10.19.2017

ഇസ്ലാമിക സ്വർഗം : തിരുത്തപ്പെടേണ്ട ധാരണകള്

ഇസ്ലാമിക സ്വർഗം എന്നാല്‍ കേവലം മദ്യപുഴയും ഹൂറിമാരും അരങ്ങ് വാരുന്ന ഒരു ഫൈവ് സ്റ്റാർ ഹോട്ടല് സുഖങ്ങള് എന്ന കണക്കെ ആണ് ക്രൈസ്തവ മിഷനറികള് പറഞ്ഞ്  പരത്തുന്നത് !
അതിനു തെളിവ് ആയി വിശുദ്ധ ഖുർആനും ഹദീസും മനുഷ്യ പരിമിതി പരിഗണിച്ച്  സ്വർഗത്തെ പറ്റി മനുഷ്യന്  മനസ്സില്‍ ആകുന്ന ഭാഷയില്‍ അവതരിപ്പിച്ച ചില ഉപമകള് പൊക്കി പിടിക്കുകയും ചെയ്യുന്നു !

sathyamargam.org/?p=128
Introduction :
______________

യഥാര്‍ത്ഥത്തില്‍ സ്വർഗതിലേ അവസ്ഥ എന്താണ് ??
സ്വർഗത്തില് എന്താണ് എന്ന് ഒരു വ്യക്തിയും അറിയുകയും ഇല്ല! മനുഷ്യ ചിന്തക്കോ ഭാവനക്കോ വിധേയമാകാത്ത കാര്യമാണ് സ്വര്ഗവും നരകവും. ഭൂമിയിലെ അവസ്ഥകളുമായി അതിനു ബന്ധവുമില്ല !
എന്നാല്‍ സ്വർഗത്തിന്റെ സൌന്ദര്യവും നരകത്തിന്റെ ഭീകരതയും മനുഷ്യനിലേക്ക് അവന്റെ പരിമിതി പരിഗണിച്ച് കൊണ്ട് തന്നെ എത്തിക്കുകയും വേണം ! അതിനു എന്തു ചെയ്യണം ?
അതാണ് വിശുദ്ധ ഖുർആനിലും പ്രവാചക അധ്യാപനങ്ങളിലും കാണുന്ന സ്വർഗ നരകത്തെ പറ്റി ഉള്ള വിവരണം !
സ്വര്ഗത്തെ കുറിച്ച് ഉള്ള ചില ഉപമകള് എന്ന് അതിനെ പറയാം ! അതായത്
ഭൂമിയില് മനുഷ്യന് ലഭിക്കാവുന്ന (പണക്കാരനും പാവപ്പെട്ടവനും എന്ന ഭേദം അന്യേ)
ഏറ്റവും നല്ല, അവന് എക്കാലവും കൊതിക്കുന്ന സുഖസൌകര്യങ്ങള് എടുത്തു കാണിച്ചു കൊണ്ട് സ്വര്ഗത്തില് ആ അവസ്ഥകളുടെ ഭാവനാതീതമായ ഒരു ലോകമുണ്ട് എന്നാണു ഖുര്ആന് പറയുന്നത്.



വിശുദ്ധ ഖുർആൻ സ്വർഗ നരകങ്ങളെ വിവരിച്ചിരിക്കുന്നത്
തന്നെ allegorical ആയാണ് !
അധവാ ഉപമ ആയി / രൂപക ഭാഷയില്‍ !!!

( Quran 13 :35) ( 2 :24-26) ( 47:15)

( Holy Quran 13 : 35)
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ ഉപമ
(Arabic : Mathal)
അതിന്‍റെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അതിലെ കനികളും അതിലെ തണലും ശാശ്വതമായിരിക്കും. അതത്രെ സൂക്ഷ്മത പാലിച്ചവരുടെ പര്യവസാനം. സത്യനിഷേധികളുടെ പര്യവസാനം നരകമാകുന്നു.‎

