മുഹമ്മദ് ഒന്നാന്തരം
കള്ളപ്രവാചകനാണെന്ന്
ഇസ്ലാമിക ഗ്രന്ഥങ്ങള്‍
(???)
(അനിൽ കുമാർ
അയ്യപ്പനു മറുപടി)
__________________________
ആദ്യം അനിൽ അയ്യപ്പന്റെ സൈറ്റിൽ ഉള്ള ഈ ലേഖനം വായിക്കുക :
http://sathyamargam.org/2016/05/മുഹമ്മദ്-ഒന്നാന്തരം-കള്‍/
ANIL KUMAR എഴുതുന്നു :മുഹമ്മദ് ഒന്നാന്തരം കള്ളപ്രവാചകനാണെന്ന് ഇസ്ലാമിക ഗ്രന്ഥങ്ങള്‍!!
മുഹമ്മദ് കള്ളപ്രവാചകനാണ് എന്ന് ഞങ്ങള്‍ പറയുമ്പോള്‍ മുസ്ലീം സുഹൃത്തുക്കള്‍ ഞങ്ങളുടെ നേരെ ദേഷ്യപ്പെടും. ഞങ്ങള്‍ അവരുടെ പ്രവാചകനെതിരെ വ്യാജാരോപണം ഉന്നയിക്കുകയാണ് എന്നാണ് അവരുടെ ചിന്ത. എന്നാല്‍ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വെച്ച് കൊണ്ടുതന്നെ ഏതൊരാള്‍ക്കും എളുപ്പം മനസ്സിലാക്കാന്‍ പറ്റുന്ന ഒന്നാണ് മുഹമ്മദ് കള്ളപ്രവാചകന് ആണെന്നുള്ള സത്യം. ഒരു പോയിന്റ് മാത്രം നമുക്കൊന്ന് പരിശോധിച്ച് നോക്കാം.
///////////////////////////////////////////////////
നിങ്ങൾ എന്ത് പരിശോധിച്ചാലും
ഏതൊക്കെ പ്രമാണ ഉദ്ധരണികൾ കൊണ്ട് വന്നു കണ്ണിൽ പൊടി ഇടാൻ നോക്കിയാലും അതെല്ലാം ശുദ്ധ തട്ടിപ്പും തട്ടിക്കൂട്ട് നമ്പർകളും ആയിരിക്കും എന്നതാണ് ഇക്കാലമത്രയും ഉള്ള അനുഭവം. അടുത്ത തട്ടിപ്പ് എന്താണ് എന്ന് നോക്കാം.
ANIL KUMAR എഴുതുന്നു :“നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നാം വലതുകൈ കൊണ്ട് പിടികൂടുകയും, എന്നിട്ട് അദ്ദേഹത്തിന്റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു. അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന് (ശിക്ഷയെ) തടയാനാവില്ല” (സൂറാ.69:44-47)ഇല്ലാക്കഥ കെട്ടിച്ചമച്ച് പറയുന്ന കള്ളപ്രവാചകനാണ് മുഹമ്മദ് എങ്കില്‍ ജീവനാഡി മുറിഞ്ഞായിരിക്കും അദ്ദേഹം മരിക്കുക എന്നാണ് ഇവിടെ പറയുന്നത്. ഇനി അദ്ദേഹത്തിന്റെ മരണം എങ്ങനെയുള്ളതായിരുന്നു എന്ന് നമുക്ക് ഹദീസുകളില്‍ നിന്ന് നോക്കാം:ആയിഷ പറയുന്നു. അസുഖം മൂലം മരിക്കാൻ കിടന്ന പ്രവാചകൻ പറയുമായിരുന്നു. “ഓ ആയിഷ! ഞാൻ ഇപ്പോഴും ഖൈബറിൽ നിന്നും കഴിച്ച ഭക്ഷണം മൂലം ഉണ്ടായ വേദന അനുഭവിക്കുന്നു. ഇപ്പോഴാണെങ്കിൽ ആ വിഷം കാരണം എന്റെ ജീവനാഡി മുറിഞ്ഞുപോകുന്ന പോലെ അനുഭവപ്പെടുന്നു. (സ്വഹീഹ് ബുഖാരി, വോള്യം 5, ബുക്ക് 59, ഹദീസ് നമ്പര്‍ 713)കള്ളപ്രവാചകനെ കൊല്ലുന്നത് ജീവനാഡി മുറിച്ചായിരിക്കും എന്ന് ഖുര്‍ആനും ജീവനാഡി മുറിഞ്ഞത് പോലെയുള്ള വേദന താന്‍ അനുഭവിക്കുന്നു എന്ന് മരണ സമയത്ത് മുഹമ്മദും പറയുന്നു! രണ്ടും ചേര്‍ത്തു വെച്ച് ചിന്തിച്ചാല്‍ ബുദ്ധിയുള്ളവര്‍ക്ക് കാര്യം പിടികിട്ടും./////////////////////////////////////////////////////////////////////////////
ഏതായാലും അനിൽ കുമാർ അയ്യപ്പൻ ഈ എഴുതി വിടുന്നതു മുഴുവൻ
അനിൽ കുമാർന്റെ തന്നെ മറ്റൊരു വാദത്തെ ഖണ്ഡിക്കുന്നു. അല്ലാഹുവിന് അസ്ഥിത്വം ഇല്ല.
