10.19.2017

മുഹമ്മദ് അല്ഭുതങ്ങള് പ്രവർത്തിച്ച പ്രവാചകനോ ?


പ്രവാചകന് എതിരെ നിന്ദ മാത്രം ലക്ഷ്യം വെച്ച് ഹദീസുകള് വളച്ച് ഒടിച്ചും നേരെയും എഴുതുന്ന ഇവർക്ക് മുഹമ്മദ് നബി ചെയ്ത അടയാളങ്ങള് മാത്രം ഹദീസുകളില് കാണാനും അത് ഉദ്ദരിക്കാനും പറ്റാത്തത് തന്നെ ഇവരുടെ ജൻമസിദ്ധമായ കപടത വെളിച്ചത്ത് കൊണ്ടു വരുന്നു !! ആ അടയാളങ്ങള് അവർ ഒരിക്കലും ഉദ്ദരിക്കില്ല : മറിച്ചു അത് മറച്ചു വെച്ചു മുഹമ്മദ് യാതൊരു അടയാളവും ചെയ്തില്ല എന്ന് പച്ച നുണ മാത്രം പ്രചരിപ്പിക്കുക
യാണ് സാധാരണ ചെയ്യുന്നത്!!!!

എന്നാൽ ഈ കപട ആരോപണത്തെ മുഹമ്മദ് നബി ചെയ്ത അടയാളങ്ങള് എടുത്ത് ഉദ്ദരിച്ച് പൊളിച്ചു കൊടുത്താലോ ? ഇവർ ഉടനെ കാല് മാറുകയും
മറ്റൊരു ആരോപണത്തിലേക്ക് ചാടുകയും ചെയ്യും 
മുഹമ്മദിന് അമാനുഷിക ദൃഷ്ടാന്തങ്ങള് ചെയ്യാനുള്ള കഴിവുകള് ഉണ്ടായിരുന്നില്
ലെന്നും ഖുര്ആന് മാത്രമാണ് മുഹമ്മദിന്റെ ഏക ദൃഷ്ടാന്തം എന്നും ആണ് അത്രേ. താഴെ ഉള്ള ലിങ്ക്‌ കാണുക : 
sathyamargam.org/?p=999

മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന്റെ അടയാളം വിശുദ്ധ ഖുർആൻ അല്ല , 
5 അപ്പം കൊണ്ടു അയ്യായിരം പേരെ തീറ്റിച്ച കഥ ആണ് എന്ന് മുസ്ലീങ്ങള് ആരും പറഞിട്ടില്ല ! വിശുദ്ധ ഖുർആൻ തന്നെ ആണ് പ്രവാചകന്റെ പ്രവാചകത്വതിന് തെളിവ് !
മറ്റു അടയാളങളും പ്രവാചകൻ ചെയ്തിട്ടുണ്ട് എന്ന് മാത്രം !
അതിനെ മണ്ണിട്ട് മൂടാൻ ഉള്ള ക്രൈസ്തവ മിഷനറി തന്ത്രം മാത്രമാണ് മേല് പറഞ ആരോപണങ്ങള് !
തങ്ങളുടെ ആരോപണം ശരിയാണെന്ന് വാദിക്കാൻ അവർ ഉദ്ദരിക്കുന്ന ഒന്നു രണ്ടു ഖുർആൻ വചനങ്ങളും
യഥാര്ഥ്യവും നമുക്ക് ആദ്യം പരിശോധിക്കാം :
( Quran 6:109)തങ്ങള്ക്ക് വല്ല ദൃഷ്ടാന്തവും വന്നുകിട്ടുന്ന പക്ഷം അതില് വിശ്വസിക്കുക തന്നെ ചെയ്യുമെന്ന് അവര് അല്ലാഹുവിന്റെ പേരില് തങ്ങളെകൊണ്ടാവും വിധം ഉറപ്പിച്ച് സത്യം ചെയ്ത് പറയുന്നു. പറയുക: ദൃഷ്ടാന്തങ്ങള് അല്ലാഹുവിന്റെ അധീനത്തില് മാത്രമാണുള്ളത്. നിങ്ങള്ക്കെന്തറിയാം? അത് വന്ന് കിട്ടിയാല് തന്നെ അവര് വിശ്വസിക്കുന്നതല്ല  
(Quran 17:90-93)അവര് പറഞ്ഞു: ഈ ഭൂമിയില് നിന്ന് നീ ഞങ്ങള്ക്ക് ഒരു ഉറവ് ഒഴുക്കിത്തരുന്നത് വരെ ഞങ്ങള് നിന്നെ വിശ്വസിക്കുകയേ ഇല്ല.
അല്ലെങ്കില് നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള് ഒഴുക്കുകയും ചെയ്യുന്നത് വരെ.
അല്ലെങ്കില് നീ ജല്പിച്ചത് പോലെ ആകാശത്തെ ഞങ്ങളുടെ മേല് കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത് വരെ. അല്ലെങ്കില് അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട് വരുന്നത് വരെ!
അല്ലെങ്കില് നിനക്ക് സ്വര്ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത് വരെ, അല്ലെങ്കില് ആകാശത്ത് കൂടി നീ കയറിപ്പോകുന്നത് വരെ. ഞങ്ങള്ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കികൊണ്ട് വരുന്നത് വരെ നീ കയറിപ്പോയതായി ഞങ്ങള് വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്റെ രക്ഷിതാവ് എത്ര പരിശുദ്ധന്! ഞാനൊരു മനുഷ്യന് മാത്രമായ ദൂതനല്ലേ ?