( Holy Quran 47 :15)
സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ ഉപമ
(Arabic : Mathal )  എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെഅരുവികളുണ്ട്‌. രുചിഭേദം വരാത്ത പാലിന്‍റെ അരുവികളും, കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്‌. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്‌. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്‌. (ഈ സ്വര്‍ഗവാസികളുടെ അവസ്ഥ) നരകത്തില്‍ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്‍കപ്പെടുക. അങ്ങനെ അത് അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും" .
ഒരാള്‍ ചോക്കലേറ്റിന്റെ രുചി എന്താണ് എന്ന് വിശദീകരിക്കുന്നു :
എന്നാല്‍ കേള്വിക്കാരൻ ഇത് വരെ ചോക്കലേറ്റ് എന്താണ് എന്ന് പോലും അറിയില്ല ! സ്വഭാവികമായും അയാള്‍ ക് മനസ്സില്‍ ആകുവാൻ  അവിടെ Allegori ( രൂപക ഭാഷ) ഉപയോഗിക്കും ! ഇത് തന്നെ ആണ് വിശുദ്ധ ഖുർആനും ചെയ്തത്!!
ആരും കാണാത്ത സ്വര്ഗത്തിലെ സൌകര്യങ്ങളെ കുറിച്ച് കാണാത്ത മറ്റൊന്ന് വെച്ച് വിശദീകരിക്കുന്നത് അബദ്ധമാണെന്ന് മനസ്സിലാക്കാന് വലിയ ബുദ്ധിയൊന്നും വേണ്ട താനും ! പക്ഷേ ഇസ്ലാമിക വിദ്വേഷം തലക്ക് പിടിച്ചാല് എന്തു ചെയ്യും ?


മനുഷ്യനിര്മിതമായ സൗകര്യങ്ങള് എന്നും മാറിക്കൊണ്ടിരിക്കും.പ്രകൃതിയുടെ മനോഹാരിത ഒരു കാലത്തും പഴഞ്ചനോ മടുപ്പുളവാക്കുന്നതോ അല്ല. സൂക്ഷ്മ ജ്ഞാനിയായ  അള്ളാഹു സ്വര്ഗത്തിലെ അനുഗ്രഹങ്ങള് പറയാന് അവ തെരഞ്ഞെടുത്തതിന്റെ ഉദ്ദേശം  ഇതില് നിന്നും വളരെ വ്യക്തമാണ്.
ഖുർആൻ പറയുന്ന പോലെ സ്വര്ഗത്തില് നല്ല ഇണകളും ഫലങ്ങളും അരുവികളും ഒക്കെയുണ്ട്. എന്നാല് അത് മനുഷ്യ ഭാവനക്കുമപ്പുറത്തുള്ള കാര്യമാണ് !
വിശുദ്ധ ഖുർആൻ സ്വർഗത്തില് അരുവി ഉണ്ട് എന്ന് പറയുമ്പോള്‍ ഇണകള് ഉണ്ട് എന്ന് പറയുമ്പോള്‍ നാം കണ്ടിട്ട് ഉള്ളതോ ചിന്തിച്ചിട്ടുള്ളതോ
നമ്മുടെ വികാര വിചാരങ്ങളില് പോലും വന്നിട്ടില്ലാത്തതുമായ ആ ഒരു കാര്യത്തെ പറ്റി മനുഷ്യന് എങ്ങനെ ആണ് അഭിപ്രായം പറയുക ?
നിന്ദിക്കുക ആക്ഷേപിക്കുക ? വിമര്‍ശിക്കുക?
വിശുദ്ധ ഖുർആനും പ്രവാചക വചനങ്ങളും മനുഷ്യന് മനസ്സില്‍ ആകുന്ന ഭാഷയില്‍ സ്വർഗത്തെ പറ്റി ഉപമകളിലൂടെ വിശദീകരിക്കുമ്പോള് തന്നെ സ്വർഗം എന്ന യാഥാര്‍ഥ്യ ലോകത്തെ പറ്റി കൃത്യമായി പഠിപ്പിക്കുന്നുമുണ്ട് :

( Holy Quran 32:17)
കണ്കുളിര്പ്പിക്കുന്ന എന്തെല്ലാമാണ് അവര്ക്ക് വേണ്ടി (സ്വര്ഗത്തില് ) രഹസ്യമാക്കി വെക്കപ്പെട്ടിരിക്കുന്നതെന്ന് ഒരാത്മാവും അറിയുകയില്ല.
ഈ വചനത്തിന്റെ വിശദീകരണം ആയി ഹദീസുകളിലും സ്വർഗം എന്ന മാസ്മരിക ലോകത്തിന്റെ പ്രതേകത വിവരിക്കുന്നു :

