11.10.2017

കഅബയും വിഗ്രഹാരാധനയും ( Part 1 )


എന്താണ് കഅബ ? 
______________________
പ്രവാചകൻ ആയ ഇബ്രാഹിമും മകൻ ഇസ്മായെലും  ചേര്‍ന്ന് ഭൂമിയില്‍ അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി മെക്കയിൽ പണി കഴിപ്പിച്ച ഭവനം ആണ് കഅബ ! പ്രപഞ്ചനാഥനെ മാത്രം ആരാധിക്കാന് വേണ്ടി ഭൂമിയില്‍ ആദ്യ മായി സ്ഥാപിക്കപ്പെട്ട ആരാധനാലയം എന്നതാണ് പരിശുദ്ധ കഅ്ബയുടെ മഹത്വമെന്ന് വിശുദ്ധ ഖുര്ആനില് (3:96) വ്യക്തമാക്കിയിട്ടുണ്ട്.


കഅബയിലേക് തിരിഞ്ഞു  പ്രാർഥിക്കുന്നത് അത് വിഗ്രഹം ആയതു കൊണ്ടല്ല
____________________________

ലോക മുസ്ലീങ്ങള്‍ക് ആയി പ്രാർധനക് ഉള്ള ഏകീകൃതമായ ദിശ (direction) ആയത് കൊണ്ടാണ് :
ലോകരക്ഷിതാവിനെ മാത്രം ആരാധിക്കാനുള്ള സങ്കേതമെന്ന നിലയില് ആ ഭവനത്തോട് അവര്ക്കുള്ളത് ആദരവാണ്, ആരാധനയല്ല.
ഒരാള് കഅബയിലേക് തിരിഞ്ഞു എന്ന കാരണം കൊണ്ടു മാത്രം അയാള്‍ സൻമാർഗിയോ (virtuous) എന്തൊ വലിയ പുണ്യം ചെയ്ത വ്യക്തിയോ ഒന്നും ആകുന്നില്ല. താഴെ ഉള്ള വചനം കൃത്യമായി ഈ കാര്യം പഠിപ്പിക്കുന്നു : 

002 : 177 നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം : എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ത്ഥന (നമസ്കാരം) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍.‎


കഅബയും കറുത്ത കല്ലും ഒക്കെ ഒരു വിഗ്രഹവും അതിനെ ആണ് മുസ്ലീങ്ങള്‍ ആരാധിക്കുന്നതും എങ്കില്‍ 
മുസ്ലീങ്ങള്‍ ക് മറ്റു പ്രാർധനാ ഡയറക്ഷൻ നല്കുമായിരുന്നില്ല !
___________________________________
എന്നാല്‍ നമുക്ക് അറിയാം :
മുസ്ലീങ്ങള്‍ ആദ്യ കാലത്ത് നീണ്ട പതിനേഴു മാസ കാലം തിരിഞ്ഞു പ്രാർധന നടത്തിയത് കഅബയിലേക് ആയിരുന്നില്ല ,മറിച്ച് ജറുസലേമിലെ സോളമൻ പണി കഴിപ്പിച്ച വിശുദ്ധ ദേവാലയം നിന്നിരുന്ന അതേ ദിഷയിലേക്ക് തിരിഞ്ഞു ആണ് നമസ്കരിച്ചിരുന്നത് എന്ന് :
(Sahih Muslim 527 Book 5, Hadith 20 USC-MSA web (English) reference: Book 4, Hadith 1075)
കഅബയിലേക് തിരിഞ്ഞു ഉള്ള പ്രാർധന വിഗ്രഹ ആരാധന  ആണെങ്കില്‍ 
ജറു സലേമിലെക് തിരിഞ്ഞു പ്രാർധന നടത്തലും വിഗ്രഹാരാധന ആണെന്നാണ്  അല്പ്പം എങ്കിലും ഉളുപ് ഉണ്ട് എങ്കില്‍ മിഷനറികള് പറയേണ്ടത് :
പക്ഷേ പറയില്ല ! കാരണം ഇവരുടെ യേശു അടക്കം ഉള്ള മഹാൻമാർ ഒക്കെ അവിടെക് തിരിഞ്ഞാണ് പ്രാർധിച് കൊണ്ടിരുന്നത് :
അത് എങാനും വിഗ്രഹാരാധന ആണെന്ന് പറഞ്ഞ് പോയാല്‍ മൊത്തത്തില്‍ കുടുങും എന്ന് പറയാതെ തന്നെ അറിയുമല്ലോ ?
( വിശദമായി തെളിവുകള്‍ പിന്നീട് തരാം )

