വിമർശനം :മുസ്ലിങ്ങൾ ആരാധിക്കുന്ന ഹുബാല് എന്ന ഗോത്ര ദൈവം.ബാല്‍-ഹുബാല്-അല്ലാഹു! ഇതായിരുന്നു അല്ലാഹുവിന്റെ പരിണാമചക്രം! അല്ലാഹുവിനെ ദൈവമാക്കാനുള്ള മുഹമ്മദിന്റെ കഠിനപ്രയത്നമാണ് ഖുറാനില്‍ നിറഞ്ഞുനില്ക്കുന്നത്.മുഹമ്മദ് ആരാധിച്ചിരുന്നത് ഹുബാലിനെ ആയിരുന്നു.മക്കയില്‍ പ്രധാന ദേവനും ചുറ്റും 360 ദേവന്മാരും ഉണ്ടായിരുന്നു .യഹൂദരുടെയും ക്രിസ്തവരുടെയും ഏകദൈവവിശ്വാസം മുഹമ്മദില്‍ അപകര്‍ഷത ബോധം സൃഷ്ടിച്ചു .അല്ലാഹുവിനെ ഏകന്‍ ആക്കി ബാക്കിയുള്ള ദേവന്മാരെയും അല്ലാഹുവിന്റെ മക്കളെയും ഘട്ടം ഘട്ടമായി ഇല്ലാതാക്കാന്‍ മുഹമ്മദ് തീരുമാനിച്ചു ////////////////////////////////////////////////////
വെറും വിവരക്കേട് ആണ് ഈ പറയുന്നത്.
ബാലിനെ ആരാധിക്കുകയും യഥാർത്ഥ സൃഷ്ടാവും ദൈവവുമായ അല്ലാഹുവിനെ നിഷേധിക്കുകയും ചെയ്തത് ആരാണ് എന്ന് വിശുദ്ധ ഖുർആൻ പറയുന്നുണ്ട്.
പ്രവാചകൻ ആയ ഇല്യാസ് അഥവാ ബൈബിളിലെ ഏലിയാ പ്രവാചകന്റെ പ്രബോധിത സമൂഹം ബാൽ ദേവനെ പൂജിച്ചിരുന്നവരായിരുന്നു എന്നും യഥാർത്ഥ സൃഷ്ടാവായ അവരുടെയും അവരുടെ പൂർവ്വ പിതാക്കന്മാരുടെയും ദൈവം ആയ അല്ലാഹുവിനെ അവർ മറന്നു കളഞ്ഞു എന്നും ഖുർആൻ പറയുന്നു.
(Quran 37:123-126)
ഇല്യാസും ദൂതന്മാരിലൊരാള് തന്നെ.
അദ്ദേഹം തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
നിങ്ങള്‍ "ബാലിനെ" വിളിച്ച് പ്രാര്‍ത്ഥിക്കുകയും, ഏറ്റവും നല്ല സൃഷ്ടികര്‍ത്താവിനെ വിട്ടുകളയുകയുമാണോ?
അഥവാ നിങ്ങളുടെയും നിങ്ങളുടെ പൂര്‍വ്വപിതാക്കളുടെയും രക്ഷിതാവായ അല്ലാഹുവെ.
കണ്ടല്ലോ? പൂർവിക ജനതയിൽ ഒരു വിഭാഗം സർവ്വ ലോക സൃഷ്ടാവും നിയന്ത്രണധികാരവും ഉള്ളവവനും ആയ ഏകനായ ദൈവത്തെ.. അല്ലാഹുവിനെ ഉപേക്ഷിച്ചു കൊണ്ട് മനുഷ്യ കരം കൊണ്ട് നിർമിച്ച
ബാൽ എന്ന വിഗ്രഹത്തെ പൂജിക്കാന്‍ തുടങ്ങിയപ്പോൾ അവരിലേക്ക് പ്രവാചകനെ അയക്കുകയും ആ പ്രവാചകനെ കൊണ്ട് നിങ്ങൾ നിലവിൽ പൂജിക്കുന്ന ബാൽ എന്ന വിഗ്രഹത്തെ കൈ വെടിയണം എന്നും സൃഷ്ടാവായ നിങ്ങളുടെയും നിങ്ങളുടെ മുൻഗാമികളുടെയും ദൈവം ആയ അല്ലാഹുവിനെ ആരാധിക്കാനും അത് വഴി സൂക്ഷ്മത പാലിക്കാനും കല്പിക്കുന്ന അല്ലാഹുവിന്റെ വചനം ആണ് മുകളിൽ.
ഇത് എല്ലാം വായിച്ചു കൊണ്ട് ഈ അല്ലാഹു തന്നെ ആണ് ലേ...ബാൽ ദേവൻ എന്ന് പറയണം എങ്കിൽ അത് മിഷനറികൾക്ക് മാത്രമേ പറ്റൂ. കണ്ടാമൃഗത്തിനു പോലും തൊലിക്കട്ടി പോരാതെ വരും. ഇതുമായി ബന്ധംപ്പെട്ട കാര്യങ്ങൾ ബൈബിളിലും കാണാം...