അള്ളാഹു അരുള് ചെയ്യുന്നു: "എന്റെ സച്ചരിതരായ ദാസൻമാർക്ക് ഞാന് ഒരുക്കി വെച്ചിരിക്കുന്നു;ഒരു കണ്ണും കാണാത്തത്, ഒരു കാതും കേള്ക്കാത്തത്, ഒരു ഹൃദയവും ചിന്തിച്ചിട്ടില്ലാത്തത് !! ഇതാണ് അവര്ക്കുള്ള നിക്ഷേപം. സ്വര്ഗീയാനുഗ്രഹങ്ങളെ പറ്റി നിങ്ങള് മനസ്സിലാക്കിയതെല്ലാം വിട്ടേക്കുക. 
(സഹിഹ് അല് ബുഹാരി ,വോളിയം 9, ബുക്ക് 93, ഹദീഥ് 589) 

( Holy Quran 41:31) 
"അവിടെ നിങ്ങള് ആഗ്രഹിക്കുന്നതെല്ലാം ലഭിക്കും. നിങ്ങള്ക്ക് വേണമെന്ന് തോന്നുന്നതെല്ലാം നിങ്ങളുടെതാകും."
ഭൂമിയില്‍ മുകളില്‍ ഈ പറഞ (3) അവസ്ഥകള് ഉണ്ട് എങ്കില്‍ നിങ്ങള്‍ കാണിക്കൂ :
ഇസ്ലാമിക സ്വർഗം വേറിട്ട് നില്‍ക്കുന്നതിവിടെ ആണ് !
മനുഷ്യന്‍ ഇവിടെ മോഹിക്കുന്ന ഒന്നും തന്നെ അല്ല തന്നെ  സ്വർഗത്തില് ഉള്ളത് ! അതെല്ലാം ഈ ലോക ജീവിതത്തില് കാണുന്ന വിഭവങ്ങള്‍ മാത്രം ആണ് :
അല്ലാഹുവിങ്കല് ഉള്ളത് ഇവിടത്തെ മോഹിപ്പിക്കുന്ന വിഭവങ്ങള്‍ അല്ല !! മറിച്ച് അതിലും ഉന്നതമായ അവസ്ഥ ആണ് ഉള്ളത് !
അത് മനുഷ്യന്‍ അവിടെ എത്തിയാല്‍ മാത്രം അനുഭവസ്ഥമാകുന്ന കാര്യങ്ങള്‍ ആണ് :
മനുഷ്യന് അവിടെ അവൻ ആഗ്രഹിക്കുന്നത് ലഭിക്കും !
ഈ കാര്യം ഒരിക്കല്‍ കൂടി ഊന്നി കൊണ്ടു വിശുദ്ധ ഖുർആൻ  സൂറ ആലു ഇംറാനില് വ്യക്തമാക്കുന്നു :

( Holy Quran 3:14)
“ ഭാര്യമാര് , മക്കള് , സ്വര്ണത്തിന്റെയും വെള്ളിയുടെയും കൂമ്പാരങ്ങള് , മേത്തരം കുതിരകള് , കന്നുകാലികള് , കൃഷിയിടങ്ങള് എന്നീ ഇഷ്ടവസ്തുക്കളോടുള്ള മോഹം മനുഷ്യര്ക്ക് ചേതോഹരമാക്കിയിരിക്കുന്നുഅതൊക്കെയും ഐഹികജീവിതത്തിലെ സുഖഭോഗ വിഭവങ്ങളാണ്
എന്നാല് ഏറ്റവും ഉത്തമമായ സങ്കേതം അല്ലാഹുവിങ്കലാകുന്നു.”
ഇനി ആരോപണങ്ങള്‍ പരിശോധിക്കാം :

Critic No -1
എന്താണ് ഖുറാന് മുന്നോട്ടു വെക്കുന്ന സ്വര്ഗ്ഗ സങ്കല്പം? ഇവിടെ, ഭൂമിയില് മദ്യപിക്കാന് പാടില്ലെന്ന് പറയുന്ന ഖുറാനില് സ്വര്ഗ്ഗത്തില് ചെന്നാല് കിട്ടുന്നത് ‘സല്സബീല്’ എന്ന മദ്യം ഒഴുകുന്ന അരുവികളാണ് !!
REPLY
ഭൂമിയില് മദ്യം  നിരോധിച്ച ദൈവം സ്വർഗത്തിൽ അതനുവദിച്ചിരിക്കുന്നു എന്ന് കേൾക്കുമ്പോൾ , ചിലർക്ക് പരിഹാസവും , അത്ഭുതവുമൊക്കെ തോന്നുന്നത് , മദ്യ  നിരോധനത്തിനുള്ള  കാരണങ്ങളെ  കുറിച്ച് അവർക്കു യാതൊരു അറിവുമില്ലാത്തത് കൊണ്ടാണ് .   ഭൂമിയിൽ മദ്യം ദൈവം നിരോധിച്ചതിനുള്ള കാരണം അവൻ വിശുദ്ധ  ഗ്രന്ഥത്തിൽ വ്യക്ത്തമായി പറയുന്നുണ്ട് .