അത് മാത്രമല്ല ഒബ്ലിഗേറ്ററി അല്ലാത്ത
വോളൻറ്ററി പ്രാർധനകളിൽ
( Nafl )
ഏതു ഡയറക്ഷനിലേക് തിരിഞ്ഞും പ്രാർധന നടത്താം കഅബയിലേക് തന്നെ തിരിയേണ്ടതില്ല എന്ന് പ്രവാചകൻ തന്നെ കാണിച്ച് തരുന്നു!
ഹദീസ് കാണുക :

ﺑﺎﺏ ﺟَﻮَﺍﺯِ ﺻَﻼَﺓِ ﺍﻟﻨَّﺎﻓِﻠَﺔِ ﻋَﻠَﻰ ﺍﻟﺪَّﺍﺑَّﺔِ ﻓِﻲ ﺍﻟﺴَّﻔَﺮِ ﺣَﻴْﺚُ ﺗَﻮَﺟَّﻬَﺖْIbn 'Umar reported that the Messenger of Allah ( ﷺ ) used to say Nafl prayer on (the back of) his camel in whatever direction it took him.ﺣَﺪَّﺛَﻨَﺎ ﻣُﺤَﻤَّﺪُ ﺑْﻦُ ﻋَﺒْﺪِ ﺍﻟﻠَّﻪِ ﺑْﻦِ ﻧُﻤَﻴْﺮٍ، ﺣَﺪَّﺛَﻨَﺎ ﺃَﺑِﻲ، ﺣَﺪَّﺛَﻨَﺎ ﻋُﺒَﻴْﺪُ ﺍﻟﻠَّﻪِ، ﻋَﻦْ ﻧَﺎﻓِﻊٍ، ﻋَﻦِ ﺍﺑْﻦِ ﻋُﻤَﺮَ، ﺃَﻥَّ ﺭَﺳُﻮﻝَ ﺍﻟﻠَّﻪِ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻛَﺎﻥَ ﻳُﺼَﻠِّﻲ ﺳُﺒْﺤَﺘَﻪُ ﺣَﻴْﺜُﻤَﺎ ﺗَﻮَﺟَّﻬَﺖْ ﺑِﻪِ ﻧَﺎﻗَﺘُﻪُ . Reference
: Sahih Muslim 700 a
In-book reference
: Book 6, Hadith 41
USC-MSA web (English) reference
: Book 4, Hadith 1497
(deprecated numbering scheme)

പ്രവാചകൻ ഖൈബർ ലേക് തിരിഞ്ഞു നമസ്കരിച്ചു :

Ibn 'Umar reported:I saw the Messenger of Allah ( ﷺ ) praying (Nafl prayer) on a donkey's back while his face was turned towards Khaibar. ( Sahih Muslim , Book 6, Hadith 45)

'Abdullah b. Dinar reported on the authority of Ibn 'Umar that the Messenger of Allah ( ﷺ ) used to observe prayer on his ride (no matter) in which direction it had its face turned. 'Abdullah b. Dinar said that Ibn 'Umar used to do like that.  (Sahih Muslim , Book 4, Hadith 1503)


  • മുസ്ലീങ്ങള്‍ കഅബയെ ആണ് ആരാധിക്കുന്നത് എന്നും അല്ലാഹു കഅബ എന്ന വിഗ്രഹത്തിൽ കുടി ഇരിക്കുന്ന ദൈവം ആണെന്നും  ഉള്ള പൊള്ള വാദങള് താഴെ നല്‍കുന്ന വിശുദ്ധ ഖുറാൻ ആയത്തിലൂടെ വീണ്ടും പൊളിയുന്നു: 

002:115
കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേത് തന്നെയാകുന്നു. നിങ്ങള്‍ എവിടേക്ക് തിരിഞ്ഞ് നിന്ന് പ്രാര്‍ത്ഥിച്ചാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ടായിരിക്കും. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും സര്‍വ്വജ്ഞനുമാകുന്നു.

