**** അടിമത്ത വ്യവസ്ഥിതി കൊണ്ട് വന്നത് ഇസ്ലാം ആണോ?
- അല്ല.
**** അടിമ സ്ത്രീകളുമായുള്ള ലൈംഗിക വേഴ്‌ച്ച ഇസ്ലാം കൊണ്ട് വന്നതാണോ?
- അല്ല !
- ചരിത്രത്തിൽ എല്ലായിടത്തും അടിമത്ത വ്യവസ്ഥ നിലനിന്നിരുന്നു. സാമൂഹികവും സാമ്പത്തികവും മാനുഷികവുമായി മനുഷ്യസമൂഹം അനന്തരമെടുത്ത പാരമ്പര്യങ്ങളിൽ ഒന്നാണത്.
- ഹൈന്ദവ-യഹൂദ-ക്രൈസ്തവ മതഗ്രന്ഥങ്ങളിളെല്ലാം അടിമത്തത്തെ പറ്റിയും അടിമകളോടുള്ള സമീപനങ്ങളെയും നിയമങ്ങളെയും പറ്റി വിവരിക്കുകയും ആചരിക്കുകയും ചെയ്യുന്നുണ്ട്.
- ചരിത്രത്തിൽ നോക്കിയാൽ പല മഹാപുരുഷൻമാരും ഒന്നിൽ അധികം ഭാര്യമാർ ഉള്ളവർ ആയിരുന്നു എന്ന് കാണാം
- സ്വഭാവികമായും ഇസ്ലാമിന് മുമ്പ് അറബികള്‍ക്കിടയിലും ഈ സമ്പ്രദായം നിലനിന്നിരുന്നു.
- യജമാനനു അവളെ ബന്ധപെടാൻ റൈറ്റ്സ് ഉണ്ടായിരുന്നു. എന്നാൽ അവൾക്കു ഒരു അവകാശവും ഉണ്ടായിരുന്നില്ല.. ആ ബന്ധത്തിൽ ഒരു കുഞ്ഞു ജനിച്ചാൽ ആ കുഞ്ഞു സമൂഹത്തിൽ പിതാവ് ഇല്ലാത്തവൻ (bastard) ആയി റെകഗനൈസ് ചെയ്യപ്പെടും.
- അന്നത്തെ ലോകത്തിന്റെ വീക്ഷണത്തിൽ ഉടമയുടെ പൂർണമായ സ്വൊത്ത് ആണ്. ഉടമയുടെ പ്രോപ്പർട്ടി ആണ്. ആ പ്രോപ്പർട്ടി എന്ത് ചെയ്യാനും ഉടമക്ക് അവകാശം ഉണ്ട് എന്നതാണ് അന്നത്തെ ലോകത്തിന്റെ വീക്ഷണം
- അടിമകൾ എന്ന് പറയുന്നതു അന്നത്തെ ഒരു സാമൂഹിക ക്രമത്തിൽ എന്തായിരുന്നു എന്ന് അറിയണം എങ്കിൽ റോമിലേക്ക് മാത്രം നോക്കിയാൽ മതി.
- അടിമകളെ പരസ്പരം മല്ലയുദ്ധത്തിനു പ്രേരിപ്പിച്ചു കൊണ്ട് അവർ തമ്മിൽ അടിക്കുന്നതു ഉടമകൾ ഗാലറിയിൽ ഇരുന്നു കയ്യടിടച്ചിരുന്ന സ്ഥലം ആയിരുന്നു അവിടുത്തെ കൊളോസിയം. ആ മല്ലയുദ്ധത്തിൽ ഏതെങ്കിലും ഒരു അടിമ ചോര ചർദിച്ചു മരിക്കുന്നത് വരെയാണ് യുദ്ധം. ആരും ചോദിക്കാൻ ഇല്ല.