( Holy  Quran 5:91 )
മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും 
നിങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും 
വളര്‍ത്താനും, അല്ലാഹുവെ 
ഓര്‍ക്കുന്നതില്‍നിന്നും നമസ്കാരത്തില്‍
 നിന്നും നിങ്ങളെ തടയാനുമാണ് 
പിശാച് ആഗ്രഹിക്കുന്നത്. 
അതിനാല്‍ നിങ്ങള്‍ ആ
തിന്മകളില്‍നിന്ന്
വിരമിക്കാനൊരുക്കമുണ്ടോ?!!!!

മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും പിശാച്  ജനങ്ങളുടെ ഇടയില്  വെറുപ്പും വിദ്വേഷവും  വളർത്താൻ ശ്രമിക്കുമെന്നും , ദൈവീക സ്മരണയിൽ നിന്ന് ജനങ്ങളെ തടയും എന്നതും കൊണ്ടാണ്  ദൈവം മദ്യം വിശ്വാസികൾക്ക് നിരോധിച്ചിട്ടുള്ളത് . എന്നാൽ സ്വർഗീയ ജീവിതത്തിന് അർഹത നേടിയവർക്ക് ഇത് ഭയപ്പെടേണ്ടതില്ല ! കാരണം , അവിടെ അവർ പിശാചിന്റെ ദുര്ബോധനത്തിന്  ഇരയാകില്ല . പിശാചിന് സ്വർഗ്ഗവാസികളുടെ മേല് യാതൊരു സ്വാധീനവുമുണ്ടാകില്ല 
( 38 :85) 



Critic No - 2 
 
ഇസ്ലാമിക സ്വർഗത്തില് മദ്യം ഉണ്ട് എന്നത് ആണ് മറ്റൊരു ആരോപണം :
‘മദ്യം’ എന്ന വാക്കിന് ‘മദിപ്പിക്കുന്നത്’ എന്നാണര്ത്ഥം. മദിപ്പിക്കാത്തതായിരുന്നുവെങ്കില് ‘സല്സബീല് എന്ന വെള്ളം ഒഴുകുന്ന അരുവി സ്വര്ഗ്ഗത്തില് ഉണ്ട്’ എന്ന് പറയണമായിരുന്നു. അങ്ങനെ പറഞ്ഞിരുന്നെങ്കില് മുഹമ്മദിന് അന്ന് അനുയായികളെ കിട്ടില്ലായിരുന്നു!!!

REPLY
മദ്യം എന്ന വാക്കിന് മദിപ്പിക്കുന്നത് എന്ന് അർഥം ഉണ്ടാകട്ടെ ഇല്ലാതിരിക്കട്ടെ :
സ്വർഗത്തിലെ മദ്യത്തിന്റെ അവസ്ഥ വിശുദ്ധ ഖുർആൻ നേരിട്ടു തന്നെ പറഞ്ഞ് കഴിഞ്ഞു : അതില്‍ യാതൊരു വിമർശനവും നടത്താൻ പറ്റില്ല എന്നും അത് അങ് സമ്മതിക്കുകയെ നിവൃത്തി ഉള്ളു എന്നും മനസ്സില്‍ ആയപ്പോള്‍ മുഹമ്മദ് ആളെ കൂട്ടാൻ " മദ്യം " എന്ന് പറഞ്ഞെന്ന് ആയി !!
വിശുദ്ധ ഖുർആൻ സ്വർഗത്തില് ഉണ്ട് എന്ന് പറയുന്ന മദ്യത്തെ കുറിച്ച് പറഞത് മുഹമ്മദ് ആണെങ്കില്‍ അത് എത്തരത്തില് ഉള്ളതാണ് എന്ന് പറഞതും അതേ മുഹമ്മദ് തന്നെ അല്ലേ ? പിന്നെ എന്താണാവോ പ്രശ്നം ?
ഈ വാദം നമുക്ക് ഒന്ന് പരിശോധിക്കാം :
മുഹമ്മദ് ആളെ കൂട്ടാൻ മദ്യം എന്ന വാക്ക് പ്രതേകിച്ച് എടുത്ത് പറയുന്നു ! അപ്പോള്‍ ആളുകള്  കൂട്ടം കൂട്ടം ഇസ്ലാമിലേക് വരുന്നു ! അതേ മുഹമ്മദ് തന്നെ പറയുന്നു :