ബൈബിളിലേ പ്രവാചകരും ദൈവ ഭക്തരും വിശുദ്ധ ദേവാലയത്തെ നോക്കി ആണ് നമസ്കരിച്ചത്
എന്നതിനു ബൈബിളിൽ നിന്നും തന്നെ തെളിവുകള്‍ തരാം : 

വിശുദ്ധ ദേവാലയത്തേ നോക്കി നമസ്കരിക്കുന്നത്
വിഗ്രഹാരാധന ആണെന്ന് മിഷനറികള്ക് വാദം ഉണ്ടോ ?

  • പ്രവാചകനായ ദാവിദ് ദൈവത്തിന്റെ വിശുദ്ധ ദേവാലയത്തെ നോക്കി ആണ് നമസ്കരിച്ചിരുന്നത്എന്നതിനു ദാവിദിന്റെ തന്നെ സങ്കീർത്തനം സാക്ഷി (Pslam 138:2) (Psalm 5:7)(Psalm 28:2)
( Psalm  138 :2 )
ഞാൻ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിന്നു സ്തോത്രം ചെയ്യും. നിന്റെ നാമത്തിന്നു മീതെ ഒക്കെയും നീ നിന്റെ വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു.

  • ദാവിദിന്റെ മകനും തന്റെ പുത്രൻ ആണ് എന്ന് ദൈവം വിശേഷിപ്പിച്ച രാജാവായ സോളമൻവിശുദ്ധ ദേവാലയത്തിന് അഭിമുഖം ആയി നിന്ന് പ്രാർഥിച്ചു എന്നതിനു സോളമന്റെ തന്നെ സാക്ഷ്യം (1king 8:44)

  •  പ്രവാചകനായ ദാനിയേല്തന്റെ ജീവിതത്തിലെ അസന്നിഗ്ധ ഘട്ടത്തില് 3 തവണയും അതിനു മുന്നേ എല്ലായ്പ്പോഴുംവിശുദ്ധ ദേവാലയം ഇരിക്കുന്ന ദിശയിലേക്ക് തിരിഞ്ഞു ആണ് പ്രാർഥിച്ചിരുന്നത് എന്നതിന് ദാനിയേലിന്റെ തന്നെ സാക്ഷ്യം (Book of Daniel 6:10)


  • യോനാ പ്രവാചകൻ അഗാധ സമുദ്രത്തിലെ കടലാനയുടെ വയറ്റില് കുടുങുകയും അവിടെ വെച്ചു അദ്ദേഹം നടത്തിയ പ്രാർഥനയും ശ്രദ്ധേയമാണ്. ആ അപകടരമായ സന്ദര്ഭത്തില് പോലും യോനയുടെ ഏറ്റവും വലിയ ദുഖം എന്താണ് വെച്ചാല് ഞാന് എങ്ങനെ ഇനി കർത്താവിന്റെ വിശുദ്ധ മന്ദിരത്തിലേക്ക് "നോക്കും"എന്നതായിരുന്നു !
ഇതില് നിന്ന് തന്നെ
വിശുദ്ധ ദേവായത്തിലേക് തിരിഞ്ഞു പ്രാർഥിക്കുന്നതിന്റെ പ്രാഥാന്യം മനസ്സില് ആക്കാം !!

ഞാന് ആ പ്രാർധന വചനം സഹിതം താഴെ കൊടുക്കുന്നു :
(Jonah 2:4)അങയുടെ സന്നിധിയില് ഞാന് നിഷ്കാസിതൻ ആയിരിക്കുന്നുഅങയുടെ "വിശുദ്ധ മന്ദിരത്തിലേക്ക് ഞാന് ഇനി എങ്ങനെ നോക്കും???
(Jonah 2:7)എന്റെ ജീവൻ മരവിച്ചപ്പോള്ഞാന് കർത്താവിനെ ഓർത്തു,എന്റെ പ്രാർഥന "അങയുടെ വിശുദ്ധ മന്ദിരത്തിലെത്തി"