- അടിമകളെ വേശ്യകൾ ആക്കി നിർത്തി പണം ഉണ്ടാക്കാനും, ബലാത്സംഗം ചെയ്യാനും, കൊല്ലാനും അടിമയുടെ ശരീരത്തിലെക്ക് മാരകമായ ഉപകരണങ്ങൾ കുത്തിയിറക്കാനും അടിമയെ വ്യഭിചാരത്തിനു നിർബന്ധിക്കാനും എല്ലാം ഉടമകൾക്ക് സർവ്വ സ്വാതന്ത്ര്യവും ഉണ്ടായിരുന്ന ഈ ഒരു കാലഘട്ടത്തിൽ ആണ് ഇസ്ലാം അടിമകളെ കുറിച്ച് സംസാരിക്കുന്നത്.
(വിശദമായ വായനക്ക് ഈ ലേഖനം വായിക്കുക.
http://answeringsakshiapologetic.blogspot.com/2019/06/part-3.html?m=1)
**** എങ്കിൽ ഇത്തരം ഒരു ലോകക്രമത്തിൽ ഇസ്ലാം
എങ്ങനെയാണ് അടിമസ്ത്രീയെ സമീപിച്ചത്?
➡ ഇസ്ലാം കടന്നു വന്നപ്പോൾ ഈ ബന്ധങ്ങളെ ഇസ്ലാം റെഗുലേറ്റ് ചെയ്തു. അടിമസ്ത്രീകളെ വെപ്പാട്ടികളായി സ്വീകരിക്കുന്നതിനും അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും ഇസ്ലാം നിബന്ധനകളും ഉപാധികളും നിർണ്ണയിച്ചു.
➡ യഥാർത്ഥ വിവാഹ ബന്ധമായി അതിനെ പരിഗണിക്കുമാറ് കര്‍ശനവും, കൃത്യവുമായ ഉപാധികൾ
➡ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും അടിമ സ്ത്രീകളുമായുള്ള ബന്ധത്തിനും ഇസ്ലാം മുന്നോട്ട് വെച്ചിരിക്കുന്നു
➡ അതായത് ഈ ഉപഭാര്യ സമ്പ്രദായം Concubianage (al-sirr) ഇസ്ലാമിൽ വിവാഹം (Al Nikah) പോലെ തന്നെ സ്വൊതന്ത്ര പുരുഷനും തന്റെ കീഴിലെ അടിമസ്ത്രീ
സ്ത്രീയും തമ്മിലുള്ള ലീഗൽ റിലേഷൻഷിപ്പ് ആണെന്ന് സാരം. ക്ലാസിക്കൽ അറബിക് ൽ പോലും Concubinage എന്ന പദം Linguistically വിവാഹത്തോട് റിലേറ്റഡ് ആണ്.
كَمَا قَالُوا سُرِّيَّةٌ والأَصل مِنَ السِّر وَهُوَ النِّكَاحُ
As they say ‘a concubine,’ the origin is from the word ‘concubinage,’ which is marriage.
[Lisān al-‘Arab 4/304]
**** എങ്കിൽ യഥാർത്ഥ വിവാഹവും ഇതും തമ്മിലുള്ള വ്യത്യാസം എന്താണ്?
➡ വിവാഹ ഉടമ്പടി എന്ന ഉപാധി അടിമസ്ത്രീകളുമായുള്ള ബന്ധത്തിൽ ഉണ്ടാകില്ല
**** കാരണം?
➡ ഒരു വ്യക്തിയെ ഉടമപ്പെടുത്തുന്ന ഉടമ്പടിയേക്കാള്‍ താഴെയാണ് വിവാഹഉടമ്പടി എന്നതിനാൽ !
**** അടിമസ്ത്രീകളുമായുള്ള ഉടമ്പടിയുടെ പ്രതേകത?
➡ വ്യക്തിയെയും അയാളുടെ ഗുണത്തെയും ഉടമപ്പെടുത്തുന്ന ഉടമ്പടിയാണത്.
**** വിവാഹ ഉടമ്പടിയുടെ പ്രതേകത?
➡ വ്യക്തിയുടെ ഗുണം മാത്രം ഉടമപ്പെടുത്തുന്ന ഉടമ്പടി.
