പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ കാത്തലിക് ക്രൈസ്തവതക്ക് എതിരെയുണ്ടായ ലോക വീക്ഷണം ഇന്ന് ഇസ്ലാമിന് നേരെ തിരിഞ്ഞിരിക്കുന്നു എന്നതാണ് വസ്തുത :
അന്ന് ലോക ക്രൈസ്തവതയായിരുന്നു
ഈ ദുരിതം ഏറ്റു വാങ്ങിയിരുന്നത് എങ്കില്‍ ഇന്ന് ഇസ്ലാം അത് ഏറ്റു വാങ്ങുന്നു
ക്രൈസ്തവത അല്ല ഇസ്ലാം ആണ്
യഥാര്‍ത്ഥത്തില്‍
തങ്ങളുടെ ചൂഷണ വ്യവസ്ഥിതിയെ ഓരോ തലങ്ങളിലും ചോദ്യം ചെയ്യുന്ന ഒരേ ഒരു ശത്രു എന്ന് മാർക്സിസവും മുതലാളിത്തവും മനസ്സില്‍ ആക്കുകയും ! മാർക്സിസത്തിന്റെയും മുതലാളിത്തത്തിന്റെയും വീക്ഷണങ്ങളെ അതിശക്തമായി ചോദ്യം ചെയ്യുന്ന ഇസ്ലാമിക തത്വ സംഹിതക്ക് മുന്നില്‍ ഇക്കൂട്ടര്‍ തങ്ങളുടെ ശത്രു സ്ഥാനത്ത് നിന്ന് മറ്റുള്ളവ പ്രത്യയ ശാസ്ത്രങ്ങളെ മനപൂർവം കയ്യൊഴിയുകയും തൽസ്ഥാനത്ത് ഇസ്ലാമിനെ പ്രതിഷ്ടിക്കുകയും ആണ് ഉണ്ടായത് ! അതിനവർ മീഡിയയെ കൂട്ട് പിടിച്ചു ! അത് എളുപ്പവും ആയിരുന്നു ! 1990 കളിൽ ആണ് . . . അതായത് ഏകാധിപതി ആയ സദ്ധാമിന്റെത് അടക്കം ഉള്ള ഇഷ്യൂവിൽ നിന്നും തുടങ്ങിയതാണ് ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ ആക്കുന്ന പ്രവണതകള്‍ ! എന്നിരുന്നാലും
കാത്തലിക് ക്രൈസ്തവ വിരുദ്ധത നില നിന്നിരുന്ന കാലഘട്ടത്തില്‍ ഇസ്ലാമിനെ സമാധാനത്തിന്റെ ചിഹ്നം ആയാണ് സമൂഹം കണ്ടിരുന്നത് ! അത് അന്നത്തെ ചിന്തകളിലും എഴുത്ത് കാരിലും പ്രതിഫലിക്കുകയും ചെയ്തു !
ഐറിഷ് വ്റൈറ്റർ ആയ " ഓസ്കാർ വൈൽഡിന്റെ" ( 1854 - 1900 ) " ദെ ഫിഷർമാൻ ആൻഡ് ഹിസ് സൌള് " അധവാ . . . മുക്കുവനും അവന്റെ ആത്മാവും എന്ന തന്റെ നോവല്‍ .... മേൽ പറഞ ഇസ്ലാമിന്റെ സമാധാന മുഖത്തിന് തെളിവ് ആണ് !ആ നോവലിൽ ക്രിസ്ത്യന്‍ യുവാവ് ആയ മുക്കുവൻ മരണപ്പെടുകയും അദ്ദേഹത്തിന്റെ ആത്മാവ് . . മുഹമ്മദ് നബിയെ ദൈവത്തിന്റെ ദൂതൻ ആയി പ്രാഖ്യാപിക്കുകയും മാലാഖമാർ വെള്ളി ലിപികള്‍ കൊണ്ടു എഴുതിയ പച്ച വിരിച്ച മെക്കയിലേക്ക് ആണ് എന്റെ യാത്ര എന്ന് പറയുകയും ചെയ്യുന്നു ! തുടര്‍ന്ന് ഈ ആത്മാവ് മുസ്ലിം പണ്ഡിതൻമാരിൽ നിന്നും വിശുദ്ധ നഗരത്തില്‍ നിന്നും ധാരാളം വിജ്ഞാനവും പ്രാവീണ്യവും നേടുന്നത് ആയി നോവലിൽ കാണാം !!!