മുസ്ലിംകൾ കഅബയെ  പ്രദക്ഷിണം നടത്തുന്നതു , വിഗ്രഹാരാധകരായ  അറബികളുടെ ആചാരം ആണോ ? 
_________
വിശുദ്ധ ദേവാലയത്തെ പ്രദക്ഷിണം ചെയ്യൽ  (അറബിക് :തവാഫ് )
ഇബ്രാഹീം നബിയുടെ കാലത്ത് തന്നെ  അല്ലാഹു കല്പ്പിച്ച അനുഷ്ഠാനങ്ങളിൽ പെട്ടതാണ് : അല്ലാതെ പേഗൻ അറബികള് ഉണ്ടാക്കി എടുത്ത ആചാരം അല്ല!
വിശുദ്ധ ഖുർആൻ തന്നെ ഇക്കാര്യത്തില്‍ വെളിച്ചം വീശുന്നു :

00 2 :125 ആ ഭവനത്തെ  ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതുംഇബ്രാഹീം നിന്ന് പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര വേദിയായി സ്വീകരിക്കുക. ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്‍പന നല്‍കിയത്‌, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ് (ഭജന) ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വര്‍ക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു.


അധവാ ദേവാലയ പ്രദക്ഷിണവും നമസ്കാരവും ഒക്കെ
പ്രവാചകൻ ആയ ഇബ്രാഹിമിന് അല്ലാഹു നല്‍കിയ അനുഷ്ഠാന മുറകളാണ് :
ഈ അനുഷ്ടാനങള് ഇബ്രാഹിം നബിയുടെ അനുവാചകർ തുടര്‍ന്ന് പോരുകയും ചെയ്തു !
എന്നാല്‍ പിൽക്കാലത് ഏക ദൈവാരാധനയിൽ അധിഷ്ടിതമായ ഇബ്രാഹിമിന്റെ മാർഗത്തിലേക് പിൻ തലമുറകളിൽ നിന്നും വിഗ്രഹാരാധന സങ്കലനം ചെയ്യുകയും പേരിന് മാത്രം ഇബ്രാഹിമി ആചാരങളുടെ മാതൃകയിൽ വിഗ്രഹ പൂജ നടമാടുകയും ആണ് ചെയ്തത്‌ :

മുസ്ലീങ്ങള്‍ ഇബ്രാഹിം നബിയുടെ മാർഗത്തെ ആണ് അവലംബം ആക്കേണ്ടത് എന്ന് അല്ലാഹു പറയുന്നു :
(Quran 2 :130 ) ( 2 :135)
002 :135
നിങ്ങള്‍ യഹൂദരോ ക്രൈസ്തവരോ ആയാലേ നേര്‍വഴിയിലാകൂ എന്നാണവര്‍ പറയുന്നത്‌. എന്നാല്‍ നീ പറയുക: അതല്ല വക്രതയില്ലാത്ത ശുദ്ധമനസ്കനായിരുന്ന ഇബ്രാഹീമിന്റെ മാര്‍ഗമാണ് (പിന്‍പറ്റേണ്ടത്‌.) അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നില്ല :

ഇനി നമുക്ക് ബൈബിളിലേക് പോകാം
അവിടെ എന്താണ് എന്ന് കൂടി മിഷനറികള് അറിയണമല്ലോ ?
ദേവാലയ പ്രദക്ഷിണം  ബഹു ദൈവാരാധകരുടെ ആചാരം ആണെന്ന് ഇനിയും വാദം ഉണ്ടോ മിഷനറികള്ക് ? 
യെഹൂദൻമാർ  വിശുദ്ധഭവനം സ്ഥിതി ചെയ്യുന്ന സിയോണ്‍ മലയെ  പ്രദക്ഷിണം ചെയ്തിരുന്നതായി  കാണാം :

(Psalm 48 :9-12)ദൈവമേ, നിന്റെ മന്ദിരത്തിന്റെ മദ്ധ്യേ ഞങ്ങൾ നിന്റെ ദയയെക്കുറിച്ചു ചിന്തിക്കുന്നു.ദൈവമേ, നിന്റെ നാമംപോലെ തന്നേ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; നിന്റെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു.നിന്റെ ന്യായവിധികൾനിമിത്തം സീയോൻ പർവ്വതം സന്തോഷിക്കയും യെഹൂദാപുത്രിമാർ ആനന്ദിക്കയും ചെയ്യുന്നു.സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്‍വിൻ; അതിന്റെ ഗോപുരങ്ങളെ എണ്ണുവിൻ.