അല്ലാഹു ഫേക്ക് ആണ്. മുഹമ്മദ് ഉണ്ടാക്കി എടുത്തതാണ്. എന്നൊക്കെ ആണല്ലോ മൂപ്പരുടെ അന്ധമില്ലാത്ത വാദങ്ങൾ.
എങ്കിൽ അനിൽ കുമാർ എങ്ങനെ ആണ്
ആ അല്ലാഹുവിന്റെ വചനത്തിൽ ആ അല്ലാഹു ശിക്ഷിക്കുമെന്നു പറയുന്ന വാക്യം എടുത്തു അത് അക്ഷരാർത്ഥത്തിൽ നടപ്പിൽ ആയി എന്നു വിശ്വസിക്കുന്നത്? അല്ലെങ്കിൽ അങ്ങനെ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ?
അത് ഒരു ചോദ്യം.
വിഷയത്തിലേക്ക് :
_______________
Quran 69 ആം അധ്യായം അവതരിച്ചത്. മക്കയിൽ ആണ്. അതായത് പ്രവാചകൻ മരിക്കുന്നതിന് ഏകദേശം 15-17 വർഷങ്ങൾക്ക് മുൻപ് അവതരിച്ച ആ അധ്യായത്തിലെ 44-47 വചനങ്ങൾ പറയുന്നത് എന്താണ് എന്ന് നോക്കാം :
وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ لَأَخَذْنَا مِنْهُ بِالْيَمِينِ ثُمَّ لَقَطَعْنَا مِنْهُ *الْوَتِينَ*
"അദ്ദേഹം(പ്രവാചകൻ) നമ്മുടെ മേൽ എന്തെങ്കിലും കെട്ടിച്ചമച്ച് പറഞ്ഞിരുന്നുവെങ്കിൽ നാം അദ്ദേഹത്തിന്റെ വലത് കൈ പിടിച്ചെടുക്കുക്കുകയും ജീവനാഡി (WATEEN) മുറിച്ചുകളയുകയും ചെയ്യുമായിരുന്നു."
അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന് (ശിക്ഷയെ) തടയാനാവില്ല”
ഇനി ഹദീസ് കാണുക:
يَا عَائِشَةُ مَا أَزَالُ أَجِدُ أَلَمَ الطَّعَامِ الَّذِي أَكَلْتُ بِخَيْبَرَ، فَهَذَا أَوَانُ وَجَدْتُ انْقِطَاعَ *أَبْهَرِي* مِنْ ذَلِكَ السَّمِّആയിഷ! ഞാൻ ഇപ്പോഴും ഖൈബറിൽ നിന്നും കഴിച്ച ഭക്ഷണം മൂലം ഉണ്ടായ വേദന അനുഭവിക്കുന്നു. ഇപ്പോഴാണെങ്കിൽ ആ വിഷം കാരണം എന്റെ ജീവനാഡി (ABHARI)
മുറിഞ്ഞുപോകുന്ന പോലെ അനുഭവപ്പെടുന്നു.
ഒന്നാമതായി :
_____________
ഇവിടെ പ്രവാചകൻ എന്റെ ജീവനാഡി മുറിഞ്ഞു പോകുന്ന പോലെ വേദന അനുഭപ്പെടുന്നു എന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ അല്ല...
