ആയി തീർന്ന സഹാബി. അദ്ദേഹം ഇസ്ലാം സ്വീകരിക്കുന്നതും വളരെ സീരിയസ് ആയ സംഭാവനകളും സേവനങ്ങളും ഇസ്ലാമിന് അർപ്പിച്ചതും തന്റെ 14 വയസ്സ് സമയത്താണ്. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ അദ്ദേഹത്തിന്റെ ടീനേജ് തുടങ്ങുന്ന സമയത്ത്... അടിച്ചു പൊളിക്കനുള്ള സമയത്ത്.. ഒന്നിനും കഴിയില്ല എന്ന് നിങ്ങൾ പറയുന്ന സമയത്ത്.
അത് പോലെ തന്നെ പ്രവാചകൻ(sa)
പരിശുദ്ധ ഖുർആനിന്റെ അധികാരിക വ്യാഖ്യാതാവാണ്.. മുഫസ്സിറാണ്... എന്ന് പറഞ്ഞു കാണിച്ചു കൊടുക്കുകയും പരിശുദ്ധ ഖുർആനിൽ അഗാധമായ പാണ്ഡിത്യമുണ്ടാകാന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത പിൽക്കാലത്ത് മുസ്ലിം ലോകത്ത് അനശ്വരനായി തീർന്ന മഹാ പണ്ഡിത പ്രതിഭ..
ഇബ്നു അബ്ബാസ്(റ) അന്ന് ചെറിയ ഒരു കുട്ടിയായിരുന്നു. ആ പ്രായത്തിൽ ആണ് മഹാനായ പ്രവാചകൻ ഈ മഹാവിജ്ഞാനങ്ങളുടെ ഭണ്ടാരങ്ങൾ അദ്ദേഹത്തെ ഏല്പിക്കുന്നത്. അത് അദ്ദേഹം വളരെ സുന്ദരമായി നിർവഹിച്ചു എന്നത് ചരിത്രം.
ഇനി നിങ്ങൾ മുസ്ലിം ലോകത്തെ ആധികാരികരായ
പണ്ഡിതന്മാരെ എടുത്തു നോക്കുക. അവർ എത്രാം വയസ്സിൽ ഖുർആൻ ഹിഫ്ളാക്കുന്നു. ഹദീസ്കൾ ഹിഫ്ളാക്കുന്നു എത്രാം വയസ്സിൽ പ്രസംഗം തുടങ്ങുന്നു എഴുത്ത് തുടങ്ങുന്നു എന്ന്. ടീനേജ് കഴിഞ്ഞു അല്ല.
മോഡേൺ ലോകത്ത് അറിയപ്പെടുന്ന ഒരു വ്യക്തി ഉണ്ട്. Steev Jobs. ലോക പ്രശസ്ത കമ്പനി ആപ്പിൾ ന്റെ സിഇഒ ആയ വ്യക്തി. ഇദ്ദേഹം പ്രയാണം തുടങ്ങിയതും പ്രവർത്തനങ്ങൾ ആരംഭിച്ചതും എല്ലാം ഈ teenage കാലഘട്ടത്തിൽ ആണ്. കേവലം 13 വയസ് പ്രായം ഉള്ളപ്പോൾ.
Teenage അടിച്ചു പൊളിയുടെ കാലം ആണ് എന്നും
അതിൽ ഉണ്ടായി തീരെണ്ട നിർബന്ധം ആയിമാത്രം വർണ്ണങ്ങൾ ആയാണ് ഗേൾ-ബോയ് റിലേഷൻ എന്നും സിനിമകൾ ധരിപ്പിക്കുന്നു.