ഈ വചനങ്ങള് പ്രകാരം ജനങ്ങള് മുഹമ്മദിനോട് അവർ പറയുന്ന അല്ഭുതം കാണിക്കാൻ പറഞപ്പോഴൊക്കെ മുഹമ്മദിന് ഒന്നും ചെയ്യാന് പറ്റിയില്ല !
പകരം അല്ബുതം അല്ലാഹുവില് നിന്ന് ആണ് ഞാന് മനുഷ്യന് മാത്രം എന്ന് പറഞ്ഞ് തടി തപ്പുകയായിരുന്നു എന്ന് ആണ് മിഷനറി ജല്പനം !
എന്നാല്‍ എന്താണ് വാസ്തവം ?
പ്രധാനമായും 4 കാര്യങ്ങള് നിങ്ങള് മനസ്സില് ആക്കുക :


  1. അല്ഭുതങ്ങള് പ്രവർത്തിക്കുക എന്നത് പ്രവാചകത്വത്തിന്റെ തെളിവ് ആകില്ല
  2.  നിങ്ങള് മുഹമ്മദ് നബിക്ക് നേരെ ഉന്നയിക്കുന്ന അതേ മാനദണ്ഡം യേശുവിന് നേരെ ഉന്നയിച്ചാല് യേശു ഒരു കള്ള പ്രവാചകൻ ആണെന്ന് ആണ് തെളിയുക
  3. വിശുദ്ധ ഖുർആൻ തന്നെ മുഹമ്മദ് നബി അടയാളങ്ങള് പ്രവർത്തിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്
  4. അനേകം അടയാളങ്ങള് ( Miracles) മുഹമ്മദ്  നബി ചെയ്തിട്ടുണ്ട് 



അല്ഭുതങള് പ്രവർത്തിക്കുക എന്നത് ആണോ ഒരു സത്യ പ്രവാചകന്റെ മാനദണ്ഡം ?
______________________ക്രൈസ്തവരുടെ ബൈബിള് എന്തു പറയുന്നു എന്ന് നോക്കാം :

സ്ത്രീകളില് നിന്നും ജനിച്ചവരില് യോഹന്നാനെക്കാള് വലിയവൻ ആയി ആരും തന്നെ ഇല്ല എന്ന് യേശു ക്രിസ്തു വിശേഷിപ്പിച്ച ( മത്തായി 11:11) 
 പ്രവാചകനായ യോഹന്നാൻ ഒരു ചെറിയ അല്ഭുതം പോലും പ്രവർത്തിച്ചിട്ടില്ല :


( John 10:41)
പലരും അവന്റെ അടുക്കൽ വന്നു: യോഹന്നാൻ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാൽ ഇവനെക്കുറിച്ചു യോഹന്നാൻ പറഞ്ഞതു ഒക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു. അവിടെ പലരും അവനിൽ വിശ്വസിച്ചു.