( Holy Quran 37:46-47)
വെളുത്തതും കുടിക്കുന്നവര്‍ക്ക് ഹൃദ്യവുമായ പാനീയം.‎
അതില്‍ യാതൊരു ദോഷവുമില്ല.അത് നിമിത്തം അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല.!
( Holy Quran 56:19)
അതു (കുടിക്കുക) മൂലം അവര്‍ക്ക് തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല.‎
അപ്പോള്‍ വന്ന ആളുകള്‍ അതേ പടി തിരിച്ച് പോകണ്ടെ ? എന്നിട്ട് പോയോ ? എന്തേ പോകാഞ്ഞെ ? കള്ളമേ നിങ്ങള്‍ പറയാറുള്ളു എന്ന് അറിയാം : പറയുമ്പോള്‍ അല്പ്പം എങ്കിലും ബുദ്ധിപരമായ കള്ളം എങ്കിലും പറഞുടെ ?


Critic No : 3  
ഇസ്ലാമിക സ്വർഗം വെറും ജഡികം മാത്രം ആണ്  കേവലം ജഡിക സുഖങ്ങളാണ് സ്വർഗത്തില്  :

REPLY
അങ്ങനെ അല്ല :
ഈ പറഞ സുഖ സൗകര്യങ്ങള്ക്ക് എല്ലാം ഉപരി
ഏറ്റവും മഹത്തായ വിജയം എന്നത് അല്ലാഹുവിങ്കല് നിന്ന് വിശ്വാസികള്‍ക്ക് ഉണ്ടാകുന്ന പ്രീതി ആണ്
അതാണ് സ്വർഗത്തില് എത്തുമ്പോള്‍ മനുഷ്യന് ഉണ്ടാകുന്ന ഏറ്റവും വലിയ വിജയം : അതാണ് ആത്മിയമായ ഏറ്റവും വലിയ അനുഭവവും!
ഖുർആൻ പറയുന്നത് കാണുക :

(  Holy Quran 9:72)
സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കുംതാഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. സ്ഥിരവാസത്തിനുള്ള തോട്ടങ്ങളില്‍ വിശിഷ്ടമായ ഭവനങ്ങളും !
എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രീതിയാണ് ഏറ്റവും വലുത്‌. അതത്രെ മഹത്തായ വിജയം.‎

മറ്റൊരു മഹത്തായ ആത്മിയ അനുഭവം ആണ് സർവ ലോക രക്ഷിതാവായ അല്ലാഹുവിനെ നേരിൽ ദർശിക്കുക എന്നത് :

( Holy  Quran 75:22-23)

ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും‎അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും.‎

അല്ലാഹു വിശ്വാസികള്ക്ക്  തന്റെ  അഭിവാദ്യം അർപ്പിക്കും
(Holy Quran 36:38)  
സമാധാനം! അതായിരിക്കും കാരുണ്യവാനായ  രക്ഷിതാവിങ്കല്‍ നിന്ന് അവര്‍ക്കുള്ള അഭിവാദ്യം.
വിശ്വാസികളുടെ ഇരിപ്പിടങ്ങള് അല്ലാഹുവിന്റെ സന്നിധിയില് ആയിരിക്കും

