ആർക്ക് ആണ് സ്വർഗം ?
സ്വർഗത്തിൽ പ്രവേശിക്കാൻ ഉള്ള ഗുണങ്ങളെ
(Quality) പറ്റി വിശുദ്ധ ഖുർആൻ വ്യത്യസ്ത ഇടങ്ങളിലായി പറയുന്നുണ്ട് :
വിശുദ്ധ ഖുർആൻ പതിമൂന്നാം അധ്യായം ( Surah Al-Ra'ad )
പത്തൊമ്പത് മുതല്‍ ഇരുപത്തിനാല് വരെയുള്ള വചനങ്ങള്‍ കാണുക
( Holy Quran 13 :19-24)
۞ أَفَمَن يَعْلَمُ أَنَّمَا أُنزِلَ إِلَيْكَ مِن رَّبِّكَ الْحَقُّ كَمَنْ هُوَ أَعْمَىٰ ۚ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ
19)
അപ്പോള്‍ നിനക്ക് നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാണെന്ന് മനസ്സിലാക്കുന്ന ഒരാള്‍ അന്ധനായിക്കഴിയുന്ന ഒരാളെപ്പോലെയാണോ? ബുദ്ധിമാന്മാര് മാത്രമേ ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ.
الَّذِينَ يُوفُونَ بِعَهْدِ اللَّهِ وَلَا يَنقُضُونَ الْمِيثَاقَ
20)
അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുകയും കരാര്‍ ലംഘിക്കാതിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍.
وَالَّذِينَ يَصِلُونَ مَا أَمَرَ اللَّهُ بِهِ أَن يُوصَلَ وَيَخْشَوْنَ رَبَّهُمْ وَيَخَافُونَ سُوءَ الْحِسَابِ
21) കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്പിച്ചത് (ബന്ധങ്ങള്‍) കൂട്ടിയിണക്കുകയും, തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവര്‍.
وَالَّذِينَ صَبَرُوا ابْتِغَاءَ وَجْهِ رَبِّهِمْ وَأَقَامُوا الصَّلَاةَ وَأَنفَقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلَانِيَةً وَيَدْرَءُونَ بِالْحَسَنَةِ السَّيِّئَةَ أُولَـٰئِكَ لَهُمْ عُقْبَى الدَّارِ
22)
തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ച് കൊണ്ട് ക്ഷമ കൈക്കൊള്ളുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം നല്കിയിട്ടുള്ളതില് നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിന്മയെ നന്മ കൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്റെ പര്യവസാനം.
جَنَّاتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ ۖ وَالْمَلَائِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍ
23)
അതായത്, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും, ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്. മലക്കുകള്‍ എല്ലാ കവാടങ്ങളിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട് പറയും:
سَلَامٌ عَلَيْكُم بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى الدَّارِ
24)
നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം! അപ്പോള്‍ ലോകത്തിന്റെ പര്യവസാനം എത്ര നല്ലത്!
_________________________________________________
കുറഞ വചനങ്ങളിലൂടെ
സ്വർഗാവകാശികളുടെ ഗുണങള് എന്തൊക്കെ ആണെന്ന് Quran ഇവിടെ വിവരിക്കുന്നു :
1. യുക്തിസഹമായ സമീപനം
(Rational Approch/ thinking mind)
2. വാഗ്ദത്ത പാലനം ,വാക്ക് പാലിക്കൽ
( Fulfilling promise / keeping up of words)
3. പ്രവര്‍ത്തനങ്ങള്‍ക് ഒരുവന്റെ മുന്നില്‍ കണക്ക് ബോധിപ്പിക്കേണ്ടി വരുന്ന ദിവസത്തെ സംബന്ധിച്ച ഭയം
( Fearing that one will be held accountable for all deeds.)
4. ബന്ധങ്ങളെ സംരക്ഷിക്കുകയും ചേർക്കുകയും നിലനിർത്തുകയും ചെയ്യൽ
( Preserving relations, maintaining ties.)
5. ക്ഷമ കൈകൊള്ളൽ
(Being patient)
6. നിസ്കാരം നിർവഹിക്കൽ
( Establishing Salah)
7. അല്ലാഹു നല്‍കിയതിൽ നിന്നും ചിലവഴിക്കൽ
((Spending what Allah has provided)
8. തിൻമകളെ നൻമകള് കൊണ്ടു തടുക്കൽ
(Dealing with evil in good manners)
അത് കൊണ്ടാണ് മാലാഖമാർ അവരെ " Salamun Alikum " അധവാ നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകട്ടെ എന്ന വചനം മുഖെന സ്വാഗതം ചെയ്യുന്നത് !
_____________________________________________
No comments:
Post a Comment