( Mathew 21:26)
മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നതു എന്നു പറഞ്ഞു.


യേശു യോഹന്നാനെ പറ്റി
പറയുന്നത് കാണുക :


( Mathew 11:9)
അല്ല, എന്തിന്നു പോയി? ഒരു പ്രവാചകനെ കാണ്മാനോ? അതെ, പ്രവാചകനിലും മികെച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു.



  • അതായത് ഒരു അല്ഭുതം പോലും പ്രവർത്തിക്കാത്ത യോഹന്നാനെ പറ്റി യേശു പറയുന്നത് പ്രവാചകനിലും മികച്ചവൻ എന്ന് ആണ്!വസ്തുത ഇങ്ങനെ ആയിരിക്കെ അല്ഭുതം ചെയ്യാത്ത യോഹന്നാനെ ക്രൈസ്തവ മിഷനറിമാർ കള്ള പ്രവാചകൻ ആക്കുമോ എന്ന് കണ്ടറിയണം !


മിഷനറിമാർ മുഹമ്മദ് നബിക്ക് നേരെ ഉന്നയിക്കുന്ന അതേ ആരോപണം ബൈബിളിലെ യേശു ക്രിസ്തുവിന് നേരെ തിരിഞ്ഞു കൊത്തുന്നത് എങ്ങനെ ആണ് എന്ന് നമുക്ക് നോക്കാം :
______



അവിശ്വാസികളും ദൈവ നിഷേധികളും ആയ ജനത മുഹമ്മദിനോട് പറഞത് ഭൂമിയില് ഒരു ഉറവ ഒഴുക്കി തരാതെ ഞങ്ങള് നിന്നെ വിശ്വസിക്കില്ല അല്ലെങ്കില് ആകാശം ഞങ്ങളുടെ മേലെ പൊട്ടി ചിതറിക്കാതെ വിശ്വസിക്കില്ല , അല്ലെങ്കില് അല്ലാഹുവിനെയും മലക്കുകളെയും നീ ഞങ്ങളുടെ മുന്നിലേക്ക് വരി വരി ആയി കൊണ്ടു വരുന്നത് വരെ വിശ്വസിക്കില്ല എന്ന് ഒക്കെ ആയിരുന്നല്ലോ ?




അതിനു മുഹമ്മദ് നബിയോട് അല്ലാഹു കല്പ്പിച്ചത് ഞാന് മനുഷ്യന് മാത്രമായ ദൂതൻ അല്ലേ . .
അല്ഭുതങള് അല്ലാഹുവിന്റെ അധീനതയില് ആണ് എന്ന് ആയിരുന്നു !
അവിശ്വാസികള് ചോദിക്കുന്നത് കേവലം വെല്ലുവിളിയിലോ പരിഹാസത്തില് ഊന്നിയോ മാത്രം ആയിരുന്നു !!
യേശുവിന്റെ കാര്യത്തിലും നടന്നത് മറ്റൊന്ന് അല്ല :
ബൈബിളില് യേശുവിനോട് അടയാളം കാണിക്കാൻ പറഞ യഹൂദൻമാരോട് യേശു പറയുന്നത് കാണുക :
_____