( Holy  Quran 54:54-55)
സൂക്ഷ്മത പുലര്‍ത്തുന്നവര്‍ നിശ്ചയമായും സ്വര്‍ഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും.
സത്യത്തിന്‍റെ ഇരിപ്പിടത്തില്‍, ശക്തനായ രാജാധിരാജന്റെ സന്നിധിയിൽ !
ഇത് എല്ലാം വിശ്വാസികള്‍ക് ലഭ്യം ആകുന്ന ആത്മിയ അനുഭവങ്ങള്‍ ആണ്!! ഇസ്ലാമിക സ്വർഗം ജഡികവും ആത്മാിയവുമായ ലോകം ആണ്! അത് കൊണ്ടു ആണ് അതിനെ സ്വർഗം എന്ന് വിളിക്കുന്നത് !
സ്വർഗം എന്നത് ദൈവ കല്പനകള് അനുസരിച്ച് അവനെ മാത്രം ആരാധിച്ച്  ജീവിച്ച  വിശ്വാസികള്‍ക് ഉള്ള റിവാർഡ് ആണ്! ക്രൈസ്തവ മിഷനറികള് അവരുടെ സ്വർഗം ആത്മിയം ആണ്, മരണത്തിനു ശേഷം മാലാഖമാരെ പോലെ ആണ് . . ആത്മിയ ജീവിതം മാത്രം എന്ന് ഒക്കെ ആണ് സാധാരണ വാദിക്കാറുള്ളത് ! പക്ഷേ യഥാര്‍ഥ വസ്തുത എന്തെന്നാല്‍
ബൈബിളില്‍ സ്വർഗത്തെ പറ്റി യാതൊരു ധാരണയും ഇല്ല ! വളരെ ചുരുങ്ങിയ കാര്യങ്ങള്‍ അവ്യക്തമായി പുതിയ നിയമത്തില്‍ ചിതറി കിടക്കുന്നു എന്നല്ലാതെ
പഴയ നിയമത്തില്‍ യാതൊരു പരാമര്‍ശമേ സ്വർഗത്തെ പറ്റി ഇല്ല തന്നെ !
പുനരുദ്ധാനം തന്നെ നിഷേധിച്ച സദൂക്യർക്  യേശുവിന് മറുപടി കൊടുക്കേണ്ടി വന്നത് ഈ അഭാവം കൊണ്ടു ആണ് !



Critic No- 4  
തുടുത്ത മാറിടമുള്ള സമപ്രായക്കാരായ തരുണികള് . സൂറാ. 78:31-34സ്വര്ഗ്ഗത്തില് ഇണകളെ കിട്ടുന്ന കാര്യം ഖുറാനില് ധാരാളം സ്ഥലത്ത് പറഞ്ഞിട്ടുണ്ട്.എന്റെ കുട്ടിക്കാലത്ത് ആടുകളെയും പശുക്കളെയുമൊക്കെ ഇണ ചേര്ക്കുന്നത് ഞാന് കണ്ടിട്ടുണ്ട്.അല്ലാഹുവിനും സ്വര്ഗ്ഗത്തില് ഇണ ചേര്ത്തു കൊടുക്കുന്ന പരിപാടിയാണെന്ന് പറഞ്ഞത് വായിക്കുമ്പോഴൊക്കെ എനിക്ക് കുട്ടിക്കാലം ഓര്മ്മ വരും. അല്ലാഹു പക്ഷെ വരിവരിയായി നിരത്തിയിരുത്തിയിട്ടാണ് ഈ പരിപാടി ചെയ്യിപ്പിക്കുന്നത് എന്നാലോചിക്കുമ്പോള് എത്ര ടെന്ഷനില് ആണെങ്കിലും ഞാന് ചിരിക്കും.)

REPLY :
വചനം കാണുക :
( Holy Quran 52:20)
വരിവരിയായി നിരത്തിയിട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിശാല നേത്രങ്ങള് ഉള്ള  തരുണികളെ നാം അവര്‍ക്ക് ഇണകളായിക്കൊടുക്കും!

ഇണകള് (Azwaaj) ആയി കിട്ടുന്നതിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ ? ഭാര്യയും ഭർത്താവും ആയി  സ്വർഗത്തില് അല്ലാഹു അവരെ ഇണകള് ആയി കൊടുക്കുന്ന കാര്യം  ഒക്കെ  ഒരു മനുഷ്യന്‍ കേട്ടാല്‍ ചിരിക്കേണ്ട കാര്യം ഇല്ല : പിന്നെ മൃഗ സ്വഭാവം ഉള്ളവർക്ക് അങ്ങനെ ചിരി വരുന്നതില് അല്ബുതവും  ഇല്ല!
ക്രൈസ്തവ പള്ളികളില്‍ പുതു ദമ്പതിമാരെ ഇണ ചേർത്ത് കൊടുക്കുന്നത് പുരോഹിതൻ ആണ് !
ഇദ്ദേഹം അതിനെയും മൃഗങളോട് ഉപമിച്ച് കളയുന്ന താണ തരക്കാരൻ ആണെന്ന് തോന്നുന്നു !!
അല്ലാഹു വിശ്വസികള്ക് സ്വർഗിയ സ്ത്രീകളെ അവരുടെ ഇണകള്  ആയി കൊടുക്കും
(കല്യാണം സ്വർഗത്തില് വെച്ചു എന്ന് ഒക്കെ പറയുന്ന സംഭവം)
എന്ന് പറയുമ്പോള്‍  ഇദ്ദേഹത്തിന് ഓർമ വരുന്നത് ഇദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് പശുവിനെ ഇണ ചേർക്കുന്ന കാര്യം ആണ് അത്രേ ! കഷ്ടം തന്നെ !!