" സർ ആർതർ കോനൻ ഡോയലിനെ " ( 1854 - 1930) അറിയാത്തവർ വിരളമാണ് ! " ഷെർലോക് ഹോംസ് " എന്ന വിഖ്യാതനായ കഥാപാത്രത്തിന്റെ സൃഷ്ടി! അദ്ദേഹം " ദെ അഡ്വെൻച്വർ ഓഫ് ദെ എംപ്റ്റി " എന്ന തന്റെ സമാഹാരത്തിൽ ഷെർലോക് ഹോംസിന്റെ " അസാന്നിധ്യത്തിന്റെ നാളുകളെ " പറ്റി വിവരിക്കുന്നുണ്ട്. അതിൽ ഹോംസ് തന്നെ ഉത്തരം പറയുന്നത് ആയാണ് ചിത്രീകരിച്ചിരിക്കുന്നത് ! ഹോംസ് പറയുന്നു :
ആ നാളുകളില്‍ ഞാന്‍ മെക്കയിലേക് ഉള്ള യാത്രയില്‍ ആയിരുന്നു... ഖലീഫയെ കണ്ടു : സമാധാനം കൈ കൊണ്ടു ! എന്നിങ്ങനെ ഉള്ള വിവരണങ്ങള്‍ കാണാം :പറഞ്ഞു വന്നത് എന്തെന്നാല്‍ ഇങ്ങനെ കാത്തലിക് വിരുദ്ധത നില നിന്ന നാളുകളിൽ ഇസ്ലാമിനെ പൊതുവേ സമാധാനത്തിന്റെ ചിഹ്നം ആയാണ് ലോകം കണ്ടത് ! മഹാനായ ബുദ്ധി ജീവി . . . സർ ജോര്‍ജ് ബർണാഡ് ഷോ പറഞ്ഞു :
" If any Religion had the chance of Ruling over England ,nay Europe within the next 100 Years , it could be ISLAM " !!!എന്നാല്‍ ഇന്ന് ചരിത്രം മാറി മറിഞ്ഞു . . . . ! ലോകം ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ നിർത്തുന്നു ! അതിന്റെതല്ലാത്ത അവിഹിത ഗർഭങ്ങളെ അതിന്റെ മേൽ കെട്ടി വെക്കുന്നു ! ലോക മീഡിയകള്‍ ആ പണി ഭംഗിയായി നടത്തി കൊണ്ടു പോരുന്നു !
" ALL MUSLIMS ARE NOT TERORRIST..... BUT ALL TERRORISTS ARE MUSLIMS "എല്ലാ മുസ്ലീങ്ങളും . . ഭീകരവാദികള്‍ അല്ലെങ്കിലും . . . എല്ലാ ഭീകരവാദികളും മുസ്ലീങ്ങള്‍ ആണ് . എന്ന് ലോകത്തെ പറഞ്ഞ് പഠിപ്പിക്കാന്‍ കരാർ ഏറ്റെടുത്തിട്ട് ഉള്ള മീഡിയയും മുതലാളിത്തവും
ലോകത്തിന്റെ ശ്രദ്ധയിൽ നിന്നും മറച്ചു പിടിക്കാന്‍ ശ്രമിക്കുന്ന ചില ചരിത്ര വസ്തുതതകള്‍ ഉണ്ട് .
1.
TERROR അല്ലെങ്കില്‍ TERRORISM. . എന്ന പദം തന്നെ ഉല്‍ഭവം കൊള്ളുന്നത് ഫ്രഞ്ച് വിപ്ലവത്തോട് ( French Revolution ) അനുബന്ധിച്ച് ആണ് ! റൂസോയെ പോലുള്ളവരുടെ ഗ്രൻഥങ്ങളിൽ നിന്നും പ്രചോദനം ഉള്‍കൊണ്ടു ഫ്യൂഡലിസതിന് എതിരെ രംഗത്ത് ഇറങ്ങിയവർ ലൂയി പതിനാറാമന്റെ അധികാര ദുർവിനിയോഗതിന് എതിരെ സുന്ദരമായ ആശയങ്ങള്‍ ഫ്രാന്‍സിലെ യുവാക്കളിൽ കുത്തി വെച്ചു : നിലവില്‍ ഉള്ള ഭരണത്തെ അട്ടിമറിച്ച് ഭരണം കയ്യാളിയവർ തങ്ങള്‍ക് അധികാരം കിട്ടിയപ്പോള്‍ നടത്തിയ തങ്ങളുടെ ശത്രുക്കള്‍ എന്ന് ആരോപിച് അനേകം ഫ്രഞ്ച് പൌരൻമാരെ ക്രൂരമായ അടിച്ചമർത്തലുകള്കും കൂട്ടകൊലകള്കുംവിധേയം ആക്കിയ,,,ആ കൂട്ട കൊലകള്‍ വ്യവസ്ഥാപിതമായി നടപ്പിലാക്കുന്നതിന് ആയി ഗില്ലറ്റിനുകള് പോലെ ഉള്ള വധ ശിക്ഷാ യന്ത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്ത ചരിത്രതെ കുറിച്ച് ചരിത്രം പഠിച്ചവർക് അറിയാം.ഈ ഒരു പശ്ചാത്തലത്തില്‍ ആണ് ടെററിസം എന്ന് ഇംഗ്ളീഷില്‍ പരാവർത്തനം ചെയ്യപ്പെട്ട പദത്തിന്റെ ഉല്‍പ്പത്തി!യഥാര്‍ത്ഥത്തില്‍ ഭീകരവാദത്തിന്റെ ചരിത്രം അപഗ്രഥിക്കുമ്പോള്‍ കേവലം പദപരമായ സംഭാവന മാത്രം അല്ല ഫ്രഞ്ച് റെവല്യൂഷൻ നല്‍കിയത് ! ഒരു പദം എന്നതിന് അപ്പുറത്തെ ക് അതിന് ഒരു മനോഭാവം ( Attitude ) ഉണ്ടായിരുന്നു !