അത് ഒരു ഭാഷാ പ്രയോഗം മാത്രം ആണ് എന്ന് അത് വായിക്കുന്ന ആർക്കും ബോധ്യപ്പെടുന്നത് ആണ്. യഥാർത്ഥത്തിൽ ജീവനാഡി മുറിയുന്ന അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരാൾക്ക് സംസാരിക്കാൻ കൂടി കഴിയില്ല. പ്രവാചകൻ അവിടെ ഉപയോഗിച്ചത് അറബിക്കിൽ ഉള്ള ഒരു പൊതുവായ ഭാഷപ്രയോഗം (Idiom) ആണ്.
നമ്മുടെ നാട്ടിലും സമാന പ്രയോഗങ്ങൾ ഉണ്ട്.
ഉദാഹരണമായി ശക്തമായ തലവേദന വരുമ്പോൾ നമ്മൾ പറയാറുണ്ട് :
തലയിൽ കൂടം വെച്ചു അടിച്ച പോലെ വേദന തോന്നുന്നു...എന്റെ തല പൊട്ടി പിളരുന്ന വേദന...എന്ന് ഒക്കെ.
എന്നാൽ യഥാർത്ഥത്തിൽ തലയിൽ കൂടം കൊണ്ട് അടി കൊണ്ട് എന്നോ
അല്ലെങ്കിൽ തല പൊട്ടി തലച്ചോർ വെളിയിൽ വന്നു എന്നോ ഒന്നും അല്ല ആ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ചു തന്റെ വേദനയെ സൂചിപ്പിക്കുന്നത് ആണ്.
അത് പോലെ പ്രവാചകനും തന്റെ മരണ വേദന സൂചിപ്പിച്ച പ്രയോഗം മാത്രം ആണ് അത്.
ഇസ്ലാമിന് മുൻപ് ഉള്ള അറേബ്യയിലെ (Pre-Islamic Arabia) കവി ആയിരുന്ന
ബിഷർ ഇബ്നു അബീ കാസിം അദ്ദേഹത്തിന്റെ "ഗാശയ്ത്ത ലിൽ-ലൈല ബി ശർഖിൻ മുഖാമ " എന്ന കാവ്യത്തിൽ സമാനമായ പദം
ആലങ്കാരികമായി മരണത്തെ കുറിക്കാൻ ഉപയോഗിച്ചതായി കാണാം.
അത് പോലെ മുസ്ലിം സ്പെയിനിൽ ജീവിച്ചിരുന്ന പണ്ഡിതനും കവിയുമൊക്കെ ആയിരുന്ന ഇബ്നുൽ അബ്ബാർ (1199-1260)അദ്ദേഹത്തിന്റെ
"ഇതാബ് അൽ കിതാബ് " എന്ന ഗ്രന്ഥത്തിൽ (Volume 1,P.42) അബ്ദുൽ മാലിക് ഇബ്നു ഇദ്രീസ് ന്റെ ഒരു കവിത ഉദ്ധരിക്കുന്നുണ്ട്. അതിലും മരണത്തെ കുറിക്കാൻ പ്രവാചകൻ ഉപയോഗിച്ച സമാന പദം ഉപയോഗിച്ചത് കാണാം.
അബ്ദുറസാഖ്ന്റെ മുസന്നഫിലും (ഹദീഥ് 5918) ഇബ്നു അബീ ഷൈബയുടെ മുസന്നഫിലും (ഹദീഥ് 36342) ഉദ്ധരിക്കുന്ന
മറ്റൊരു സംഭവം കൂടി കാണുക:
പ്രവാചകനെ ഖബർ അടക്കുമ്പോൾ അവിടെ സന്നിഹിതനായ അൻസാറുകളിൽ പെട്ട ഒരു സഹാബി പറയുന്നുണ്ട് :
"നിങ്ങൾ എന്റെ ജീവനാഡി മുറിച്ചു കളഞ്ഞല്ലോ" എന്ന്.അദ്ദേഹം അത് പറയുന്നത് യഥാർത്ഥത്തിൽ ജീവനാഡി മുറിഞ്ഞത് കൊണ്ട് ആണ് എന്ന് ആരും പറയില്ലല്ലോ? പ്രവാചകൻ മരിച്ചതിൽ ഉള്ള അദ്ദേഹത്തിന്റെ മാനസിക വിക്ഷോഭവും ദുഃഖവും ആണ് ആ വാചകത്തിലൂടെ എക്സ്പ്രസ്സ് ചെയ്തത്. അല്ലാതെ ജീവനാഡി മുറിഞ്ഞു പോയത് കൊണ്ടല്ല..