(1 രാജാക്കന്മാർ 18:21)
ഏലിയാ ജനത്തെ സമീപിച്ചു ചോദിച്ചു: നിങ്ങള്‍ എത്രനാള്‍ രണ്ടു വഞ്ചിയില്‍ കാല്‍വയ്ക്കും? കര്‍ത്താവാണു ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുവിന്‍; ബാലാണു ദൈവമെങ്കില്‍ അവന്‍െറ പിന്നാലെ പോകുവിന്‍. ജനം ഒന്നും പറഞ്ഞില്ല.
കൂടുതൽ വിശദീകരണങ്ങൾക്ക്
(1 രാജാക്കന്മാർ 18:1-46) വരെയുള്ള വചനങ്ങൾ വായിക്കുക.
ആരായിരുന്നു ബാൽ ? സെമിറ്റിക്കുകൾ പുരാതന കാലത്ത് ബാൽ ദേവൻ എന്ന പേരിൽ പ്രതേകം വിഗ്രഹം വെച്ചു പൂജിച്ചിരുന്നു.
ലെബനാനിലെ ഫിനീഷ്യന്‍ സമൂഹത്തിന്റെ ഏറ്റവും വലിയ ദേവൻ ആയിരുന്നു ബാൽ. ബാബിലോണ്‍ മുതൽ ഈജിപ്ത്ത് വരെ ബാൽ പൂജ വ്യാപിച്ചിരുന്നു. ഇസ്രായേല്യരുടെ ഈജിപ്തിൽ നിന്നുള്ള പുറപ്പാടിന് ശേഷം ഫലസ്തീനിലും പൂർവ്വ ജോർദാനിലും ആയി അവർ വാസം ഉറപ്പിച്ചു. അവിടെ ഉണ്ടായിരുന്ന വിഗ്രഹാരധികളിൽ നിന്നും പതിയെ പതിയെ ഇസ്രായേലികളിലേക്ക് ബാൽ പൂജ കടന്നു വന്നു എന്നും അവർ സൃഷ്ടാവായ ദൈവത്തെ മറന്നു ബാലിനെ പൂജിച്ചു എന്നും ബൈബിൾ തന്നെ പറയുന്നു.
(ന്യായധിപന്മാർ 2:13) ( 6:28-32) (1 രാജാക്കന്മാർ 16:31-32) (2 രാജാക്കന്മാർ 3:2) Etc...
(ന്യായാധിപന്മാര് 2 : 12-13)
തങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍ നിന്നു കൊണ്ടുവന്ന ദൈവമായ കര്‍ത്താവിനെ അവര്‍ ഉപേക്ഷിച്ചു. ചുറ്റുമുള്ള ജനങ്ങളുടെ ദേവന്മാരുടെ പിന്നാലെ അവര്‍ പോയി; അവയ്ക്കു മുന്പില് കുമ്പിട്ടു. അങ്ങനെ, അവര്‍ കര്‍ത്താവിനെ പ്രകോപിപ്പിച്ചു.
അവര്‍ കര്‍ത്താവിനെ ഉപേക്ഷിച്ച് ബാല്ദേവന്മാരെയും അസ്താര്‍ത്തെ ദേവതകളെയും സേവിച്ചു.
ഇനി ഹുബാൽ നെ പറ്റി കുറച്ചു കാര്യങ്ങൾ വിശദമാക്കാം :
- ഹുബാൽ മക്കയിലെ 360 വിഗ്രഹങ്ങളിൽ ഒരു വിഗ്രഹം ആയിരുന്നു.
- ഹുബാൽ അടക്കം ഉള്ള ഈ 360 വിഗ്രഹങ്ങളെയും മുഹമ്മദ് നബി മെക്കാ വിജയ ദിവസം അടിച്ചു തകർത്തു കളഞ്ഞു.
- ഹുബാൽ എന്ന വിഗ്രഹം മോആബ് ദേശത്ത് നിന്നും മക്കയിലേക്ക് കൊണ്ടു വന്ന ഇറക്കുമതി ആണ്. പരമ്പരാഗതമായി അറബികൾ ആരാധിച്ചു പോന്നതല്ല.
- ഹുബാൽ യഥാർത്ഥത്തിൽ ആരാണ് എന്നോ ഏതു ശക്തിയെ പ്രതിനിധീകരിക്കുന്ന ദേവൻ ആണ് എന്നോ ഹുബാൽന്റെ സ്ഥാനം എന്തായിരുന്നു എന്നോ നിർണ്ണയിക്കാൻ പറ്റുന്ന കൃത്യമായ യാതൊരു തെളിവും ലഭ്യമല്ല.
- ഹുബാൽ ചന്ദ്ര ദേവൻ ആണ് എന്നും, മഴയുടെ ദേവൻ ആണ് എന്നും യുദ്ധ ദേവൻ ആണ് എന്നും... തുടങ്ങി.... അല്ലാഹുവിന്റെ 3 പെണ്ണ്മക്കൾ എന്ന് പേഗൻ അറബികൾ വിശ്വസിച്ചതിൽ ഒരു ദേവതയായ അൽ ലാത്തിന്റെ മകൻ ആണ് ഹുബാൽ എന്ന് വരെയുള്ള അഭിപ്രായങ്ങൾ നിലനിൽക്കുന്നു. ഇത്രത്തോളം തെളിവുകളുടെ അഭാവം ഉള്ള ഒന്നിനെ പിടിച് ആണ് അത് തന്നെ ആണ് അല്ലാഹു എന്ന വിധത്തിൽ ഉള്ള പോഴത്തരം എഴുന്നള്ളിക്കുന്നത്.