(MARK 8:11-13)
ഫരിസേയർ അവനോട് വന്നു തർക്കിക്കാൻ തുടങ്ങി :
അവർ അവനെ പരീക്ഷിച്ചു കൊണ്ടു സ്വർഗത്തില് നിന്നും ഒരു അടയാളം ആവശ്യപ്പെട്ടു . അവൻ ആത്മാവില് അഗാധമായി നെടുവീർപ്പ് ഇട്ടു കൊണ്ടു പറഞ്ഞു :
എന്തു കൊണ്ടാണ് ഈ തലമുറ അടയാളം ആവശ്യപ്പെടുന്നത് ?
സത്യം സത്യമായി ഞാന് നിങ്ങളോട് പറയുന്നു : ഈ തലമുറക്ക് അടയാളം നല്കപ്പെടുകയില്ല!! അവൻ അവരെ വിട്ടു വഞ്ചിയില് കേറി മറുകരയിലേക്ക് പോയി !!
_______
_______





ഇത് വായിച്ച് മിഷനറികള് പറയുമോ ?
സ്വർഗത്തില് അടയാളം ചോദിച്ചപ്പോള് പണി കിട്ടുമെന്ന് മനസ്സില് ആയ യേശു വഞ്ചിയില് കേറി നാട് വിട്ടെന്ന് ?
നിങ്ങള് പറഞാലും ഞങ്ങള് പറയില്ല !
കാരണം അവിശ്വാസികള് ചോദിക്കുമ്പോ ചോദിക്കുമ്പോ ബോണ്ട എടുക്കും പോലെ പ്രവാചകന് എടുത്ത് കൊടുക്കാന് പറ്റുന്നത് അല്ല അത് ! അത് ദൈവം ഉദ്ദേശിക്കുന്ന സമയത്ത് ആവശ്യം എങ്കില്
മാത്രമേ വെളിപ്പെടു !
________
________
മറ്റൊരു സംഭവം കാണുക :
________




( LUKE 23:8-11)
ഹെരോദാവു യേശുവിനെ കണ്ടിട്ടു അത്യന്തം സന്തോഷിച്ചു; അവനെക്കുറിച്ചു കേട്ടിരുന്നതുകൊണ്ടു അവനെ കാണ്മാൻ വളരെക്കാലമായി ഇച്ഛിച്ചു, അവൻ വല്ല അടയാളവും ചെയ്യുന്നതു കാണാം എന്നു ആശിച്ചിരുന്നു.
അതിനാല് അവൻ പലതും അവനോട് ചോദിച്ചു ! പക്ഷേ അവൻ ഒന്നിനും ഉത്തരം പറഞ്ഞില്ല.
മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി അവനെ കുറ്റം ചുമത്തിക്കൊണ്ടു നിന്നു.
ഹെരോദാവു തന്റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി ശുഭ്രവസ്ത്രം ധരിപ്പിച്ചു പീലാത്തൊസിന്റെ അടുക്കൽ മടക്കി അയച്ചു.
_______
_______

ഹെറോദോ യേശുവിനെ കണ്ടതില് സന്തോഷിച്ചു : അവൻ അടയാളം എന്തെങ്കിലും ചെയ്യും എന്ന് പ്രതീക്ഷിച്ചു : അതിന് വേണ്ടി പലതും ചോദിച്ചു : പക്ഷേ യേശു ഒന്നും പറഞില്ല ചെയ്തമില്ല ! യേശു നിരാശപ്പെടുത്തി കളഞതില് പ്രതിഷേധിച് യേശുവിനെ അയാള് പരിഹസിച് അയച്ചു !
ഇവിടെയും യേശു അല്ഭുതം ഒന്നും ചെയ്യുന്നില്ല
_____________________
മറ്റൊരു സംഭവം കാണുക :





( LUKE 22:63-65)
യേശുവിനെ പിടിച്ചവർ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി:
പ്രവചിക്ക; നിന്നെ അടിച്ചവൻ ആർ എന്നു ചോദിച്ചു:
മറ്റു പലതും അവനെ ദുഷിച്ചു പറഞ്ഞു.
________
________


ഈ സംഭവം ( Mathew26:67) ((Mark 14:65) എന്നിവിടങ്ങളിലും കാണാം !
ഇവിടെയും യേശു ഒന്നും പ്രവർത്തിക്കുന്
നില്ല :
_______
മറ്റൊരു സംഭവം കാണുക :