നമുക്ക് ചുറ്റും നടമാടുന്ന അവകാശ നിഷേധത്തേ നേരിടാന്‍ ഉള്ള വഴി ആയുധോൻമുഖം ആയ കലാപങ്ങളും അടിച്ചമർത്തലുകളും ആണെന്ന വഴി ഫ്രഞ്ച് വിപ്ലവം തുറന്ന് ഇട്ടു !
ഈ ഒരു നിലപാട് പല രീതിയില്‍ ഫ്രഞ്ച് വിപ്ലവതിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സംപ്രേഷണം ചെയ്യപ്പെട്ടു : ആ നിലപാടിന് ഏതെങ്കിലും മതവും ആയി സവിശേഷ ബന്ധം ഉള്ളത് ആയി നമുക്ക് മനസ്സില്‍ ആക്കാന്‍ കഴിയില്ല ! കാരണം ഈ നിലപാടിന്റെ പൂർതീകരണം എന്ന വണ്ണം ലോകത്തിന്റെ നാനാ തുറകളിൽ അവിടെ നില നില്ക്കുന്ന ഭരണ സംവിധാനത്തെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന് പറയാനും ഇവിടെ നില നില്ക്കുന്ന നിയമ വാഴ്ച്ചയെ ഞങ്ങള്‍ വിശ്വസിക്കുന്നില്ല എന്ന് പറയാനും സ്വന്തം ആയി ആയുധങ്ങള്‍ എടുത്ത് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉള്ള പരിശ്രമങളാണ് ഞങ്ങള്‍ നടത്തുക എന്ന് സൂചന നല്കുവാനും . . . അങ്ങനെ ഉള്ള ഗറില്ലാ ആക്രമണങ്ങള്‍ ക് പരിസരം ഒരുക്കാനും ശ്രമിച്ച ഗ്രൂപ്പുകളും വ്യക്തികളും പ്രസ്ഥാനങ്ങളും എല്ലാം ചരിത്രത്തിന്റെ വിവിധ ഘട്ടത്തില്‍ വളര്‍ന്നു വന്നിട്ട് ഉണ്ട് !
2.
19 ആം നൂറ്റാണ്ടിന്റെ അവസാനം ധൈഷണിക യൂറോപ് അനാർക്കിസത്തിന്റെ ലഹരിയില്‍ ആയിരുന്നു :" Anarchi"എന്ന ഇംഗ്ലീഷ് വാക്ക് .....അധവാ അരാജകത്വം എന്ന് നമ്മള് മലയാളത്തിലേക് പരിഭാഷപ്പെടുത്തുന്ന പദം . . . Anarchos എന്ന ഗ്രീക് പദത്തിൽ നിന്നാണ് ഉല്‍ഭവിക്കുന്നത് !അനാർകോസ് എന്ന് പറഞാല്‍ . . . ഒരു നേതാവോ . . ഭരണാധികാരിയോ ഇല്ലാത്ത അവസ്ഥ എന്ന് അർഥം !
ഒരു ഭരണാധികാരിയും ഒരു ഭരണകൂടവും ഒരു വ്യവസ്ഥാപിതമായ നിയമ സംവിധാനവും ഉണ്ടാകുന്നത് മനുഷ്യ സ്വാതന്ത്ര്യതിന് തടസ്സം ആണ് എന്നും ഭരണകൂടങ്ങള്‍ ഒന്നും ഇല്ലാത്ത അവസ്ഥ ആണ് ഭൂമിയില്‍ സംജാതം ആകേണ്ടത് എന്നും സിദ്ധാന്തിച്ച് കൊണ്ടു കടന്ന് വന്ന രാഷ്ട്രീയ തത്വ ശാസ്ത്രം ആയിരുന്നു " അനാർക്കിസം " !!!!!!ആ . . . അനാർക്കിസം 19 ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ യൂറോപ്പിനെയും അമേരിക്കയും റഷ്യയെയും എല്ലാം ജാഗരം കൊള്ളിച്ചതായി കാണാന്‍ കഴിയും : അനാർകിസ്റ്റുകള് ആണ് വ്യത്യസ്ത ഭീകര പ്രസ്ഥാനങ്ങള്‍ രൂപീകരിച്ചു കൊണ്ടു പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ റഷ്യയിൽ അവിടെ ഉണ്ടായിരുന്ന സാർ ചക്രവർത്തിമാരെ ഉൻമൂലനം ചെയ്യാന്‍ പദ്ധതികള്‍ തയ്യാറാക്കിയത് !