- ഇസ്ലാമിക പ്രമാണങ്ങൾ പ്രകാരം ഹുബാലും അല്ലാഹുവും രണ്ട് വ്യത്യസ്ത Entity കൾ (അസ്ഥിത്വങ്ങൾ) ആണെന്നതിന് കൃത്യമായ രേഖകൾ ഉണ്ട്.
- അതിൽ ഒന്ന് ആണ് ഹുബലിനെ ആരാധിച്ച അബു സുഫ്യാന്റെ നേതൃത്വത്തിൽ ഉള്ള ഹുബാൽ പൂജകരും അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന മുഹമ്മദ് നബിയുടെ നേതൃത്വത്തിൽ ഉള്ള അല്ലാഹുവിനു കീഴ്പ്പെട്ടവരും (മുസ്ലിംകൾ) തമ്മിൽ നടന്ന ചരിത്രപ്രസിദ്ധമായ ഉഹ്ദ് യുദ്ധം (Battle of Uhud).
- മുഹമ്മദ് നബിയുടെ സമകാലികരായ ജൂത-ക്രൈസ്തവർക്ക് പോലും ഉണ്ടാകാത്ത വാദം ആണ് മുഹമ്മദ് നബിയും മുസ്ലിംകളും ആരാധിച്ചിരുന്നതും ആരാധിക്കാൻ ക്ഷണിക്കുന്നതും മെക്കയിലെ 360 വിഗ്രഹങ്ങളിൽ ഒന്ന് ആയ ഹുബലിനെ ആയിരുന്നു എന്ന്. അങ്ങനെ ആയിരുന്നു എങ്കിൽ മുഹമ്മദ് നബിക്ക് എതിരെ അവർക്ക് അത് മാത്രം മതിയായിരുന്നു തെളിവ് ആയി. എന്നാൽ അവർക്ക് മുഹമ്മദ് നബി ക്ഷണിക്കുന്നത് അബ്രഹാമിന്റെയും ഇഷ്മായേലിന്റെയും ഇസഹാക്കിന്റെയും യാക്കൂബ്ന്റെയും ഒക്കെ ദൈവം ഏതാണോ ? ആ ദൈവത്തിലേക്ക് തന്നെ ആണ് എന്ന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. (5:18) (3:64) (2:89-101) (42:13)
- മുഹമ്മദ് നബി ആരാധിച്ചതും ക്ഷണിച്ചതും മക്കയിൽ ഖുറൈശികൾ പ്രതിഷ്ടകൾ വെച്ചും അമ്പു എറിഞ്ഞും പ്രശ്നം നോക്കിയിരുന്ന ഹുബാൽ എന്ന 360 വിഗ്രഹങ്ങളിൽ ഒന്നിലേക്ക് അല്ല. അത് ഒക്കെ പൈശാചികമാണ് എന്നും ഹറാം ആണ് എന്നും ആണ് ഖുർആൻ പറഞ്ഞത് (5:90-91). മറിച്ചു അബ്രഹാമിന്റെയും മോശയുടെയും എല്ലാം ദൈവത്തെ വിശ്വസിക്കാനും ആരാധിക്കാനും അനുസരിക്കാനും ആണ്. (42:13-15) (4:132-133) (4:136). അബ്രഹാമിന്റെയും മോശെയുടെയും എല്ലാം ദൈവം ഹുബാൽ ആയിരുന്നുവോ?
ഇസ്ലാമിന് മുൻപുള്ള അറേബ്യയിൽ, പ്രത്യേകിച്ച് മക്കയിലെ കഅബയിൽ ആരാധിച്ചിരുന്ന ഒരു
ദേവനായിരുന്നു ഹുബാൽ. ഒരു മനുഷ്യരൂപമായിരുന്നു ഈ വിഗ്രഹത്തിനുണ്ടായിരുന്നത്. ചോദ്യങ്ങൾക്ക് ദൈവികമായി ഉത്തരം സൂചിപ്പിക്കാനുള്ള ശേഷി ഈ ദൈവത്തിനുണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. വിഗ്രഹത്തിന് മുന്നിൽ അമ്പെറിഞ്ഞാണ് ചോദ്യങ്ങൾ ചോദിച്ചിരുന്നത്. ഏത് ദിശയിലാണ് അമ്പുകൾ വീഴുന്നത് എന്നത് ഹുബാലിനോട് ചോദിച്ച ചോദ്യത്തിന്റെ ഉത്തരം സൂചിപ്പിക്കുമായിരുന്നു.
https://ml.m.wikipedia.org/wiki/Hubal
വിശുദ്ധ ഖുർആനിൽ അല്ലാഹു ഇത്തരം ആചാരങ്ങളെ പൈശാചികമെന്ന് വിശേഷിപ്പിച്ചത് എന്ന് ശ്രദ്ധിക്കുക.
(Quran 5:90)
സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം
അതായത് വിശുദ്ധ ഖുർആൻ പ്രകാരം ഹുബാലിന് മുൻപിലോ മറ്റേതെങ്കിലും പ്രതിഷ്ഠകൾക്ക് മുന്നിലോ അമ്പുകൾ എറിഞ്ഞു പ്രശ്നം വെക്കുന്നത് പൈശാചിക പ്രവർത്തി ആണ്. ഹുബാലിന് ഉണ്ടെന്നു അതിനെ പൂജിക്കുന്നവർ വിശ്വസിചിരുന്ന ഒരു പ്രധാന കഴിവിനെ ആണ് ഖുർആൻ ഇവിടെ ചോദ്യം ചെയ്യുന്നത്.
