12.17.2017

മുഹമ്മദ് നബിയുടെ പ്രവചനങ്ങള് (1-7)



PROPHECIES OF MUHAMMAD  #1 

Prophecy about ISIS 

അലി ഇബ്നു അബീ താലിബ് ല് നിന്നും
നിവേദനം :
ഞാന് നിങ്ങള്ക്ക് പ്രവാചകനില് നിന്നുമുള്ള ഒരു കാര്യം പറഞ്ഞു തരട്ടെയോ ? ആകാശത്തുനിന്നും താഴെ വീഴുന്നതാണ് അല്ലാഹുവിന്റെ പ്രവാചകന്റെ മേല് കളവ് പറയുന്നതിനേക്കാള് എനിക്കിഷ്ടം.
ഞാന് ഈ നിങ്ങളോട് പറയുന്നത് എനിക്കും നിങ്ങള്ക്കും ഇടയില് രഹസ്യമായിരിക്കണം. കാരണം യുദ്ധം എന്ന് പറയുന്നത് തന്ത്രമാണ്. അല്ലാഹുവിന്റെ റസൂല് പറയുന്നതായി ഞാന് കേട്ടിരിക്കുന്നു:
അന്ത്യദിനത്തോട് അടുക്കുമ്പോള് ഒരു വിഭാഗം ആളുകള് വരും.
അവര് പാല്പല്ലുകള് ഉള്ളവരും പ്രായം കുറഞ്ഞവരും വിഡ്ഢി സ്വപ്നം കാണുന്നവരും ആയിരിക്കും.
അവര് ഏറ്റവും നല്ലത് സംസാരിക്കുന്നവരായിരിക്കും. 
പക്ഷെ അമ്പ് ഇരയില് തറച്ച് പുറത്ത് പോകുന്നത് പോലെ അവര് ഇസ്ലാമില് നിന്നും പുറത്ത് പോകും. അവരുടെ വിശ്വാസം തൊണ്ടക്കുഴിയില് നിന്നും ഹൃദയത്തിലേക്ക് കടക്കുകയില്ല.
അവരെ എവിടെ വച്ച് കണ്ടാലും നിങ്ങള് അവരോട് യുദ്ധം ചെയ്യണം. അവരെ വധിക്കുന്നവര്ക്ക് അന്ത്യദിനത്തില് അതിയായ പ്രതിഫലമുണ്ട്.
(Sahih Al Bukhari , Book of Apostates , 
Volume 4 , Book 56 , Number 808) 

അബൂ സഈദുൽ ഖുദ്-റി യില് നിന്നും നിവേദനം:
പ്രവാചകൻ പറയുന്നത് ആയി ഞാന് കേട്ടു :
എന്റെ ഉമ്മത്തില് ഭിന്നതയും അഭിപ്രായവ്യത്യാസവും
ഉണ്ടാകും
നല്ല കാര്യങ്ങള് സംസാരിക്കുകയും, തിൻമ പ്രവര്ത്തികള് ചെയ്യുകയും ചെയ്യുന്ന ഒരു കൂട്ടം ജനങ്ങള് കടന്നുവരും.
അവര് വിശുദ്ധഖുര്ആന് പാരായണം ചെയ്യുന്നവരായിരിക്കും. പക്ഷെ അതവരുടെ തൊണ്ടക്കുഴിയില് നിന്നും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയില്ല. അമ്പ് ഇരയില് തറച്ച് പുറത്ത് പോകുന്നത് പോലെ അവര് മതത്തില് നിന്നും പുറത്ത് പോകും.
തെറിച്ച അമ്പ് വില്ലിലേക്ക് മടങ്ങാത്തിടത്തോളം അവര് സന്മാര്ഗത്തിലേക്ക് മടങ്ങുകയില്ല. അവരാകുന്നു മനുഷ്യരിലും ജീവജാലങ്ങളിലും എല്ലാം തന്നെ ഏറ്റവും ഉപദ്രവകാരികള്.
അവരോട് യുദ്ധം ചെയ്യുകയും അവരാല് വധിക്കപ്പെടുകയും ചെയ്യുന്നവര് ആരോ അവര്ക്ക് അഭിവാദ്യം :
അവര് അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്ക് ക്ഷണിക്കും, പക്ഷെ യഥാര്ത്ഥത്തില് വിശുദ്ധഖുര്ആനിന് അവരുമായി യാതൊരു ബന്ധവുമില്ല.അവരോട് ആര് യുദ്ധം ചെയ്യുന്നുവോ അല്ലാഹുവിന്റെ പക്കല് അവരെക്കാള് സ്ഥാനമുള്ളവനായിരിക്കും അവൻ !!
(Sunan Abu Dawud , Book of Model Behaviour of the Prophet , Book 41, Number 4747)
--------------------------------------------------------------------------



