അനിൽ അയ്യപ്പന്റെ പോസ്റ്റ് വായിക്കാൻ ഇവിടെ CLICK ചെയ്യുക :
sathyamargam.org/2017/03/മുഹമ്മദിന്റെ-ഇരട്ടത്ത-2/
പ്രാധാനമായും അനിൽ അയ്യപ്പൻ മൂന്ന് ആരോപണങ്ങൾ ആണ് ഉന്നയിക്കുന്നത് :
1. ഇദ്ദയുടെ കാലം നാല് മാസവും പത്തു ദിവസവും ആണെന്ന് ഖുര്‍ആനില്‍ കല്പന ഉണ്ടായിരിക്കേ, മുഹമ്മദ് സ്വഫിയയുടെ കാര്യത്തില്‍ ആ നിയമം തെറ്റിച്ചു..
2. മുഹമ്മദ് സഫിയയെ ബലാൽസംഗം ചെയ്തു.
3. സഫിയയുടെ ഭർത്താവിനെ ക്രൂരമായി കൊന്നു.
ഒന്നാമത്തെ ആരോപണം:
സഫിയയും ആയി ബന്ധപ്പെട്ട ഇത് അടക്കം ഉള്ള മുഴുവൻ ആരോപണങ്ങൾക്കും വളരെ വിശദമായി ഈ ബ്ലോഗിൽ തന്നെ കൊടുത്തതാണ്.
Link താഴെ :
(സഫിയ : പ്രവാചകന്റെ ഭാര്യ ! മിഷണറികളുടെ ആരോപണങ്ങള്‍ക്ക് മറുപടി)
https://answeringsakshiapologetic.blogspot.com/2017/10/blog-post_24.html?m=1
(Quran 2:234-235) ൽ പറയുന്ന 4 മാസവും 10 ദിവസവും കാലയളവുള്ള ഇദ്ധ നിയമം (Waiting period) യുദ്ധത്തിൽ അടിമകൾ ആയി പിടികൂടപ്പെടുന്ന സ്ത്രീകളുടെ കാര്യത്തിൽ ഉള്ളത് അല്ല.
സ്വാതന്ത്രരായ സ്ത്രീകൾക്ക് ഉള്ള നിയമം ആണ്.
സഫിയയെ ഖൈബർ യുദ്ധ ശേഷം നബിയുടെ അടുക്കൽ കൊണ്ട് വരുമ്പോൾ അവർ സ്വതന്ത്രയല്ല. യുദ്ധത്തിൽ പിടികൂടപ്പെട്ട
അടിമ സ്ത്രീയായിരുന്നു. പ്രവാചകൻ ആണ് അവരെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കുന്നത്. (Sahih Al Bukhari Volume 1. Book 8. Number 367)
(Sahih Muslim 1365. Book 16. Number 99) അനിൽ അയ്യപ്പൻ അവിടെ കൊടുത്തിരിക്കുന്ന ഹദീസ്ൽ തന്നെ അത് കാണാം.
അത് കൊണ്ട് തന്നെ സഫിയയുടെ കാര്യത്തിൽ (Quran 2:234-35) ൽ പറയുന്ന ആ ഇദ്ദ നിയമം ബാധകമല്ല.
യുദ്ധത്തിൽ അടിമകൾ ആയി പിടിക്കപ്പെടുന്ന ഗർഭിണികളല്ലാത്ത സ്ത്രീകളുടെ കാര്യത്തിൽ
ആർത്തവം (mensus) കഴിയാതെ അവരുമായി ബന്ധപ്പെടാൻ പാടില്ല എന്നതാണ് ഇസ്ലാമിക നിയമം.
അബീ സഈദുൽ ഖുദ്രി നിവേദനം ചെയ്യുന്നു :
അവതാസ് തടവുകാരെ സംബന്ധിച്ച് പ്രവാചകൻ പറഞ്ഞു:
ഒരു ഗര്‍ഭിണിയായ സ്ത്രീ പ്രസവിക്കുന്നതുവരെ അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടരുത്.ഇനിയവൾ ഗർഭിണി അല്ലെങ്കിൽ ഒരു ആർത്തവ സമയം കഴിയുന്നതുവരെയും
ബന്ധപ്പെടരുത് "!!