" പ്രൊപഗൻഡ ഓഫ് ഡീഡ്സ് " എന്ന് ആയിരുന്നു അവർ അവരുടെ തത്വ ശാസ്ത്രത്തെ സ്വയം വിളിച്ചത് !സുന്ദരമായ ആശയങ്ങള്‍ പറഞ്ഞ് നടക്കൽ അല്ല അത് പ്രാവർത്തികമാക്കുകയാണ് വേണ്ടത് , ഗവണ്മെന്റ് ഇല്ലാത്ത ഒരു ലോക സാഹചര്യം ആണ് വേണ്ടത് എന്ന് ഒരു ബുദ്ധി ജീവി വർത്തമാനം കണക്കെ പറഞ്ഞ് നടക്കുന്നതിന് പകരം നിലവില്‍ ഉള്ള ഭരണാധികാരികളെ കൊലപ്പെടുത്തി മാതൃക ആകുകയാണ് നാം ചെയ്യേണ്ടത് എന്ന് സിദ്ധാന്തിച്ച അനാർകിസ്റ്റ് ബുദ്ധി ജീവികളുടെ അനുയായികള്‍ സാറിസ്റ്റ് റഷ്യയിൽ . . . . സാർ അലക്സാണ്ടർ രണ്ടാമന് ചക്രവർതിയെ അതി ക്രൂരമായി കൊലപ്പെടുത്തുകയും അതിനെ തുടര്‍ന്ന് സാറിസ്റ്റ് റഷ്യയിൽ നിരന്തരമായ ഭീകരാക്രമണങ്ങള്‍ക്കും ബോംബ് ആക്രമണങ്ങള്കും വ്യക്തികള്‍ ക് എതിരായ കയ്യേറ്റങ്ങള്കും മുതിരുകയുണ്ടായി !
3.
20 ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നമ്മള് ഇത് പോലെയുള്ള മനോഭാവങ്ങളെ ആറ്റിറ്റ്യൂഡ്കളെ വീണ്ടും വീണ്ടും കണ്ട് മുട്ടുന്നു : 19 ആം നൂറ്റാണ്ടില്‍ ഉണ്ടായ ചിന്തകളുടെ തുടർച്ച എന്ന നിലക്ക് ആണ് 1917 ല്‍ റഷ്യയിൽ ബോള്‍ഷെവിക് വിപ്ലവം ഉണ്ടാകുന്നത് ! കാള്‍ മാർക്സിന്റെയും ഏംഗൽസിന്റെയും എല്ലാം ചുമന്ന അക്ഷരങ്ങള്‍ക് ജീവൻ നല്കി 'ലെനിനിന്റെ ' നേതൃത്വത്തില്‍ റഷ്യയിൽ ഉണ്ടായ വിപ്ലവം !!!!!!!!! അതിന്റെ എല്ലാം ഫൌണ്ടേഷൻ ഇതേ മനോഭാവം ആയിരുന്നു !മനുഷ്യന് അനുഭവിച്ച് കൊണ്ടിരിക്കുന്ന അനീതിയുടെ റൂട്ടുകള്‍ സ്ഥിതി ചെയ്യുന്നത് നില നില്ക്കുന്ന ഭരണവ്യവസ്ഥിതിയിലും അതിന്റെ പ്രത്യയ ശാസ്ത്രതിലും ആണെന്നും ആ ഭരണ വ്യവസ്ഥിതിയെ ഒരു സായുധ കലാപം വഴി അട്ടിമറിച്ച് കൊണ്ടു കുറ്റമറ്റ ഒരു ഭരണക്രമം വാർത്ത് എടുക്കണം എന്നുമൊരു സിദ്ധാന്തം !!! ആ സിദ്ധാന്തം അവരുടെ വീക്ഷണതിൽ "കമ്യൂണിസം " ആയിരുന്നു !
3.
