മതപരിവർത്തനം :
ISIS ഖുർആനിനെ തള്ളുന്നു
By :
Musthafa Thanveer
Introduction:
Intellectual Hub എന്ന കൂട്ടായ്മ സംഘടിപ്പിച്ച
"ജിഹാദും ഐഎസ് ദുർവ്യാഖ്യാനങ്ങളും" എന്ന പ്രോഗ്രാമിൽ
നിച്ച് ഓഫ് ട്രൂത്തിന്റെ
Musthafa Thanveer നടത്തിയ പ്രഭാഷണങ്ങളും ചോദ്യത്തര വേളയില്‍ നല്കിയ മറുപടികളും ആണ് ഇവിടെ ലേഖനം ആക്കുന്നത്.
പ്രോഗ്രാമിന്റെ Full Length വീഡിയോ കാണുവാന്‍ താഴെ ഉള്ള ലിങ്ക്ല് Click ചെയ്യുക :
QUESTION ANSWER SECSSION
QUESTION :
ഐഎസിന്റെ വീഡിയോകളും അവരുടെ സന്ദേശങ്ങളും എല്ലാം പരിശോധിക്കുമ്പോള്‍ അവര്‍ പറയുന്ന ഒരു കാര്യം ആണ് ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് മുസ്ലീങ്ങള്‍ നടത്തുന്ന പ്രബോധനം ... ദഅവത്ത്.. അത് ശരി അല്ല: അത് ആക്ഷേപിക്കേണ്ടതാണ് എന്നും ഇവിടെ ചെയ്യുന്നത് പോലെ ജനങ്ങള്‍ക്ക് മുന്നിൽ ഇസ്ലാമിന്റെ ആശയങ്ങള്‍ തുറന്ന് പറഞ്ഞ് അത് സ്വീകരിക്കുവാനോ അല്ലെങ്കില്‍ തിരസ്കരിക്കുവാനോ ഉള്ള പൂർണ്ണ സ്വാതന്ത്ര്യം അത് കേള്‍ക്കുന്ന ആളുകള്‍ക്ക് വിട്ട് കൊടുക്കുക എന്നത് ഇസ്ലാമിക രീതി അല്ല എന്നും മറിച്ചു ബലപ്രയോഗത്തിലൂടെ നിർബന്ധിച്ച് അവരെ ഇസ്ലാമിലേക്ക് കൊണ്ടു വരണം എന്നും അങ്ങനെ പടച്ചവന്റെ ഒരു ഭൂമി സൃഷ്ടിച്ച് എടുക്കുകയാണ് ഒരു മുസ്ലിംമിന്റെ ദൌത്യം എന്നും പറയുന്നു. ഇതിനെ കുറിച്ച് യഥാര്‍ത്ഥത്തില്‍ ഇസ്ലാമിന് എന്താണ് പറയാന്‍ ഉള്ളത് ?
ഭീകര പ്രസ്ഥാനങ്ങള്‍ . . കഴിഞ്ഞ ഒരു രണ്ടര പതിറ്റാണ്ട് കാലത്തോളമായി അറബ് മുസ്ലിം ലോകത്ത് പല രീതികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലോക രാഷ്ട്രീയത്തില്‍ തന്നെ അവ വലിയ അനുരണനങ്ങള്‍ ഉണ്ടാക്കിയിട്ടുമുണ്ട്.
ISLAMIC STATE OF IRAQ AND SYRIA എന്ന് പറയുന്ന ഭീകര പ്രസ്ഥാനം, മുസ്ലീങ്ങള്ക് 1400 വർഷം ആയി പരിചയം ഇല്ലാത്ത ഒരു പുതിയ ഇസ്ലാമിനെ സ്വന്തമായി കണ്ടെത്തുന്നതിലും അവതരിപ്പിക്കുന്നതിലും വിജയിച്ചിരിക്കുന്നു എന്നതാണ് അവരുടെ അടിസ്ഥാനപരമായ സവിശേഷത എന്ന് തോന്നുന്നു.
ഭീകര പ്രസ്ഥാനങ്ങള്‍ എല്ലാം മുസ്ലീങ്ങള്‍ക്ക്... പ്രവാചകനോ സഹാബികള്ക്കൊ താബിഉകള്ക്കൊ അതിനു ശേഷം ഉള്ള നൂറ്റാണ്ടിലെ മുസ്ലീങ്ങള്ക്കൊ ഒന്നും പരിചയം ഇല്ലാത്ത ഒരു വ്യാഖ്യാനം ഇസ്ലാമിന് നല്കാൻ ആണ് ശ്രമിച്ചത് എങ്കിലും ആ വ്യാഖ്യാനങ്ങളെയും കടന്ന് ഒരു പുതിയ ഇസ്ലാമിനെ തന്നെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുവാനും സ്ഥാപിക്കാനും ആണ് ഐഎസ് ശ്രമിച്ചത് എന്ന് സാമാന്യമായി വേണം എങ്കില്‍ പറയാം. അത് കൊണ്ടു തന്നെ പലപ്പോഴും വളരെ വിചിത്രമായ തീർത്തും മൌലികമായ തീർത്തും ആധുനികമായ വാദങ്ങളാണ്
ഇസ്ലാമിന്റെ പേരില്‍ അവർ ഉയര്‍ത്തുന്നത്.
ഒരു പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ഇസ്ലാമിനെ കുറിച്ച് നടന്ന ഓറിയൻറ്റലിസ്റ്റ് പഠനങ്ങള്‍..
ആ ഓറിയൻറ്റലിസ്റ്റ് പഠനങ്ങളിൽ ഇസ്ലാമിനെതിരെ അവർ ഉന്നയിക്കാൻ ശ്രമിച്ചിട്ട് ഉള്ള ആരോപണങ്ങള്‍.... ആ ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തില്‍ ഓറിയൻറ്റലിസ്റ്റുകള് പറഞ്ഞത് തന്നെ ആണ് യഥാര്‍ത്ഥ ഇസ്ലാം എന്ന് വരുത്തി തീർക്കുന്ന വിധത്തില്‍ ഇസ്ലാമിന്റെ ഓറിയൻറ്റലിസ്റ്റ് വ്യാഖ്യാനങ്ങളെയാണ് ഇസ്ലാമിക് സ്റ്റേറ്റ് (ISIS) പിന്തുടരുന്നത് എന്ന് പറയാന്‍ ആണ് എനിക്കിിഷ്ടം!