(Sunan Abu Dawud ,Book 12,
Number 112)
അത് പ്രവാചകൻ പാലിച്ചിട്ടുണ്ടോ എന്ന് പരിശോദിച്ചു നോക്കാം :
സാദ് അല്‍ സഹ്ബാ എന്ന പ്രദേശത്ത് എത്തിയപ്പോള്‍ സഫിയ ആര്തവത്തിൽ (Mesus) നിന്നും ശുധിയാക്കപ്പെടുകയുണ്ടായി!
അതിനു ശേഷം ആണ് പ്രവാചകൻ അവരെ വിവാഹ ബന്ധത്തിലേക്ക് ക്ഷണിച്ചത്! !
(Sunan Abu Dawud. Book 20.Number 68)
(Sahih Al Bukhari. Vol 3. Book 34.Number 437)
അങ്ങനെ അനിൽ അയ്യപ്പന്റെ ആ വാദം പൊളിഞ്ഞു. ഇനി അടുത്തത്.
രണ്ടാമത്തെ ആരോപണം :
മുഹമ്മദ് നബി സഫിയയെ ബലാത്സംഗം ചെയ്തു എന്ന പെരും നുണയാണ് അനിൽ തള്ളി വിടാൻ നോക്കുന്നത്.
അതിനുള്ള വ്യക്തമായ മറുപടി നേരത്തെ പറഞ്ഞ പോസ്റ്റിൽ കൊടുത്തിട്ടുണ്ട്.
(സഫിയ : പ്രവാചകന്റെ ഭാര്യ ! മിഷണറികളുടെ ആരോപണങ്ങള്‍ക്ക് മറുപടി)
https://answeringsakshiapologetic.blogspot.com/2017/10/blog-post_24.html?m=1
മൂന്നാമത്തെ ആരോപണം :
സഫിയയുടെ ഭർത്താവ് ആയ കിനാനയെ
കൊന്നത് ആയി ബന്ധപ്പെട്ടു ആണ്.
കിനാനയെ പറ്റി ഇബ്നു സഅദിന്റെ തകബാത്തിൽ പറയുന്നത് കാണുക :
The Battle of the Ditch was fought at al-Madinah. He (sa’id) said: Then came Abu Sufyan Ibn Harb and those of the Quraysh who were with him and those of the Kinanah who followed him, Uyaynah Ibn Hisn and those of the Ghatafan followed him, Tulayhah and those of Banu Asad who followed him. As regards the Qurayzah clan, there was a treaty between them and the Apostle of Allah. They VIOLATED IT AND ASSISTED THE POLYTHEISTS . …”
( Kitab Al-tabaqat Al-Kabir, Ibn Sa’d, volume 2 – Page 80 – 87)
കിനാനയെ പറ്റി അൽ വാഖിധിയുടെ കിതാബ് അൽ മഗാസിയിൽ പറയുന്നത് കാണുക :
The Banu Nadir and the Qurayza were the original Jews, from the children of the Kahin of the Banu Harun. When they arrived in KHAYBAR, HUYAYY B. AKHTAB, KINANA B. ABI L-HUQAYQ, HAWDHA B. AL-HUQAYQ, AND HAWDHA B. QAYS AL-WA’ILI FROM AL-AWS OF THE BANU KHATMA, AND ABU AMIR, THE MONK, WITH SOME TEN MEN SET OUT FOR MECCA, AND ASKED THE QURAYSH AND THEIR FOLLOWERS TO JOIN THEM IN FIGHTING MUHAMMAD. They said to the Quraysh, ‘ WE WILL BE WITH YOU UNTIL WE DESTROY MUHAMMED.
(The Life of Muhammad: Al-Waqidi’s Kitab Al-Maghazi [Translator: Rizwi Faizer], volume 2, page 216 – 226)
കിനാനയെ പറ്റി അനിൽ അയ്യപ്പൻ
മുഹമ്മദ് നബിയുടെ ആദ്യജീവചരിത്രമായ ‘സീറാ റസൂലുല്ലാ’യില്‍ ഇബ്നു ഇഷാഖ് നല്കുന്ന വിവരണം ഉദ്ധരിച്ചല്ലോ ?