വിവാഹേതര ബോയ്ഫ്രണ്ട് ഗേൾഫ്രണ്ട് ബന്ധങ്ങൾ ഉണ്ടാകുമ്പോൾ അവർക്ക് ഇടയിൽ സ്വൊകാര്യതകൾ ഉണ്ടാകുമ്പോൾ ആ സ്വൊകാര്യതകൾ അവർ ആസ്വദിക്കുമ്പോൾ അത് വിവാഹത്തിലെക്ക് എത്തിയാലും വിവാഹത്തിലേക്ക് എത്തിപ്പെട്ടില്ല എങ്കിലും അത് ഇവരുടെ ഒരു കൺസ്യുമറിസ്റ്റ് തലച്ചോർ ഉപയോഗിച്ച് പറഞ്ഞാൽ ബോയ്ഫ്രണ്ട്നു മാത്രം ലാഭമുള്ള ഒരു കച്ചവടം ആണ്. കാരണം അവിടെ ലൈംഗികമായ ആസ്വദനം ഉണ്ടാകുന്നത് ആണിന് മാത്രം ആണ്.
ഇനി ഗേൾഫ്രണ്ട്-ബോയ്ഫ്രണ്ട് റിലേഷൻ എങ്ങനെ ഉണ്ടാകുന്നു എന്ന് പരിശോദിക്കുക.. മനശാസ്ത്രഞ്ജന്മാർ പറയുന്നത് പ്രകാരം...
ആണ് ഒരു പെൺകുട്ടിയെ കാണുന്നു. സ്വൊഭാവികമായും അവളുടെ ശരീരത്തിൽ അവൻ അനുരക്തനാകുന്നു. അവളുടെ ശരീരം എങ്ങനെ എങ്കിലും അനുഭവിക്കണം എന്ന ആഗ്രഹം ഉണ്ടാകുന്നു.
ആ ആഗ്രഹം സഫലീകരിക്കാൻ വേണ്ടി ആ പെണ്ണിനെ എങ്ങനെ എങ്കിലും നേടി എടുക്കണം എന്നത് കൊണ്ട് അതിനു വേണ്ടി അവൻ പുതിയൊരു കുപ്പായം ഇടുന്നു. ആ കുപ്പായത്തിന്റെ പേര് ആണ് പ്രണയം. പ്രണയം സുന്ദരമായൊരു പുരുഷ വഞ്ചനയാണ്. ഒരു പെണ്ണിന്റെ ശരീരത്തെ മാത്രം കാമിച്ചു കൊണ്ട് ആ ശരീരത്തെ എങ്ങനെ എങ്കിലും നേടി എടുക്കണം എന്ന ത്വരയോട് കൂടി ആ ശരീരതെ തനിക്കു നേടിയെടുക്കണം എങ്കിൽ ആദ്യം അവളുടെ സമ്മതം കിട്ടണം. അതിന് സ്നേഹം എന്നൊരു പാലം ഉണ്ടാകണം. അതിനു വേണ്ടി പുരുഷ ശരീരം അഭിനയിച്ചു തീർക്കുന്ന ഒരു നാടകം മാത്രം ആണ് പ്രണയം. അഭിനയിക്കുന്നു എന്ന് പറയുന്നത് ബോധപൂർവ്വം ആകണം എന്നില്ല. അത് അവന്റെ ഹോർമോൺകൾ ചെയ്യുന്നത് ആണ്.
ഹോർമോൺകളെ സംബന്ധിച്ച് പറഞ്ഞാൽ അവന്റെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ടെസ്റ്റോസ്റ്റിറോണ്നെ സംബന്ധിച്ചിടത്തോളം ഇവളുടെ ശരീരത്തെ എങ്ങനെ എങ്കിലും ഇവന്റെ ശരീരത്തെ കൊണ്ട് അനുഭവിപ്പിക്കണം..