**** യജമാനൻ വെപ്പാട്ടിയായി സ്വീകരിക്കുന്ന അടിമസ്ത്രീയെ അറബിയിൽ "Sariyya" എന്ന് വിളിക്കുന്നു. അതിന്റെ അർത്ഥം?
➡ സന്തോഷത്തിന്റെ ഇടം, സന്തോഷം നല്‍കുന്നവള്‍ എന്നൊക്കെയാണ് അതിന്റെ അര്‍ത്ഥം
**** ലൈംഗികത മാത്രമാണോ ഈ സംവിധാനം കൊണ്ട് ഉദേശിക്കുന്നത്?
➡ അല്ല ! അടിമസ്ത്രീയെ സ്വതന്ത്ര ഭാര്യയെന്ന സ്ഥാനത്തിന്റെ അടുത്തേക്ക് ഉയര്‍ത്തുകയെന്ന ഉദ്ദേശ്യം കൂടി അതിനുണ്ട്.
**** തന്റെ അടിമയായത് കൊണ്ട് മാത്രം ഒരു സ്ത്രീയെ വെപ്പാട്ടിയാക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ടോ?
➡ ഇല്ല. ഒരു ഭാര്യക്ക് നല്‍കേണ്ട സൗകര്യങ്ങളെല്ലാം അവള്‍ക്ക് പൂര്‍ത്തീകരിച്ച് നല്‍കേണ്ടതുണ്ടെന്ന് കൂടി ഇസ്ലാം വ്യക്തമാക്കുന്നു.
***** അടിമസ്ത്രീയെ വെപ്പാട്ടിയായി സ്വീകരിക്കാന്‍ പൂര്‍ത്തീകരിക്കേണ്ട രണ്ട് ഉപാധികള്‍ എന്തൊക്കെയാണ്?
(ഹനഫി മദ്ഹബ് പ്രകാരം) :
- പ്രസ്തുത സ്ത്രീക്ക് ഭാര്യയ്‌ക്കെന്ന പോലെ തന്നെ സ്വന്തമായി വീട് ഒരുക്കിക്കൊടുക്കുക.
- അവളുടെ ലൈംഗിക വികാരങ്ങള്‍ പൂര്‍ത്തീകരിച്ച് കൊടുക്കുകയും പാതിവൃത്യം സംരക്ഷിക്കുകയും ചെയ്യുക
(അവള്‍ വെപ്പാട്ടിയായി മാറുന്നതോടെ മറ്റ് അടിമകളുമായി വിവാഹ-ലൈംഗിക ബന്ധത്തിലേര്‍പെടാന്‍ അവള്‍ക്ക് അനുവാദമില്ലാതെയായിത്തീരുന്നു.)
**** ലൈംഗിക ബന്ധത്തിലേര്‍പെടുന്നതിലും, ഉല്‍പാദനത്തിലും ഇസ്ലാം വെപ്പാട്ടികള്‍ക്ക് അനുവദിച്ച് നല്‍കിയിരിക്കുന്ന സ്ഥാനം?
➡ സ്വതന്ത്ര ഭാര്യമാരുടെ സ്ഥാനം തന്നെ.
**** അടിമസ്ത്രീകളെ വെപ്പാട്ടികളാക്കുമ്പോൾ സ്വീകരിക്കേണ്ട മറ്റു ഉപാധികൾ?
➡ സ്വീകരിക്കുന്ന സമയത്ത് ഗർഭിണിയല്ലെന്ന് ഉറപ്പ് വരുത്തുക
➡ അടിമസ്ത്രീ മുസ്ലിംകളിലോ, വേദക്കാരിലോ ഉള്‍പെട്ടവരായിരിക്കണം.
➡ സ്വതന്ത്ര ഭാര്യയെ തെരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കേണ്ട മതബോധം എന്ന മാനദണ്ഡം അടിമസ്ത്രീകളെ സ്വന്തമായി സ്വീകരിക്കുമ്പോഴും പാലിക്കണം
➡ തോന്നിവാസവും അധാര്‍മികതയും ശീലമാക്കിയവരെ വെപ്പാട്ടികളായി സ്വീകരിക്കരുത്.
➡ ബുദ്ധിയും വിവേകവുമുള്ളവളെയാണ് അതിനായി തെരഞ്ഞെടുക്കേണ്ടത്. കാരണം സ്വന്തം സന്താനങ്ങളുടെ മാതാവിനെയാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്ന ബോധം യജമാനന് ഉണ്ടായിരിക്കേണ്ടതുണ്ട്
➡ അവള്‍ സുന്ദരിയായിരിക്കണം എന്ന് ചിന്തിക്കുന്നതിലും തെറ്റില്ല. ‘ബീജം നല്‍കുന്നതിന് വേണ്ടി തെരഞ്ഞെടുക്കുക’യെന്നത് അടിമയുടെയും സ്വതന്ത്രയുടെയും കാര്യത്തില്‍ സ്വീകാര്യമായ പൊതു ഇസ്ലാമിക തത്വമാണ്.
➡ വിവാഹം നിഷിദ്ധമാക്കപ്പെട്ട അടുത്ത ബന്ധുവോ, മുലകുടി ബന്ധത്തിലുള്ള സഹോദരിയോ ആയിരിക്കരുത്
(((((വിവാഹം നിഷിദ്ധമാക്കപ്പെട്ട ബന്ധുക്കളെ വെപ്പാട്ടികളെന്നല്ല, അടിമകളാക്കാന്‍ തന്നെ പാടില്ലെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
അടുത്ത കുടുംബ ബന്ധുക്കളെയാരെങ്കിലും വില കൊടുത്ത് ഉടമപ്പെടുത്തുന്നത് മാത്രം മതി അവര്‍ സ്വതന്ത്രരാകാന്‍ എന്നതാണ് ഇസ്ലാമിക വീക്ഷണം. തിരുദൂതര്‍(സ) അരുള്‍ ചെയ്തത് ഇപ്രകാരമാണ് (ആരെങ്കിലും കുടുംബ ബന്ധമുള്ളവനെ ഉടമപ്പെടുത്തിയാല്‍ അയാള്‍ സ്വതന്ത്രനാണ്)))))))
**** യുദ്ധത്തിൽ ബന്ധിയാക്കപ്പെടുന്ന അടിമസ്ത്രീകളുമായുള്ള ലൈംഗിക ബന്ധത്തിൽ ഇസ്ലാമിന്റെ കല്പന?
➡ അവർ ഗര്‍ഭിണിയാണ് എങ്കിൽ പ്രസവിക്കുന്നത് വരെ അവളുമായി ലൈംഗിക ബന്ധത്തിലേര്‍പെടരുത്.
➡ ഗര്‍ഭിണിയല്ലെങ്കിൽ ആദ്യആര്‍ത്തവം പൂര്‍ത്തിയാവുന്നത് വരെ അവളുമായി ബന്ധപ്പെടരുത്. Sunan Abu Dawud ,Book 12,Hadith 112)
**** യുദ്ധത്തില്‍ ബന്ദികളാക്കപ്പെടുന്ന സ്ത്രീകളെ വെപ്പാട്ടികളായി സ്വീകരിക്കുന്നതിന് പിന്നിലുള്ള കാരണങ്ങൾ? ഉദ്ദേശ്യങ്ങൾ?
- ഇസ്ലാം വിവാഹം കൊണ്ടുദ്ദേശിക്കുന്ന ഉന്നതലക്ഷ്യങ്ങളുടെയും താല്‍പര്യങ്ങളുടെയും പൂര്‍ത്തീകരണം
- സ്ത്രീ-പുരുഷന്മാരുടെ ലൈംഗിക വിശുദ്ധി സാക്ഷാല്‍ക്കരിക്കുക,
- സന്താനങ്ങളുടെ പിതൃത്വവും വംശവും ഉറപ്പ് വരുത്തുക
- അടിമസ്ത്രീകളെയും വെപ്പാട്ടികളെയും വഴിവിട്ട ജീവിതത്തില്‍ നിന്ന് തടയാനും, വേശ്യാവൃത്തിയിലോ മറ്റോ അഭയം തേടുന്നതില്‍ നിന്ന് വിലക്കാനും..
**** ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിക്കണമെന്ന ഇസ്ലാമിക കല്‍പന ഏതെങ്കിലും ആളുകളിൽ മാത്രം പരിമിതമാണോ?
➡ഒരിക്കലും അല്ല. അടിമകളെന്നോ സ്വതന്ത്രരെന്നോ, സ്ത്രീ-പുരുഷന്മാരെന്നോ ഭേദമന്യെ എല്ലാവര്‍ക്കും ബാധകമാണ്.
➡ വിശുദ്ധ ഖുര്‍ആന്‍ പൊതുവായ വിധത്തില്‍ നല്‍കിയ ശക്തമായ നിര്‍ദേശങ്ങളിലൊന്നാണിത്.
- [Quran 23:6-7] തങ്ങളുടെ ലൈംഗികവിശുദ്ധി കാത്തുസൂക്ഷിക്കുന്നവരും.തങ്ങളുടെ ഇണകളും അധീനതയിലുള്ള സ്ത്രീകളുമായി മാത്രമേ അവര്‍ വേഴ്ചകളിലേര്‍പ്പെടുകയുള്ളൂ. അവരുമായുള്ള ബന്ധം ആക്ഷേപാര്‍ഹമല്ല !
**** അടിമ സ്ത്രീകളെ വേശ്യാവൃത്തിക്ക് നിർബന്ധിക്കരുത് എന്ന ഖുർആനിക കല്പ്പനയുടെ യുക്തി?
➡ ഇവിടെ വേശ്യാവൃത്തി ചെയ്യാൻ നിർബന്ധിക്കരുത് എന്ന് ഖുർആൻ പറയുന്നതിന് ആഴത്തിലുള്ള ഒരു അർത്ഥം ഉണ്ട്. കേവല അർത്ഥമല്ല.
➡ കാരണം വ്യഭിചാരം നിഷിദ്ധമാണെന്ന ഖുർആന്റെ പ്രസിദ്ധമായ കല്‍പനക്ക് കീഴില്‍ തന്നെ വരുന്ന കാര്യമാണ് വേശ്യാവൃത്തി.
➡ അത് കൊണ്ട് നിങ്ങൾ അടിമകളെ വേശ്യവൃത്തിക്ക് നിർബന്ധിക്കരുത് എന്ന കേവല അർത്ഥം മാത്രമുള്ള ഒരു കല്പന കൊടുക്കേണ്ട ആവശ്യം ഇല്ല.
➡ അതിനാൽ ഇവിടെ ഖുര്‍ആന്‍ നല്‍കുന്നത്, വിവാഹം കഴിപ്പിക്കാതെയോ, വെപ്പാട്ടിയായി സ്വീകരിക്കാതെയോ അടിമസ്ത്രീയെ ഉപേക്ഷിക്കുന്ന പക്ഷം അവള്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിതയാവുമെന്ന സന്ദേശമാണ്.
➡ ഈ ഉദ്ദേശം അത് ഉദ്ധരിക്കപ്പെട്ട സാഹചര്യത്തില്‍ നിന്ന് വ്യക്തമാവുന്നതാണ്. (Quran 24 :30-33 സൂക്ഷ്മമായി വായിക്കുക )
➡ അടിമകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതിനുള്ള വഴികളിലൊന്നാണ് അവരെ വെപ്പാട്ടികളായി സ്വീകരിക്കാന്‍ അനുവദിക്കുന്ന നിയമം.
➡ അടിമത്ത സമ്പ്രദായം തുടച്ച് നീക്കാനുതകുന്ന മാര്‍ഗമാണത്.
*** വെപ്പാട്ടികളിൽ പിറക്കുന്ന മക്കളുടെ സ്റ്റാറ്റസ് ഇസ്ലാമിൽ എന്താണ്?
➡ അവർ സ്വതന്ത്ര സ്ത്രീയിൽ പിറന്ന മക്കളെ പോലെ തന്നെ സ്വതന്ത്രരായിരിക്കും. പിതാവിന്റെ മറ്റു കുട്ടികളെ പോലെ എല്ലാ അവകാശങൾക്കും അവൻ അർഹനായിരിക്കും. അത് പോലെ അവനെ പ്രസവിച്ച വെപ്പാട്ടി (കുഞ്ഞിന്റെ മാതാവ്) പിന്നെ ഒരിക്കലും അടിമ എന്ന് കാറ്റഗറൈസ് ചെയ്യപെടില്ല. ‘സ്വതന്ത്ര കുട്ടിയുടെ മാതാവ്’ (Ummu Valad) എന്ന പദവിയിലേക്ക് ഉയരുകയും, ഭര്‍ത്താവ് മരിക്കുന്നതോടെ പൂര്‍ണ സ്വതന്ത്രയാവുകയും ചെയ്യുന്നു.
