12.04.2017

അല്ലാഹുവിന്റെ മുഖം ഒഴികെ ബാക്കി എല്ലാം നശിക്കുമോ ? അല്ലാഹുവിന് രൂപം ഉണ്ടോ ?


അല്ലാഹുവിന്റെ മുഖം ഒഴികെയുള്ള ഭാഗങ്ങള് നശിച്ച് പോകും എന്ന്
(Quran 28:88) നെ ദുർവ്യാഖ്യാനിച്ച് കൊണ്ട്‌ മിഷനറികള് ശ്രമിക്കാറുണ്ട്

വചനം താഴെ കാണുക :

028 :088
അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യരുത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ തിരുമുഖം
(Arabic : Wajhahu) ഒഴികെ എല്ലാ വസ്തുക്കളും (Arabic :Shayin) നാശമടയുന്നതാണ്‌. അവന്നുള്ളതാണ് വിധികര്‍ത്തൃത്വം. അവങ്കലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.‎


  • ഇവിടെ പറയുന്നത് അല്ലാഹുവിന്റെ മുഖം ഒഴിച്ച് അവന്റെ മറ്റു ശരീര ഭാഗങ്ങള്‍ നശിച്ച് പോകുന്നതിനെ പറ്റി ആണെന്ന്  ഒരു സൂചന പോലും വിശുദ്ധ ഖുർആൻ പ്രകാരം അവിടെ ഇല്ല. പക്ഷേ മിഷനറികള് ഇത് പോലുള്ള  ദുർബലമായ  പിള്ള വാദങള് കൊണ്ടാണ് ഇസ്ലാമിനെ വിമർശിക്കാൻ ശ്രമിക്കുന്നത് എന്ന് പറയാതെ വയ്യ !! 

ഇതേ ആശയം അടങുന്ന മറ്റൊരു വചനം കാണുക :

055 :026-027
അവിടെയുള്ള എല്ലാവരും നശിച്ച് പോകുന്നവരാകുന്നു
മഹത്വവും ഉദാരതയും ഉള്ളവനായ നിന്‍റെ
രക്ഷിതാവിന്‍റെ മുഖം (Arabic : Wajhu)  അവശേഷിക്കുന്നതാണ്‌.‎

  • ഇവിടെ കാര്യം വ്യക്തം ആണല്ലോ ? നശിച്ച് പോകുന്നത് അല്ലാഹുവിന്റെ ഭാഗങ്ങള്‍ അല്ല മറിച്ചു അവൻ സൃഷ്ടിച്ചിട്ടുള്ളവയാണ്.  "അല്ലാഹുവിന്റെ മുഖം" എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്  'Wajh' എന്ന് അറബിക് പദം ആണ് ! ആ പദത്തിന് മുഖം എന്ന അർഥം ഉണ്ട് : അത് പോലെ  സത്ത (Essence) അസ്ഥിത്വം (Existence) സാന്നിധ്യം (Presence)  പ്രീതി (Countiance) 
  • face /continance / Quiblah /direction /heart / Soul /oneself /sake/ way/ desired way/ object/motive /favour/ whole being 
  • എന്നിങ്ങനെ മറ്റു  ധാരാളം അർഥങ്ങളും ഉണ്ട്. താഴെ ലെയിൻസിന്റെ ലെക്സിക്കോണ് കാണുക : 
Source: Edward Lanes Lexicon [1]


002 :115
കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റെത് തന്നെയാകുന്നു.
നിങ്ങള് എവിടേക്ക് തിരിഞ്ഞ് നിന്ന് പ്രാര്ത്ഥിച്ചാലും
അവിടെ അല്ലാഹുവിന്റെ
മുഖമുണ്ടായിരിക്കും. (Arabic: Wajhu)
അല്ലാഹു വിപുലമായ കഴിവുകളുള്ളവനും സര്വ്വജ്ഞനുമാകുന്നു.