PROPHECIES OF MUHAMMAD #2 




അബൂമൂസൽ അശ്-അറി നിവേദനം :
പ്രവാചകൻ പറഞിരിക്കുന്നു : ലോകാവസാനത്തിന് മുമ്പ് ചില നാളുകളുണ്ട്. മതപരമായ അറിവില്ലായ്മ അന്ന് പ്രചരിക്കും. വിജ്ഞാനം തിരോധാനം ചെയ്യപ്പെടും ! കൊലപാതകങ്ങള് വര്ദ്ധിക്കും.
(Sahih Al Bukhari,
Book of Afflictions and the End of the World ,
Volume 009, Book 088, Hadith 185) 


Suicide Bombing in Masjid 





അബൂ മൂസയിൽ നിന്നും നിവേദനം :
പ്രവാചകൻ പറഞ്ഞു :
നിശ്ചയായും നിങ്ങള്‍ക്ക് ശേഷം ചില  നാളുകള്‍ വരാൻ ഇരിക്കുന്നു :
ആ നാളുകളിൽ വിജ്ഞാനം ഉയര്‍ത്തപ്പെടും
ഹർജ് വർദ്ധിക്കും :
ഞങ്ങള്‍ ചോദിച്ചു : ദൈവദൂതരെ , 
എന്താണ് ഹർജ് ? അവിടുന്ന് പറഞ്ഞു : 
കൊലപാതകങ്ങള്....! 
( Jami at Tirmidhi , Chapters on Al Fitan , Volume 4, Book 7, Number 2200) 
------------------------------------------------------------------------------


PROPHECIES OF MUHAMMAD #3



അനസ് ഇബ്ൻ മാലിക് നിവേദനം :
അല്ലാഹുവിന്റെ പ്രവാചകൻ പറഞിരിക്കുന്നു :
അന്ത്യനാള് സംഭവിക്കുകയില്ല !!! ജനങ്ങള്
പള്ളികളുടെ ( മസ്ജിദ്) നിർമാണത്തില് മത്സരിക്കുന്നത് വരെ !!
(Sunan Ibn Maja ,
The Book on the Mosques and the Congregation, Book 004 , Hadith 005)


-----------------------------------------------------------------------------


PROPHECIES OF MUHAMMAD #4

അബൂദാവൂദ് പറയുന്നു :
സുഫ്യാനു സൌരിയോട് എന്താണ് Al-Dhadhi എന്ന് ചോദിക്കപ്പെട്ടു !
അദ്ദേഹം പറഞ്ഞു :
പ്രവാചകൻ പറഞിട്ടുണ്ട് :
എന്റെ സമുദായത്തില് ഒരു വിഭാഗം മദ്യം കുടിക്കുകയും അതിന് അതിന്റെതല്ലാത്ത നാമങ്ങള് വിളിക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടം വരാൻ ഇരിക്കുന്നു...
(Sunan Abu Dawood , Book of Drinks  ,Book 27, Number  21) 




https://wikiislam.net/wiki/Muslim_Statistics_-_Alcohol_and_Drugs

---------------------------------------------------------------------------


PROPHECIES OF MUHAMMAD #5


തൌബാൻ ല് നിന്നും നിവേദനം :
പ്രവാചകൻ പറയുന്നത് ആയി ഞാന് കേട്ടു :
"ഒരു കാലം വരാൻ ഇരിക്കുന്നു :
അന്ന് ഭക്ഷണ തളികയിലേക്ക് കൈകകള് ആർത്ഥിയോടെ അടുക്കുന്നത് പോലെ നിങ്ങള്‍ക്ക് നേരെ ശത്രുക്കളുടെ കൈകള് അടുത്ത് വരും :
ഒരുവൻ ആശങ്കയോടെ ചോദിച്ചു : 
അന്ന് നമ്മള് ന്യൂനപക്ഷമായിരിക്കുമോ ? പ്രവാചകൻ മറുപടി പറഞ്ഞു :
അല്ല !!!!
അന്ന് നിങ്ങൾ വലിയ സംഖ്യ ആയിരിക്കും :
എന്നാല് മഴവെള്ളപാച്ചിലിൽ ഒലിച്ചുപോവുന്ന ചപ്പു ചണ്ടികളെ പോലെ നിങ്ങളുടെ ഈമാൻ (വിശ്വാസം)
ദുർബലപ്പെട്ടു പോയിട്ടുണ്ടാവും"!! അപ്പോള് അല്ലാഹു ശത്രുക്കള്ക്ക് നിങളോട് ഉള്ള ഭയം അവരുടെ ഹൃദയങ്ങളില് നിന്നും എടുത്ത് മാറ്റും :
നിങ്ങളുടെ ഹൃദയങ്ങളില് അവൻ ദുർനടപടി ബാധിപ്പിക്കുകയും ചെയ്യും :
ചോദ്യ കർതാവ് വീണ്ടും ചോദിച്ചു : എന്താണ് പ്രവാചകാ ആ ദുർനടപടി ?
മരണത്തോടുള്ള ഭയവും ഐഹിക വിഭവങ്ങളോട് ഉള്ള ഭ്രമവും !!!
(Sunan Abu Dawud, The Book of Fierce Battles - The Gathering of all Nations against Islam, Book 37, Number 4297)

ഇന്ന്‌ ലോകത്ത്‌ നടക്കുന്നത്‌ മുസ്‌ലിംരാജ്യങ്ങളില്‍ ശത്രുവിന്റെ സായുധാധിനിവേശം മാത്രമല്ല, വിവിധ മാര്‍ഗത്തിലൂടെയുള്ള ആക്രമണങ്ങളാണ്‌. അതില്‍ ചിലത്‌ ദൂരവ്യാപകവും ഗുരുതരവുമായ നാശമുണ്ടാക്കുന്നവയാണ്‌. അവയെല്ലാം ലക്ഷ്യമിടുന്നത്‌ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ നിഷ്‌കാസനവും മുസ്‌ലിംസമൂഹത്തിന്റെ അസ്‌തിത്വ നിഷേധവുമാണ്‌. അതിനു വേണ്ടി ചിലപ്പോള്‍ അവര്‍ മതത്തെയും അതിന്റെ പവിത്രതയെയും വിമര്‍ശിക്കുകയും കടന്നാക്രമിക്കുകയും ചെയ്യുന്നു.

----------------------------------------------------------------------------



PROPHECIES OF MUHAMMAD #6





യഹ്യ ബിൻ യാമൂറില് നിന്നും നിവേദനം:
അന്ത്യ നാളിന്റെ അടയാളങ്ങളെ പറ്റി ചോദിക്കപ്പെട്ടു :
പ്രവാചകൻ പറഞ്ഞു :
അടിമ സ്ത്രീ അവളുടെ യജമാനനെ പ്രസവിക്കുന്ന കാലം വരും:
നഗ്ന പാദരായി നടന്നിരുന്ന ആട്ടിടയൻമാർ (അറബികള്) പരസ്പരം വെല്ലുവിളിക്കും വിധം ആഡംബര പ്രൌഡിയുള്ള കെട്ടിടങ്ങളുടെ നിർമാണത്തിലേർപ്പെടും !
(Sahih Muslim Vol 001 , Book of Faith ,Book 001, Number 1)





അടിമ സ്ത്രീ അവളുടെ യജമാനനെ പ്രസവിക്കുന്ന കാലം എന്നത് അടിമകളുടെ  വിമോചനത്തെയും അവരുടെ ഭരണ നേതൃത്വത്തെയും  ആണ് സൂചിപ്പിക്കുന്നത്. ഇസ്ലാമില് ഇതിന് ധാരാളം ഉദാഹരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിൽ ഒന്ന് ആണ് മംലൂക്ക് രാജവംശം. 
മദ്ധ്യകാലഘട്ടത്തിൽ മധ്യേഷ്യയിൽ
ഖലീഫമാർ വിവിധ ദേശങ്ങളിൽ നിന്ന് കൊണ്ടുവന്ന അടിമകൾ ഒന്നിച്ചു ചേർന്ന് ഒരു സൈനിക ശക്തിയായി വളരുകയും കൈറോ കേന്ദ്രമാക്കി ഒരു പുതിയ രാജവംശത്തിന് രുപം കൊടുക്കുകയും ചെയ്തു. ഈ വംശധാരയെയാണ് മംലൂക്ക് വംശം എന്ന് വിളിക്കുന്നത്. ഈ രാജവംശത്തിന്റെ സ്ഥാപക ഷജർ അൽൻ ദുർദ് എന്ന വനിതയാണ്.
ലോകം കീഴടക്കിയ മംഗോള് അധിനിവേശത്തെ തടഞ്ഞു നിർത്തി മുസ്ലിം ലോകത്തെ രക്ഷിച്ചവർ എന്ന നിലയിലാണ് മംലൂക്ക് രാജവംശം ഇസ്ലാമിക ചരിത്ര ലോകത്തു അറിയപ്പെടുന്നത്. മംഗോളിയരെ  മംലൂക് പട നായകർ തോൽപ്പിച്ചില്ലായിരുന്നുവെങ്കിൽ ഇന്നത്തെ മിഡിൽ ഈസ്റ്റിന്റെ ചരിത്രം മറ്റൊന്നുകുമായിരുന്നു എന്ന് കരുതുന്നവരുമുണ്ട്. 
ഡൽഹി സുൽത്താനേറ്റിലെ 
സാമാജ്യത്വ സ്ഥാപകൻ കുത്ത്ബുദ്ധീൻ ഐബക് ഒക്കെ ഇങ്ങനെ ഉള്ള  അടിമ വംശമാണ്.
കുത്തബ്ബുദ്ദീൻ ഐബക്ക് ഐബക്ക് ഗോത്രത്തിന്റെ ഒരു തുർക്കി അടിമയായിരുന്നു. ഐബക്ക് പിന്നീട് സൈന്യാധിപനാവുകയും മുഹമ്മദ് ഘോറിയുടെ ഇന്ത്യൻ പ്രവിശ്യകളുടെ ഭരണച്ചുമതല ഏറ്റെടുക്കുകയും ചെയ്തു.
https://ml.wikipedia.org/wiki/Mamluk_dynasty_of_Delhi
അന്ന് സവർണ്ണ ഹൈന്ദവ ക്രൈസ്തവ പൊതുബോധത്തിന്റെ  നെഞ്ചിൽ നാട്ടിയ സ്തൂപമാണ് കുത്തബ് മിനാർ! അടിമകൾ സ്ഥാപിച്ച സ്മാരകം. 
പ്രവാചകൻ തന്നെ പറഞ മറ്റൊരു ഹദീസ് കാണുക:

ഉണങ്ങിയ മുന്തിരി പോലുള്ള തലയുള്ള ഒരു നീഗ്രോ അടിമയാണ് നിങ്ങളുടെ ഭരണാധികാരി ആയി വരുന്നത് എങ്കില്‍ പോലും അദ്ദേഹത്തിന്റെ വാക്കുകളെ  നിങ്ങള്‍  കേള്ക്കുകയും അനുസരിക്കുകയും ചെയ്യുവിൻ. 
(Sahih Al Bukhari, Vol. 9, Book of Judgment , Book 89, Hadith 256

-----------------------------------------------------------------------------



PROPHECIES OF MUHAMMAD #7



അബൂ റാഫിഅ് നിവേദനം :
പ്രവാചകൻ പറഞ്ഞിരിക്കുന്നു :
തിന്നു നിറഞ വയറുമായി സോഫയില് ചാരി ഇരുന്ന് കൊണ്ടു ഞാന് കല്പിച്ചതായ ഒരു കല്പ്പനയോ വിലക്കൊ വരുമ്പോള് . . . . എനിക്കു അറിയില്ല !!
അല്ലാഹുവിന്റെ ഗ്രൻഥത്തില് ഉള്ളത് മാത്രം നാം പിൻപറ്റും എന്ന് പറയുന്ന സുഖലോലുപരെ നിങ്ങളിലാരും കണ്ടുമുട്ടാതിരിക്കട്ടെ :
(Sunan Abu Dawood, Book of Sunnah 
,Book 0042 , Hadith 010)

>>>>>

പൂർത്തീകരണം : 
ഹദീസ് ( പ്രവാചക വചനങ്ങള് ) വേണ്ട , ഖുർആൻ മാത്രം മതി എന്ന് പറഞ് കൊണ്ടു അനേകം വിഭാഗങ്ങള് രംഗത്ത് വരുന്നു :
( Example : റാഫിദുകള് , ഖവാരിജുകള് , മുഅ്തസിലുകള് , മോഡേണിസ്റ്റുകള് , ചേകന്നൂരികള് )

No comments:

Post a Comment