ഈ ഹുബാൽ...അല്ലാഹു ആണെന്ന് പറഞ്ഞു മോങ്ങുന്ന മിഷനറികൾക്ക് വല്ലതും മനസ്സിൽ ആകുന്നുണ്ടോ?
രണ്ടാമതായി ഇസ്ലാമിന് മുമ്പ് ഉള്ള അറേബ്യയിൽ
(Pre Islamic Arebia) വിഗ്രഹാരധന എങ്ങനെ ആണ് പ്രാക്ടീസ് ചെയ്തിരുന്നത് എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ഈജിപ്ഷ്യന്‍ ഗ്രന്ഥകാരനായ മുഹമ്മദ് ഹുസൈൻ ഹൈക്കലിന്റെ വിഖ്യാത നബി ചരിത്ര ഗ്രന്ഥം
"ഹയാത്ത് മുഹമ്മദ്"ൽ അതിനെ കുറിച്ച് പറയുന്ന ഭാഗങ്ങൾ കാണുക:
"ഓരോ ഗോത്രതിനും പ്രതേകം മൂർത്തികൾ ഉണ്ടായിരുന്നു. പല തരത്തിലും രൂപത്തിലും ഉള്ള വിഗ്രഹങ്ങൾ. സനം, വസ്ന്, നുസ്ബ്, എന്നിങ്ങനെ അവയെ തരം തിരിക്കാം.
മരം കൊണ്ടോ ലോഹം കൊണ്ടോ മനുഷ്യ രൂപത്തിൽ നിർമിക്കപ്പെട്ട വിഗ്രഹങ്ങൾ ആണ് സനം.
മനുഷ്യന്റെ തന്നെ ശിലാരൂപം ആണ് വസന്.
നിർണ്ണയിക്കപ്പെട്ട രൂപം ഇല്ലാത്ത ശിലകളാണ് നുസ്ബ് എന്ന് പറയുന്നത്. ആകാശത്ത് നിന്നും വന്നു എന്ന വിശ്വാസത്തിൽ ആണ് ചില ഗോത്രങ്ങൾ അതിനെ പൂജിച്ചു വന്നത്. അഗ്നിപർവത സ്ഫോടനം മുഖേനയോ മറ്റോ വന്നതാകാം അവ.
(Life of Muhammad, Husayn Hykal,
page 119, IPH)
എന്ത് മനസ്സിൽ ആയി ?
അതായത് ഓരോ അറബ് ഗോത്രത്തിനും അവരുടെത് ആയി ഒരു പ്രധാന വിഗ്രഹം ഉണ്ടായിരുന്നു.
ഇതിൽ ഹുബാൽന്റെ സ്ഥാനം എന്തായിരുന്നു? താഴെ കാണുക :
"അറബികളുടെ ദൈവങ്ങളിൽ പരമോന്നതനായിരുന്നു ഹുബാൽ. കഅബയിൽ പ്രതിഷ്ടിക്കപ്പെട്ടിരുന്ന ഹുബലിനെ ദർശിക്കാൻ വിദൂര ദിക്കുകളിൽ നിന്നു പോലും ജനങ്ങൾ വരാറുണ്ടായിരുന്നു.
(Life of Muhammad, Husayn Hykal,
page 119, IPH)
വിഗ്രഹങ്ങളെ കുറിച്ച് പ്രതിപാധിക്കുന്ന കൃതികൾ ഒന്നും തന്നെ ഏതെങ്കിലും ഒരു പ്രതേക വിഗ്രഹത്തെ പരാമർശിക്കുന്നില്ല. "ഹുബാൽ" മാത്രം ഒരപവാദമായുണ്ട്. മാണിക്യം കൊണ്ട് നിർമിച്ച മനുഷ്യ വിഗ്രഹം ആയിരുന്നു അത്. ഒരിക്കൽ അതിന്റെ കൈ പൊട്ടിയപ്പോൾ ഖുറൈശികൾ ഒരു സ്വർണ്ണ കൈ പകരം വെച്ചു.
(Life of Muhammad, Husayn Hykal,
page 119, IPH)
ഹുബാലിന്റെ വിഗ്രഹത്തിനോട് പ്രാർത്ഥിക്കാനുള്ള അവകാശം നിയന്ത്രിച്ചിരുന്നത് ഖുറൈഷ് ഗോത്രമാണ്.
അതേ പോലെ
അറെബ്യയിലെ ത്വാഇഫിലായിരുന്നു ലാത്തിന്റെ ആസ്ഥാനം- ത്വാഇഫിലെ ഥഖീഫ് ഗോത്രമായിരുന്നു ഈ വിഗ്രഹത്തിലാരാധിച്ചിരുന്നവര്‍.
മനാത്ത എന്ന പ്രതിഷ്ഠ മക്കയ്ക്കും മദീനയ്ക്കുമിടയില്‍ ചെങ്കടല്‍ തീരത്തുള്ള ഖുദൈദ് എന്ന സ്ഥലത്തായിരുന്നു. ഖുസാഅഃ, ഔസ്, ഖസ്റജ് ഗോത്രങ്ങള്‍ ആരാധിച്ചുപോന്നത് ഈ വിഗ്രഹത്തെയാണ്.
ഹിഷാം ഇബ്ൻ അൽ കൽബിയുടെ
വിഗ്രഹങ്ങളുടെ കിത്താബിൽ (Book of Idols) മനുഷ്യരൂപമുള്ള ഒരു വിഗ്രഹമായിരുന്നു ഇതെന്നും ഇതിന്റെ വലത് കൈ പൊട്ടിപ്പോയിരുന്നു എന്നും അതിനു പകരം ഒരു സ്വർണ്ണക്കൈയ്യാണ് ഉണ്ടായിരുന്നതെന്നും സൂചിപ്പിക്കുന്നു.
ഇബ്ൻ അൽ കൽബി പറയുന്നത് ചുവന്ന
അഗേറ്റ് കൊണ്ടാണ് ഈ ശിൽപ്പം നിർമ്മിക്കപ്പെട്ടിരുന്നത് എന്നാണ്.
അൽ അസ്രക്വി "കോർണേലിയൻ പവിഴം" കൊണ്ടാണ് ഇത് നിർമ്മിക്കപ്പെട്ടിരുന്നത് എന്ന് രേഖപ്പെടുത്തിയിരുന്നു. നേർച്ചയായി നൂറ് ഒട്ടകങ്ങളെയാണ് നൽകിയിരുന്നത് എന്നും ഏഴ് അമ്പുകൾ വിഗ്രഹത്തിന്റെ മുന്നിൽ വച്ചിരുന്നു എന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മരണം, കന്യകാത്ത്വം, വിവാഹം എന്നിവ സംബന്ധിച്ച ചോദ്യങ്ങൾക്ക്
ദൈവികമായ ഉത്തരം ലഭിക്കുവാൻ ഈ അമ്പുകൾ ഉപയോഗിച്ചിരുന്നു.
(Francis E. Peters, Muhammad and the origins of Islam, SUNY Press, 1994,page 109)
പ്രീഡിഗ്രി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് വേണ്ടി ഗവണ്മെന്റ് ഹൈസ്കൂൾ അധ്യാപകൻ ശ്രീ കെ അസ്സൻ രചിച്ചു കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്ത് ഇറക്കിയ ഇസ്ലാമിക ചരിത്രം എന്ന പുസ്തകത്തിൽ നിന്നും ഹുബാലിനെ കുറിച്ച് ഉള്ള ഭാഗങ്ങൾ കാണുക:
"ഹുബാൽ ആയിരുന്നു കഅബയിലെ പ്രധാന പ്രതിഷ്ഠ. ഇത് മനുഷ്യ രൂപത്തിൽ ആയിരുന്നു വിഭാവനം ചെയ്തിരുന്നത്. ഇതിനടുത്തായി, ഭാവി പ്രവചിച്ചിരുന്ന "കാഹിൻ" (Sooth sayer) തന്റെ അമ്പുകൾ (പ്രതിഷ്ടക്കുള്ള) സൂക്ഷിക്കുക പതിവായിരുന്നു.
അംർ ഇബ്നു ലുഹയ്യ് ആയിരുന്നു മെസപ്പോട്ടാമിയയിൽ നിന്നും ഈ വിഗ്രഹം കൊണ്ടുവന്നത് എന്ന് ഇബ്നു ഹിഷാമിന്റെ ഐതിഹ്യത്തിൽ പറയുന്നു. മുഹമ്മദ് നബി മക്ക കീഴടക്കിയപ്പോൾ മറ്റു വിഗ്രഹങ്ങളോട് ഒപ്പം ഇതും നശിപ്പിക്കപ്പെട്ടു.
(History of Islam, K.Assan, published by The State Institute of Languages, Kerala, Page 25)
ഓറിയന്റലിസ്റ്റ് ആയ ഫിലിപ്പ് കെ ഹിറ്റിയുടെ
അറബികളുടെ ചരിത്രം എന്ന ഗ്രന്ഥത്തിൽ നിന്നുള്ള ഭാഗം കാണുക:
Hubal (from Aram. for vapour, spirit), evidently the chief deity of al-Ka’bah, was represented in human form. Beside him stood ritual arrows used for divination by the soothsayer (kahin, from Aramaic) who drew lots by means of them.
The tradition in ibn-Hisham, which makes ‘Amr ibn-Luhayy the importer of this idol from Moab or Mesopotamia, may have a kernel of truth in so far as it retains a memory of the Aramaic origin of the deity. At the conquest of Makkah by Muhammad, Hubal shared the lot of the other idols and was destroyed.
(ഉദ്ധരണം :ഓറിയന്റലിസ്റ്റ് ആയ
Philip k.Hitty, യുടെ
History of the Arabs, എന്ന പുസ്തകത്തിൽ നിന്നും പുറം. 100).
അതായത് ഹുബാൽ എന്ന വിഗ്രഹം മോആബിൽ നിന്നോ മെസപോട്ടാമിയയിൽ നിന്നോ കൊണ്ടു വരപ്പെട്ടതാണ്. മോആബിയർ ആരാധിച്ചിരുന്ന ദേവൻ ആയിരുന്നു ബാൽ.
ഇസ്രായേല്യർ മോആബി സ്ത്രീകളും ആയി
വേശ്യവൃത്തിയിൽ ഏർപ്പെട്ടിരുന്നു എന്നും
അവർ വഴി ഇസ്രായേൽ മക്കൾ പേയോറിലെ
ബാൽ ദേവനെ പൂജിക്കാൻ തുടങ്ങി എന്ന് ബൈബിൾ പറയുന്നു.