SO..അത് ഒരു കോമൺ അറബിക് ഭാഷപ്രയോഗം മാത്രം ആണ് എന്നതിനു ഇതിൽ കൂടുതൽ തെളിവ് ആവശ്യം ആണെന്ന് തോന്നുന്നില്ല.
(ആവശ്യം എങ്കിൽ ഇനിയും തരുന്നത് ആണ്.)
അങ്ങനെ ഭാഷപരമായി തന്നെ നബിക്ക് എതിരെ ഉള്ള ഈ ആരോപണം ശുദ്ധവിവരക്കേട് ആണെന്ന് നാം കണ്ടു കഴിഞ്ഞു.
----------------------------------------------------
രണ്ടാമതായി :
______________
ഒരു ഉദാഹരണം പറയാം :
ജെറി തോമസ് അനിൽ അയ്യപ്പനോടു പറയുകയാണ്: നീ വിദേശ ഫണ്ട്ന്റെ കാര്യത്തിൽ വല്ല തിരിമറിയും കാണിച്ചാൽ ഞാൻ നിന്റെ കൈക്ക് പിടിച്ച് നിന്റെ പിടലി അടിച്ചു തിരിച്ചു കളയും. പിന്നീട് ഒരു 10-15 വർഷങ്ങൾ കഴിഞ്ഞു അനിൽ അയ്യപ്പന് പിടലി വേദന വന്നാൽ അതിനർത്ഥം ജെറി പിടിച്ച് തിരിച്ചതാണ് എന്ന് വരുന്നില്ല.
ഇനി (ഖുർആൻ 69:45-47) ൽ പറയുന്ന ശിക്ഷാ നടപടിയെ പറ്റി നോക്കുക :
- 1. അദേഹത്തിന്റെ വലതു കൈ പിടിച്ചെടുക്കും
- 2. ജീവനാഡി മുറിച്ചു കളയും
- 3. ആർക്കും അദ്ദേഹത്തെ ശിക്ഷയിൽ നിന്നും തടയാൻ ആകില്ല.
ജീവനാഡി മാത്രം അല്ല വലതു കൈയും ശിക്ഷയുടെ പരിധിയിൽ ഉണ്ട്. വലതു കൈ പിടികൂടുക എന്നതാണ് ആദ്യത്തെ നടപടി.
അതായത് പിന്നീട് അദ്ദേഹത്തിന് തന്റെ വലതു കൈ കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കുന്നതല്ല. എന്നാൽ പ്രവാചകന്റെ കാര്യത്തിൽ അങ്ങനെ എന്തെങ്കിലും സംഭവിച്ചു എന്ന് കാണിക്കാൻ സാധ്യമല്ല.
ഒരു ഉദാഹരണം കൂടി പറയാം :
ഭാരം കുറയുക, ചുമ, കുറഞ്ഞ അളവിൽ ഉള്ള പനി തുടങ്ങിയ ക്ഷയരോഗത്തിന്റെ (Tuberculosis) ഭാഗം ആണ്.
എന്ന് കരുതി ഒരാൾക്ക് ചുമ വന്നാൽ അയാൾ ക്ഷയരോഗി ആണെന്ന് പറയാമോ ?
പറ്റില്ല.
അതെ പോലെ....ഇവിടെ അല്ലാഹു ശിക്ഷ നടപടിയുടെ ക്രമമായി മൂന്നു കാര്യങ്ങൾ പറയുന്നുണ്ട്.
വലതു കൈ പിടികൂടുക, ജീവനാഡി മുറിക്കുക,
ആർക്കും തടയാൻ കഴിയാത്ത വിധമുള്ള പെട്ടെന്ന് ഉള്ള നടപടി.
എങ്കിൽ മരണ സമയത്തു ജീവനാഡി മുറിയുന്ന പോലെ വേദന ഉണ്ട് എന്ന് പറഞ്ഞത് കൊണ്ട് മാത്രം എങ്ങനെ ആണ് അത് അല്ലാഹു പറഞ്ഞ ശിക്ഷ ആകുന്നത് ?
--------------------------------------------------
മൂന്നാമതായി :
_____________
ഇത് അദ്ദേഹം കൃത്രിമം കാണിച്ചാൽ ഉണ്ടാകുന്ന പെട്ടെന്ന് ഉള്ള ശിക്ഷ നടപടി ആയിട്ടാണ് അല്ലാഹു പറയുന്നത്. അല്ലാതെ വചനം ഇറങ്ങി 15-17 കൊല്ലം ജീവിക്കുക... അതിനിടയിൽ അദ്ദേഹത്തിന്റെ സന്ദേശം മിഡിൽ ഈസ്റ്റ് മുഴുവൻ പ്രചരിക്കുക... റോമൻ-പേർഷ്യൻ സാമ്രാജ്യങ്ങളുടെ അകത്തളങ്ങളിൽ വരെ അദ്ദേഹത്തിന്റെ സന്ദേശവും ആയി ദൂതന്മാർ കടന്നു ചെല്ലുക. ഒടുവിൽ അദ്ദേഹത്തിന്റെ ദൗത്യപൂർത്തീകരണം സംഭവിക്കുക (5:3)
തുടങ്ങിയവ ഒക്കെ എങ്ങനെ സംഭവിച്ചു ?
അത് പോലെ തന്നെ പ്രവാചകൻ കള്ളത്തരം കാണിച്ചു..അതിനാൽ ഖൈബറിൽ കഴിച്ച വിഷം കൊണ്ട് അല്ലാഹു പ്രവാചകനെ കൊന്നു എന്ന് ആണ് വാദം എങ്കിൽ...
ആ വിഷം അകത്തു ചെന്ന ശേഷവും വീണ്ടും 3 വർഷത്തിൽ അധികം ജീവിക്കുക... ആ കാലയളവിൽ 41 ൽ അധികം യുദ്ധപര്യടനങ്ങൾ നടത്തുക...
അനേകം യാത്രകൾ നടത്തുക...
(വലതു കൈ പിടികൂടും എന്ന് ആണ് ശിക്ഷനടപടിയുടെ ആദ്യഭാഗം ആയി പറയുന്നത്..) എന്നിട്ട് ആ കൈ കൊണ്ട് അനേകം യുദ്ധവിജയങ്ങൾ നേടുക..മഹത്തായ മെക്കാ വിജയം സംഭവിക്കുക... അദ്ദേഹം ആ കൈകൾ കൊണ്ട് വിഗ്രഹങ്ങൾ തകർക്കുക..
ഒടുവിൽ മരണത്തിനു 3 മാസങ്ങൾക്ക് മുൻപ് തന്റെ ദൗത്യം പൂർത്തിയായ സന്ദേശം (5:3) ലഭിക്കുക...
ഇത് ഒക്കെ സാധ്യമാണോ ?
-------------------------------------------------
നാലാമതായി :
______________
നമുക്ക് ഈ ആരോപണത്തെ കേവലം കോമൺ സെൻസ് വെച്ചു അനലൈസ് ചെയ്തു നോക്കാം:
യഥാർത്ഥത്തിൽ ഒരാളുടെ ജീവനാഡി (aorta) മുറിയുന്ന നിമിഷത്തിൽ ആ വ്യക്തിക്ക് ആ ഹദീസിൽ പറയുന്ന പോലെ എന്റെ ജീവനാഡി മുറിയുന്ന വേദന അനുഭവപ്പെടുന്നു എന്ന് പറയാൻ കഴിയുമോ ? ഒരിക്കലും ഇല്ല.
ശ്വാസകോശത്തിൽ നിന്നും സമൃദ്ധമായി ഓക്സിജനെയും വഹിച്ചു കൊണ്ട് വരുന്ന രക്തം ആദ്യം വന്നു നിറയുന്നത് ഹൃദയത്തിലും ഹൃദയം അതിനെ അയോർട്ട (മഹാധമനി) എന്ന് പേരുള്ള വലിയ രക്തകുഴൽ വഴി ശക്തിയായി പമ്പ് ചെയ്തു വിടുകയും ആണ് ചെയ്യുന്നത്...
മഹാധമനിയിലെയും (Aorta) അതിന്റെ കൈവഴികളിലെയും രക്തയോട്ടത്തെ ആശ്രയിച്ചാണ് രക്തത്തിന്റെ സാധാരണ പ്രഷർ നില്കുന്നത് പോലും...
ശരീരത്തിലെ ഓരോ അവയവങ്ങളിലേക്കും സെല്ല്കളിലേക്കും
ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന ഈ "ജീവനാഡി " മുറിയുന്ന കാര്യം ആണ് നാം സംസാരിക്കുന്നത്...
അത് മുറിയുന്ന സെക്കന്റ്കൾക്ക് ഉള്ളിൽ മരണം സംഭവിക്കും.
ഒരക്ഷരം ഉച്ചരിക്കാൻ സാധിക്കില്ല.