( Mathew 27:40-42)
മന്ദിരം പൊളിച്ചു മൂന്നു നാൾ കൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിക്ക; ദൈവപുത്രൻ എങ്കിൽ ക്രൂശിൽ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു.
അങ്ങനെ തന്നേ മഹാപുരോഹിതന്മാ
രും ശാസ്ത്രിമാരും മൂപ്പന്മാരും പരിഹസിച്ചു:
ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിപ്പാൻ കഴികയില്ല; അവൻ യിസ്രായേലിന്റെ രാജാവു ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്നു ഇറങ്ങിവരട്ടെ; എന്നാൽ ഞങ്ങൾ അവനിൽ വിശ്വസിക്കും.
_________
_________
മറ്റൊരു സംഭവം കാണുക


സാത്താൻ യേശുവിനോട് അടയാളങ്ങള് കാണിക്കാൻ പറയുന്നു :



( MATHEW 4:3-7)
അപ്പോൾ പരീക്ഷകൻ അടുത്തു വന്നു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലു അപ്പമായ്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.
അതിന്നു അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു”എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു:
നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.
_________
_________



ഇത് വായിച്ച മിഷനറികള് സ്വാഭാവികമായും മുഹമ്മദ് നബിയുടെ കാര്യത്തില് ആരോപിച്ച പോലെ
യേശു മുട്ടാ തർക്കം പറഞ്ഞ് അല്ബുതങ്ങള് കാണിക്കാതെ തടി തപ്പി എന്ന് പറയാത്തത് എന്ത് ?പറയില്ല : ഇരട്ടതാപ്പ് നയം !
______
______
മറ്റൊരു സംഭവം കാണുക :




( JOHN 6:30-31)
അവർ അവനോടു: ഞങ്ങൾ കണ്ടു നിന്നെ വിശ്വസിക്കേണ്ടതിന്നു നീ എന്തു അടയാളം ചെയ്യുന്നു? എന്തു പ്രവർത്തിക്കുന്നു??
നമ്മുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നു; അവർക്കു തിന്നുവാൻ സ്വർഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
യേശു അവരോടു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗത്തിൽനിന്നുള്ള അപ്പം മോശെയല്ല നിങ്ങൾക്കു തന്നതു, എന്റെ പിതാവത്രേ സ്വർഗ്ഗത്തിൽനിന്നുള്ള സാക്ഷാൽ അപ്പം നിങ്ങൾക്കു തരുന്നതു.
_____
_____


( JOHN 6:60:61)
അവന്റെ ശിഷ്യന്മാർ പലരും അതു കേട്ടിട്ടു: ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും എന്നു പറഞ്ഞു.
ശിഷ്യന്മാർ അതിനെച്ചൊല്ലി പിറുപിറുക്കുന്നതു യേശു തന്നിൽതന്നേ അറിഞ്ഞു അവരോടു: “ഇതു നിങ്ങൾക്കു ഇടർച്ച ആകുന്നുവോ?
____

പിന്നെ എന്തുണ്ടായി ?



(JOHN 6:66)
അന്നുമുതൽ അവന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടു കൂടെ സഞ്ചരിച്ചില്ല.
_______
_______



ചുരുക്കത്തില് യേശുവിനേോട് ജനം അടയാളം ചോദിച്ചപ്പോള് ഒന്നും അവർക് മുന്നില് ചെയ്തു കാണിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല ! അവിടെ ഒക്കെ യേശു കൈ മലർത്തി കാണിച്ചു എന്ന് പറയാം !
അല്ലാത്ത സദ്ധർഭങളില് യേശു കാണിച്ച മഹാത്ബുതങ്ങളെ ഞാന് വിസ്മരിക്കുന്നില്ല ! യേശു അനേകം അടയാളങള് ചെയ്തു ! അത് പോലെ മുഹമ്മദ് നബിയും ചെയ്തിട്ടുണ്ട് !