  • എല്ലാ വസ്തുക്കളും (Arabic : Shayin)  എന്ന് പറയുന്നത് അല്ലാഹുവിന്റെ മുഖം ഒഴിച്ചു ഉള്ള ഭാഗങ്ങള്‍ അല്ല : അവൻ സൃഷ്ടിച്ച വസ്തുക്കള് ആണ് ! താഴെ തരുന്ന ഖുറാൻ വചനം കാണുക. 

039 :062
അല്ലാഹു എല്ലാ വസ്തുക്കളുടെയും
(Arabic : Shayin)  സ്രഷ്ടാവാകുന്നു.
അവന്‍ എല്ലാ വസ്തുക്കളുടെ മേലും
കൈകാര്യകര്‍ത്താവുമാകുന്നു.



സാധാരണയായി വചനങ്ങളുടെ കോണ്ടെക്സ്റ്റിന് അനുസൃതമായ അർഥം ആണ് ട്രാൻസലേഷനില് തെരഞ്ഞെടുക്കുന്നത്.
ഇവിടെ അല്ലാഹുവിന്റെ മുഖം എന്ന് പറഞിരിക്കുന്നത് മനുഷ്യന്റെ 
മുഖം പോലെ ഉള്ള ഒരു മുഖം അല്ല മറിച്ചു അവന്റെ അസ്ഥിത്വത്തെ പറ്റി ആണെന്ന്  വചനത്തില് നിന്ന് തന്നെ വ്യക്തമാണ് ! 
വിശുദ്ധ ഖുർആൻ ഇവിടെ അല്ലാഹുവിന്റെ മുഖം എന്ന്  രൂപാലങ്കാര ഭാഷയില്‍
(Metaphorical Language) ആണ് പ്രയോഗിച്ചിരിക്കുന്നത്!

കാശ്മീരിന്റെ മേലെ പാകിസ്ഥാന് "കണ്ണ് " ഉണ്ട് എന്ന് പറയുമ്പോഴും
ഹിരോഷിമ ദുരന്തത്തിന് പിന്നില്‍ അമേരിക്കയുടെ "കറുത്ത കൈകള് "ആണ് എന്ന് പറയുമ്പോഴും എന്തു അർഥം ആണോ ഭാഷാപരമായി ഉദ്ദേശിക്കുന്നത് ?
അത് പോലുള്ള അർധം ആണ് ഇവിടെ അല്ലാഹുവിന്റെ മുഖം എന്ന് പറയുമ്പോഴും ഉദ്ദേശിക്കുന്നത്. ഇറാഖിന് മേലെ അമേരിക്കയുടെ കൈ മാത്രമേ ഉള്ളോ ? കാല് ഇല്ലേ ? എന്ന് ഒക്കെ ഒരാള്‍ ചോദിക്കാന്‍ തുനിഞാല് എന്താകും നമ്മുടെ മറുപടി ?
ഖുർആനില് നിന്ന് തന്നെ ചില ഉദാഹരണങ്ങള് കാണുക :

030 :030 ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്‍റെ
മുഖത്തെ
(Arabic :Wajhaka) നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌.  
031 :022വല്ലവനും സദ്‌വൃത്തനായിക്കൊണ്ട് തന്‍റെ
മുഖത്തെ
(Arabic :Wajhahu) അല്ലാഹുവിന് സമര്‍പ്പിക്കുന്ന പക്ഷം ഏറ്റവും ഉറപ്പുള്ള പിടികയറില്‍ തന്നെയാണ് അവന്‍ പിടിച്ചിരിക്കുന്നത്‌. 

030 :043ആകയാല്‍ അല്ലാഹുവില്‍ നിന്ന് ആര്‍ക്കും തടുക്കാനാവാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി നീ നിന്‍റെ
മുഖം
(Arabic :Wajhaka) വക്രതയില്ലാത്ത മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. 

004 :125സദ്‌വൃത്തനായിക്കൊണ്ട് തന്‍റെ
മുഖത്തെ
(Arabic :Wajhahu) അല്ലാഹുവിന് കീഴ്പെടുത്തുകയും, നേര്‍മാര്‍ഗത്തിലുറച്ച് നിന്ന് കൊണ്ട് ഇബ്രാഹീമിന്‍റെ മാര്‍ഗത്തെ
പിന്തുടരുകയും ചെയ്തവനേക്കാള്‍
ഉത്തമ മതക്കാരന്‍ ആരുണ്ട്‌? 
ഇവിടെ എല്ലാം പറയുന്ന മുഖം യഥാര്‍ത്ഥത്തില്‍ ഉള്ള മുഖം അല്ല 
മനുഷ്യന്റെ അസ്ഥിത്വം ആണ് എന്ന് വ്യക്തം ആണ്! ചുമ്മാ മുഖം അങ്ങോടും ഇങോടും തിരിക്കുന്ന കാര്യം അല്ല പറയുന്നത്. 
അതായത് വചനത്തിന്റെ ചുരുക്കം ഇതാണ് ! 
അല്ലാഹു ഒഴികെ സകല വസ്തുക്കള്കും നാശം ഉണ്ട്/ മരണം ഉണ്ട്/ നശിക്കപ്പെടും എന്ന് അർഥം !


ഇനി ബൈബിളില്‍ നിന്ന് ഉള്ള ചില വചനങ്ങള്‍ കൂടി കാണുക ! ഇത് ഒക്കെ ക്രൈസ്തവർ എങ്ങനെ ആണ് ചിന്തിക്കുന്നത് ? അല്ലാഹുവിന്റെ കാര്യത്തില്‍ ചിന്തിച്ച പോലെ ആണോ ??

  • യഹോവക്ക്  ചെവി , വലത് കൈ , യഹോവക്ക് ചിറക് (Psalm17 :6-9) 
  • യഹോവയുടെ മൂക്കിൽ നിന്നും പുക , വായില് നിന്നും തീ , യഹോവയുടെ വണ്ടി കെരൂബ് , യഹോവ അതില്‍ കയറി പറക്കുന്നു. കാറ്റിന്റെ  ചിറകിൻ മേല് ഇരുന്ന് പറപ്പിച്ചു  !!  (Psalm 18 :8-10)  (2 Samuel 22:9) 
  • യഹോവക്ക് ചുണ്ട് , നാക്ക് (Isiah 30 :27-28) 


യഹോവയുടെ മൂക്കില് നിന്നും പുക വായില് തീ എന്ന് ഒക്കെ പറയുമ്പോള്‍ 
യഥാര്‍ത്ഥത്തില്‍ ഉള്ള മൂക്കും പുകയും ആണോ ? 
അതൊ ദൈവത്തിന്റെ കോപത്തെ സൂചിപ്പിക്കാൻ മാത്രം ഉപയോഗിച്ചതാണോ ആ പദം ?
(1 Samuel 5 :9 )അവർ അതു കൊണ്ടുചെന്നശേഷം ഏറ്റവും വലിയോരു പരിഭ്രമം ഉണ്ടാകത്തക്കവണ്ണം യഹോവയുടെ കൈ ആ പട്ടണത്തിന്നും വിരോധമായ്തീർന്നു:
അവൻ പട്ടണക്കാരെ ആബാലവൃദ്ധം ബാധിച്ചു;
അവർക്കു മൂലരോഗം തുടങ്ങി.
ഇവിടെ പറയുന്ന യഹോവയുടെ കൈ എന്താണ് ? 
ഒറിജിനല്‍ കൈ ആണോ ? 
അതൊ അവന്റെ ശക്തി/കോപം 
സൂചിപ്പിക്കാൻ ഉപയോഗിച്ചതാണോ കൈ എന്ന് ?