അങ്ങനെ അനുഭവിപ്പിക്കണം എങ്കിൽ ഇവർ തമ്മിൽ ഉള്ള ബന്ധം ദൃഡ്ഡമാകണം. കമ്മ്യൂണിക്കേഷൻ നടക്കണം. അതിനു വേണ്ടിയുള്ള ഉപാധി മാത്രം ആണ് പ്രണയം. അതിനുള്ളിൽ ഉള്ളത് ശുദ്ധമായ ശരീര ആസക്തി മാത്രം ആണ്. ഭോഗത്വര മാത്രം ആണ്. അങ്ങനെ പെൺകുട്ടിയെ എങ്ങനെ എങ്കിലും മയക്കി
മരം ചുറ്റി നടന്നു ബൈക്കിന്റെ പിന്നിൽ ഇരുത്തി..4 മെസ്സേജ് അയച്ച് വാട്സാപ്പ് ചാറ്റ് നടത്തി അവളുമായി സമയം ചിലവഴിച്ചു പതിയെ പതിയെ ഈ പെൺകുട്ടിയെ വീഴ്ത്തുന്നു. ഇതാണ് പെൺകുട്ടികൾടെ ഏറ്റവും വലിയ കുഴപ്പം.
അവർ എന്തൊ..പുരുഷന്റെ സംസാരം കേൾക്കുമ്പോൾ പുരുഷന്റെ സാമീപ്യം അനുഭവിക്കുമ്പോൾ പുരുഷന്റെ കരസ്പർഷം ഏൽക്കുമ്പോൾ സ്വൊഭാവികമായ മനശാസ്ത്രം വെച്ച് അവർ സ്വൊയം വിഡ്ഢികൾ ആകുന്നു. ഈ പുരുഷൻ വളരെ ആത്മർദമായി തന്നെയാണ് സ്നേഹിക്കുന്നത് എന്ന് വിചാരിക്കുന്നു.
തന്റെ ശരീരത്തെ ആണ് എന്ന വസ്തുത മനസ്സിൽ ആക്കാൻ അവൾക്കു കഴിയുന്നില്ല.
അവിടെ പുരുഷന് എപ്പോഴെല്ലാം അവന്റെ കണ്ണിലും തലച്ചോറിലും എല്ലാം ഈ ശരീരം എപ്പോ കിട്ടും എപ്പോ കിട്ടും എന്ന ആലോചനയാണ്.
അങ്ങനെ ഈ അഭിനയങ്ങൾ എല്ലാം തകർത്തു അഭിനയിക്കുന്ന പുരുഷൻ.. ഇവർ തമ്മിൽ ഒരു ബന്ധത്തിൽ എത്തുന്നതോടു കൂടി സ്വൊഭാവികമായും
നമുക്ക് അറിയാം. ഡോപ്പമിന് (Dopamine)
എന്ന് പറയുന്ന ഹോർമോൺ രണ്ടുപേരുടെയും ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നു.
ഡോപ്പമിന് എന്ന് പറഞ്ഞാൽ തീവ്രമായ അഭിനിവേഷം ഏതെങ്കിലും ഒരു കാര്യത്തോടു ജനിപ്പിക്കാൻ.. അല്ലെങ്കിൽ അങ്ങനെ ഒരു അഭിനിവേഷം നമ്മുടെ ശരീരത്തിൽ ഉണ്ടാകുമ്പോൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ ആണ്. അത് എന്തിനോടും ആകാം. അത് കേവലം മനുഷ്യർ തമ്മിൽ ഉള്ള ബന്ധം പോലും ആകണം എന്നില്ല. പക്ഷെ മനുഷ്യർ തമ്മിൽ ഉള്ള ബന്ധത്തിൽപ്രതേകിച്ചു സ്ത്രീ പുരുഷ ബന്ധം ദൃഡ്ഡമാക്കുന്നതിൽ ഡോപ്പമിനുള്ള പങ്ക് വളരെ വളരെ വലുതാണ്. ഒരു പെണ്ണിനോട് ആണിന് അഭിനിവേഷം തോന്നിയാൽ അവളെ നേടിയെടുക്കാൻ ഉള്ള പ്രവണത ഉണ്ടാകുന്നു. അതെ സമയം പെണ്ണ് പതുക്കെ പതുക്കെ ഈ വലയിൽ വീഴുമ്പോൾ അവളും അവനെ ആഗ്രഹിക്കാൻ തുടങ്ങുന്നു. അങ്ങനെ രണ്ടു പേരുടെയും രക്തത്തിൽ ഡോപ്പമിന് ഉണ്ടാകുന്നു.