ഇമാം ബൈഹഖിയുടെ 12 ഓളം വോള്യങളില് രചിതമായ പ്രമുഖ ഹദീസ് കളക്ഷൻ ആയ
"ദലാഇലുന്നുബുവത്ത് " ല്
മുഹമ്മദ് നബി ചെയ്ത 1200 ല് അധികം അല്ബുതങള് സഹീഹായ പരമ്പരകളിലൂടെ മാത്രം രേഖ ആക്കിയിരിക്കുന്നു :

അത് കൊണ്ടു മുഹമ്മദ് അടയാളം ഒന്നും പ്രവർത്തിച്ചില്ല എന്ന് മോങ്ങുന്നത് ഞങ്ങളില് ചിരി ഉണർത്തുകയെ ഉള്ളു !
__________________________________________________






ഇനി വിശുദ്ധ ഖുർആൻ മുഹമ്മദ് നബിയുടെ അടയാളങ്ങളെ സാക്ഷ്യപ്പെടുത്തുന്നുണ്ടോ എന്ന് പരിശോധിക്കാം :
__________
__________



പ്രവാചകന്റെ അല്ഭുതങ്ങള് വിശുദ്ധ ഖുർആനിലും ഹദീസുകളിലും വന്നിട്ട് ഉണ്ട് :
അതില് വിശുദ്ധ ഖുർആൻ എന്തു പറയുന്നു എന്ന് പരിശോധിക്കാം :
____
____


( Quran 37:14-15)
അവര് ഏതൊരു ദൃഷ്ടാന്തം കണ്ടാലും തമാശയാക്കിക്കളയുന്നു.
അവര് പറയും: ഇത് പ്രത്യക്ഷമായ ഒരു ജാലവിദ്യ മാത്രമാകുന്നു എന്ന്.
_________
_________



ഇവിടെ പറയുന്ന ദൃഷ്ടാന്തം പ്രവാചകൻ മുഹമ്മദ് ചന്ദ്രനെ വിദാരണം ചെയ്തതിനെ പറ്റിയും മറ്റു അല്ബുതങ്ങളും ആണ് ! ആധികാരികമായ എല്ലാ മുഫസ്സിരിങ്ങളും തങ്ങളുടെ തഫ്സീറുകളില് ഇത് രേഖപ്പെടുത്തുന്നു :


©[ഇമാം അസ്സമഖ്ശരി , തഫ്സീർ അല് കശാഫ് , വോളിയം 3 , പേജ് 337]


©[ ഇമാം ഫക്റുദ്ധീൻ അല് റാസി , തഫ്സീർ അല് കബീർ , വോളിയം 26, പേജ് 128]


© [ ഇമാം അല് ബൈദാവി , തഫ്സീർ ബൈദാവി , പേജ് 590]


©[ തഫ്സീർ ജലാലൈനി , പേജ് 424]
____________



ഇവിടെ പറയുന്ന വ്യക്തമായ തെളിവുകള്
(Al-Bayyinaath) പ്രവാചകന്റെ അടയാളങ്ങളാണ് :
©[ ഇമാം സമഖ്ശരി , തഫ്സീർ അല് കശാഫ് ,വോളിയം 1, പേജ് 442]



പ്രവാചകൻ മുഹമ്മദ് ന്റെ പ്രവാചകത്വത്തിന്റെ അടയാളം വിശുദ്ധ ഖുർആൻ ആണ് :
( മറ്റ് അടയാളങള് പ്രവർത്തിച്ചിട്ട് ഉണ്ട് എങ്കിലും )
ഖുർആൻ ഇന്നും 1400 വർഷങ്ങള്ക് ഇപ്പുറവും നില നില്ക്കുന്ന അടയാളം ആണ് !
മറ്റു പ്രവാചകരുടെയോ മുഹമ്മദ് നബിയുടെ തന്നെയോ മറ്റൊരു അടയാളവും ഇന്ന് നില നില്ക്കുന്നില്ല:::
( Quran 2:23)
( Quran 17:88)
______
______


വിശുദ്ധ ഖുർആനില് പരാമര്ശം ചെയ്യപ്പെട്ട മുഹമ്മദ് നബിയുടെ മറ്റ് അടയാളങള് കൂടി കാണുക :
__________
__________


സ്വർഗാരോഹണം , നിശാ യാത്ര
( ഇസ്രാ വ മിഅ്റാജ്)
(Quran 17:1) (53:8-18)
___
___

ശത്രുക്കളാല് എല്ലാ വശത്ത് നിന്നും വളയപ്പെട്ടപ്പോള് അല്ബുതകരമായി അല്ലാഹു രക്ഷപ്പെടുത്തിയ ചരിത്ര പ്രസിദ്ധമായ ഹിജ്റ സംഭവം
( Quran 9:40)
____
____

ബദ്റ് യുദ്ധത്തില് അല്ലാഹു മാലാഖമാരെ ഇറക്കി സഹായിച്ച സംഭവം
( Quran 3:123-125)
____
____

അഹ്സാബ് യുദ്ധത്തില്
ശത്രുക്കള് ഒന്നടങ്കം മെദീനയെ മുകള് ഭാഗത്ത് നിന്നും താഴ് ഭാഗത്ത് നിന്നും വളയുകയും
രാഷ്ട്രത്തിനുള്ളില് കൊടും ഗൂഢാലോചനകളും വഞ്ചനയും നടന്നപ്പോള് അല്ലാഹു കാറ്റുകളെ അയച്ച് സഹായിച്ച സംഭവം
( Quran 33:9)
____
____

ചന്ദ്രനെ പിളർന്ന സംഭവം
( Quran 54:1-2)
________________________________________________



മുഹമ്മദ് നബിയുടെ മറ്റു അടയാളങ്ങള് :
__________________
__________________



( മുഹമ്മദ് നബി ചെയ്ത അടയാളങ്ങള് Reference നമ്പർ മാത്രം ഇട്ട് പോകുന്നത് പോസ്റ്റ് നീണ്ടു പോയത് കൊണ്ടു ആണ് !
സഹിഹ് മുസ്ലിമിൽ കിതാബുൽ ഫളാഇല്
അധവാ Book of Virtues എന്ന
അധ്യായം വായിച്ചാല് മാത്രം ഇഷ്ടം പോലെ പ്രവാചകന്റെ അടയാളങള് കാണാവുന്നതാണ് :
1) മഴ പെയ്യിക്കുന്നു
____________________
© [ സഹീഹ് അൽ ബുഹാരി , വോളിയം 2, ബുക്ക് 13, ഹദീഥ് 55]
© [ സഹീഹ് ബുഹാരി , വോളിയം 17, ഹദീഥ് 132]
______
______


2) കാഴ്ച്ച നല്കുന്നു
_______________
©[ ബൈഹഖി , ദലാഇലു നുബുവത്ത് ,3/251 , പേജ് 298]
©[തബ്റാനി കബീർ 8/19
© [ സഹീഹ് ബുഹാരി , വോളിയം 4, ബുക്ക് 52, ഹദീഥ് 253]
____
____



3) കുട്ടിക്ക് സംസാര ശേഷി നല്കി സുഖപ്പെടുത്തുന്നു
_________________
©[ സുനൻ ഇബ്നു മാജ , വോളിയം 4, ബുക്ക് 31, ഹദീഥ് 3532]
______
______


4) വെള്ളം അധികരിപ്പിച്ചു
_____________________
© [ സഹിഹ് ബുഹാരി ,വോളിയം 4, ബുക്ക് 56, ഹദീഥ് 779]
© [ സഹിഹ് ബുഹാരി , വോളിയം 4, ബുക്ക് 56, ഹദീഥ് 777]
______
______


5) ഭക്ഷണം അധികരിപ്പിച്ചു
______________________
©[ സഹിഹ് അല് ബുഹാരി , വോളിയം 4, ബുക്ക് 56 , ഹദീഥ് 778]
©[ സഹിഹ് ബുഹാരി , വോളിയം 4 , ബുക്ക് 56, ഹദീഥ് 781]
സംഭവം ഇവിടെ വായിക്കാം
© [ സഹിഹ് മുസ്ലിം ,വോളിയം 7 , ബുക്ക് 30, ഹദീഥ് 5660]