ഇപ്പോഴും യെഹൂദന്മാർ അവരുടെ സുക്കോത്ത് എന്ന്  വിളിക്കുന്ന  കൂടാരപ്പെരുന്നാളിനു  ,ജെറുസലേം ദേവാലയത്തെ  7 തവണ മുസ്ലീങ്ങള്‍ ഹജ്ജ് ചെയ്യുമ്പോള്‍ കഅബയെ ചുറ്റുന്ന പോലെ
ആന്റി- ക്ലോക്ക് വൈസിൽ  പ്രദക്ഷിണം ചെയ്യുന്നു!!

മിഷനറികള് ഇനിയും പറയുമോ ? അത് വിഗ്രഹാരാധന ആണെന്ന് ?
വിശുദ്ധ ഭവനം സ്ഥിതി ചെയ്യുന്ന സിയോൻ മലയെ  പ്രദക്ഷിണം ചെയ്യുന്നത്  യെഹൂദന്മാരുടെ കസ്റ്റം ആയി തുടർന്ന് വന്നിരുന്നു :'
യഹൂദരുടെ മൂന്നു തീർത്ഥാടകപ്പെരുന്നാളുകളിലൊന്നാണ്
സുക്കോത്ത് .
www.chabad.org/holidays/JewishNewYear/template_cdo/aid/757453/jewish/Hoshana-Rabbah.htm

കൂടാരപ്പെരുന്നാൾ അഥവാ ടാബർനാകിൾസ് ഉത്സവം (Feast of Tabernacle) എന്ന പേരിലും ഈ ആഘോഷം അറിയപ്പെടുന്നു.
യഹൂദകലണ്ടറിലെ ഏഴാമത്തെ മാസമായ തിഷ്റി 15-ന്ആരംഭിക്കുന്ന സുക്കോത്ത് ഏഴു ദിവസം നീണ്ടു നിൽക്കാറുണ്ട്.
7 ദിവസം കുടിലിൽ പാർത്തു  ആരാധന   നിർവഹിച്ച് 7 ആം ദിവസം ,യെഹൂദർ ദേവാലയത്തെ 7 തവണ Anti Clock ദിശയിൽ  പ്രദക്ഷിണം ചെയ്യുന്നു.  സുക്കൊത്തിന്റെ 7 ആം നാളിനെ
ഹോഷാനാ  റബ്ബാ ("Great Hoshana/)
എന്ന് ആണ് വിളിക്കുന്നത് !
ഇവിടെ നിന്നും വായിക്കുക :
https://en.m.wikipedia.org/wiki/Hoshana_Rabbah

മുസ്ലീങ്ങള്  ഹജ്ജില് 7 തവണ കഅബാലയത്തെ  പ്രദക്ഷിണം ചെയ്യുന്നതു മാത്രം എങ്ങനെ ആണ് വിഗ്രഹാരാധന ആകുന്നത് ? 
അപ്പോള്‍ പറഞ്ഞ് വരുമ്പോള്‍
അബ്രഹാമിക് ആചാരങ്ങള് ഭൂരിഭാഗവും കയ്യൊഴിഞ്
കണ്ട പേഗൻ ആചാരങ്ങള് ഒക്കെ കടം കൊണ്ടു തട്ടി കൂട്ടിയ മിഷനറി മതത്തിൽ ഈ പറഞ വിശുദ്ധ ഭവനത്തെ നോക്കി ഉള്ള നമസ്കാരവും പ്രദക്ഷിണവും കറക്കവും ഒന്നും ഇല്ലാത്തതിന് ഞങ്ങള്‍ എന്തു ചെയ്യാന്‍ ആണ് ?
യഥാര്‍ത്ഥ ആരാധനയെ വിഗ്രഹാരാധന ഒക്കെ ആക്കാന്‍ നോക്കിയാല്‍ ഇങ്ങനെ പല്ലിനിട കുത്തിയ നാറ്റം വമിക്കും :
അല്ല : മിഷനറികള്ക് അത് തന്നെ ആണല്ലോ ശീലവും!

No comments:

Post a Comment