വിശുദ്ധ ഖുർആൻ മനുഷ്യന് മനസ്സില്‍ ആകുന്ന ഭാഷയില്‍ ദൈവം കാണുന്നു
ദൈവം കേള്ക്കുന്നു ,
ദൈവത്തിന്റെ കൈ ,
ദൈവത്തിന്റെ മുഖം എന്ന് ഒക്കെ പറയുന്നുണ്ട് !
എന്നാല്‍ മനുഷ്യന്‍ ചിന്തിക്കുന്ന തരത്തില്‍ ഉള്ള ഒരു രൂപവും ദൈവത്തിനു ഇല്ല എന്ന യാഥാര്‍ഥ്യം അതോടൊപ്പം  
വിശുദ്ധ ഖുർആൻ പഠിപ്പിച്ചിട്ടുണ്ട് : 

അവന് തുല്യം ആയി യാതൊന്നും തന്നെ ഇല്ല! 
(112: 005) ( 042 :011) 

ദൈവത്തെ മനുഷ്യന് ഈ ലോകത്ത്  കാണുവാൻ  സാധ്യമല്ല എന്ന് ഖുർആൻ പറയുന്നു :
006:103കണ്ണുകള്‍ക്ക് അവനെ കാണാനാവില്ല.
എന്നാല്‍ അവന്‍ കണ്ണുകളെ കാണുന്നു.
അവന്‍ സൂക്ഷ്മജ്ഞനാണ്,എല്ലാം അറിയുന്നവനുമാകുന്നു
007 :143
എന്റെ രക്ഷിതാവേ,
നിന്നെ എനിക്കൊന്നു കാണിച്ചുതരൂ! ഞാന്‍ നിന്നെയൊന്നു നോക്കിക്കാണട്ടെ :
അല്ലാഹു പറഞ്ഞു:
നിനക്ക് എന്നെ കാണാനാവില്ല!
എന്നാല് പുനരുദ്ഥാനത്തില് സത്യ വിശ്വാസികള്‍ക് ദൈവത്തെ കാണുവാന്‍ സാധിക്കും :
അത് വിശ്വസികള്ക് കിട്ടുന്ന ആത്മിയാനുഭവം ആണ് :
075 :22-23അന്ന് ചില മുഖങ്ങള്‍   പ്രസന്നതയുള്ളതും‎
അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും.‎
___________________________________________________________________________________________


അടുത്ത ആരോപണം :

അല്ലാഹുവിന് രൂപം ഉണ്ട് എന്നൊ ഇല്ല എന്നോ വിശുദ്ധ ഖുർആനോ ഹദീസോ പറയുന്നില്ല :
അല്ലാഹുവിനെ പുനരുഥാനത്തില് കാണും എന്ന് പറയുന്നത് ഏതു വിധേനയും ആകാം !
അല്ലാഹു അവനെ പറ്റി അറിയിച്ചു തന്ന കാര്യങ്ങള്‍ വിശ്വസിക്കുക എന്നതാണ് ഇസ്ലാമിലെ അടിസ്ഥാനം. അതില്‍ അപ്പുറം പോകുന്നത് വഴി പിഴക്കലാണ് ! അല്ലാഹു അവനെ പറ്റി  വ്യക്തമായി പറയാത്ത കാര്യം മനുഷ്യന്‍ ഭാവനയില് ഉണ്ടാക്കുന്നത് ഇസ്ലാം എതിർക്കുന്നു!
ദൈവത്തിനെ ഫോട്ടോ ആക്കി ഫ്രയിം ചെയ്യുന്ന പരിപാടി ഇസ്ലാമില് ഇല്ല.
പരിധികള്  ലംഘിക്കുന്നില്ല !!!

ഇനി ക്രൈസ്തവ സങ്കല്‍പ്പം എങ്ങനെ ആണ് ? ദൈവത്തിന് രൂപം ഉണ്ടോ ?

ദൈവം ആത്മാവ് ആണെന്ന് ബൈബിള്‍ 
(John 4:24 ) 
അപ്പോള്‍ ഈ 
ആത്മാവിന് രൂപം ഉണ്ടോ ? 
മുഖം ഉണ്ടോ ? 
ആത്മാവിന്റെ രൂപം എന്താണ് ?


REFERENCE:
_______________

[1] LANE. E.W, Edward Lanes Lexicon, Williams and Norgate 1863; Librairie du Liban Beirut-Lebanon 1968, Volume 8, Page 304-305

No comments:

Post a Comment