Critic No : 5_ 
അറബികളുടെ അനിയന്ത്രിതമായ കാമദാഹത്തെപ്പറ്റി മുഹമ്മദിന് നല്ലവണ്ണം അറിയാവുന്നതുകൊണ്ടാണ് ഇസ്ലാമിക സ്വര്ഗ്ഗത്തില് തരുണീമണികള് ഇടം പിടിച്ചത്.
അറബികളുടെ സ്വവര്ഗ്ഗഭോഗത്തെപ്പറ്റി അറിയാവുന്നത് കൊണ്ട് മുഹമ്മദ് തന്റെ സ്വര്ഗ്ഗത്തില് ബാലൻമാരെ ഉള്പ്പെടുത്തിയത് :
മദ്യം മരുഭൂമിയില് വളരെ വിലപിടിപ്പുള്ള വസ്തുവായിരുന്നു. മരുഭൂമിയില് മുന്തിരിത്തോട്ടങ്ങള് അപൂര്വമായിരുന്നത് കൊണ്ട് മദ്യത്തിന്റെ ലഭ്യത വളരെ കുറവായിരുന്നു. അപൂര്വ വസ്തുവായതുകൊണ്ട് മുഹമ്മദ് ഇതും സ്വര്ഗ്ഗത്തില് ഉള്പ്പെടുത്തി.

REPLY :

  1. അറബികളുടെ അനിയന്ത്രിക കാമ ദാഹം അറിയാവുന്ന മുഹമ്മദ് എന്തിനാണ് ?അറബികള്ക്കിടയില് അവരുടെ സംസ്കാരത്തിന്റെ തന്നെ ഭാഗം എന്ന വണ്ണം അനുവദിനിയമായിരുന്ന വ്യഭിചാരവും നഗ്നതാ പ്രദർഷനവും ഒക്കെ നിർത്തലാക്കിയത് ?
  2. എന്തിനായിരുന്നു  പൂർണ്ണ നഗ്നമായി സ്ത്രീയും പുരുഷനും ആരാധന അർപ്പിച്ചിരുന്ന അതില്‍ യാതൊരു മ്ലേച്ഛതയും തോന്നാത്ത ഇസ്ലാമിന് മുമ്പ് ഉള്ള ആ അറേബ്യൻ സംസ്കാരം നിർത്തലാക്കി മാന്യമായ വസ്ത്രധാരണവും ശരീരം മറയേണ്ടതിന്റെ ആവശ്യവും പഠിപ്പിച്ചത് ?
  3. സ്ത്രീ പുരുഷൻമാരുടെ കണ്ണുകള് കൊണ്ടു ഉള്ള പരസ്പര നോട്ടം പോലും ഒഴിവാക്കണം എന്ന് പഠിപ്പിച്ചത് ?
  4. ഒരാള്‍ക്ക് എത്ര വേണം എങ്കിലും കെട്ടാവുന്ന അറേബ്യൻ സംസ്കാരം നിർത്തലാക്കി 4 ല് പരിമിതപ്പെടുത്തിയത് ? അവരുടെ കാമ ദാഹം അറിയുന്ന മുഹമ്മദ് ന് ഇതിന്റെ വല്ല ആവശ്യം ഉണ്ടായിരുന്നോ ??

സ്വവർഗ ഭോഗം സ്വർഗത്തില് ഇല്ല ! തെളിവും ഇല്ല!  സ്വവര്ഗരതിയെ കഠിനമായി ഇസ്ലം  എതിര്ക്കുന്നു !
(ഖുര്ആന്: 7:80, 81)
ബാലൻമാർ എന്ന് കേള്ക്കുമ്പോഴേ ആ ചിന്ത മനസ്സില്‍ വരുന്നവർ അങ്ങനെ ചിന്തിച്ച് പോകുന്നതില് അല്ബുതവും ഇല്ല!