അതിൽ തന്നെ കിനാന ചെയ്ത ഒഫെൻസിനെ കുറിച്ച് പറയുന്നത് നോക്കുക:
“THE BATTLE OF THE DITCH A.H. 5
A number of Jews who had formed a party against the Apostle, among whom were Sallan b. Abu’l-Huqayq al-Nadri, and HUYAYY B. AKHTAB al-Nadri and KINANA b. Abu’l-Huqayq al-Nadri, and Huadha b. Qays al Wa’ili, and Abu Ammar al-Wa’ili with a number of B. al-Nadir and B. Wa’il went to Quraysh at Mecca and INVITED THEM TO JOIN THEM IN AN ATTACK ON THE APOSTLE so that they might get rid of him altogether. …”
(Ibn Ishaq’s Sirat Rasul Allah – The Life of Muhammad Translated by A. Guillaume page 450)
മെദിനയിലെ ഇസ്ലാമിക രാഷ്ട്രത്തെ
കടന്നാക്രമിച്ച് ബലാല്കാരം ആയി പിടിച്ചു എടുക്കാന്‍ ഖൻദക്ക് യുദ്ധത്തില്‍ അറബികളെ വംശീകരിച്ച് സംഘടിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചവരാണ് സഫിയയുടെ പിതാവ് ഹുയയ് ഇബ്ന് അക്തബും സഫിയയുടെ ഭർത്താവ് കിനാന ഇബ്നു റാബിയും.
ഖുറൈശ്, ഗത്ഫാൻ തുടങ്ങിയ ഇതര അറേബ്യൻ ഗോത്രങളെയും ജൂതൻമാരെയും മുസ്ലിംങള്ക് എതിരെ സംഘടിപ്പിച്ച് നിർതിയതും മുസ്ലിം-ജൂത വിരോധം വർദ്യിപ്പിച്ചതും ഇവർ രണ്ടും ചേർന്ന് ആയിരുന്നു !
ഇതില്‍ എല്ലാം ഉപരി മെദീനയുടെ രാഷ്ട്ര പിതാവും
ഭരണാധികാരിയും ആയ മുഹമ്മദ് നബിയെ അതേ രാഷ്ട്രത്തികത്ത് പൌരൻമാരായി കഴിഞ്ഞു കൊണ്ടു വധിക്കാൻ ഗൂഢാലോചനകള്‍ നടത്തുകയും , പ്രാവർത്തികം ആക്കുകയും
കരാര്‍ കള്‍ ലംഘിക്കുകയും
ചെയ്തതിൽ സഫിയയുടെ ഭർത്താവ് കിനാനയുടെ പങ്കു വലുതാണ്.
പക്കാ രാജ്യദ്രോഹിയായ ഒരാൾ ആണ് കിനാന ഇബ്നു റാബി എന്ന് അർത്ഥം.
ഇങ്ങനെ ഉള്ള രാജ്യദ്രോഹ പ്രവണതകൾക്കും മറ്റും കാണിച്ചത് കൊണ്ട് ആണ് കിനാനയെ വധിച്ചത്.
പിന്നെ ഇബ്നു ഇസഹാക്കിന്റെ സീറയിൽ പറയുന്ന കിനാനയെ നിധിക്ക് വേണ്ടി ടോർച്ചർ ചെയ്തു എന്ന് പറയുന്ന കഥക്ക് യാതൊരു ഹിസ്റ്റോറിസിറ്റിയും ഇല്ല.
ആ കഥ ഫാബ്രിക്കേറ്റഡ് ആണ് എന്ന് പണ്ഡിതൻമാരുടെ ഇജ്മാ ഉണ്ട്.
ആ സംഭവം ആധികാരിക ഹദീസ് ഗ്രന്ഥങ്ങളിൽ ഒന്നും കാണുന്നില്ല. മാത്രം അല്ല സീറയിൽ ആ കഥ വിവരിക്കുന്ന ഭാഗത്തു പറയുന്നത് പ്രവാചകൻ
കിനാനയെ തീ കൊണ്ട് ടോർച്ചർ ചെയ്യാൻ അനുമതി നൽകി എന്ന് ആണ്.
അത് സംഭവ്യമല്ല. പ്രവാചകൻ തീ കൊണ്ട് ശിക്ഷിക്കുന്നത് ഹറാം ആക്കിയിട്ടുണ്ട്.
( Sunan Abi Dawud Book 14. Number 2667)
(തുടരും...)
No comments:
Post a Comment