എന്നാൽ പ്രവാചകന്റെ മരണ നിമിഷങ്ങൾ നോക്കുക. അദ്ദേഹം ആയിഷയോട് മുകളിൽ പറഞ്ഞ ഹദീസിൽ തന്റെ വേദനയെ പറ്റി പറയുന്നത് നാം കണ്ടു.
തുടർന്ന് അദ്ദേഹം ഏകദൈവത്വം പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ അവസാന വാക്കുകൾ പോലും ഹദീസിൽ കാണാം. അത് ഇങ്ങനെ ആണ് :
ആയിഷ പറയുന്നു...
*നബി അവസാനമായി പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു:*
"അല്ലാഹുമ്മ റഫീഖൽ അഅ്ലാ"
(അല്ലാഹുവേ, അത്യുന്നത സ്വൊർഗത്തിലെ കൂട്ടുകാരിലേക്ക് എന്നെ ചേർക്കണമെ.)
(Sahih Muslim 2444. Book 44.Number 127).
Aorta എന്ന മഹാധമനി മുറിഞ്ഞു മരണപ്പെടുന്ന ഒരാൾക്ക് ഇങ്ങനെ ഒക്കെ പറയാൻ സാധ്യമാണോ?
അങ്ങനെ ഒരു ഇന്സിഡെന്റിനെ നേരിടുന്ന വ്യക്തി ഏറ്റവും അപകടകരവും വേദന നിറഞ്ഞതുമായ അവസ്ഥയിലൂടെ ആണ് കടന്നു പോകുക. അത്തരം ഒരു നിലയിൽ സെക്കന്റ്കൾക്ക് ഉള്ളിൽ ആണ് മരണം സംഭവിക്കുക.
കോമൺ സെൻസ് എങ്കിലും ഉപയോഗിച്ച് കൂടെ..?
മാത്രം അല്ല അഡ്വാൻസ്ഡ് സയൻസ്ന്റെ ഈ ആധുനിക ലോകത്ത് ഒരാൾ
ഹൃദയാഘാതം ഉണ്ടാക്കുന്ന മഹാധമനി (Aorta) മുറിക്കുന്ന തരത്തിൽ ഉള്ള വിഷം ഒരുവന് നൽകുകയും ശേഷം അത് നൽകപ്പെട്ട വ്യക്തി 3 വർഷം പോയിട്ട് 3 മണിക്കൂർ എങ്കിലും ജീവിക്കുക സാധ്യമാണോ ? ഒരിക്കലും ഇല്ല.!
ജീവനാഡി മുറിയുന്ന തരം വിഷം നല്കപ്പെട്ട വ്യക്തിക്ക് ഈ ആധുനിക യുഗത്തിൽ പോലും അതിനെ സർവൈവ് ചെയ്യാൻ കഴിയില്ല എങ്കിൽ അത്തരത്തിൽ ജീവനാഡി മുറിഞ്ഞു പോകാൻ തരത്തിൽ ഉള്ള വിഷം നൽകപ്പെട്ടു എന്ന് പറയുന്ന പ്രവാചകൻ എങ്ങനെ 1400 വർഷം മുൻപ് അതിനെ സർവൈവ് ചെയ്തു ? എങ്ങനെ 3 വർഷത്തോളം ജീവിച്ചു ? ഉത്തരം ഉണ്ടോ ?
--------------------------------------------------
അഞ്ചാമതായി :
_______________
അധർമ്മകാരികളായ ജൂതൻമാരുടെ കൈകളാൽ നിരവധി പ്രവാചകൻമാർ രക്തസാക്ഷികളായ വസ്തുത (5:70) (2:61) (2:91) (3:112) (3:181) (4:155) പല തവണ ഖുർആൻ പറഞ്ഞിരിക്കെ ?
ഖൈബറിൽ ജൂതൻമാർ മുഹമ്മദ് നബിയെ കൊല്ലാൻ വിഷം കൊടുത്തതിനെയും അതിനെ തുടർന്ന് ആണ് പ്രവാചകന്റെ മരണം എങ്കിൽ.. അതിനെയും
ബന്ധിപ്പിക്കേണ്ടത് മേൽ പറഞ്ഞ ആയത്തുകളിലേക്ക് അല്ലെ ? അല്ലാതെ (69:46) ലേക്ക് ബന്ധിപ്പിക്കാൻ എന്തു അടിസ്ഥാനമാണ് ഉള്ളത് ?