- അബ്ബാസിഡ് ഖിലാഫത്തിലെ പ്രശസ്തരായ ഖലീഫ മഅമൂൻ, ഖലീഫ മുഅതസിം തുടങ്ങിയവർ എല്ലാം ജനിച്ചത് അടിമസ്ത്രീകളിലാണ്.
**** ഇസ്ലാം അല്ലാത്ത മറ്റു നാഗരികതകളിലും ദര്‍ശനങ്ങളിലും വെപ്പാട്ടികളിൽ പിറക്കുന്ന മക്കളുടെ സ്റ്റാറ്റസ് എന്താണ്?
➡ അവർ അടിമകളായിരിക്കും.
➡ "ദാസിയുടെ പുത്രൻ സ്വതന്ത്രയുടെ പുത്രനോടൊപ്പം അവകാശിയാകാൻ പാടില്ല" (ഗലാത്യ 4:30) എന്ന് ജൂതവർഗീയതയിൽ കാച്ചിയ അടിമകളെ പറ്റിയുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്ന ക്രൈസ്തവ അപ്പോസ്തലനായ പൗലോസിന്റെ പ്രസ്താവന ഒരു ഉദാഹരണം മാത്രം.
***** ഇസ്ലാമിലെ അടിമസ്ത്രീകളുമായുള്ള ലൈംഗിക ബന്ധം പാശ്ചാത്യ നാടുകളിലെ വ്യഭിചാരത്തിന് തുല്യമാണോ?
➡ ഒരിക്കലും അല്ല. അവിടെ സ്ത്രീ ഒരു ലൈംഗിക വസ്തു മാത്രം ആണ്. പുരുഷന്റെ വികാരശമനത്തിനു അവളെ രഹസ്യമായി പാതിരാത്രികളിൽ ഉപയോഗിച്ച് ഒരു കാലത്ത് ഉപേക്ഷിക്കുന്നു. അവളിൽ ഉള്ള ഇതര ബാധ്യതകളോ ബന്ധങ്ങളോ ഏറ്റെടുക്കാൻ പുരുഷൻ തയ്യാറല്ല .ഇതും ഇസ്ലാമിലെ അടിമസ്ത്രീ ബന്ധവും കൂട്ടിക്കുഴക്കുക സാധ്യമല്ല
Conclusion:
ചുരുക്കത്തില്‍ നിരവധി നിബന്ധനകളും ഉപാധികളും ആവിഷ്‌കരിച്ച് അടിമസ്ത്രീകളെ ഉയര്‍ത്തുകയാണ് ഇസ്ലാം ചെയ്തിട്ടുള്ളത്. സ്വതന്ത്ര ഭാര്യമാരോളം എത്തുന്ന അവകാശങ്ങള്‍ ഇസ്ലാം അവര്‍ക്ക് വകവെച്ച് കൊടുത്തിരിക്കുന്നു.
Related Articles :
മുഹമ്മദ് മാതൃകാ പുരുഷനോ? അനിൽ കുമാർ അയ്യപ്പന്റെ ആരോപണങ്ങൾക്ക് മറുപടി (Part -3)
അടിമ വ്യാപാരം :
http://answeringsakshiapologetic.blogspot.com/2019/06/part-3.html?m=1
മുഹമ്മദ് മാതൃകാ പുരുഷനോ? അനിൽ കുമാർ അയ്യപ്പന്റെ ആരോപണങ്ങൾക്ക് മറുപടി (Part -4)
- അടിമസ്ത്രീകൾ
http://answeringsakshiapologetic.blogspot.com/2019/06/part-4.html?m=1
അടിമകളായ പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ഇസ്ലാം മുസ്ലീം പുരുഷന്മാരെ അനുവദിക്കുന്നുണ്ടോ? (Part- 1)
http://answeringsakshiapologetic.blogspot.com/2019/07/part-1.html?m=1
No comments:
Post a Comment