ആ കമ്യൂണിസതിന് സായുധ വിപ്ലവം വഴി കളം ഒരുക്കിയ ആളുകള്‍ അത് വ്യത്യസ്തങ്ങളായ നാടുകളിലേക്ക് കയറ്റി അയക്കാന്‍ ഉള്ള പരിശ്രമം നടത്തി !അതിനെ തുടര്‍ന്ന് ഉണ്ടായ അതിന്റെ ഭാഗം ആയി ഉല്പ്പ്പന്നം ആണ് '' നെക്സലിസം " !!!!!നെക്സലിസം ശ്രമിച്ചത് തീര്‍ച്ചയായും വ്യത്യസ്ത കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പിന്തുണയോട് കൂടി ചെറുപ്പക്കാരെ വിപ്ലവത്തിന്റെ വഴിയിലേക് കൊണ്ടു പോകാനും ആയുധങ്ങള്‍ ഉപയോഗിച്ച് ഭരണകൂടങ്ങളെ അട്ടിമറിക്കാനും അങ്ങനെ ഭരണകൂടങ്ങളെ വിച്ഛേദിച്ച ശേഷം തൽസ്ഥാനത്ത് കമ്യൂണിസത്തെ പ്രതിഷ്ടിക്കാനും ആയിരുന്നു ! കമ്യൂണിസ്റ്റ് ഭരണകൂടം സ്ഥാപിക്കാൻ വർഗ ശത്രുവിന്റെ ഉൻമൂലനം നടക്കണം എന്നും ആ ഉൻമൂലനതിന് നമ്മള് നിയമം കയ്യില്‍ എടുക്കണം എന്നും ആയുധങ്ങള്‍ സമാഹരിക്കണം എന്നും എല്ലാം ഉള്ള സിദ്ധാന്തങ്ങള്‍ !!!!
അത്തരം സിദ്ധാന്തങ്ങള്കു ചുക്കാൺ പിടിച്ച " ചെഗുവേരയെ " പോലുള്ള ആളുകള്‍ ഇവിടെ നമ്മുടെ ചുവരുകളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇവിടെ ഉള്ള " ഇങ്ക്വിലാബുകള്ക് " ആവേശം ആയി എന്നും പറയുമ്പോള്‍ . . . . നിയമം കയ്യില്‍ എടുത്ത് കൊണ്ടുള്ള സായുധ വിപ്ലവങ്ങള്‍ അതിന്റെ ലക്ഷ്യങ്ങള്‍ സുന്ദരമായ വാക്കുകളിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എങ്കില്‍ . . . ബുദ്ധി ജീവികള്‍ എന്ന് അറിയപ്പെടുന്ന ആളുകള്‍ക്ക് ഇടയില്‍ പോലും സ്വീകാര്യത നേടി . . എന്ന് തന്നെ ആണ് അതിന്റെ അർഥം !!!!!!അതിന്റെ അനുരണനങ്ങളെ ഇപ്പോഴും നാം അനുഭവിച് കൊണ്ടു ഇരിക്കുന്നു :
ഇന്ത്യന്‍ ഹോം ഡിപ്പാർട്ട്മെന്റിന്റെ കണക്കുകള്‍ അനുസരിച്ച് . . . ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീകര ഭീഷണി . . . മീഡിയ നമുക്ക് പറഞ്ഞ് തരുന്ന മുസ്ലിം ചുവയുള്ള "പേരുകളിൽ "ഒന്നും അല്ല ! മറിച്ച് . . ഇന്ത്യയുടെ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്ന് ഉള്ള " മാവോയിസ്റ്റുകളിൽ "' നിന്ന് ആണ് . . . ഭീകരവാദികളിൽ നിന്ന് ആണ്!!!!!ഒരു മതത്തിന്റെയും പിന്തുണ ഇല്ലാതെ ശുദ്ധമായ ഭൌതിക വാദത്തിന്റെ അടിത്തറയിൽ പരിശ്രമിച് കൊണ്ടു ഇരിക്കുന്ന ആളുകള്‍ !!!!!! വേറേ രീതിയിലും ഇതേ കാലഘട്ടത്തില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ഉണ്ടായി !!
4.