മൂന്നാമതായി മദ്യത്തില് ആറാടിയിരുന്ന ഒരു സമൂഹം ആണ് ഇസ്ലാമിന് മുമ്പ്‌ ഉള്ള അറബ് സമൂഹം!!
ആ അറേബ്യയില് മദ്യം കിട്ടാകനി ആയതുകൊണ്ട് മുഹമ്മദ് സ്വർഗത്തില് ഓഫർ ചെയ്തു എന്ന് എഴുതിയത് ഒക്കെ "മഹാജ്ഞാനം" തന്നെ  !
മദ്യത്തില് ആറാടിയ സമൂഹത്തില്‍ മുഹമ്മദ് മദ്യം നിരോധിക്കുന്നു എന്നിട്ട് സ്വർഗത്തില് തരാം എന്ന് പറയുന്നതിന്റെ ആവശ്യം ഇല്ലല്ലോ !  ഇവിടെയും അവിടെയും ഇത് അനുവദിച്ചു എന്ന്  മുഹമ്മദ് പറഞിരുന്നെങ്കില് താങ്കള്‍ നേരത്തെ പറഞ പോലെ മുഹമ്മദിന് അന്ന് ഇഷ്ടം പോലെ  അനുയായികളെ കിട്ടുമായിരുന്നല്ലൊ ?
ഇത് ഒന്നും ഇസ്ലാം നിർത്തലാക്കാതെ അനുവദിച്ചിരുന്നു എങ്കില്‍ മുഹമ്മദ് ന് ഇതിലും കൂടുതല്‍ അനുയായികളെ കിട്ടുമായിരുന്നല്ലോ ?
ഇത് മാത്രമല്ല ഇത്രയും ശത്രുക്കളും ഉണ്ടാകില്ലായിരുന്നല്ലോ ?
തർക്കം ഉണ്ടോ ?

ഇസ്ലാമിന് മുമ്പ്‌  തങള്ക്ക് ആവശ്യത്തിനു ലഭ്യം ആയി കൊണ്ടിരുന്നതും തങ്ങളുടെ കാഴ്ചപ്പാടില് പൂര്‍ണമായും അനുവദിയമായതും  അത് ഉപയോഗിക്കുക വഴി  സമൂഹം ഒരിക്കല്‍ പോലും  തങളെ നോക്കി  "ച്ഛെ"" എന്ന ആക്ഷേപം പോലും ചൊരിയാൻ ഇടയില്ലാത്തതും  എന്നാല്‍ തങള് ഇസ്ലാമില് വന്നതോടെ തടയപ്പെട്ടതുമായ അതേ കാര്യങ്ങള്‍ തന്നെ ആണ് മുഹമ്മദ് സ്വർഗത്തില് ഉണ്ട്, തരും
എന്ന് പറയുന്നതും ഓഫർ ചെയ്യുന്നതും എങ്കില്‍ ?
ആ  നിസാര വസ്തുത പോലും ചിന്തിക്കാന്‍ മാത്രം ബുദ്ധി ഇല്ലാത്തവർ ആയിരുന്നോ രാഷ്ട്രതന്ത്രതയിലും ഭരണത്തിലും നീതി നിർവഹണത്തിലും സൈനിക വിന്യാസത്തിലും ഒക്കെ പകരക്കാർ ഇല്ലാത്ത ഉജ്വല പ്രകടനം കാഴ്ച്ച വെച്ച് ചരിത്രത്തിന്റെ തങ്ക ലിപികളില് പേര് ചേർത്തപ്പെട്ട  അബൂ ബകറും ഉമറും ഒക്കെ ?
ഈ ഒരൊറ്റ കാരണം മതിയല്ലോ അവർക് ഇസ്ലാമിലും മുഹമ്മദിലും ഉള്ള വിശ്വാസം നഷ്ടപ്പെടാൻ ?
എന്നിട്ട് അവർ ഇസ്ലാം ഉപേക്ഷിച്ചോ ? 
ഈ വസ്തുതകള്ക് നേരെ എല്ലാം കണ്ണുകള്‍ ഇറുക്കി അടച്ച ശേഷം ഇങ്ങനെ

"വിവരോം വിദ്യാഭ്യാസോം ഇല്ലാത്ത അറബികള് ഇതൊക്കെ കേട്ട് കണ്ണുമടച്ചു വിശ്വസിച്ചു. പക്ഷെ, ഇപ്പോഴത്തെ ആളുകള് ഇതൊക്കെ കേട്ടാല് കളിയാക്കി ചിരിക്കും. ചിലപ്പോള് ഇസ്ലാം മതം ഉപേക്ഷിച്ചു പോവുകയും ചെയ്തേക്കാം."
എന്ന് പറയുന്ന   വിട്ഡിത്തം  ഇനിയെങ്കിലും കാണിക്കാതിരിക്കുക.  

1 comment: