11.13.2017

യഹോവ ( YHWH) എന്ന നാമം


മിഷനറികള്  ഉന്നയിക്കുന്ന ഒരു രസകരമായ വാദം ആണ് ഏക സത്യ ദൈവത്തിന്റെ നാമം
യഹോവ എന്ന് ആണെന്നും
ആ പേരിൽ അല്ലാതെ ദൈവത്തെ വിളിക്കുന്നവർ ആരാധിക്കുന്നത് സത്യ ദൈവത്തെ അല്ല എന്നും ! മാത്രമല്ല ഖുറാനിൽ ദൈവത്തിന് യഹോവ എന്ന് പറഞിട്ടില്ല : അത് കൊണ്ടു ഖുറാനിലെ ദൈവം സത്യദൈവം അല്ല !
യഹോവ എന്ന പേര് എന്തിനാണ് ഖുറാനില് പറയുന്നത് !?
ആകെ YHWH എന്ന 4 അക്ഷരം ഉണ്ട് !! ആരെങ്കിലും വിളിച്ചു പറയുന്നതൊക്കെ ഖുറാനില് വേണം എന്ന് എന്ന് വാശി പിടിക്കാമോ??? 
ദൈവതിന്റേ നാമം യഹോവ എന്ന് ആണ് എന്ന് നിങ്ങള് എങനെ ഉറപ്പിച്ചു ?????
അത് യിഹാവാ ആയികുടെ??? യാഹ്വേ ആയി കൂടെ ??? യുഹാവ ആയാലെന്താ??? യീഹവാ ആകാനും സാധ്യത ഉണ്ട് !!!!
യാഹുവ ആണെങ്കിലോ????™™™™

അതായത് മലയാളത്തില് സ്വരാക്ഷരങള് ഇല്ലായിരുന്നെങ്കിൽ  "പന "
എന്ന വാക്കിനെ നാം എങ്ങനെ വായിചെനേ???
\പന\ \പുന\ \പിന\ \പീന/ \പേന/ \പെന/ \പാന/ \പൊന/
എന്നിങനെ വിവേകം ഇല്ലാത്ത അനേകം പദങ്ങള് ആ പദത്തില് നിന്ന് കണ്ടെത്തി ഇതാണ് ആ പദം കൊണ്ടു ഉദ്ദേശം എന്ന് പറഞ്ഞാലും പറയുന്ന ആളെ കുറ്റം പറയാനാകില്ല!!!!
ഈ ദയനീയമായ അവസ്ഥയാണ് YHWH  എന്ന പദത്തിന് ഇന്ന് ഉള്ളത് !



സത്യ ദൈവം :

മുസ്ലീങ്ങള്‍ വിശ്വസിക്കുന്ന ദൈവം ആരാണ് എന്ന് വളരെ കൃത്യമായി വിശുദ്ധ ഖുർആൻ ഒന്നാം അധ്യായം രണ്ടാം വചനത്തിൽ തന്നെ പറയുന്നുണ്ട് :

اَلْحَمْدُ لِلّٰهِ رَبِّ الْعٰلَمِيْنَۙ
[All] praise is [due] to Allah, Lord of the Universe
സ്തുതി സർവ്വ ലോകത്തിന്റെയും രക്ഷിതാവ് ആയ അല്ലാഹുവിന് ഉള്ളതാകുന്നു
( 1:2)

" Rabb Al Alameen "  അതായത് സർവ്വ ലോകത്തെയും സൃഷ്ടിച്ച് പരിപാലിക്കുന്ന
ദൈവം ആരോ അവനെ ആണ് മുഹമ്മദ് നബിയും വിശ്വാസികളും ആരാധിക്കുന്ന ദൈവം !
ഒരു അസ്ഥിത്വത്തെ ലോക  ജനങ്ങള് ഒരു ചത്ത ഭാഷ ആയ പുരാതന ഹീബ്രൂവിനെ  ജീവിപ്പിച്ച് എടുത്ത ഇന്നത്തെ 
ക്ലാസിക്കൽ ഹീബ്രുവിലെ " YHWH " എന്ന നാലക്ഷരത്തിനെ കൂട്ടിയോജിപ്പിച്ച് തന്നെ വിളിക്കണം എന്നും അങ്ങനെ ഒരു നാമത്തിൽ അല്ലാതെ ദൈവത്തെ വിളിക്കുന്നവർ ഒക്കെ ആരാധിക്കുന്നത് സത്യ ദൈവത്തെ അല്ല എന്നും പറയുന്നത് എവിടുത്തെ കാട്ടു നിയമം ആണ് ? 

ഇങ്ങനെ ഒരു കാടൻ നിയമം മുഹമ്മദ് നബിയോ വിശുദ്ധ ഖുർആനോ ഞങ്ങളെ പഠിപ്പിച്ചിട്ടില്ല ! അത് കൊണ്ടു തന്നെ ആണ് വിശുദ്ധ ഖുർആൻ പറഞത് : 
" ദൈവത്തിനു ഉന്നതമായ നാമങ്ങള് ഉണ്ട് : 
അവന്റെ പരിശുദ്ധിക്ക് ചേര്‍ന്ന ഏതു പേരും 
വിളിച്ച് നിങ്ങള്‍ അവനോട് പ്രാർധിച് കൊള്ളുക " 
( 17 :110) 


മാത്രമല്ല YHWH എന്ന 4 ഹീബ്രൂ  അക്ഷരങ്ങളുടെ ശരിയായ ഉച്ചാരണം പോലും ഇന്ന് ലോകത്ത് ആർക്കും അറിയില്ല: 
Judaism teaches that while God's name exists in written form, it is too holy to be pronounced. The result has been that, over the last 2000 years, the correct pronunciation has been lost. "
(Mankind's Search for GOD, p. 225)

പുരാതന ഹീബ്രൂ ഒരു ചത്ത ഭാഷയാണ്!
മോസസ് ജീവിചിരുന്നതായി കണക്കാക്കുന്നത് BC- 1400 നോട് അടുത്ത് ആണ് ! എന്നാല് പഞ്ചപുസ്തകങളുടെ ഭാഷ
BC - 750 ന് അപ്പുറത്തെക്കു കടക്കാൻ ഒരു സാധ്യതയുമില്ല!!!
https://en.m.wikipedia.org/wiki/Paleo-Hebrew_alphabe
മോശയുടെ കാലത്തെ പുരാതന ഹീബ്രു വായിക്കാൻ ഇവിടെ click ചെയ്യുക :
http://en.m.wikipedia.org/wiki/Hebrew-alphabet

അറബിയും ആറമെക്കും സെമസ്റ്റിക് ഭാഷയിലുള്പ്പെടു
ന്നതാണ്.
അതിലെ പുരാതന ഹിബ്രു പൂര്ണ്ണമായും മരണപ്പെട്ട ഒരു ഭാഷയാണ്. 
അതിനു പിന്നീട് പുനര്ജീവനം നല്കുന്നത് മതപരമായ കാരണങ്ങളാലാണു. .
ഇന്നു നാം കാണുന്ന ഹിബ്രു ക്ലാസ്സിക്കല് ഹിബ്രു എന്നറിയപ്പെടുന്ന ഹിബ്രുവാണു. എന്നാല്
പഴയനിയമം എഴുതിയത് പുരാതന ഹിബ്രുവില് ആണ്. 
ഇത് പൂര്ണ്ണമായും ഇല്ലാതായ ഒരു ഭാഷയാണു.
പത്താം നൂറ്റാണ്ടില് മാസരറ്റ് സഹോദരര് പുരാതന ഹിബ്രുവിന് അവരുടെ ഗവേഷണത്തിന്റെ അടിസ്ഥാനത്തില് സ്വരം നല്കുകയായിരുന്നു.
ഇത് ബൈബിളിന്റെ ചരിത്രം പഠിക്കുന്ന ആര്ക്കുമറിയുന്ന ഒരു വസ്തുതയാണ്.

അതായത് മലയാളത്തിനു സ്വരാക്ഷരങ്ങളോ ചിഹ്നങ്ങളോ ഇല്ല എന്നു കരുതുക. എങ്കില് പന എന്നത്
പന/പിന/പുന/പാന/പീന/പൂന/പനി/പനു/പനാ/
പ്നീ 
എന്നിങ്ങനെ പല രീതിയിലും വായിക്കപ്പെടാം.
ഇങ്ങിനെ ഹിബ്രു വാക്കുകള്ക്ക് സ്വരം നല്കി 
പുനർ-വായന നടത്തുന്നത് കൃസ്തുവിനു ശേഷം
പത്താം നൂറ്റാണ്ടിലാണു.
ഇത് ചരിത്ര സത്യം.
http://en.wikipedia.org/wiki/Phoenician_alphabet
http://en.wikipedia.org/wiki/Biblical_Hebrew)


യഹോവ എന്ന് പറയുന്നഈ പേരിന് പിന്നിലെ
കൂടുതല്‍ രസകരമായ കാര്യങ്ങള്‍ വായിക്കാം : 
__



BC-1445 വരെ അഡ്രസ്സ് എവിടെയായിരുന്നു? : 


വിശ്വാസികളുടെ പിതാവ് ആയ അബ്രഹാം പ്രവാചകന് പോലും ദൈവത്തിന്റെ ഈ നാമം അറിയില്ലായിരുന്നു :
അബ്രഹാം ഒരിക്കലും ദൈവത്തെ ഈ നാമത്തിൽ വിളിച്ച് പ്രാർഥിച്ചിട്ടില്ല !
പ്രവാചകൻ ആയ അബ്രഹാം ദൈവത്തെ
അറിഞത്  ഏല്-ഷാധായ് എന്നും
എന്ന  പേരില്‍ ആയിരുന്നു അല്ലോ
( Exodus 6:2-3 ) 

ആദം തൊട്ട് ഇങ്ങോട് നോഹ, ഹെനോക്ക്, കഴിഞ്ഞ് അബ്രഹാം വരെയും  ദൈവം  പല പേരിലായാണ് അറിയപ്പെട്ടത് എന്ന് ബൈബിള് !!
Elohim        (ഉല്പ്പത്തി 1)
El-Shaddai ( ഉല്പത്തി 17:1)
Adonai       (ഉല്പ്ത്തി  15:2)
El-Elion       (ഉല്പത്തി 14:18)
EL- Olam    (ഉല്പത്തി 21:33)
എന്നിങ്ങനെ പല പേരുകളിൽ!!!!

അതായത് അബ്രഹാമിനും നോഹക്കും ഹെനോക്കിനും ഒന്നും ദൈവത്തിന്റെ "ആധാർ കാറ്ഡിലെ " ഈ പേര് ( YHWH)  അറിയില്ലായിരുന്നു അത്രേ !
അതും കഴിഞ്ഞു ഇസ്മായെലിനും ഇസഹാക്കിനും ഒന്നും ദൈവത്തിന്റെ ആധാർ കാർഡിലെ ആ പേര് എന്താണ് എന്ന് ഒരു പിടിയും ഇല്ലായിരുന്നു !!!?
നോഹ, ഹെനോക് ' ലോത്ത്, അബ്രഹാം , ഇസഹാക്, യാകൊബ് , ജോസഫ് , എഫ്റയിം തുടങ്ങിയ നീതിമാന്മാരുടെ ഒരു പട തന്നെ ദൈവത്തിന്റെ പേര് അറിയാതെ കഴിഞ്ഞു പോയി!!
ഇവർക്ക് ഒന്നും ദൈവം തന്റെ ഇത്ര വലിയ പേര് അറിയിച്ചു കൊടുക്കാഞ്ഞത് മോഷം ആയി പോയി ! അബ്രഹാമിന് വരെ ഈ പേര് അറിയില്ലായിരുന്നു അത്രേ ! പിന്നെ മുഹമ്മദ് നബി ഈ പേര് പറഞ്ഞില്ല എന്ന് പറഞ്ഞ് മിഷനറികള് തുള്ളുന്നത് എന്തു അടിസ്ഥാനത്തില്‍ ആണ് ? ഞങ്ങള്‍ ഇബ്രാഹിമിന്റെ മാർഗം പിന്തുടരാൻ കല്പിക്കപ്പെട്ടവരാണ് 
(16 :123) !
യേശു പോലും ഈ പേരില്‍ ദൈവത്തെ വിളിച്ചതിന് പുതിയ നിയമത്തില്‍ യാതൊരു തെളിവും ഇല്ല
( ഉണ്ട് എങ്കില്‍ കൊണ്ടു വാ) !
യഹോവ അബ്രഹാമിന് പ്രത്യക്ഷപ്പെട്ടത് ഏതു നാമത്തിലാണ് എന്നും ആ നാമത്തില് പ്രത്യക്ഷപെട്ട ദൈവം ആണ് അല്ലാഹു  എന്നും ഞങ്ങളുടെ വാദത്തില് തകർന്നു പാളീസാകുന്നതാണ്  യഹോവയുട നാമം കൊണ്ടുള്ള തട്ടിപ്പ്!