മുസ്ലിം ലോകത്തെ ഏതെങ്കിലും ഒരു പണ്ഡിതൻമാരെ പിന്തുടരുന്നു ISLAMIC STATE എന്ന് പറയുന്നത് ശുദ്ധ കളവ് ആയിരിക്കും. കാരണം കഴിഞ്ഞ ഒന്നര സഹസ്രാബ്ദ കാലം ആയി മുസ്ലിം ലോകത്തിന് തീരെ പരിചയം ഇല്ലാത്ത മതവ്യാഖ്യാനങ്ങളാണ് അവരുടെത്. ഇസ്ലാമിക പ്രബോധനം എന്ന് പറയുന്നത്,.... പ്രചരണ പ്രവര്‍ത്തനം എന്ന് പറയുന്നത് എന്തോ വലിയ അപരാധം ആണ് എന്ന തരത്തില്‍ ആണ് ഇവരുടെ വീഡിയോകളും ലേഖനങ്ങളും എല്ലാം സംസാരിക്കുന്നത്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന AUDIO CLIP ല്‍ തന്നെ ... ഇവിടെ ഉള്ള അമുസ്ലിം സുഹൃത്തുക്കള്‍ക്ക് മുന്നില്‍ ഇസ്ലാമിനെ അവതരിപ്പിക്കാൻ ഉള്ള പ്രോഗ്രാമുകളെ അദ്ദേഹം പരിഹസിക്കുന്നത് കാണാം. 1000 വർഷം ഇസ്ലാമിക പ്രബോധനം നിർവ്വഹിച്ചാലും അത് എന്തു ഫലം ആണ് ഉണ്ടാക്കാന്‍ പോകുന്നത് എന്ന് അദ്ദേഹം ചോദിക്കുന്നു. അത്തരം ഒരു ചോദ്യം ചോദിക്കുമ്പോള്‍ പരിശുദ്ധ ഖുറാനെ പറ്റി സാമാന്യമായ ഒരു ധാരണ പോലും അദ്ദേഹത്തിന് ഇല്ല എന്നതാണ് സത്യം. കാരണം 1000 വർഷത്തിൽ നിന്നും 50 വർഷം കുറച്ചാൽ... അത്രയും സുദീർഘമായ കാലയളവ് (950 YEARS) തന്റെ ജനതക്കിടയിൽ നിലനിന്ന പ്രവാചകൻ ആണ് നൂഹ് നബി (Alihy Salathu wassalam) എന്ന് പരിശുദ്ധ ഖുറാൻ തന്നെ വളരെ വ്യക്തമായി നമ്മളോട് പറയുന്നുണ്ട്.
തൊള്ളായിരത്തി അമ്പതു വർഷത്തോളം നൂഹ് നബി Alihy salatu wassalam എന്ന് പറയുന്ന ഒരു സമൂഹത്തില്‍ പ്രബോധന ദൌത്യങ്ങള്‍ വിപുലമായി ചരിത്രത്തില്‍ ആദ്യമായി നിർവഹിച്ച പ്രവാചകൻ... ആ പ്രവാചകൻ അത്രയും കാലമായി പ്രബോധന ദൌത്യവുമായി നിലനിന്നിട്ട് പോലും അദ്ദേഹത്തിന്റെ ആശയങ്ങള്‍ സ്വീകരിക്കുവാൻ എത്രയാളുണ്ടായി എന്ന് ചോദിച്ചാല്‍
സൂറത്ത് നൂഹിലെ ആദ്യത്തെ വചനങ്ങള്‍ വായിക്കുന്നവർക്ക് അത് മനസ്സില്‍ ആകും (Quran 71:1-9) .
നൂഹ് നബി അലൈഹി സലാത്തു വസ്സലാം പറയുന്നത്..
ഞാന്‍ അവരെ രാത്രി വിളിച്ചു... ഞാന്‍ അവരെ പകൽ വിളിച്ചു. ഞാന്‍ അവരോട് രഹസ്യമായി പ്രബോധനം ചെയ്തു .. ഞാന്‍ അവരെ പരസ്യമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ അവരുടെ ധിക്കാരം വർദ്ധിക്കുക മാത്രമേ ചെയ്തുള്ളു. അവര്‍ പലപ്പോഴും ചെവിയില്‍ എന്റെ ശബ്ദം കേള്‍ക്കാതിരിക്കാൻ ആയി വിരലുകള്‍ തിരുകി"
ഇവിടെ നൂഹ് നബി(as) നിർവഹിച്ച പ്രബോധന ദൌത്യം അല്ലാഹുവിലേക്ക് .. അല്ലാഹുവിന്റെ നിയമങ്ങളിലേക്ക് ജനങ്ങളെ ക്ഷണിക്കുക എന്ന ദൌത്യമായിരുന്നു. അവിടെ ജനങ്ങളെ ക്ഷണിക്കുക എന്നതല്ലാതെ ജനങ്ങളെ സ്വീകരിക്കാന്‍ നിർബന്ധിക്കുക എന്ന ഒരു രീതി അദ്ദേഹം സ്വീകരിക്കുന്നേയില്ല.
അത് ഈ സന്ദേശം സ്വീകരിക്കാത്തതിന്റെ പേരില്‍ ആരെയെങ്കിലും അദ്ദേഹം ആക്രമിക്കുകയോ ഏതെങ്കിലും വിധത്തില്‍ ഇത് അവർക്ക് മേൽ അടിച്ചേല്പിക്കാൻ ഉള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്യുന്നില്ല അദ്ദേഹം.
നൂഹ് നബി (as) ഒരു സഹസ്രാബ്ദത്തോളം കാലം തന്റെ സമൂഹത്തിനിടയിൽ ഇടയില്‍ ഈ സന്ദേശം പ്രചരിപ്പിക്കുക മാത്രം ചെയ്തു കൊണ്ടു നില നിന്നതിനെ
ISLAMIC STATE (ISIS) എങ്ങനെ ആകും നോക്കി കാണുക എന്ന് അറിയാന്‍ തീര്‍ച്ചയായും ലോകത്തിലെ മുസ്ലീങ്ങള്ക് കൌതുകം ഉണ്ട്. അവിടെ നിന്നും ആരംഭിക്കുന്നതാണ് ഇസ്ലാമിക പ്രബോധനത്തിന്റെ ചരിത്രം!!!
ആ ചരിത്രത്തില്‍.. പ്രവാചകൻമാരുടെ മുഴുവന്‍ ചരിത്രവും നാം പരിശോധിക്കുക!
ഈ പറയുന്ന ചരിത്രത്തില്‍ ഈ പറയുന്ന ആളുകള്‍ക്ക് ..
ആളുകള്‍ക്ക് മേൽ നിർബന്ധിച്ച് ബലം പ്രയോഗിച്ച് മതം അടിച്ചേൽപ്പിക്കാൻ ശ്രമിച്ച ഒരു പ്രവാചകനെയെങ്കിലും ഹാജർ ആക്കാന്‍ കഴിയുമോ ? എത്ര പ്രവാചകൻമാരുടെ കഥ ഖുറാൻ പറയുന്നു.. എത്രയോ പ്രവാചകൻമാർ ..
ഇരുപത്തഞ്ചൊളം പ്രവാചകൻമാരെ പരിശുദ്ധ ഖുറാൻ പേരെടുത്ത് പറയുന്നു.
ആ പ്രവാചകൻമാരുടെ ജീവിതത്തിലെ പ്രബോധനാധ്യായങ്ങള് നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. ഈ പ്രവാചകൻമാർ എല്ലാം തന്നെ... ഒന്ന് ഒഴിയാതെ ! അവർ സ്വന്തം സമൂഹങ്ങളിലേക്ക് കടന്നു വരികയും അവർക്ക് മുന്നില്‍ പടച്ച തമ്പുരാനിൽ നിന്ന് ദിവ്യബോധനങ്ങള്‍ വഴി ലഭിച്ച ആശയങ്ങള്‍ അവതരിപ്പിക്കുകയും ആ ആശയങ്ങളിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ആ ആശയങ്ങളുടെ സത്യത ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു എന്നത് അല്ലാതെ വാള് മുനയിൽ നിർത്തി... ആയുധങ്ങള്‍ കാണിച്ച് ബലം പ്രയോഗിച്ച് ആശയങ്ങള്‍ സ്വീകരിപ്പിക്കുവാൻ ഒരു മനുഷ്യനെയും ഒരു പ്രവാചകനും നിർബന്ധിച്ചത് പ്രവാചകൻമാരുടെ ചരിത്രത്തില്‍ എവിടെയും നമുക്ക് കാണാന്‍ കഴിയുന്നില്ല.
ആശയങ്ങള്‍.. ജനങ്ങള്‍ക്ക് മുന്നില്‍ അവർ പച്ചയായി അവതരിപ്പിച്ചു. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് അവര്‍ ഉത്തരം പറഞ്ഞു. സംശയങ്ങള്‍ക്ക് വിശദീകരണം നല്കി. ഇതാണ് സത്യം എന്ന് അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നിട്ട് സ്വീകരിക്കാനും തിരസ്കരിക്കാനും ഉള്ള സ്വാതന്ത്ര്യം അവർക്ക് നല്കി. അങ്ങനെ അല്ലാത്ത ഏതെങ്കിലും ഒരു പ്രവാചകനെ എങ്കിലും ? വേണ്ട!!
ഏതെങ്കിലും ഒരു പ്രവാചകന്റെ ജീവിതത്തില്‍ നിന്നും ഒരേ ഒരു സംഭവം എങ്കിലും
ആശയത്തെ...വിശ്വാസത്തെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച ഒരേ ഒരു സംഭവത്തെ എങ്കിലും ഇവർക്ക് ഉദ്ദരിക്കാൻ കഴിഞ്ഞിട്ട് ഉണ്ട് എങ്കില്‍ ഈ സംവാദത്തിന് ഒരു അർഥം ഉണ്ടാകുമായിരുന്നു. കേവലമായി പറയുകയാണ്. പ്രവാചകൻമാർ എല്ലാവരും ജനങ്ങള്‍ക്ക് മുന്നില്‍ ആശയങ്ങളെ അവതരിപ്പിക്കുകയും സ്വീകരിക്കാനും തിരസ്കരിക്കാനും ഉള്ള സ്വാതന്ത്ര്യം നല്‍കുകയാണ് ഉണ്ടായത്
എന്നുമുള്ള കാര്യം വളരെ വ്യക്തമായിട്ടും... പ്രവാചകൻമാരുടെ മുഴുവൻ പ്രബോധന ശൈലി പിന്തുടരുന്നതിന്റെ പേരില്‍ പ്രബോധന സംഘങ്ങളെ ആക്രമിക്കുന്നു.
ഇവർ പറയുന്നത് ജനാധിപത്യത്തിന്റെ ബഹുസ്വരതയുടെ മതനിരപേക്ഷതയുടെ എല്ലാം ആധുനികമായ ഒരു രാഷ്ട്രീയാന്തരീക്ഷത്തിന്റെ നിലനിൽപ്പിനു വേണ്ടി ഇസ്ലാമില്‍ വെള്ളം ചേർക്കുകയാണ് പ്രബോധന സംഘങ്ങള്‍ എന്ന് ആണ്.
അങ്ങനെ അല്ല!! ഇസ്ലാം അതാണ്. അത് ജനാധിപത്യത്തില്‍ ആയാലും ജനാധിപത്യത്തില്‍ അല്ലെങ്കിലും... അത് മതനിരപേക്ഷ സമൂഹത്തില്‍ ആയാലും മതനിരപേക്ഷ സമൂഹത്തില്‍ അല്ലെങ്കിലും...
എവിടെ ആണെങ്കിലും വിശ്വാസം ഇല്ലാത്ത ആളുകള്‍ക്ക് മുന്നില്‍... അമുസ്ലിങ്ങള്‍ ആയ ആളുകള്‍ക്ക് മുന്നില്‍ ഇസ്ലാമിനെ ഒരു ആശയം എന്ന രീതിയില്‍ അവതരിപ്പിക്കുക അല്ലാതെ അവർക്ക് വേണ്ടി ആശയത്തെ അടിച്ചേൽപ്പിക്കുകയോ അവരെ ഇസ്ലാം സ്വീകരിക്കാന്‍ നിർബന്ധിക്കുകയോ ചെയ്യുന്ന ഒരു രീതിശാസ്ത്രം പ്രവാചകൻമാരുടെ ചരിത്രത്തില്‍ എവിടെയും നമുക്ക് കാണുവാന്‍ കഴിയുന്നില്ല. ഇനി പ്രവാചകൻ(S) യുടെ... അന്ത്യ പ്രവാചകൻ ആയ മുഹമ്മദ് നബി(S) യുടെ ജീവിതം പരിശോധിക്കുക: പ്രവാചകൻ(S) മക്കയിലും മെദീനയിലും ആയി അനേകായിരം ആളുകളെ ഇസ്ലാമിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവരോട് ഇസ്ലാമിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. പക്ഷേ പ്രവാചകൻ(S) ബലം പ്രയോഗിച്ച് ആരെയെങ്കിലും ഇസ്ലാമിലേക്ക് കൊണ്ടു വന്നിട്ട് ഇല്ല. ആരുടെ മേലും അടിച്ച് ഏല്‍പ്പിച്ചിട്ടില്ല. ഇസ്ലാമിനെ പച്ചയായി ആളുകള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളു. എന്തു കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം വളരെ വ്യക്തം ആണ്. എന്തു കൊണ്ടു എന്ന് ചോദിച്ചാല്‍
പടച്ച തമ്പുരാന് പ്രവാചകൻമാർക്ക് അങ്ങനെ ഒരു കല്‍പ്പന നല്‍കിയിട്ടില്ല. അതാണ് പ്രബോധനത്തിന്റെ താല്‍പ്പര്യം എന്ന് പടച്ച തമ്പുരാന് പറഞ്ഞിട്ടില്ല.
ഭീകര പ്രസ്ഥാനങ്ങള്‍ പടച്ചവന്റെ കാവല്‍ക്കാരായാണ് പലപ്പോഴും ആളുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. പടച്ചവന്റെ ഭൂമി മറ്റാരൊക്കെയൊ തട്ടി എടുത്തിരിക്കുന്നു. അത് തിരിച്ച് ഞങ്ങള്‍ പടച്ചവനെ തന്നെ ഏല്‍പ്പിക്കാൻ പോകുന്നു എന്ന തരത്തില്‍ ആണ് വർത്തമാനങ്ങള്‍.
ഇവർ... ഈ ചെറിയ പീക്കിരി സംഘങ്ങള്‍... അവരുടെ കയ്യില്‍ ഉള്ള ആയുധങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന യുദ്ധങ്ങളിലൂടെ പടച്ച തമ്പുരാന് ഭൂമി തിരിച്ച് ഏല്‍പ്പിക്കാൻ പോകുകയാണ് പോലും. പടച്ച തമ്പുരാന്റെതാണ് ഈ ഭൂമി. ഈ ഭൂമിയില്‍ എങ്ങനെ ആണ് മനുഷ്യ സമൂഹം നിലനില്‍ക്കേണ്ടത് എന്നത് പടച്ച തമ്പുരാന്റെ തീരുമാനം ആണ്. മനുഷ്യർക്ക് വിശ്വാസത്തെ സ്വീകരിക്കാനും തിരസ്കരിക്കാനും ഉള്ള സ്വാതന്ത്ര്യം നല്‍കിയത് പടച്ചവനാണ്. പരിശുദ്ധ ഖുർആൻ വളരെ കൃത്യമായി തന്നെ പറഞത് :
വലകദ് കറംനാ ബനീ ആദം" ആദമിന്റെ മക്കളെ... മനുഷ്യസമൂഹത്തെ.... പടച്ച തമ്പുരാൻ ആദരിച്ചിരിക്കുന്നു. (17:70)
എങ്ങനെ ആണ് പടച്ച തമ്പുരാന് മനുഷ്യനെ ആദരിച്ചിരിക്കുന്നത്? മറ്റു ജന്തുജാലങ്ങളിൽ നിന്ന്... സസ്യലതാധികളിൽ നിന്ന് ആകാശ ഗോളങ്ങളിൽ നിന്ന് എല്ലാം വ്യത്യസ്തമായി മനുഷ്യർക്ക് പടച്ച തമ്പുരാൻ സവിശേഷം ആയി നല്കിയ ആദരവ് എന്താണ് ? പരിശുദ്ധ ഖുർആനിലൂടെ വളരെ കൃത്യമായി കടന്ന് പോകുന്നവർക്ക് മനസ്സില്‍ ആക്കാന്‍ കഴിയും: അത് വിശ്വാസത്തെ സ്വീകരിക്കാനും തിരസ്കരിക്കാനും ഉള്ള സ്വാതന്ത്ര്യം ആണ് ആ ആദരവിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗം. ഈ പ്രപഞ്ചം മുഴുവന്‍ ദൈവത്തിന്റെ നിയമങ്ങള്‍ അനുസരിച്ച് ആണ് ജീവിക്കുന്നത്. ഈ പ്രപഞ്ചത്തിലെ സകല സൃഷ്ടി ജാലങ്ങളും ദൈവത്തിന്റെ നിയമങ്ങള്‍ക്ക് വിധേയപ്പെട്ടാണ് മുന്നോട്ട് പോകുന്നത്.
എന്നാല്‍ മനുഷ്യർക്ക് മാത്രം ദൃശ്യ പ്രപഞ്ചത്തിൽ സ്വീകരണത്തിനും തിരസ്കരണത്തിനും ഉള്ള സ്വാതന്ത്ര്യം നല്കിയിിരിക്കുന്നു. ആ സ്വാതന്ത്ര്യം മനുഷ്യർക്ക് പടച്ച തമ്പുരാന് നല്കിയ സവിശേഷമായ ആദരവ് ആണ്. ആ ആദരവ് പടച്ച തമ്പുരാന്റെ തീരുമാനം ആണ്. ഭൂമിയില്‍ ആ സ്വാതന്ത്ര്യം അനുഭവിച്ച് കൊണ്ട് വിശ്വാസം സ്വീകരിക്കുന്ന മനുഷ്യരും തിരസ്കരിക്കുന്ന മനുഷ്യരും പടച്ച തമ്പുരാന്റെ നിയമങ്ങള്‍ അനുസരിക്കുന്ന മനുഷ്യരും അനുസരിക്കാത്ത മനുഷ്യരും എല്ലാം ഉണ്ടാകണം എന്നത് ... അവരെ മുഴുവനും ഉള്‍കൊള്ളുന്ന ഒരു ബഹുസ്വര സമൂഹം ആണ് ഭൂമിയില്‍ നിലനില്‍ക്കേണ്ടത് എന്നത് പടച്ച തമ്പുരാന്റെ തീരുമാനം ആണ്. പരിശുദ്ധ ഖുറാൻ പത്താമത്തെ അധ്യായം സൂറത്ത് യൂനസിലെ തൊണ്ണൂറ്റി ഒമ്പതാം വചനം വളരെ വ്യക്തമായാണ് ഈ കാര്യം പറയുന്നത് .
വലവ് ഷാഅ റബ്ബുക ലആമന മൻ ഫിൽ അർളി കുല്ലുഹും ജമീഅ"
( പടച്ച തമ്പുരാന് ഉദ്ദേശിച്ചിരുന്നു എങ്കില്‍ ഈ ഭൂമിയിലെ സകല മനുഷ്യരും ..അവർ വിശ്വാസം സ്വീകരിക്കുമായിരുന്നു... അവർ വിശ്വസിക്കുമായിരുന്നു: ) (10:99)
പക്ഷേ പടച്ച തമ്പുരാന് അങ്ങനെ ഉദ്ദേശിച്ചിട്ട് ഇല്ല.
പടച്ച തമ്പുരാന് വേണ്ടി അടർക്കളത്തിൽ ഇറങ്ങി മനുഷ്യരെ മുഴുവന്‍ നിർബന്ധിച്ച് മുസ്ലീങ്ങള്‍ ആക്കാന്‍ വേണ്ടി ഭീകര പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കുന്ന ആളുകളോട് പടച്ച തമ്പുരാൻ പറയുകയാണ് :

എനിക്ക് അങ്ങനെ ഒരു തീരുമാനം ഇല്ല :
എനിക്കു അങ്ങനെ ഒരു ഉ്ദേശം ഇല്ല: എന്റെ... താല്‍പ്പര്യം അതല്ല.
പരിശുദ്ധ ഖുറാൻ എത്ര കൃത്യമായി ആണ് നമ്മോട് സംസാരിക്കുന്നത് എന്ന് നാം ഒന്നു ചിന്തിക്കുക: പടച്ച തമ്പുരാന് ഉദ്ദേശിച്ച് ഇരുന്ന് എങ്കില്‍ അല്ലാഹു ആഗ്രഹിച്ചിരുന്നു എങ്കില്‍ അല്ലാഹുവിന്റെ താല്‍പ്പര്യം അതായിരുന്നു എങ്കില്‍ ഭൂമി.. ഏകശിലാത്മകമായ ഒരു മനുഷ്യ സമൂഹം കൊണ്ടു അടയാളപ്പെടുത്തപ്പെടുമായിരുന്നു. എല്ലാവരും മുസ്ലീങ്ങള്‍ ആകുമായിരുന്നു. എല്ലാവരും വിശ്വാസികള്‍ ആകുമായിരുന്നു. എന്നാല്‍ പടച്ച തമ്പുരാൻ അത് ഉദ്ദേശിച്ചിട്ട് ഇല്ല. എന്നിട്ട് ആ വചനത്തിൽ അല്ലാഹു തുടര്‍ന്ന് പറയുന്നത് :
അഫ അൻത തുക്-രിഹുന്നാസ.. ഹത്താ യകൂനൂ മുഅ്മിനീൻ"
(അപ്പോള്‍ എങ്ങനെ ആണ് നീ ആളുകളെ വിശ്വാസം സ്വീകരിക്കാന്‍ നിർബന്ധിക്കുക? ) (10:99)

എന്ന് ആണ്.
ലോകത്ത് ഉള്ള മുഴുവന്‍ മനുഷ്യരും വിശ്വാസം സ്വീകരിക്കണം. എന്നിട്ട്... അങ്ങനെ വിശ്വാസികള്‍ മാത്രം ഉള്ള ഒരു ഭൂമി ആണ് നിലനില്‍ക്കേണ്ടത് എന്ന് പടച്ച തമ്പുരാന് തീരുമാനിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ?
അപ്പോള്‍ എങ്ങനെ ആണ് നിങ്ങള്‍ക്ക് ആളുകളെ വിശ്വാസം സ്വീകരിക്കാന്‍ നിർബന്ധിക്കാൻ കഴിയുക ?
എന്ന് ആണ് വിശുദ്ധ ഖുർആൻ അസന്നിഗ്ധമായി ചോദിക്കുന്നത്!

അത് കൊണ്ടു എന്താണ് പ്രബോധിതരുടെ ഉത്തരവാദിത്തം എന്ന് വിശുദ്ധ ഖുർആൻ വളരെ കൃത്യമായി 88 ആം അധ്യായം സൂറത്തുൽ ഗാഷിയയിലെ 21 മുതല്‍ ഉള്ള വചനങ്ങളിൽ നമുക്ക് വായിക്കുവാൻ കഴിയും.
ഫദക്കിർ...ഇന്നമാ അൻത മുദക്കിർ. ലസ്ത അലൈഹിം ബി മുസൈതിർ..( പ്രവാചകകാ നീ ഉദ്ബോധിപ്പിക്കുക.. നീ ഉദ്ബോധകൻ മാത്രം ആണ്.. കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുക അവരെ ഓർമപ്പെടുത്തുക: നിങ്ങളുടെ ദൌത്യം അതാണ് . ആളുകളെ കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുക എന്നതാണ് ... അവരെ ഉപദേശിക്കുക എന്നതാണ്. )
ലസ്ത അലൈഹിം ബി മുസൈതിർ..
(അവരുടെ മേൽ ബലം പ്രയോഗിക്കുക എന്നത്... അവരുടെ മേൽ നിയന്ത്രണാധികാരം ചെലുത്തുക എന്നത്...അവരെ നിർബന്ധിച്ച് ഈ ആശയത്തിലേക്ക് കൊണ്ടു വരിക എന്നത് നിന്റെ ദൌത്യം അല്ല) (88:21-22)
പ്രവാചകൻ മുഹമ്മദ് നബി (Sa) പരിശുദ്ധ ഖുർആൻ ഈ പറയുന്ന കാര്യം ലോകത്തെ മുഴുവന്‍ ഇസ്ലാമിക പ്രബോധകർക്കും ഇത് ബാധകം ആണ്:
അത് കൊണ്ടാണ് കഴിഞ്ഞ 1400 കൊല്ലം ആയി സഹാബികളുടെ കാലം മുതൽക്ക് ചരിത്രത്തില്‍ ഉടനീളം ഉണ്ടായ മുഴുവന്‍ ഇസ്ലാമിക പ്രബോധകരും ഈ കല്പനയെ അക്ഷരം പ്രതി ശിരസാവഹിച്തും ജനങ്ങള്‍ക്ക് മുന്നില്‍ ആശയങ്ങള്‍ സത്യസന്ധമായി അവതരിപ്പിച്ച ശേഷം ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാം ഇഷ്ടമുള്ളവർക്ക് തിരസ്കരിക്കാം എന്ന് പറഞ്ഞത്. അത് അല്ലാതെ ജനാധിപത്യ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സൌകര്യത്തിന് വേണ്ടി മുസ്ലീങ്ങള്‍ നടത്തുന്ന ഒരു അഡ്ജസ്റ്റ്മെന്റൊ കോംപ്രമൈസോ അല്ല അത്. പരിശുദ്ധ ഖുറാൻ അതാണ് കല്പിച്ചിട്ടുള്ളത്.
പ്രവാചകൻ(s) പൂർവ പ്രവാചകൻമാരും ആ രീതിയാണ് പിന്തുടർന്നിട്ടുള്ളത്. ആ രീതി തന്നെയാണ് ഇപ്പോഴും ഇസ്ലാമിക പ്രബോധകർ പിന്തുടർന്ന് പോരുന്നത്. പരിശുദ്ധ ഖുർആൻ ഇത് പ്രാഖ്യാപിച്ചത് കൊണ്ടു തന്നെ എങ്ങനെയാണ് പ്ബോധന പ്രവര്‍ത്തനം നടത്തേണ്ടത് എന്ന് വളരെ കൃത്യമായി പ്രബോധനത്തിന്റെ രീതി എന്താണ് എന്നത് ഖുറാൻ പറഞ്ഞ് തരുന്നത് നമുക്ക് കാണുവാന്‍ കഴിയും.
വിശുദ്ധ ഖുർആൻ പതിനാറാം അധ്യായം സൂറത്ത് നഹ്-ല്‍ ൽ 125 ആമത്തെ വചനം : (16:125)
ഉദ്ഊ ഇലാ സബീലി റബ്ബിക ബിൽ ഹിക്മാ.. വൽമൌഇളതിൽ ഹസനതി വജാദിലുഹും ബില്ലതീ ഹിയ അഹ്സൻ!
അല്ലാഹുവിന്റെ മാർഗത്തിലേക്ക്... പ്രപഞ്ചനാഥന്റെ മാർഗത്തിലേക്ക് നിങ്ങള്‍ ജനങ്ങളെ ക്ഷണിക്കുക..
എങ്ങനെ ? തോക്ക് ഉപയോഗിച്ച് എന്ന് അല്ല ഖുർആൻ പറഞത് , വാള് ഉപയോഗിച്ച് എന്ന് അല്ല പറഞ്ഞത് , ഏതെങ്കിലും തരത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് എന്ന് അല്ല പറഞ്ഞത് , ഭീഷണി
ഉപയോഗിച്ച് എന്ന് അല്ല പറഞ്ഞത് , പ്രലോഭനം ഉപയോഗിച്ച് എന്ന് അല്ല പറഞ്ഞത് .. ആളുകളെ ഇസ്ലാം സ്വീകരിച്ചിട്ടില്ല എങ്കില്‍ അത് അവർക് മേൽ അടിച്ചേൽപ്പിക്കണം എന്ന് അല്ല പരിശുദ്ധ ഖുറാൻ പറഞ്ഞത് ..
ബിൽ ഹിക്മ" യുക്തി ഭദ്രമായി കാര്യങ്ങളെ സമർഥിച്ച് കൊണ്ട്...
എന്തു കൊണ്ടു ഇസ്ലാം ആണ് ശരി എന്ന് ആളുകളെ ബോധ്യപ്പെടുത്തി കൊണ്ട്...
വൽമൌഇളതിൽ ഹസന"
ആളുകളെ ഉപദേശിച്ച് കൊണ്ട് , സദുപദേശങ്ങള്‍ നടത്തിക്കൊണ്ട്,
വജാദിൽഹും ബില്ലതീ ഹിയ അഹ്സൻ"
അവരുമായി സംവാദങ്ങള്‍ നടത്തിക്കൊണ്ട്, അവരുമായി
വാദ-പ്രതിവാദങ്ങള്‍ നടത്തി കൊണ്ട്.. അവരുമായി ദാർശനികമായ തർക്കങ്ങള്‍ നടത്തിക്കൊണ്ട്.. !
വിവിധ ദർശനങ്ങളെ പിന്തുടരുന്ന ആളുകള്‍ നിങ്ങളുടെ സമൂഹത്തില്‍ ഉണ്ടാകും. അവരുടെ അടുക്കലേക്ക് നിങ്ങള്‍ പ്രബോധന ദൌത്യങ്ങളുമായി കടന്ന് ചെല്ലണം. ഇസ്ലാം ആണ് ശരി എന്ന് പറയണം. ഇസ്ലാമിലേക്ക് അവരെ ക്ഷണിക്കണം. എന്തു കൊണ്ട് ഇസ്ലാം ശരി? എന്ന് അവരെ വസ്തുനിഷ്ഠമായി ബോധ്യപ്പെടുത്താൻ വൈജ്ഞാനികമായി ശ്രമിക്കണം...
അപ്പോള്‍ ചോദ്യങ്ങള്‍ ഉണ്ടാകും: അവര്‍ പിന്തുടരുന്ന ദർഷനങ്ങള് ആണ് ശരി എന്ന് അവർ പറയും. അപ്പോള്‍ നിങ്ങള്‍ അത് കേള്‍ക്കണം: മാന്യമായ സ്നേഹ സംവാദങ്ങള്‍ നിങ്ങള്‍ക്ക് ഇടയില്‍ സംഭവിക്കണം..
ആ സംവാദങ്ങളിലൂടെ..
സദുപദേശങ്ങളിലൂടെ..
യുക്തി-ഭദ്രമായ സമർഥനങ്ങളിലൂടെ ആണ് നിങ്ങള്‍ ഇസ്ലാമിനെ അവതരിപ്പിക്കേണ്ടത്.. പ്രബോധനം ചെയ്യേണ്ടത് എന്ന് പരിശുദ്ധ ഖുർആൻ വളരെ കൃത്യമായി പറഞ്ഞു :
ആ പരിശുദ്ധ ഖുർആൻറ്റെ കല്പനകളെ പിന്തുടരുക മാത്രം ആണ്.. യഥാര്‍ത്ഥത്തില്‍ പ്രബോധക സംഘങ്ങള്‍ എല്ലാം ചെയ്യുന്നത് എന്നതാണ് സത്യം!
അത് കൊണ്ടാണ് പരിശുദ്ധ ഖുർആനിലെ രണ്ടാമത്തെ അധ്യായം സൂറത്ത് ബകറയിൽ 256 മത്തെ വചനത്തിൽ വളരെ കൃത്യമായി തന്നെ പരിശുദ്ധ ഖുർആൻ (2:256)
ലാ ഇക്റാഹ ഫിദ്ധീൻ... കദ്-തബയ്യന റുഷ്ദു മിനൽ ഗയ്യ്"
എന്ന് പ്രാഖ്യാപിച്ചത്.
മതത്തിന്റെ കാര്യത്തില്‍ യാതൊരു ബലപ്രയോഗവും ഇല്ല.
പരിശുദ്ധ ഖുർആനിന്റെ അസന്നിഗ്ധമായ പ്രാഖ്യാപനം ആണിത്. ആ പ്രാഖ്യാപനത്തെ റദ്ധ് ചെയ്യാന്‍ ഒരു അബൂബക്കര്‍ ബാഗ്ദാദിക്കും യാതൊരു അവകാശവും ഇല്ല ! അത് എത്ര നീണ്ട താടി ഉള്ളവനും... എത്ര വലിയ തലപ്പാവ് ഉള്ളവനും എത്ര മിന്നുന്ന നീളൻ കുപ്പായങ്ങള്‍ അണിഞ്ഞവനും ഈ ആശയങ്ങള്ക് എതിരെ പരിശുദ്ധ ഖുർആൻറ്റെ അധ്യാപനങ്ങള്ക് എതിരെ സംസാരിച്ചാൽ
അവരോട് നിങ്ങള്‍ പറയുന്ന ഇസ്ലാം ഞങ്ങള്‍ക്ക് ആവശ്യം ഇല്ല എന്ന് പറയാനെ
മുസ്ലീങ്ങള്ക് കഴിയു.
എന്തു കൊണ്ടെന്നാൽ മുസ്ലീങ്ങള്‍ ഇസ്ലാം പഠിച്ചത് പരിശുദ്ധ ഖുർആനില്‍ നിന്ന് ആണ്. മുസ്ലീങ്ങള്‍ ഇസ്ലാം പഠിച്ചത് പ്രവാചകൻ(സ) ജീവിത ചര്യയിൽ നിന്ന് ആണ്. ഖുർആൻ അസന്നിഗ്മായി പ്രാഖ്യാപിച്ചത് :
ലാ ഇക്-റാഹ ഫിദ്ധീൻ"
മതത്തിന്റെ കാര്യത്തില്‍ ബല പ്രയോഗം ഇല്ല എന്ന് ആണ്. മതത്തിന്റെ കാര്യത്തില്‍ ബലാല്കാരം ഇല്ല. അടിച്ചേൽപ്പിക്കൽ ഇല്ല എന്ന് ആണ്.
കദ്-തബയ്യന റുഷ്ദു മിനൽ ഹയ്യ്"
സൻമാർഗം ദുർമാർഗത്തിൽ നിന്നും വ്യക്തമായി വേർ തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു.. കൃത്യമായി വ്യവച്ഛേദിക്കപ്പെട്ടിരിക്കുന്നു...! (2:256)
അങ്ങനെ വ്യക്തമായി വേർതിരിഞ്ഞ് ഇരിക്കുന്നത് കൊണ്ടു തന്നെ എന്താണ് സൻമാർഗം എന്നും എന്താണ് ദുർമാർഗം എന്നും വിശദീകരിച്ച് കൊടുക്കേണ്ട ദൌത്യമേ നിങ്ങള്‍ക്ക് ഉള്ളൂ.
ആ ദൌത്യം നിർവഹിക്കപ്പെടുമ്പോള്‍ അവിടെ സൽബുദ്ധിയുള്ളവർ സൻമനസ് ഉള്ളവർ സത്യമാണ് ഇത് എന്ന് ബോധ്യപ്പെടുന്നയാളുകള്.. അവർ സ്വാഭാവികമായും നൻമയുടെ വഴി പിന്തുടർന്നു കൊള്ളും , ധർമ്മത്തിന്റെ വഴി പിന്തുടർന്ന് കൊള്ളും!
അല്ലാത്തവർ ഇതിലേക്ക് വരാന്‍ നിങ്ങള്‍ അവരുടെ മേൽ യാതൊരു നിർബന്ധവും ചെലുത്തരുത് എന്ന് ആണ്... വിശുദ്ധ ഖുർആൻ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നത്.
അല്ലെങ്കിലും എന്താണ് ഇസ്ലാമിക പ്രബോധനത്തിന്റെ ലക്ഷ്യം ?
ഇസ്ലാമിനെ കുറിച്ച് പ്രാധമിക ധാരണ ഉള്ളവർക്ക് അറിയാം : ഇസ്ലാം മരണാനന്തര ജീവിതത്തില്‍ മോക്ഷത്തിന് ഉള്ള മാർഗം ആണ്. ഇസ്ലാം പിന്തുടരുന്നവർക്ക് ആണ് മരണാനന്തര മോക്ഷം ഉണ്ടാകുക എന്നത് പരിശുദ്ധ ഖുർആൻ തന്നെ വളരെ കൃത്യമായി നമ്മെ പഠിപ്പിക്കുന്നു.
മരണാന്തര ജീവിതത്തില്‍ മോക്ഷം ഉണ്ടാകുക... ഇസ്ലാം ബോധ്യപ്പെട്ട് സ്വീകരിക്കുന്നവർക് ആണ്. മതപരിവർത്തനം മന-പരിവർത്തനം ആണ്. അത് ഹൃദയത്തില്‍ ആണ് സംഭവിക്കേണ്ടത്.
ഇസ്ലാം സത്യം ആണ് എന്ന് ഒരു മനുഷ്യന് ബോധ്യം വരണം. മുഹമ്മദ് (സ) അന്തിമ പ്രവാചകൻ ആണ് എന്ന് അയാളുടെ മനസ്സിന്റെ ആഴങ്ങളില്‍ അയാള്‍ക് ബോധ്യം വരണം. പരിശുദ്ധ ഖുർആൻ ദൈവിക ഗ്രൻഥം ആണ് എന്ന് സംശയ രഹിതം ആയി അയാള്‍ക് ബോധ്യം വരണം. പടച്ച തമ്പുരാൻ മാത്രം ആണ് ആരാധനക് അർഹൻ എന്ന വസ്തുത അയാളുടെ ഹൃദയത്തിനുള്ളിൽ പ്രവേശിക്കണം. അങ്ങനെ ആകുമ്പോള്‍ മാത്രമേ അത് ഒരു
മന-പരിവർത്തനം ആകു....
വാള് കാണിച്ച് , തോക്ക് കാണിച്ച് , ഭീഷണിപ്പെടുത്തി എന്തു മന-പരിവർത്തനം ആണ്
മനുഷ്യരിൽ ഉണ്ടാക്കാന്‍ കഴിയുക?
ആളുകള്‍ ചിലപ്പോള്‍ അഭിനയിച്ചേക്കും. നിങ്ങളുടെ തല എടുക്കും എന്ന് പറഞാല്‍ ..
ഇസ്ലാം സ്വീകരിച്ചിട്ടില്ല എങ്കില്‍ നിങ്ങളെ ആക്രമിക്കും . നിങ്ങളെ കൊല്ലും എന്ന് പറഞാല്‍ ആളുകള്‍ ഇസ്ലാം അഭിനയിച്ചേക്കും. അങ്ങനെ അഭിനയിക്കുന്നതിന്റെ പേര് ഇസ്ലാം എന്ന് അല്ല. അതിന്റെ പേര് വിശ്വാസം എന്ന് അല്ല. അതിന്റെ പേര് നിഫാഖ് എന്ന് ആണ് . കാപട്യം എന്ന് ആണ്.
പരിശുദ്ധ ഖുർആൻ പറഞ്ഞത് (4:145)
ഇന്നൽ മുനാഫിഖീന ഫിദ്ധർക്കിൽ അസ്ഫലി മിനൻ നാർ"
എന്ന് ആണ്.
നരകത്തിന്റെ അടിത്തട്ടിൽ... നരകാഗ്നിയുടെ ഏറ്റവും താഴെ തട്ടിൽ ഉള്ളത് കപട വിശ്വാസികള്‍ ആണ്.
മുനാഫിഖുകളാണ്. ഉള്ളിൽ വിശ്വാസം ഇല്ലാതെ പുറമേക്ക് വിശ്വാസം അഭിനയിക്കുന്നവരാണ്.
വിശ്വാസം ബോധ്യപ്പെട്ടിട്ട് ഇല്ലാതെ മുസ്ലിം ആയി അഭിനയിക്കുന്നയാളുകള്.
അവർക് മരണാനന്തര ജീവിതത്തില്‍ കടുത്ത ശിക്ഷ ആണ് ഉള്ളത് എന്ന് ആണ് പരിശുദ്ധ ഖുർആൻ പ്രാഖ്യാപിക്കുന്നത്. ഇവിടെ വാളുപയോഗിച്ച് ഭീഷണിപ്പെടുത്തി നിർബന്ധിച്ച് മനുഷ്യർക്ക് മനസ്സിനകത്ത് ബോധ്യങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ല: ആത്മാർഥമായ ഇസ്ലാം ആശ്ലേഷണങ്ങള്‍ അത് വഴി സംഭവിക്കില്ല.
ആരെയെങ്കിലും ഭയന്നു കൊണ്ടുള്ള അഭിനയങ്ങളെ സംഭവിക്കു. ആ അഭിനയങ്ങളിൽ ഇസ്ലാമിന് യാതൊരു താല്‍പ്പര്യവും ഇല്ല!!!
അത്തരം നാടകങ്ങള്‍ക് മനുഷ്യനെ നിർബന്ധിച്ചത് കൊണ്ടു അവരുടെ മരണാനന്തര ജീവിതത്തില്‍ അവർക്കു യാതൊരു ഉപകാരവും ഉണ്ടാകാന്‍ പോകുന്നില്ല. അത് കൊണ്ടു തന്നെ മരണാനന്തര ജീവിതത്തില്‍ മനുഷ്യരുടെ രക്ഷ ആഗ്രഹിക്കുന്ന ഇസ്ലാമിക പ്രബോധകർ പരിശുദ്ധ ഖുർആൻ കല്പിച്ചത് പോലെ
യുക്തിയും സദുപദേശവും ദാർശനികമായ സംവാദങ്ങളും വഴി ഇസ്ലാമിനെ ബോധ്യപ്പെടുത്താൻ അല്ലാതെ ഭീഷണികളും ബലപ്രയോഗങ്ങളും വഴി ഇസ്ലാമിനെ അടിച്ചേൽപ്പിക്കാൻ ഒരിക്കലും സന്നദ്ധമാകുകയില്ല എന്നതാണ് യാഥാര്‍ഥ്യം.
ഖുർആനിന്റെ കല്പ്ന അതാണ് .. പ്രവാചകൻമാരുടെ മാതൃക അതാണ് . അന്തിമ പ്രവാചകൻ ആയ മുഹമ്മദ് നബി(സഅ) പഠിപ്പിച്ചത് അതാണ് ... 1400 വർഷമായി മുസ്ലീങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത് അതാണ് . അവരുടെ മുഴുവന്‍ ഇസ്ലാമിനെ റദ്ധ് ചെയ്തു കൊണ്ട് ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ പുതിയ ഒരു ബല പ്രയോഗ ഇസ്ലാമിനെ ഏതെങ്കിലും ഒരു ഭീകര പ്രസ്ഥാനം കണ്ടെത്തുന്നുണ്ട് എങ്കില്‍.. ആ ഭീകര പ്രസ്ഥാനം
ളുകള്‍ക്ക് തിരസ്കാരത്തിനും സ്വീകരണത്തിനും സ്വാതന്ത്ര്യം നല്കി പ്രബോധനം നടത്തുന്ന കൂട്ടായ്മകളെയും വ്യക്തികളെയും അധിക്ഷേപിക്കുന്നുണ്ട് എങ്കില്‍ ആ അധിക്ഷേപങ്ങളെ
ഒരു ബഹുമതിയായി ഏറ്റെടുക്കുകയാണ് അത്തരം പ്രസ്ഥാനങ്ങളും വ്യക്തികളും ചെയ്യേണ്ടത് എന്ന് മാത്രം ആണ് നമ്മുക്ക് സൂചിപ്പിക്കുവാൻ ഉള്ളത്.
-----------------------------
REFERENCES :

- https://ml.m.wikisource.org/wiki/പരിശുദ്ധ_ഖുർആൻ
- Quran 71:1-9
- Quran 17:70
- Quran 10:99
- Quran 88:21-22
- Quran 16:125
- Quran 2:256
- Quran 4:145
- Highlights marked in red & Blue on the Article excerpt are my own insertions.
llustration : Muslim-Defence
No comments:
Post a Comment