അയർലൻഡ് !!!!! 20 ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടൺ ഭരിച്ചിരുന്ന ഒരു പ്രവിശ്യ ആയിരുന്നു : ബ്രിട്ടീഷ് കാരിൽ നിന്നും ഉള്ള വിമോചനം തേടി കൊണ്ടു റോമൻ കാത്തലിക്കുകള് ആയ ഐറിഷ് പൗരൻമാർ രൂപീകരിച്ച Irish Republican Club പോലുള്ള പ്രസ്ഥാനങ്ങള്‍! അതിന് കാലാനുസാരങള് സംഭവിച്ചു : 1920 കളിൽ അയർലൻഡിന്റെ ഭൂരിപക്ഷം പ്രദേശങ്ങളില്‍ നിന്നും ബ്രിട്ടീഷുകാര്‍ പിൻവാങ്ങുകയും അവിടെ IRISH REPUBLIC രൂപപ്പെടുകയും ചെയ്തു ! എന്നാല്‍ അയർലാൻഡിൻറ്റെ വടക്ക് ഭാഗത്ത് ഉള്ള NORTHERN IRELAND എന്ന് വിളിക്കപ്പെടുന്ന ആ പ്രദേശം യുണൈറ്റഡ് കിങ്ഡത്തിന്റെ ( UK ) ഭാഗം ആയി തന്നെ നില നിന്നു!!!!!NORTHERN IRELAND ന് കൂടി വിമോചനം ആവശ്യപ്പെട്ടു കൊണ്ടു സ്വയം വിപ്ലവകാരികള്‍ എന്ന് വിശേഷിപിച് കൊണ്ടു കാത്തലിക് ക്രൈസ്തവർ രൂപം കൊടുത്ത ഭീകര പ്രസ്ഥാനം ആണ് IRISH REPUBLICAN ARMY ( I.R.A) !!!പിന്നീട് ആ ഭീകര പ്രസ്ഥാനത്തിന് അനേകം ഓഫ് ഷൂട്ട്സ് . . . ( Off shoots ) ഉണ്ടായി !!! അവർ ബ്രിട്ടണിന്റെ സ്വൈര്യവും സമാധാനവും കെടുത്തി . . നിരന്തരം ബോംബ് ആക്രമണങ്ങള്‍ സംഘടിപ്പിച്ച് കൊണ്ടു ഇരുന്നു . . . !! ഒരു നൂറ്റാണ്ട് നിന്ന ഈ ഭീകര പ്രസ്ഥാനം ഇപ്പോഴും ആക്രമണങ്ങള്‍ തുടരുന്നു !!!
5.
1948 ല്‍ ആണ് ഇസ്രയേല്‍ എന്ന് പറയുന്ന ഒരു രാഷ്ട്രം ലോക ഭൂപടത്തിൽ പ്രത്യക്ഷപ്പെടുന്നത് ! 1920 കളിലും 30 കളിലും 40 കളിലും . . . പലസ്തീൻ ഒരു ബ്രിട്ടീഷ് മാൻഡേറ്റ് ആണ് !! ബ്രിട്ടീഷ് അധികാരത്തില്‍ ഇരിക്കുന്ന ഭൂ പ്രദേശം ആണ്! ഈ . . പാലസ്തീനിലേക് 20 കളിലും 20 കളിലും എല്ലാം വ്യാപകമായ ജൂത കുടിയേറ്റം ഉണ്ടായി !!! ജൂത കുടിയേറ്റങ്ങളെ പ്രചോദിപ്പിക്കുവാൻ വേണ്ടി വംശീയവും മതപരവുമായ ഒരുപാട് സിദ്ധാന്തവൽകരണങ്ങള് നടന്നു! ബൈബിള്‍ പഴയ നിയമങ്ങളിൽ നിന്നും തല്മൂദുകളിൽ നിന്നും എല്ലാം വചനങ്ങള്‍ ഉദ്ദരിച് കൊണ്ടു ഇസ്രയേല്യരുടെ വാഗ്ദത്ത ഭൂമി ആണ് പാലസ്തീൻ എന്നും ആ ഭൂമിയിലേക് ലോകത്തിലെ നാനാ ഭാഗങ്ങളിൽ നിന്നും ഉള്ള ജൂതൻമാർ മടങ്ങി പോകണം എന്നും അവിടെ മതാധിഷ്ടിതവും വംശാധിഷ്ടിതവും ആയ ഒരു രാഷ്ട്രം സ്ഥാപിക്കണംഎന്ന നിലക്കുമുള്ള ആഹ്വാനങ്ങള്‍!!! അതിന്റെ ഫലമായി പലസ്തീനിൽ തിങ്ങി പാർക്കുന്ന അറബികളുടെ ഇടയിലേക് ജൂത കുടിയേറ്റം ഉണ്ടാകുകയും പതിയെ പതിയെ അത് വിസ്തൃതമാകുകയും ചെയ്തു !!!!ഈ ജൂത കുടിയേറ്റം ഉണ്ടായ ഉടനെ ജൂതൻമാർക് പ്രത്യേകം ആയ ഒരു രാഷ്ട്രം . . . മതപരവും വംശീയവും ആയ രാഷ്ട്രം . . എന്ന ലക്ഷ്യം മനസ്സില്‍ ഉണ്ടായിരുന്ന ആളുകള്‍ ചെയ്തത് ഭീകര പ്രസ്ഥാനങ്ങള്‍ രൂപീകരിക്കുക എന്നത് ആയിരുന്നു !!!" ഹഗന " എന്ന പേരില്‍ ജൂത കുടിയേറ്റത്തിൻറ്റേ തുടക്കത്തില്‍ തന്നെ രൂപീകരിക്കപ്പെട്ട ശാഖകള്‍ ! ആ ശാഖകളിൽ ആയുധങ്ങള്‍ സമാഹരിക്കപ്പെടുകയും വളരെ കൃത്യമായി മത സിദ്ധാന്തങ്ങള്‍ ഉപയോഗപ്പെടുത്തി കൊണ്ടു തന്നെ അവർ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു !!