ഡ്രോപ്പമിന്റെ ദൗത്യം എന്ന് പറഞ്ഞാൽ നമ്മൾ എന്തിനെയാണോ തീവ്രമായി അഭിലഷിക്കുന്നത് അതിനെ നേടിയെടുക്കാൻ എങ്ങനെയും ശരീരത്തെ പര്യാപ്തമാക്കുക എന്നതാണ്. അതിനു വേണ്ടി ഡോപ്പമിന് എന്ന് പറയുന്ന ഹോർമോൺ നമ്മുടെ കണ്ണുകളെ അടച്ചു കളയും. നമ്മുടെ തലച്ചോറിനെയും മനസ്സിനെയും അന്ധമാക്കി കളയും.
അടച്ചു കളയും.. അന്ധമാക്കി കളയും എന്ന് ഒക്കെ പറയുന്നത് നമ്മുടെ കാഴ്ച ശക്തി അടിച്ചു പോകും എന്ന അർത്ഥത്തിൽ അല്ല.
നമ്മുടെ മനസ്സിൽ ആ പെൺകുട്ടി മാത്രം ഉണ്ടാകുകയുള്ളൂ എന്ന അർത്ഥത്തിൽ ആണ്. വീട്ടിൽ ഇരിക്കെ ഉമ്മ നിനക്ക്
എന്താണ് നിനക്ക് ചോറ് വേണ്ടാത്തത് എന്ന് ചോദിച്ചാൽ വിശപ്പ് ഇല്ല എന്ന മറുപടി മാത്രമേ വരു.
മറിച്ചു അവളോട് ചാറ്റ് ചെയ്യാൻ സമയം ഇല്ലാത്ത കൊണ്ട് ആണ് എന്ന സത്യം പുറമേക്ക് വരില്ല.
നമ്മുടെ വിശപ്പ്നെ പോലും അത് മറപ്പിച്ചു കളയും.
നാളെ എക്സാം ആണ്. പക്ഷെ അവളുമായി ഔട്ടിങ്നു പോകാൻ അവസരം അവസരം ഉണ്ടായാൽ അവൻ പോകും. കാരണം പരീക്ഷയെ കുറിച്ചോ ആ പരീക്ഷയിൽ ഉണ്ടായേക്കാവുന്ന പരാജയം അവന്റെ ജീവിതത്തിൽ ഉണ്ടാക്കിയെക്കാവുന്ന impact നെ കുറിച്ചോ ചിന്ദിക്കുവാന് അവന്റെ തലച്ചോർ അശക്തമാണ്. കാരണം അവന്റെ ബ്ലഡ് സ്റ്റാചുറേറ്റഡ് ആണ് ഡോപമിന് കൊണ്ട്.
മനസ്സിൽ അവൾ അവൾ എന്ന വിചാരം മാത്രമേ ഉണ്ടാകു. ബാക്കിയുള്ളതിനെ അവഗണിക്കാൻ പറ്റും.
ഈ പെണ്ണ് ഏറ്റവും നല്ല സ്വൊഭാവതിന് ഉടമ ആണ് എന്നും ലോക സുന്ദരി ആണ് എന്നും ഒക്കെ അവനു തോന്നും. സാധാരണ നമ്മൾ മലയാളത്തിൽ ഈ അവസ്ഥക്ക് പറയുന്നത് പ്രേമത്തിനു കണ്ണും മൂക്കും ഇല്ല എന്ന് പറയാരുണ്ട്. അതാണ് ഡോപ്പമിന് നിർവഹിക്കുന്ന ദൗത്യം. അത് ഇപ്പോൾ ഉമ്മ പറഞ്ഞു കൊടുത്താലും വാപ്പ പറഞ്ഞു കൊടുത്താലും
പെങ്ങൾ പറഞ്ഞു കൊടുത്താലും നാട്ടുകാർ പറഞ്ഞു കൊടുത്താലും ഇത് നിനക്ക് പറ്റിയ പെണ്ണ് അല്ല എന്ന് പതിനായിരം വഴികളിൽ പല വിധം ആരൊക്കെ പറഞ്ഞു കൊടുത്താലും അവന്റെ തലയിൽ കേറില്ല.
കാരണം ഡോപ്പമിന് ആണ് അവന്റെ തലച്ചോർനെ കണ്ട്രോൾ ചെയ്യുന്നത്. ഇത് തന്നെയാണ് പെൺകുട്ടിക്കും സംഭവിക്കുന്നത്. പെൺകുട്ടിയുടെ മനസ് അന്ധമാകുന്നു. എന്ത് പറഞ്ഞാലും ഇവനാണ് എനിക്ക് അനുയോജ്യനായ പുരുഷൻ എന്ന് ഇവൾ വിശ്വസിക്കാൻ തുടങ്ങുന്നു.
അത് കൊണ്ടാണ്
MBBS നു പഠിക്കുന്ന പെൺകുട്ടി ലോറി ഡ്രൈവർടെ കൂടെ ഒളിച്ചോടി പോയ വാർത്ത നമുക്ക് കേൾക്കാൻ കഴിയുന്നത്. അത് കൊണ്ടാണ് PG ക്ക് പഠിക്കുന്ന
പെൺകുട്ടി ഏതോ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആദർഷക്കാരന്റെ കൂടെ ഇറങ്ങി പോയ വാർത്തകൾ നാം കാണുന്നത്.
ഇത് ഡോപ്പമിന് എഫക്ട് ആണ്. നാം പറയുന്നത്
പ്രണയം എന്ന് പറഞ്ഞാൽ ശരിക്കും ഇതാണ്.
ഈ ഡോപ്പമിന് എഫക്ട് കാരണം ലോകം മുഴുവൻ എന്ത് പറഞ്ഞാലും ഇവർ അംഗീകരിക്കില്ല.
അത് കൊണ്ട് തന്നെ ആണ് പ്രേമതിന് കണ്ണും മൂക്കും ഇല്ല എന്ന് പറയുന്നത്. ആ ഡോപ്പമിന്റെ ലഹരിയിൽ അതിന്റെ അന്ധതയിൽ എന്ത് വില കൊടുത്തും അവർ ഒന്നാകും. ഒന്ന് ആയി കഴിഞ്ഞാലോ ? ഡ ഡോപ്പമിന്റെ പണി കഴിഞ്ഞു. അത് ശരീരത്തിൽ നിന്നും ഇറങ്ങും. ഡോപ്പമിന് ഇറങ്ങുന്നതോട് കൂടി അത് വരെ അടഞ്ഞു നിന്ന കണ്ണുകൾ ഇങ്ങനെ തുറക്കാൻ തുടങ്ങും. അങ്ങനെ അവൻ യഥാർത്ഥത്തിൽ ഉള്ള അവളെയും അവൾ യഥാർത്ഥത്തിൽ ഉള്ള അവനെയും കാണുന്നു.
ഇന്നലെ വരെ താൻ കണ്ടത് ഒന്നും ശരിയല്ല എന്ന് അപ്പോൾ മനസ്സിൽ തോന്നും.
അത് കൊണ്ടാണ് പ്രണയ വിവാഹങ്ങളിൽ ഒന്നാമത്തെ ദിവസം ഭാര്യ പറയുന്നത് ഭർത്താവ് കേൾക്കും. രണ്ടാമത്തെ ദിവസം ഭർത്താവ് പറയുന്നത് ഭാര്യ കേൾക്കും മൂന്നാമത്തെ ദിവസം രണ്ടു പേരും പറയുന്നത് നാട്ടുകാർ കേൾക്കും അവർ പരസ്പരം ഒന്നും കേൾക്കില്ല എന്ന് പറയുന്നത്. ഇതാണ് ശരിക്കും പ്രണയം. പ്രണയം ശുദ്ധമായ തട്ടിപ്പ് ആണ്.
പുരുഷ വഞ്ചനയാണ്. ഒരു പെണ്ണിനെ സമർത്തമായി
തന്നോട് ഉള്ള ഇഷ്ടം ജനിപ്പിച് അവസാനം ലഹരിയുടെ മൂർദ്ധന്യത്തിൽ വെച്ച് ലഹരി കഴിയുമ്പോൾ അടുത്ത ഇരയെ തേടി പോകുന്ന ഒരു പുരുഷ കൗശലം മാത്രമാണ് പ്രണയം. സമൂഹം അതിന്റെ ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുന്നു.
പ്രണയത്തെ വിശുദ്ധവൽക്കരിക്കാൻ ഉള്ള ശ്രമങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
അതെ. പ്രണയം വിശുദ്ധമാണ്. എന്നാൽ അത് വിശുദ്ധമാകുന്നത് വിവാഹം എന്ന കുടക്കീഴിൽ ആണ്. പ്രണയം തുടങേണ്ടത് വിവാഹ ശേഷം ആണ്.
ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള പ്രണയം. ഇവിടുത്തെ സിനിമ തിരക്കഥകൃത്തുകളെ നോവലിസ്റ്റുകളെ സംവിധായകരെ എല്ലാം കൃത്യമായി വിമർശിക്കുകയും സമൂഹ മധ്യത്തിൽ തുറന്നു കാട്ടുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വിവാഹത്തിന് അകത്തുള്ള പ്രണയത്തിനു ഇവരാരും യാതൊരു വിലയും കാണുന്നില്ല.. വിവാഹത്തിന് അകത്തുള്ള ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള പ്രണയത്തെ മനോഹരമായി ആവിഷ്കരിക്കുന്ന രചനകൾ പോലും വിരളം ആണ്. എനിക്ക് ഒരു ജീവിത പങ്കാളി വേണം. അവളുമായി പ്രണയം പങ്കിട്ട് കൊണ്ട് സന്തോഷകരമായ ജീവിതം നയിക്കണം എന്ന ഒരു ആഗ്രഹം പോലും നമ്മുടെ കുട്ടികൾക്ക് ഉണ്ടാകുന്നില്ല. അതെ സമയം വിവാഹ പൂർവ്വ പ്രണയത്തെ കുറിച്ച് ഉള്ള ഫാന്റസികൾ നമ്മുടെ കുട്ടികൾടെ തലച്ചോർകളിൽ പടർന്നു പിടിക്കുന്നു.
ഇത് നമ്മുടെ നോവൽകളിൽ നിന്ന് കഥകളിൽ നിന്ന് എല്ലാം വരുന്നു. എന്നാൽ
Visual Media വളരെ പവർഫുൾ ആയത് കൊണ്ട് ടെലിവിഷനാണ് ഇതിൽ മുഖ്യ പങ്ക് വഹിക്കുന്നത്.
പ്രണയത്തെ വിശുദ്ധവൽക്കരിക്കുന്നതാണ് ഏതാണ്ട് എല്ലാ സിനിമകളും. ഏതു സിനിമയുടെയും സ്വൊഭാവികമായൊരു ത്രെഡ് എന്ന് പറയുന്നത് ഒരു പെണ്ണിനെ എങ്ങനെ എങ്കിലും നേടി എടുക്കാൻ നായകൻ നടത്തുന്ന പരിശ്രമങ്ങളും അതിൽ നേരിടുന്ന വൈതരണികളും അതിനെ എല്ലാം അതിജീവിച്ചു കൊണ്ടുള്ള ഇവരുടെ ഒന്നാകലും ആ ഒന്നാകലിനെ ഒരു ഉജ്ജ്വെലമായ വിജയം ആയി അവതരിപ്പിക്കലും ആണ് സിനിമകൾ എല്ലാം തന്നെ.