(സംഖ്യ പുസ്തകം 25:1-5)
ഇവിടെ വീണ്ടും മിഷനറികളുടെ ഉടായിപ്പ് പൊളിയുകയാണ്. അതായത് അല്ലാഹു ആണ് ഹുബാൽ എന്ന് ഇവർ പറയുന്നതിന് എന്ത് അടിസ്ഥാനമാണ് ഉള്ളത് ?
ഹുബാൽന്റെ വിഗ്രഹം മോആബിൽ നിന്നും കൊണ്ടു വരുന്നതിനു എത്രയോ മുന്നേ കഅബ ഉണ്ട്.
ആ കഅബയുടെ നാഥൻ ആണ് അല്ലാഹു എന്ന് അവർക്ക് അറിയാം. അല്ലാഹുവിനെ മാത്രം ആരാധിക്കാൻ വേണ്ടി തങ്ങളുടെ പിതാവ് ആയ ഇബ്രാഹിം (A) ആണ് ആ ദേവാലയം പണിതത് എന്നും അവർക്ക് അറിയാം. (Quran 2:124-130).
ഹുബാലിന്റെ പ്രതിഷ്ട വരുന്നതിനും മുന്നേ അറബികൾ അല്ലാഹുവിനെ ആരാധിചിരുന്നവരാണ്. മാത്രം അല്ല
ആ ഹുബാലിന്റെ വിഗ്രഹം മക്ക ജയിച്ചടക്കിയപ്പോൾ മുഹമ്മദ് നബി ഇടിച്ചു പൊളിച്ചു കളഞ്ഞു എന്ന് ചരിത്രം. പിന്നെയും ഇവർ എന്ത് കണ്ടിട്ട് ആണ് അല്ലാഹു തന്നെ ആണ് ഹുബാൽ എന്ന് പറഞ്ഞു മോങ്ങുന്നത് ?
ബാബിലോണ്‍ മുതൽ ഈജിപ്ത്ത് വരെ വ്യാപകമായിരുന്ന ബാൽ പൂജയും ബാലിന്റെ വിഗ്രഹവും ഇസ്ലാമിനു മുൻപുള്ള അറബികളിലും പടർന്നു പിടിച്ചു എന്നല്ലാതെ ആ ബാൽ ആണ്...
ആ ഹുബാൽ ആണ് അല്ലാഹു എന്നത്
കൂട്ടിയോജിപ്പില്ലാത്ത മിഷനറികൾടെ ജല്പനങ്ങൾ മാത്രം ആണ്... കഴുതകളല്ലാതെ അത് വിശ്വസിക്കില്ല..
മറ്റൊരു വസ്തുത എന്തെന്നാൽ
ഹുബാലിനെ സംബന്ധിച്ച തെളിവുകളുടെ അഭാവം ആണ്. ഈ തെളിവുകളുടെ അഭാവം അറേബ്യൻ ഐതിഹ്യങ്ങളിൽ ഹുബലിന്റെ സ്ഥാനം എന്തായിരുന്നു എന്ന് മനസ്സിലാക്കുന്നതിൽ തടസ്സമാകുന്നുണ്ട്.
19 ആം നൂറ്റാണ്ടിലെ ജർമൻ ബിബ്ലിക്കൽ പണ്ഡിതനും ഓറിയന്റലിസ്റ്റും ആയ ജൂലിയസ് വെൽഹൗസൺ അൽ-ലാത്തിന്റെ (Al-Lat) മകനും വാദിന്റെ (Wadd) സഹോദരനുമാണ് ഹുബാൽ എന്ന്
അഭിപ്രായപ്പെട്ടിരുന്നു. [1]
അതായത് അല്ലാഹുവിന്റെ പെണ്മക്കളിൽ ഒരാൾ ആണെന്ന് മുഹമ്മദ് നബിയുടെ കാലത്തെ അറബികൾ മൂഡമായി വിശ്വസിച്ച അൽ -ലാത്തയുടെ (Quran 53:19-23)
മകൻ ആണ് ഹുബാൽ എങ്കിൽ...
(ഖുർആൻ ആ ധാരണ തിരുത്തിയിട്ടുണ്ട്)
ആ വാദം ആണ് ഒരു വിഭാഗം മുഖവിലക്ക് എടുക്കുന്നത് എങ്കിൽ ഹുബാൽ അല്ലാഹു ആണെന്ന് പറഞ്ഞു മോങ്ങുന്ന മിഷനറികൾക്ക് ഇതിൽ കൂടുതൽ പ്ലിങാന് വേറെ എന്ത് വേണം ?
ഹ്യൂഗോ വിങ്ക്ളർ ഹുബാൽ ഒരു ചന്ദ്രദേവനാണെന്ന് അഭിപ്രായപ്പെട്ടു. [2]
അതേ പോലെ ഹിസ്റ്റോറിയൻ ആയ മിർസിയ എലിയാഡെയും അക്കാദമിക് പ്രൊഫസർ ആയ ചാൾസ് ജെ. ആഡംസ് എന്നിവർ ഹുബാൽ ഒരു യുദ്ധ ദേവനായിരുന്നു എന്നും മഴയുടെ ദൈവമായിരുന്നു എന്നും അഭിപ്രായപ്പെടുന്നു. [3]
https://en.m.wikipedia.org/wiki/Hubal
കാര്യങ്ങൾ ഇങ്ങനെ ഇരിക്കെ ? ഹുബാൽ
ചന്ദ്രദേവൻ ആണോ ? മഴയുടെ ദേവൻ ആണോ ?
മറ്റൊരു ദേവതയായ ലാത്തയുടെ മകൻ ആണോ
യുദ്ധ ദേവൻ ആണോ എന്ന് ഒന്നും ഉറപ്പിക്കാനാവശ്യമായ മതിയായ തെളിവുകൾ ഇല്ലാതെ ഇരിക്കെ വെറുതെ ഓരോ കള്ളത്തരങ്ങൾ എഴുതി പിടിപ്പിച്ചു പ്ലിങ്ങികൊണ്ടിരിക്കാൻ നിങ്ങൾക്ക് ഉളുപ്പ് ഇല്ലേ ?
സി.ഇ. 625-ൽ ഉഹ്ദ് യുദ്ധത്തിൽ ഹുബാലിന്റെ പൂജകർ മുസ്ലിങ്ങളോട് യുദ്ധം ചെയ്തിരുന്നു.
അബൂ സുഫ്യാന്റെ നേതൃത്വത്തില്‍ ഉള്ള
ഹുബാല് പൂജകരും അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന മുസ്ലീങ്ങളും ആയിട്ട് ഉള്ള യുദ്ധം ആയിരുന്നു അത്.
(Sahih Al Bukhari , Vol 4 , Book 52 , Hadith 276)
https://sunnah.com/bukhari/56/245
ഹുബലിനെ ആരാധിക്കുന്ന മക്കയിലെ പേഗൻ വിശ്വാസികളും അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന മുസ്ലിംകളും ആയി ഇസ്ലാമിക ചരിത്രത്തിലെ രണ്ടാമത്തെ യുദ്ധം നടന്നു എന്നും ആ യുദ്ധതിൽ ഇരുകൂട്ടരുടെയും മുദ്രവാക്യങ്ങൾ വ്യത്യസ്തമായിരുന്നു എന്നും മുസ്ലിംകൾ അല്ലാഹുവിൽ മാത്രം വിശ്വാസം അർപ്പിച്ചു പൊരുതിയപ്പോൾ മെക്കയിലെ അവിശ്വാസികൾ അവർ അല്ലാഹുവിനു പുറമേ ആരാധിക്കുന്ന ഹുബാൽ ദേവനിലും മറ്റൊരു ദേവതയായ ഉസ്സയിലും ആണ് വിശ്വാസം അർപ്പിച്ചിരുന്നത് എന്ന് പച്ചയായി ഇസ്ലാമിക പ്രമാണങ്ങളിൽ കാണാം എങ്കിലും പിന്നെയും
അല്ലാഹു തന്നെ ആണ് ഹുബാൽ എന്ന് ഇവറ്റകൾ മോങ്ങുന്നതിനു പിന്നിൽ തികഞ്ഞ അപകര്‍ഷതാ ബോധം തന്നെ ആണ്. തങ്ങൾ വിശ്വസിക്കുന്ന "മുക്കാലി" (ത്രിത്വം) ദൈവ സങ്കൽപ്പത്തെയും റോമൻ പേഗൻ വിശ്വാസങ്ങളിൽ നിന്നും കടം കൊണ്ട കുരിശു മരണ നാടകത്തെയും തങ്ങളുടെ പ്രമാണങ്ങൾ ഉദ്ധരിച്ചു കൊണ്ട് തന്നെ ഏകദൈവ വിശ്വാസികൾ ആയ മുസ്ലിംകൾ തുറന്നു കാട്ടുന്നത് കൊണ്ടുള്ള അപകർഷതാ ബോധം. ആ ബോധം വന്നു തികട്ടിയപ്പോൾ മറ്റുള്ളവരെയും തങ്ങളെ പോലെ വെടക്കാക്കി കാണിക്കാൻ ഒരു മോഹം. അതെന്തായാലും പല വട്ടം ചീറ്റിയതാണ്.
ഇനിയും ചീറ്റും.
മുഹമ്മദ് നബി (swa) സി.ഇ. 630 -ൽ മക്കയിൽ പ്രവേശിക്കുകയും കഅബയിൽ നിന്ന് മറ്റ് ദൈവങ്ങളുടെ 360 ൽ പരം വിഗ്രഹങ്ങൾക്കൊപ്പം ഹുബാലിന്റെ വിഗ്രഹവും നീക്കം ചെയ്തു.
(Philip K. Hitti, History of the Arabs, p.100)
Narrated `Abdullah:
When the Prophet (pbuh) entered Mecca on the day of the Conquest, there were 360 idols around the Ka`ba. The Prophet (pbuh) started striking them with a stick he had in his hand and was saying, "Truth has come and Falsehood will neither start nor will it reappear.
(Sahih Al Bukhari, Vol. 5, Book 59, Hadith 583 )
മാത്രം അല്ല... വിശുദ്ധ ഖുർആൻ ജൂത ക്രൈസ്തവ വിഭാഗങ്ങളെ മറ്റു ഭിന്നിപ്പുകൾ മാറ്റി വെച്ചു കൊണ്ട് ഇരു കൂട്ടർക്കും പരസ്പരം ഒന്നിക്കാൻ സാധ്യമാകുന്ന
സർവ്വ സമ്മതമായ ഒരു സമവാക്യത്തിലേക് ക്ഷണിക്കുന്നുണ്ട്. അത് ഇങ്ങനെ ആണ് :
(Quran 3:64)
പ്രവാചകാ, പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്) .
അതായത് അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ
അവനിൽ മറ്റൊന്നിനെയും പങ്ക് ചേർക്കരുത് എന്ന വിഷയത്തിൽ പ്രവാചകന്റെ കാലത്തെ ജൂത-ക്രൈസ്തവ-മുസ്ലിം വിഭാഗങ്ങൾക്കു പോലും ഭിന്നത ഉണ്ടായിരുന്നിട്ടില്ല. അതായത് മുഹമ്മദ് പറയുന്ന അല്ലാഹു അല്ല ഞങ്ങളുടെ ദൈവം എന്നോ.. ഇന്നത്തെ മിഷനറികൾ ജല്പ്പിക്കുന്ന പോലെ അല്ലാഹു ഹുബാൽ ദേവൻ ആണ് എന്നോ ഒന്നും അവർക്ക് വാദം ഉണ്ടായിരുന്നില്ല.
എന്നാൽ അവരിൽ ഒരു വിഭാഗം ഈ വസ്തുത അംഗീകരിച്ചു കൊണ്ട് തന്നെ അല്ലാഹുവിന് പുത്രൻ ഉണ്ട് എന്ന് പറഞ്ഞു അവനിൽ പങ്ക് ചേർക്കുകയും അവരുടെ പണ്ഡിതൻമാരെയും പുരോഹിതരെയും രക്ഷിതാക്കൾ ആയി കാണുകയും ചെയ്തു എന്ന് ഖുർആൻ പറയുന്നുണ്ട്. (Quran 9:30-31)
അത് പോലെ തന്നെ ഈ അല്ലാഹുവിൽ ആണ് ക്രൈസ്തവർ ത്രിത്വം വാദിചത്.
(Quran 4:171)
ഇതേ അല്ലാഹുവിന്റെ മകൻ ആണ് യേശു എന്ന് ആണ് ക്രൈസ്തവർ ആരോപിച്ചത് (Quran 9:31)
മാത്രം അല്ല യഹൂദരും ക്രൈസ്തവരും ഞങ്ങൾ അല്ലാഹുവിന്റെ മക്കളും അവനു പ്രിയപ്പെട്ടവരും ആണെന്ന് വരെ പറഞ്ഞിരുന്നു.
കാണുക :
(Quran 5:18)
യഹൂദരും ക്രിസ്ത്യാനികളും പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ മക്കളും അവന്ന് പ്രിയപ്പെട്ടവരുമാകുന്നു എന്ന്.
പക്ഷെ ഇന്നത്തെ മിഷനറികൾ പറയുന്നു : അല്ലാഹു ഹുബാൽ ആണ് അത്രേ. അപ്പോൾ അന്നത്തെ ക്രൈസ്തവരും ജൂതരും തങ്ങൾ ഹുബലിന്റെ മക്കൾ ആണെന്ന് ആണോ പറഞ്ഞു കൊണ്ടിരുന്നത് ?
കഷ്ടം തന്നെ.
ഇബ്രാഹിമിനെ മനുഷ്യരുടെ നേതാവ് ആയി തെരഞ്ഞെടുത്ത, (Quran 2:124) ഇസ്രായേൽ മക്കൾക്ക് അനുഗ്രഹങ്ങൾ ചെയ്തു കൊടുത്ത
(2:122) ഇസ്രായേൽ ജനത്തെ ഫറോവയുടെ ഈജിപ്തിൽ നിന്നും മോശെ വഴി വിമോചനം ചെയ്യിപ്പിച്ചു കൊണ്ടു വന്ന
(26:49-67) ചെങ്കടൽ പിളർത്തിയ (26:63)
മോശെക്കു കല്‍പ്പനകൾ നൽകിയ (2:53)
ഈജിപ്തിന് മേൽ വെള്ളപൊക്കം, വെട്ടുകിളി, പേന്‍,
രക്തം എന്നീ അടയാങൾ അയച്ച (7:133)
ഇസ്രായേൽന് വാഗ്ദത്ത ഭൂമി പ്രധാനം ചെയ്ത
(5:21) ഷൌലിനെ രാജാവ് ആയി നിശ്ചയിച്ചു കൊടുത്ത (2:246)
അബ്രഹാമിനു വാർദ്ധക്യ കാലത്ത് ഇഷ്മായേലിനെയും ഇസഹാകിനെയും പ്രധാനം ചെയ്ത (14:39)
ആ ദൈവം കഅബയിലെ 360 വിഗ്രഹങ്ങളിൽ പെട്ട ഹുബാൽ ആണെന്ന് ആണോ നിങ്ങൾ വിശ്വസിക്കുന്നത് ?
അബ്രഹാമിന്റെയും മോശെയുടെയും എല്ലാം ദൈവം
ഹുബാൽ ആയിരുന്നുവോ?.
എങ്കിൽ അതൊന്നു തുറന്നു പറഞ്ഞേക്കു.
ഏതായാലും ഞങ്ങൾ അങ്ങനെ വിശ്വസിക്കുന്നില്ല.
_____________________________________________
No comments:
Post a Comment