-------------------------------------------
ആറാമത് ആയി :
_______________
പ്രവാചകൻ അല്ലാഹുവിന്റെ പേരിൽ ഇല്ലാത്തത് കെട്ടിച്ചമച്ചു എങ്കിൽ അതിൽ പിന്നീട് തുടരെ തുടരെയായി അല്ലാഹു പ്രവാചകന് വചനങ്ങൾ അവതരിപ്പിക്കുന്നത് എങ്ങനെ ആണ് ?
ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. (5:3)
പോലുള്ള വചനങ്ങൾ ?
മിഷനറികളുടെ മറ്റൊരു ആരോപണം കൂടി ഇവിടെ പൊളിയുന്നുണ്ട്.
അതായത് പൈശാചിക വചനങ്ങൾ (Satanic Verses) എന്ന് പറഞ്ഞു മിഷ്ണറികൾ പൊക്കി കൊണ്ട് വരുന്ന ഒരു വിഴുപ്പ് ഉണ്ടല്ലോ ?
മുഹമ്മദ് നബി മക്കയിലെ വിഗ്രഹാരാധികളെ സോപ്പ് ഇടാൻ വേണ്ടി അവർ ആരാധിച്ചിരുന്ന ദേവതകളെ പറ്റി ഖുർആൻ അധ്യായം 53:19-23) പാരായണം ചെയ്യുമ്പോൾ അവർ എല്ലാം ഉന്നത ദൈവങ്ങൾ ആണ് എന്ന് കൂടി ചേർത്ത് പറഞ്ഞു... എന്ന് ഒക്കെ ഉള്ള ആരോപണങ്ങൾ.
മിഷനറികളുടെ ആ ആരോപണങ്ങളും ഇവിടെ ദയനീയമായി തകരും.
കാരണം നബി അങ്ങനെ എന്തെങ്കിലും കടത്തിക്കൂട്ടൽ നടത്തി ഇരുന്നു എങ്കിൽ
അല്ലാഹു മുഹമ്മദ് നബിയെ അന്നേ തന്നെ ജീവനാഡി മുറിച്ചു കൊല്ലേണ്ടത് അല്ലെ ?
(Quran 69:46) അവതരിച്ചു 15-17 വർഷങ്ങൾക്ക് ശേഷവും ഖൈബറിൽ ജൂതന്മാർ വിഷം നൽകിയ സംഭവത്തിനു
3 വർഷങ്ങൾക്ക് ശേഷവും മാത്രം സംഭവിച്ച മുഹമ്മദ് നബിയുടെ മരണം...
"അല്ലാഹുവിന്റെ ശിക്ഷ" ആണ് എന്ന ശുദ്ധ മണ്ടത്തരം തൊള്ള തൊടാതെ വിഴുങ്ങാൻ നോക്കുന്ന മിഷനറികൾ ഉത്തരം പറയു?
കൃത്രിമം കാണിച്ചാൽ നബിയെ ശിക്ഷിക്കും എന്ന് പറയുന്ന Surah 69:46 ഉം
നബി കൃത്രിമം കാണിച്ചു എന്ന് മിഷനറികൾ ആരോപിക്കുന്ന surah 53:18-22 ഉം അവതരിക്കുന്നത് മക്കയിൽ ആണ് (നബിയുടെ മക്കാ കാലഘട്ടം) എന്ന് കൂടി ഓർക്കണം.
----------------------------------------
Conclusion:
_____________
ഇത്രയും വസ്തുതകളിൽ നിന്നു തന്നെ അദ്ദേഹം യാതൊരു തിരിമറിയും അല്ലാഹു ഏല്പിച്ച സന്ദേശപ്രചരണത്തിൽ നടത്തിയിട്ടില്ല എന്നും അദ്ദേഹം മരിച്ചത് അല്ലാഹുവിന്റെ ശിക്ഷയുടെ ഭാഗം ആയല്ല എന്നും വ്യക്തമാണ്.
---------------------------------------------
യേശു കള്ളപ്രവാചകനോ ?
______________________
ഇസ്ലാമിക വിശ്വാസ പ്രകാരം യേശുക്രിസ്തു ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട മഹാനായ പ്രവാചകൻ ആണ്. (Quran 3:45)
പക്ഷെ നാം മുകളിൽ കണ്ടപോലെയുള്ള അനിൽ കുമാർ അയ്യപ്പൻന്റെ വിമർശനശൈലി ബൈബിളിൽ പ്രയോഗിച്ചാൽ യേശു ഒരു കള്ളപ്രവാചകൻ ആണ് അത് മൂലം യേശു മരിച്ചു എന്നും തെളിയും.