" ഹഗന " ക് തീവ്രത പോരാ എന്ന് പറഞ്ഞ് കൊണ്ടു ആണ് " മെറ്റ് ഹഗന" എന്ന പേരില്‍ അതിനെക്കാൾ തീവ്രത കൂടിയ ജൂത കുടിയേറ്റ ഭീകര പ്രസ്ഥാനങള് ഉണ്ടായത് !അതിനും തീവ്രത പോരാ എന്ന് പറഞ്ഞ് കൊണ്ടു " ഇർഗുനയെ " പോലുള്ള ഭീകര പ്രസ്ഥാനങള് ഉണ്ടായി !
അതിനും തീവ്രത പോരാ എന്ന് വാദിച്ച് കൊണ്ടും വളരെ ക്രൂരമായ പദ്ധതികള്‍ നാം ആവിഷ്കരിക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ടു ആണ് " സ്റ്റേൺഗാംഗ്" എന്ന് ഇംഗ്ളീഷില്‍ വിളിക്കപ്പെട്ട ജൂത ഭീകര പ്രസ്ഥാനങ്ങള്‍ ഉണ്ടായത് !!!!ഈ ഭീകര പ്രസ്ഥാനങ്ങള്‍ അവിടെ നിരന്തരം ആയ ഭീകര ആക്രമണങ്ങള്‍ നടത്തി കൊണ്ടിരുന്നു : അവർ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ആക്രമിച്ചു ! ബ്രിട്ടീഷ് ഓഫീസുകളെ ആക്രമിച്ചു : അറബികളെ ആക്രമിച്ചു , അറബികളുമായ നല്ല ബന്ധം പുലർത്തുന്നു എന്ന് അവർ കരുതിയ ജൂതൻമാരെ പോലും ആക്രമിച്ചു !!!
1946 ല്‍ King David Hotel എന്ന് അറിയപ്പെടുന്ന അന്നത്തെ പലസ്തീൻ ബ്രിട്ടീഷ് ഭരണ കേന്ദ്രത്തില്‍ വളരെ ഭീകരമായ ഒരു ബോംബ് സ്ഫോടനം അവർ നടത്തി!!! ചരിത്രത്തിലെ ഏറ്റവും പ്രഖ്യാപിതമായ ആദ്യ കാല ബോംബ് സ്ഫോടനങളിൽ ഒന്നാണ് അത് എന്ന് പറയാം!!!ഈ ഭീകര പ്രസ്ഥാനങള് വഴി ബ്രിട്ടീഷ് ഗവണ്മെന്റ് ന് മുകളില്‍ സമ്മർദം ചെലുത്തിക്കൊണ്ട് തങ്ങള്‍ ഉദ്ദേശിക്കുന്ന ഒരു ജൂത രാഷ്ട്രം സൃഷ്ടിക്കുക ആയിരുന്നു അവരുടെ ലക്ഷ്യം !!!!!!!!! പിൽകാലത് ഇസ്രയേല്‍ എന്ന ജൂത രാഷ്ട്രം ആ രാഷ്ട്രത്തിന്റെ അമരത്ത് അവരോധിക്കപ്പെട്ട പലരും ഈ പറയപ്പെട്ട ജൂത ഭീകര പ്രസ്ഥാനങ്ങളില്‍ പലതിന്റെയും തലപ്പത്ത് ഉണ്ടായിരുന്നവർ ആയിരുന്നു എന്നത് കേവലമായൊരു സത്യം ആണ് !
6.
ശ്രീലങ്കയൽ 1960 കളുടെ ആരംഭത്തിൽ തന്നെ L.T.T.I ഭീകരരെ പറ്റി കേട്ടു തുടങ്ങുന്നു . . . . Ltti ശ്രീലങ്കയിൽ ഒരു സ്വതന്ത്ര തമിഴു രാഷ്ട്രം സ്ഥാപിക്കണം എന്ന ലക്ഷ്യത്തോട് കൂടി വന്നവരാണ് !!! അതിന് വേണ്ടി രൂപം കൊണ്ട ഈ പ്രസ്ഥാനം . . ഭീകരവാദത്തിന്റെ രൂപം തന്നെ മാറ്റി എഴുതി !ആദ്യമായി ആത്മഹത്യാ . . . ബോംബുകള്‍ ആയി ( Suicide Bombs ) സ്വയം പൊട്ടിത്തെറിച്ചും പിടിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാൽ സയനൈഡ് എന്ന മാരക വിഷം കഴിച്ച് പിടി കൊടുക്കാതെയും ഭീകരാക്രമണങള് നടത്തുന്നത് ലോകം കണ്ടു !!മുൻ ഇന്ത്യന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയും ഇവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു !!!
7.
ഭീകരത ഇന്ത്യയിലെക്കും വ്യാപിച്ചു : ഇന്ത്യ റിപ്പബ്ലിക്ക് ആയ ഉടനെ തന്നെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രശ്നങ്ങള്‍ തുടങ്ങി!!! ഇന്ത്യ എന്ന് പറയുന്ന ദേശ രാഷ്ട്രത്തിന്റെ ഭാഗം ആയി നില്ക്കാൻ ഞങ്ങള്ക് കഴിയില്ല എന്നും . . ഞങ്ങള്ക് സ്വതന്ത്രമായ രാഷ്ട്രങ്ങളായി വിഘടിച് പോകണം എന്നും ആവശ്യപ്പെട്ടു കൊണ്ടു ദേശീയ വിഘടന വാദപരമായ സ്വഭാവം ഉണ്ടായിരുന്ന പ്രസ്ഥാനങ്ങള്‍ !!! ആ ഭീകര പ്രസ്ഥാനങ്ങള്‍ ദേശ രാഷ്ട്രങ്ങളുടെ ആവിർഭാവത്തോട് കൂടി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിട്ടുണ്ട് :വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ നാഗാലാൻഡിൽ ഇന്ത്യ സ്വതന്ത്രമായ ഉടനെ തന്നെ നാഗാലാൻഡ് ക്രൈസ്തവരുടെ നേതൃത്വത്തില്‍ ഇതേ രീതിയില്‍ ഉള്ള ഭീകര പ്രസ്ഥാനങള് ഉണ്ടായി !!!ആസാമിൽ ഉള്‍ഫ ഭീകര പ്രസ്ഥാനം ഉണ്ടായി! ആസമിൽ നിന്നും തന്നെ ബോഡോ തീവ്രവാദികള്‍ ഉണ്ടായി! ഇവരെല്ലാം തീര്‍ച്ചയായും ഹിന്ദുക്കള്‍ ആയിരുന്നു :
ത്രിപുരയിൽ ത്രിപുരയെ വേറിട്ട സംസ്ഥാനം ആക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടു ഭീകര പ്രസ്ഥാനം ഉണ്ടായി!! അതിന്റെ തലപ്പത്ത് ഹിന്ദുക്കള്‍ ആയിരുന്നു ! അവിടെ ഇരകള്‍ ക്രൈസ്തവർ ആയിരുന്നു !!!മണിപ്പൂറിൽ ഇതേ പോലെ തന്നെ ഭീകര പ്രസ്ഥാനങള് ഉണ്ടാകുന്നു : ഇന്ത്യയുടെ നോർത്- ഈസ്റ്റേൺ . . . സംസ്ഥാനങള് ,,,,, ആ സംസ്ഥാനങ്ങള്‍ ഭീകരതയുടെ ഒരു ഹബ്ബ് ആയി മാറുകയും അവിടെ എല്ലാം ഈ രീതിയില്‍ ചിന്തിക്കുന്ന സംസ്ഥാനങ്ങള്‍ വ്യാപകം ആകുകയും ജൻമം എടുക്കുകയും ചെയ്തു !!!
പഞ്ചാബിൽ എന്താണ് 1980 കളിൽ സംഭവിച്ചത് ? പഞ്ചാബിനെ സ്വതന്ത്രം ആയ ഭൂപ്രദേശം ആക്കണം എന്ന ആഹ്വാനവും ആയി കടന്ന് വന്നത് സിക്ക് തീവ്രവാദികള്‍ ആയിരുന്നു !!!
അവർ സിക്ക് തീവ്രവാദ പ്രസ്ഥാനങളുണ്ടാക്കി! അതിന്റെ ഒളി സങ്കേതമായി അമൃതസറിലെ സുവർണ്ണ ക്ഷേത്രം ( Golden Temple) മാറുന്നു എന്ന് ആരോപിച്ച് കൊണ്ടാണ് ഇന്ത്യന്‍ ഭരണകൂടം അവിടേക്ക് സൈനിക നീക്കം നടത്തിയത് !!! അതിന് ബലി കൊടുക്കേണ്ടി വന്നത് ഇന്ത്യന്‍ പ്രധാന മന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധിയുടെ ജീവൻ ആയിരുന്നു !! തീവ്രവാദികള്‍ ഇന്ദിരയുടെ ബോഡി ഗാർഡുകളെ വെച്ചു തന്നെ ജീവൻ എടുത്തു !!!

No comments:
Post a Comment