ആ സിനിമകൾ വഴി ഉണ്ടാകുന്ന പ്രചോദനം..
ഒന്ന് പ്രണയയിക്കുക കൂടി ചെയ്തില്ല എങ്കിൽ ആണ് ആകില്ല എന്നതാണ്. നമ്മുടെ കുട്ടികൾടെ മനസ്സ് എന്ന് പറയുന്നത് എത്രത്തോളം മെറ്റീരിയലിസ്റ്റിക്ക് ആയിരിക്കുന്നു.. കൺസ്യുമറിസ്റ്റിക്ക് ആയിരിക്കുന്നു എന്ന് ആലോചിക്കുക. കല്യാണം ഒന്നും കഴിക്കില്ല എന്ന് ഉറപ്പാണ്. എന്നാലും കൊണ്ട് നടക്കാൻ ഒരു ആൾ വേണ്ടേ എന്ന് ചോദിക്കുന്ന ഒരു കുട്ടിയുടെ മനസ്സിൽ പെണ്ണ് ആരാണ്? പെണ്ണിന്റെ സ്ഥാനം എന്താണ് ?
വെറും ഒരു വസ്തു മാത്രമാണ്. ഭോഗവസ്തു. അവളെ ഒരു കൊല്ലം കൂടെ കൊണ്ട് നടക്കുമ്പോൾ അവനു എന്തെങ്കിലും തരത്തിൽ ഉള്ള ആസ്വദനങ്ങൾ വേണം. അതിനു വേണ്ടി ഉപയോഗിക്കണം. എന്നിട്ട് ഈ പെൺകുട്ടിയോ? അവളുടെ ജീവിതത്തിൽ പിന്നീട് ഒരിക്കൽ വേറെ ഒരാളുടെ കിടപ്പറയിലേക്ക് പോകാൻ ഉള്ള പെൺകുട്ടിയാണ്. വേറെ പലർക്കും പലതും കൊടുത്തു വന്നിട്ട്. ഇത്രത്തോളം ഭീകരമായി പെണ്ണിനെ കേവലം ഒരു വസ്തുവിന്റെ.. ഒരു ആസ്വദനത്തിന്റെ ഉപകരണം കണക്കെ പ്രതിഷ്ഠിക്കുന്ന ഒരു സമൂഹ മനശാസ്ത്രം നമ്മുടെ സിനിമകൾ ഉണ്ടാക്കുന്നുണ്ട് എങ്കിൽ അതിനെയും അണിയറ ശില്പികളെയും ജനകീയ വിചാരണക്കു വിദേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ഇനിയും നമ്മുടെ കുഞ്ഞുങ്ങളുടെ തലച്ചോർകളെ കവര്ന്നെടുക്കരുത് എന്ന് ശക്തമായി നമ്മുടെ സമൂഹം ഒരുമിച്ച് നിന്ന് ആവശ്യപ്പെടെണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പറയാതെ ഇരിക്കാൻ യാതൊരു നിർവാഹവും ഇല്ല.
ഇവിടെ മാതാപിതാക്കൾ അനുഭവിക്കുന്ന കണ്ണുനീരിനെ കുറിച്ച് പറഞ്ഞാൽ Ac റൂമിൽ ഇരുന്നു തിരക്കഥകൾ എഴുതി അത് തിയേറ്ററുകളിൽ ഊട്ടി പ്രണയ നിമിഷങ്ങൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചു ലക്ഷങ്ങളും കോടികളും നേടിയെടുത്ത് സ്വിറ്റ്സർലാൻഡിലും ഇംഗ്ളണ്ടിലും ടൂർ പോകുന്നവർക്കു ചിലപ്പോൾ മനസ്സിൽ ആകണം
എന്ന് ഇല്ല.
(കടപ്പാട്)
No comments:
Post a Comment