7) ചന്ദ്രന് പിളരുന്നു :
______________________
© [ സഹിഹ് ബുഹാരി , വോളിയം 4, ബുക്ക് 56, ഹദീഥ് 830]
© [ സഹിഹ് ബുഹാരി , വോളിയം 5, ബുക്ക് 58, ഹദീഥ് 208]
( Sahih Bukhari, Volume 4, Book 56, Number 832).
( Sahih Bukhari, Volume 5, Book 58, Number 209)
( Sahih Bukhari, Volume 5, Book 58, Number 210).
( Sahih Muslim, Book 39, Number 6721 ).
_______________________________



8) അനുയായികള്ക്ക് തങ്ങളുടെ ലക്ഷ്യത്തിലേക്ക് അദൃഷ്യമായ രീതിയില് വെളിച്ചം പുറപ്പെടുവിച്ചു
__________________
അനസ് നിവേദനം : രണ്ടു സഹാബിമാർ ഒരു അർദ്ധ രാത്രിയില് പ്രവാചകന്റെ അടുക്കല് നിന്ന് തങ്ങളുടെ
സ്വഭവനങ്ങളിലേക്ക് തിരിച്ചു :
രണ്ടു വിളക്ക് മാടങ്ങളില് നിന്ന് എന്ന പോലെ രണ്ടു പ്രകാശങ്ങള് അവർക് മുന്നില് ആയി വഴി തെളിച്ചു ! വഴിയില് അവർ രണ്ടു വഴികളിലേക്ക് പിരിഞ്ഞു ! അപ്പോഴും വെളിച്ചം അവരുടെ ഭവനങ്ങളില് സുരക്ഷിതമായി എത്തും വരെ അവർക് വഴി തെളിച്ചു
© [ സഹിഹ് ബുഹാരി , വോളിയം 1, ബുക്ക് 8, ഹദീഥ് 454]
______
______
9) ഒരു രാത്രിയില് വിശുദ്ധ ജറുസലേമിലേക്കും പിന്നീട് സ്വർഗാരോഹണവും ചെയ്ത സംഭവം
_________________
ISRAAA WA MI'RAAJ
© ( സഹിഹ് അല് ബുഹാരി ,വോളിയം 1, ബുക്ക് 8, ഹദീഥ് 345)
© ( സഹിഹ് അല് മുസ്ലിം ,വോളിയം 1, ബുക്ക് 1, ഹദീഥ് 314)
________
________



ചുരുക്കത്തില് ആകാശത്തും ഭൂമിയിലും അടയാളങള് പ്രവർത്തിച്ച പ്രവാചകൻ ആണ് മുഹമ്മദ് ! അല്ലാഹുവിന്റെ കഴിവിനാല് ജനങ്ങള്ക്ക് ആവശ്യപ്രഥമായ അല്ബുതങ്ങള് . . . . അതായത്
♦ രോഗിയെ സൌഖ്യം ആക്കിയിട്ടുണ്ട് ,
♦കാഴ്ച്ച ശക്തി നല്കിയിട്ടുണ്ട് ,
♦മഴ വർഷിപ്പിച്ചിട്ടുണ്ട് ,
♦ജനങ്ങള്ക്ക് ജലം വർദ്ധിപ്പിച്ചിട്ടുണ്ട് ,
♦ജനങ്ങള് ക് ഭക്ഷണം
വർദ്ധിപ്പിച്ചിട്ടുണ്ട് ,
♦സംസാര ശേഷി നല്കിയിട്ടുണ്ട് , അത് അല്ലാത്ത മറ്റു അല്ബുതങളും പ്രവർത്തിച്ച പ്രവാചകൻ തന്നെ ആണ് മുഹമ്മദ് !

No comments:

Post a Comment