അവകാശ വാദം ദൈവത്തിന്റെയോ? 
അതൊ നാട്ടുകാരുടെയൊ ? : 

യഹോവ എന്ന് ഇന്ന് പലരും ഉച്ചരിക്കുന്ന ഈ നാമം
(അത് തന്നെയാണോ ആവോ)
എന്നെന്നേക്കുമായി നില നില്ക്കും എന്നാണ്
ബൈബിളില് എഴുതി പിടിപിചിരിക്കുന്നത്!!!
(Exodus 3:13-16)
എന്നാല് ഈ നാമം എന്നും നിലനില്ക്കണം
എന്ന് ദൈവത്തിന് ഒരു താല്പര്യവും
ഇല്ലായിരുന്നു എന്ന് ചരിത്രം പഠിച്ചാ
നമുക്കു  മനസിലാക്കാം!!!കാരണം
ഇങ്ങനെ ഒരു നാമം യഥാര്ഥത്തില് ഉള്ള
കഥയാണ് എങ്കില് 4 സംഭവങ്ങള് ചരിത്രത്തില് സംഭവിക്കില്ലായിരുന്നു:

  1. പഞ്ച പുസ്തങളുടെ (Torah)। മൂല ഗ്രന്ഥം നഷ്ടപ്പെടില്ലായിരുന്നു
  2. യഹുദര് ദൈവനാമം ഉച്ചരിക്കാൻ ഭയപ്പെട്ടു അതിന്റെ ശരിയായ പ്രൊനൌൺസിയേഷൻ നഷ്ടപ്പെടുത്തി കളയില്ലായിരുന്നു
  3. യഹുദര് ലോകത്ത് പലയിടത്തായി ചിന്നി ചെതറി പോകില്ലായിരുന്നു
  4.  ഹീബ്രൂ ഭാഷയുടെ മരണം സംഭവിക്കില്ലായിരുന്നു .

എന്നാല്‍ ഇത് എല്ലാം സംഭവിച്ചു ! 
അതാണ് ചോദിച്ചത് :
അവകാശ വാദം ദൈവത്തിന്റെയൊ? അതോ നാട്ടുകാരുടെയോ?
മിഷനറികളുടെ വാദം കടം എടുത്ത് ഒന്നു ചുരുക്കി പറഞാ ജോസഫിന്റെ കാലം വരെ ഇല്ലാതിരുന്ന ദൈവം ആണ് 
"യഹോവ" 
എന്ന് ഇവരുംകസമ്മതിക്കും!


ഒരു പക്ഷെ മോഷെക്കു മുമ്പ് ജീവിച്ച മോഷയുടെ അപ്പനായ ലേവിയോ അല്ലെങ്കില് വല്യപ്പച്ചനായ യഹൂദയോ ഒക്കെ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ മിഷനറികകള് അവരുടെ മുന്നില് പെട്ടു പോയേനെ!
ഇവര് ചോദിക്കും പോലെ അവര് ഇവരോട് ചോദിക്കുന്ന രംഗം നമുക്ക് ഇങ്ങിനെ ഇമാജിൻ ചെയ്യാം : 

യഹൂദ : എന്റെ ദൈവം Elah ആണ്

മിഷനറി :  ആ Elah തന്നെയാണ് ഞങ്ങള്  പറയുന്ന യഹോവ  
യഹൂദ : അതങ് പള്ളീ ചെന്ന് പറഞ്ഞാ മതി! 
(തർക്കത്തില് മോശയുടെ മകൻ ഇടപെടുന്നു)
മോഷയുടെ മകൻ : എന്താ ? എന്താ ഇവിടെ പ്രശ്നം ? 
മിഷനറി :  ദേ നോക്കിക്കേ പൂർവ്വ പിതാവേ , നമ്മടെ യഹോവ തന്നെയാണ് ഇലാഹ് എന്ന് പറഞ്ഞിട്ടു ഈ
യഹൂദാ പിതാവ്  വിശ്വാസിക്കണില്ല

മോഷയുടെ മകൻ :
ആര് ? യഹോവയോ?  അതെന്തോന്നു സാധനം? ഇങ്ങനെ ഒരു പേര് മോശ പറഞ്ഞിട്ടേയില്ല!!!
മിഷനറി : പ്ലിംഗ് !
--------------------------------


അതെ !! ശരിയാണ് 

Judaism teaches that while God's name exists in written form, it is too holy to be pronounced. The result has been that, over the last 2000 years, the correct pronunciation has been lost. "
(Mankind's Search for GOD, p. 225)

"About 3,500 years ago, God spoke to Moses, saying: 'Thus shall you speak to the Israelites: The LORD [Hebrew: YHWH], the God of your fathers, the God of Abraham, the God of Isaac, and the God of Jacob, has sent me to you: This shall be My name forever, this My appellation for all eternity.' (Exodus 3:15; Psalm 135:13)"
(Mankind's Search for GOD, p.225).


"the four Hebrew consonants YHWH (Yahweh) that in their Latinized form have come to be known over the centuries in English as JEHOVAH. "
(Mankind's Search for GOD, p.225)
( 1- Mankind's Search for GOD.
Publishers: Watchtower Bible and Tract Society of New York, INC.
International Bible Student Association.
Brooklyn, New York, U.S.A.)

No comments:

Post a Comment