അയ്യപ്പന്റെ ശൈലി കടം എടുത്തു കൊണ്ട് കുറച്ചു മോഡൽ പോസ്റ്റ്കൾ സമർപ്പിക്കുന്നു :
(ആവർത്തനം 13 :5 )
ആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവെക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ കല്പിച്ച വഴിയിൽനിന്നു നിന്നെ തെറ്റിപ്പാൻ നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം.
യഹോവക് വിരുദ്ധം ആയി ദ്രോഹം സംസാരിച്ച യേശുവിന്റെ മരണം എങ്ങനെ ആയിരിക്കണം ?
എങ്ങനെ ആയിരിക്കും എന്ന് പറയാന്‍ ബൈബിള്‍ തന്നെ മതി.
(ആവർത്തനം 21 :23)
ഒരുത്തൻ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തിൽ തൂക്കിയാൽ അവന്റെ ശവം മരത്തിന്മേൽ രാത്രിമുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു കുഴിച്ചിടേണം; തൂങ്ങിമരിച്ചവൻ ദൈവസന്നിധിയിൽ ശാപഗ്രസ്തൻ ആകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുതു
യേശുവിനെ എന്തു ചെയ്തു ?
(അപ്പ പ്രവൃത്തി 5 :30 )
നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു;
യേശു ശപിക്കപ്പെട്ടവൻ ആയോ ?
അതെ!!!
(ഗലാത്യർ 3 :13)So...യേശു കള്ളപ്രവാചകൻ ആണ്.
“മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ ”എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി.
എല്ലാം ചേര്‍ത്തു വെച്ച് ചിന്തിച്ചാല്‍ ബുദ്ധിയുള്ളവര്‍ക്ക് കാര്യം പിടികിട്ടും.
---------------------------------------
(സങ്കീര്‍ത്തനങ്ങള്‍ 34 : 15)
കര്‍ത്താവു നീതിമാന്മാരെ കടാക്ഷിക്കുന്നു; അവിടുന്ന് അവരുടെ വിലാപം ശ്രവിക്കുന്നു.
(സങ്കീര്‍ത്തനങ്ങള്‍ 34 : 17)
നീതിമാന്മാര് സഹായത്തിനുനിലവിളിക്കുമ്പോള്‍ കര്‍ത്താവു കേള്‍ക്കുന്നു; അവരെ സകലവിധ കഷ്ടതകളിലുംനിന്ന് രക്ഷിക്കുന്നു.
എന്നാൽ യേശുവിന്റെ നിലവിളി ദൈവം കേട്ടോ ?
(മത്തായി 27 : 46)
ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്ഥാനി. അതായത്, എന്‍െറ ദൈവമേ, എന്‍െറ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു?
So...യേശു നീതിമാൻ അല്ല.
രണ്ടും ചേര്‍ത്തു വെച്ച് ചിന്തിച്ചാല്‍ ബുദ്ധിയുള്ളവര്‍ക്ക് കാര്യം പിടികിട്ടും.
------------------------------------------
(പുറപ്പാട് 20 : 12)
നിന്‍െറ ദൈവമായ കര്‍ത്താവു തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ട തിനു നിന്‍െറ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
യേശു 33 വയസിൽ കുരിശിൽ മരിച്ചു എന്ന് ക്രൈസ്തവർ പറയുന്നു.
ദീർഘായുസ് ഇല്ലാതെ 33 വയസിൽ മരിക്കാൻ ഉള്ള കാരണം ?
യേശു മാതാവിനെ ബഹുമാനിച്ചില്ല.
(യോഹന്നാന് 2 : 3-4)
അവിടെ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്‍െറ അമ്മ അവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല.
യേശു അവളോടു പറഞ്ഞു: സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്‍െറ സമയം ഇനിയും ആയിട്ടില്ല.
രണ്ടും ചേര്‍ത്തു വെച്ച് ചിന്തിച്ചാല്‍ ബുദ്ധിയുള്ളവര്‍ക്ക് കാര്യം പിടികിട്ടും.
അനിൽ കുമാർ നെ പോലെ ചിന്തിച്ചാൽ ഇങ്ങനെ കുറെ ഗുണങ്ങൾ ഒക്കെ ഉണ്ട്.
(തുടരും.... )
No comments:
Post a Comment